സ്വർണം അത് വലിയ ഇൻവെസ്റ്റ്മെന്റ് തന്നെയാണ്: പൊന്നു വാങ്ങാൻ പറ്റിയ സമയം ഇതോ? വില കൂടിയോ കുറഞ്ഞോ?? അറിയാം ഇന്നത്തെ നിരക്ക്

Gold prices in Dubai
Gold prices in Dubai

Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 481.50 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 446.00 ദിർഹമായി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 427.50 ദിർഹം, 366.50 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.

typemorningafternooneveningyesterday
Ounce14,97614,976
24K481.50481.50
22K446.00446.00
21K427.50427.50
18K366.50366.50

യുഎഇയിൽ പുതിയ ഗതാഗത നിയമം: ഇക്കാര്യം ചെയ്‌താൽ ലൈസൻസ് ‘കട്ട്’, വൻ പിഴയും തടവും

UAE July 18, 2026

How to convert Omani driving licence to UAE one 176478c308d large

ദുബായ്∙ ലഹരിമരുന്ന് ഉപയോഗിച്ചോ മദ്യലഹരിയിലോ വാഹനമോടിക്കുന്നവർക്കു കടുത്ത ശിക്ഷകളുമായി യുഎഇ. പുതിയ ഗതാഗത നിയമപ്രകാരം തടവും 2 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. ഡ്രൈവിങ് ലൈസൻസും റദ്ദാക്കും.

മദ്യപിച്ച് വാഹനമോടിച്ചാൽ 20,000 മുതൽ 1 ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാം. കുറ്റത്തിന്റെ ആവർത്തനമനുസരിച്ച് ലൈസൻസ് സസ്പെൻഷനും റദ്ദാക്കലും ഉണ്ടാകും. ആദ്യ തവണ കുറഞ്ഞത് മൂന്നു മാസവും, രണ്ടാം തവണ ആറു മാസവും ലൈസൻസ് സസ്പെൻഡ് ചെയ്യും.

മൂന്നാം തവണ ലൈസൻസ് റദ്ദാക്കും.. ലഹരിമരുന്നുകളോ മനോനിലയെ സ്വാധീനിക്കുന്ന പദാർഥങ്ങളോ (സൈക്കോട്രോപിക്) ഉപയോഗിച്ച ശേഷം വാഹനമോടിച്ചാൽ 30,000 മുതൽ 2 ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാം.

ആദ്യ തവണ നിയമം ലംഘിച്ചാൽ ആറു മാസവും രണ്ടാമതും നിയമം ലംഘിച്ച് പിടിക്കപ്പെട്ടാൽ ഒരു വർഷവും ലൈസൻസ് സസ്പെൻഡ് ചെയ്യും. മൂന്നാം തവണ കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. സസ്പെൻഡ് ചെയ്ത ലൈസൻസുമായി വീണ്ടും വാഹനമോടിച്ചാൽ മൂന്ന് മാസം വരെ തടവും 10,000 ദിർഹം പിഴയും നേരിടേണ്ടിവരും. മദ്യലഹരിയിലോ ലഹരിമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് ഒരാളുടെ മരണത്തിനു കാരണമായാൽ കുറഞ്ഞത് ഒരു വർഷം തടവും 1 ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ചുമത്താമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *