
ദുബായ്: യുഎഇയിൽ ഉദ്യോഗാർത്ഥികളെയും പ്രവാസികളെയും ലക്ഷ്യമിട്ട് വൻ വിസ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ‘ബി അവെയർ ഓഫ് ഫ്രോഡ്’ എന്ന പേരിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ആകർഷകമായ ശമ്പളവും, ഗ്യാരന്റീഡ് വിസ ഓഫറുകളും നൽകി ആളുകളിൽ നിന്ന് വൻ തുക തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വെബ്‌സൈറ്റുകളിലും വ്യാജ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ആളുകളെ കണ്ടെത്തുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കൂടാതെ പ്രമുഖ കമ്പനികളുടെ പേരുകളും ലോഗോകളും വ്യാജമായി നിർമ്മിക്കുകയും യഥാർത്ഥ കമ്പനിയുടേതാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഓഫർ ലെറ്ററുകളും ഇവർ ഇമെയിൽ വഴി അയച്ചു നൽകുകയും ചെയ്യും. ഒപ്പം തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ വിസ റെഡിയാക്കി തരാം 100% ഗ്യാരന്റിയുള്ള വിസയാണ് എന്നൊക്കെ പറഞ്ഞാണ് ആളുകളെ ഇതിലേക്ക് കൊണ്ടെത്തിക്കുന്നത്.
കൂടാതെ വിസ നടപടികൾക്കായി മെഡിക്കൽ ഫീസോ, അഡ്മിനിസ്ട്രേഷൻ ചാർജോ, ഒറിജിനൽ പേപ്പർവർക്കുകൾക്കുള്ള പണമോ നേരത്തെ തന്നെ നൽകണമെന്ന് ആവശ്യപ്പെടും. ശേഷം പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുകഴിഞ്ഞാൽ പിന്നീട് ഈ വ്യാജ ഏജന്റന്മാരെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ യാതൊരു വിവരവും ഉണ്ടാകില്ല.
അതേസമയം ഒരു ജോലി ഓഫറോ വിസ വാഗ്ദാനമോ ആർക്കെങ്കിലും ലഭിച്ചാൽ യാതൊരു കാരണവശാലും നേരത്തെ പണം നൽകരുതെന്ന് ദുബായ് പോലീസ് കർശനമായി പറഞ്ഞിട്ടുണ്ട്. ഇനി പണം ആവശ്യപ്പെട്ടാൽ തന്നെ ആ സ്ഥാപനത്തിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അറിയിച്ചു.
യുഎഇ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതും ലൈസൻസുള്ളതുമായ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഴി എല്ലാവരും വിസ നടപടികൾ പൂർത്തിയാക്കണമെന്നും വിസയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ അല്ലെങ്കിൽ ദുബായ് റെസിഡൻസി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അറിയിച്ചു.
നിയമപരമായ മാനദണ്ഡങ്ങൾ അല്ലാതെ വളരെ വേഗത്തിൽ വിസ വാഗ്ദാനം ചെയ്യുന്ന ഗ്രൂപ്പുകളെ പൂർണ്ണമായും ഒഴിവാക്കണം. യുഎഇ നിയമം അനുസരിച്ച് വിസ നൽകുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. അതിനാൽ ഇത്തരം ഓഫറുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴികൾ തിരിച്ചറിയാൻ പ്രവാസികൾക്ക് പ്രത്യേകം ശ്രദ്ധിക്കണം.
