
അജ്മാൻ∙ തന്റെ പേരിൽ റജിസ്റ്റർ ചെയ്തിരുന്ന വസ്തു കൈമാറ്റം ചെയ്തത് റദ്ദാക്കണമെന്നും അതിന്റെ മൂല്യമായ ഒരു കോടി ദിർഹം (ഏകദേശം 25 കോടിയിലേറെ രൂപ) നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി അജ്മാൻ ഫെഡറൽ പ്രഥമവിവര കോടതി തള്ളി. യുവതി പേരിനു മാത്രമാണ് ഉടമയെന്നും, പണം മുടക്കി വസ്തു വാങ്ങിയ യഥാർഥ പങ്കാളികളുടേതാണ് ഈ സ്വത്തെന്നും കോടതി കണ്ടെത്തി
വസ്തു സ്വന്തം പേരിലേക്ക് തിരികെ മാറ്റണമെന്ന യുവതിയുടെ പ്രധാന ആവശ്യവും പകരമായി 12 ശതമാനം നിയമപരമായ പലിശയോടെ ഒരു കോടി ദിർഹം നഷ്ടപരിഹാരം നൽകണമെന്ന ബദൽ ആവശ്യവും കോടതി നിരസിച്ചു. കേസ് നടത്തിപ്പ് ചെലവുകൾ യുവതി തന്നെ വഹിക്കണമെന്നും എതിർകക്ഷിയുടെ അഭിഭാഷക ഫീസ് ഇനത്തിൽ 1,000 ദിർഹം നൽകണമെന്നും കോടതി ഉത്തരവിട്ടു.
∙ രേഖകൾ ഹാജരാക്കി പ്രതിഭാഗം
സ്വത്ത് സ്വന്തം പേരിലായിരുന്നെന്നും കാര്യങ്ങൾ നോക്കിനടത്താൻ പ്രതിക്ക് പൊതു അധികാരപത്രം (ജനറൽ പവർ ഓഫ് അറ്റോർണി) നൽകിയിരുന്നെന്നുമാണ് യുവതി വാദിച്ചത്. എന്നാൽ പ്രതി ഈ അധികാരം ദുരുപയോഗം ചെയ്ത് തന്റെ അറിവോ സമ്മതമോ കൂടാതെ വസ്തു സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് യുവതി ആരോപിച്ചത്. എന്നാൽ പ്രതി ഈ ആരോപണങ്ങൾ നിഷേധിച്ചു. ഹർജിക്കാരിക്ക് ഈ സ്വത്തിൽ യാതൊരുവിധ സാമ്പത്തിക പങ്കാളിത്തവും ഉണ്ടായിരുന്നില്ലെന്നും പേരിന് വേണ്ടി മാത്രമാണ് ഇവരുടെ പേരിൽ റജിസ്റ്റർ ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു. യുവതിയുടെ ഭർത്താവ് ഉൾപ്പെടെയുള്ള പങ്കാളികളാണ് പണം മുടക്കി ഈ വസ്തു വാങ്ങിയതെന്നും യഥാർഥ ഉടമയ്ക്ക് സ്വത്ത് തിരികെ നൽകുക മാത്രമാണ് ചെയ്തതെന്നും കോടതിയെ ബോധ്യപ്പെടുത്തി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് mnഗ്രൂപ്പിൽ അംഗമാകുക
യഥാർഥ ഉടമകളെ വ്യക്തമാക്കുന്ന പങ്കാളിത്ത കരാറും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. സമാനമായ വിഷയത്തിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ മുൻ ക്രിമിനൽ കോടതി വിധിപ്രസ്താവവും പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. പണം തട്ടിപ്പ്, അനധികൃതമായി സ്വത്ത് കൈവശപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതി കുറ്റക്കാരനല്ലെന്ന് മുൻപ് കോടതി കണ്ടെത്തിയിരുന്നു.
∙ ക്രിമിനൽ കോടതി വിധി നിർണായകമായി
ക്രിമിനൽ അന്വേഷണ വേളയിൽ ഭർത്താവാണ് തന്റെ പേരിൽ വസ്തു റജിസ്റ്റർ ചെയ്തതെന്നും ഇതിനായി താൻ സ്വന്തം പണം മുടക്കിയിട്ടില്ലെന്നും യുവതി സമ്മതിച്ചിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ക്രിമിനൽ കോടതികളുടെ അന്തിമവിധികൾ സിവിൽ കോടതികൾക്ക് ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. മുൻപ് ക്രിമിനൽ കോടതി ഈ വസ്തു കൈമാറ്റവും അധികാരപത്രം ദുരുപയോഗം ചെയ്തെന്ന ആരോപണവും വിശദമായി പരിശോധിച്ചതാണെന്നും പ്രതിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ നിയമലംഘനവും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയതാണെന്നും കോടതി വ്യക്തമാക്കി.
യഥാർഥ ഉടമകളുടെ സമ്മതത്തോടെയാണ് വസ്തു കൈമാറ്റം നടന്നതെന്നും വഞ്ചനയോ നിയമവിരുദ്ധമായ മറ്റ് നടപടികളോ ഇതിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു വസ്തു വിൽക്കാൻ ഏൽപ്പിച്ച പ്രതിനിധി അത് സ്വന്തം പേരിൽ വാങ്ങാൻ പാടില്ലെന്ന നിയമം യഥാർഥ ഉടമസ്ഥർക്കാണ് ബാധകമെന്നും ഈ കേസിൽ യുവതിക്ക് യാതൊരു അവകാശവുമില്ലാത്തതിനാൽ ഈ വാദം നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി. പങ്കാളിത്ത കരാർ, യുവതിയുടെ സ്വന്തം മൊഴി, മറ്റ് പങ്കാളികളുടെ പ്രസ്താവനകൾ എന്നിവയുടെ അടിസ്ഥാനത്തിൽ യുവതി പേരിന് മാത്രമുള്ള ഉടമയാണെന്ന് വ്യക്തമാണ്. പ്രതി ഈ സ്വത്തിന്റെ യഥാർഥ ഉടമകളിൽ ഒരാളാണെന്നും വസ്തു കൈമാറ്റത്തിലൂടെ യഥാർഥ അവകാശിക്ക് സ്വത്ത് തിരികെ ലഭിക്കുക മാത്രമാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി. കേസ് തുടരാൻ യുവതിക്ക് നിയമപരമായ അവകാശമില്ല. വസ്തു കൈമാറ്റം റദ്ദാക്കിയാൽ യുവതിക്ക് യാതൊരു അവകാശവുമില്ലാത്ത ഒരു സ്വത്തിന്റെ ഉടമസ്ഥത ലഭിക്കുമെന്നല്ലാതെ മറ്റൊരു നിയമപരമായ അവകാശവും പുനഃസ്ഥാപിക്കപ്പെടില്ലെന്നും കോടതി നിരീക്ഷിച്ചു.
ഭർത്താവിന്റെ അവകാശം സിവിൽ കേസിലൂടെ
സ്വത്തിന്റെ പങ്കാളികളിൽ ഒരാളായ യുവതിയുടെ ഭർത്താവിന്റെ അവകാശങ്ങളെക്കുറിച്ച് കോടതി പരാമർശിച്ചു. ഭർത്താവിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പങ്കാളികൾ തമ്മിലുള്ള കണക്കുതീർക്കൽ, കരാർ നടപ്പാക്കൽ അല്ലെങ്കിൽ പങ്കാളിത്തം അവസാനിപ്പിക്കൽ തുടങ്ങിയ നിയമവഴികളിലൂടെയാണ് പരിഹരിക്കേണ്ടത്. പങ്കാളിത്ത കരാറിൽ കക്ഷിയല്ലാത്ത, സ്വത്തിൽ യാതൊരു സാമ്പത്തിക നിക്ഷേപവുമില്ലാത്ത യുവതിക്ക് വസ്തു കൈമാറ്റം റദ്ദാക്കാൻ ആവശ്യപ്പെടാൻ നിയമപരമായി അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമപരമായ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ പ്രധാന ആവശ്യങ്ങളും ബദൽ ആവശ്യങ്ങളും തള്ളി കോടതി ഉത്തരവിട്ടത്.