Dirty Espresso UAE : കോഫി ലോകത്ത് പുതിയ ഹീറോ; ഐസ്ഡ് ലാറ്റെയെ പിന്തള്ളി യു എയിൽ യുവാക്കൾക്കിടയിൽ തരംഗമായി ഡേർട്ടി എസ്പ്രസ്സോ കോഫി
UAE July 18, 2026

Dirty Espresso UAE : ദുബായ്, ജൂലൈ 18: യുഎഇയിലെ കാപ്പി പ്രേമികൾക്കിടയിൽ പുതിയൊരു കോഫി ട്രെൻഡിന് വലിയ സ്വീകാര്യത ലഭിക്കുകയാണ്. സാധാരണ ഐസ്ഡ് ലാറ്റെയ്ക്ക് പകരം ഇപ്പോൾ പലരും തിരഞ്ഞെടുക്കുന്നത് ‘ഡേർട്ടി എസ്പ്രസ്സോ’ എന്ന പ്രത്യേക കോഫി പാനീയമാണ്.പേരിൽ “ഡേർട്ടി” ഉണ്ടെങ്കിലും ഇത് ഒരു പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന കോഫിയാണ്. തണുത്ത പാലിന് മുകളിലേക്ക് ചൂടുള്ള എസ്പ്രസ്സോ ഒഴിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിലൂടെ കോഫിയിൽ മനോഹരമായ പാളികൾ രൂപപ്പെടുകയും ഓരോ സിപ്പിലും വ്യത്യസ്തമായ രുചി അനുഭവപ്പെടുകയും ചെയ്യുന്നു.
അബുദാബിയിലെ Between Two Palms എന്ന ഹോം കഫേയുടെ ഉടമകൾ പറയുന്നതനുസരിച്ച്, യുവതലമുറയ്ക്ക് വെറും കോഫി കുടിക്കുക മാത്രമല്ല, പുതിയൊരു അനുഭവം ആസ്വദിക്കാനാണ് കൂടുതൽ താൽപര്യം. ആദ്യ സിപ്പിലെ രുചി വ്യത്യാസമാണ് ഈ പാനീയത്തിന്റെ പ്രധാന ആകർഷണമെന്നും അവർ പറയുന്നു.ദുബായിലെ Brewed എന്ന ഹോം കഫേയും സമാന അനുഭവമാണ് പങ്കുവെക്കുന്നത്. ആദ്യം ഒരു ദിവസത്തെ സ്പെഷ്യലായി അവതരിപ്പിച്ച ഡേർട്ടി എസ്പ്രസ്സോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ അത് സ്ഥിരം മെനുവിൽ ഉൾപ്പെടുത്തുകയായിരുന്നു. പിന്നീട് സിനമൺ റോൾ ഡേർട്ടി, കുക്കി മോൺസ്റ്റർ ഡേർട്ടി തുടങ്ങിയ പുതിയ രുചികളും അവതരിപ്പിച്ചു.
TikTok, Instagram പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഈ കോഫി ട്രെൻഡിനെ കൂടുതൽ ജനപ്രിയമാക്കിയത്. തണുത്ത പാലിലേക്ക് എസ്പ്രസ്സോ ഒഴിക്കുന്ന ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകൾ കണ്ടതോടെ നിരവധി പേർ ഈ പാനീയം പരീക്ഷിക്കാൻ കഫേകളിലെത്തുന്നുവെന്ന് കഫേ ഉടമകൾ പറയുന്നു.പല സ്ഥിരം ഉപഭോക്താക്കളും ഇപ്പോൾ ഐസ്ഡ് ലാറ്റെയ്ക്ക് പകരം ഡേർട്ടി എസ്പ്രസ്സോയാണ് ഓർഡർ ചെയ്യുന്നതെന്നും കഫേകൾ പറയുന്നു. കൂടുതൽ ക്രീമിയായ രുചിയും വ്യത്യസ്തമായ അനുഭവവുമാണ് ഇതിന് കാരണം.
ഡേർട്ടി എസ്പ്രസ്സോ ഒരു താൽക്കാലിക സോഷ്യൽ മീഡിയ ട്രെൻഡ് മാത്രമല്ലെന്നും, മികച്ച രുചിയും ഗുണനിലവാരവും കാരണം ഇത് ഇനി യുഎഇയിലെ കോഫി സംസ്കാരത്തിന്റെ സ്ഥിരം ഭാഗമാകുമെന്നുമാണ് കഫേ ഉടമകളുടെ വിലയിരുത്തൽ.കോഫി പ്രേമികൾക്ക് ഈ പുതിയ ട്രെൻഡ് പരീക്ഷിക്കാൻ താൽപര്യമുണ്ടെങ്കിൽ ആദ്യം ക്ലാസിക് ഡേർട്ടി എസ്പ്രസ്സോയിൽ നിന്ന് തുടങ്ങാമെന്നാണ് വിദഗ്ധരുടെ നിർദേശം.