ഹാവു!!!അവസാനം കണ്ടു പിടിച്ചു!!!യുഎഇ ലോട്ടറിയുടെ കോടികൾ മലയാളിക്ക്; ടിക്കറ്റെടുത്തത് കുടുംബത്തിന്റെ ജനന തിയതി വെച്ച്
യുഎഇ ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ് മലയാളി പ്രവാസിക്ക്. യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിലെ രണ്ടാമത്തെ ഗ്രാന്‍ഡ് പ്രൈസ് ജേതാവായി മാറിയിരിക്കുന്നത് സുനില്‍ കുമാര്‍ സദാശിവനാണ്. 30 മില്യണ്‍ ദിര്‍ഹമാണ് (78.21 കോടി) സമ്മാനമായി ലഭിച്ചിരിക്കുന്നത്. തന്റേയും ഭാര്യയുടേയും മകളുടേയും ജന്മദിനത്തിലെ തിയതികള്‍ സംയോജിപ്പിച്ചാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത് എന്ന് സുനില്‍ കുമാര്‍ പറയുന്നു.
52 കാരനായ സുനില്‍ കുമാര്‍ ദുബായില്‍ മെയിന്റനന്‍സ് ടെക്നീഷ്യനാണ്. ‘ ടിക്കറ്റെടുത്തപ്പോള്‍ ഞാന്‍ ക്രമരഹിതമായ നമ്പറുകള്‍ക്ക് പകരം കുടുംബ തീയതികള്‍ തിരഞ്ഞെടുത്തു. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട തീയതികള്‍ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? ഞാന്‍ എന്റെ മകളുടെ ജന്മദിനത്തില് നിന്നാണ് ആരംഭിച്ചത്, പിന്നീട് എന്റേതും പിന്നീട് എന്റെ ഭാര്യയുടെ ജന്മദിനവും ചേര്‍ത്തു’,’ അദ്ദേഹം പറഞ്ഞു.
സുഹൃത്തിനൊപ്പം വാങ്ങിയ ടിക്കറ്റിന് 100 ദിര്‍ഹമാണ് സുനിലിന് ആദ്യം ലഭിച്ചത്. ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അടുത്ത നറുക്കെടുപ്പിനായി അവര്‍ മറ്റൊരു ടിക്കറ്റ് വാങ്ങി. ഇതാണ് 30 മില്യണ്‍ ദിര്‍ഹം ജാക്ക്പോട്ട് നേടിയത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സുനിലിന് ഒരു മകള്‍ ജനിക്കുന്നത്. മകള്‍ക്കിപ്പോള്‍ ഏഴ് വയസായി.
എന്റെ മകള്‍ ഇത് കാണുന്നുണ്ടെങ്കില്‍, അവള്‍ക്കായി ജീവിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് അവളുടെ അച്ഛനും അമ്മയും എന്ന് അവള് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി അവളെ ഒരു ഡോക്ടറാക്കി കാണുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം,’ അദ്ദേഹം പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സുനില്‍ തനിക്ക് സമ്മാനം ലഭിച്ച വിവരം അറിയുന്നത്.
നറുക്കെടുപ്പിന് ശേഷം രാത്രി 9.45-ഓടെ ഞാന്‍ ഫോണ്‍ പരിശോധിച്ചു. ചെറിയൊരു സമ്മാനം മാത്രമാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിജയിച്ച നമ്പറുകള്‍ കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി,’ അദ്ദേഹം പറഞ്ഞു. കണ്ടത് വിശ്വസിക്കാന്‍ കഴിയാതിരുന്നതിനാല്‍, ഭാര്യയെ വിളിക്കുന്നതിന് മുന്‍പ് അദ്ദേഹം ആ ടിക്കറ്റ് ഒരു സുഹൃത്തിനെ കാണിച്ചു.
എന്റെ ഭാര്യയ്ക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഒരു സാധാരണ ജീവിതം നയിക്കാനാണ് അവര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഈ തുക ലഭിച്ചപ്പോള്‍ നമ്മള് ഇനി എന്ത് ചെയ്യും? എന്നാണ് അവള് ചോദിച്ചത്. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളവരായതുകൊണ്ട്, മറ്റുള്ളവര്‍ക്കായി കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു. വലിയൊരു തുക സമ്മാനമായി ലഭിച്ചിട്ടും, ആദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നത് മകള്‍ക്കായി ഒരു സമ്മാനം വാങ്ങണം എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
കുടുംബവീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും, വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിന് ശേഷം ഒന്നു വിശ്രമിക്കാനും ഈ പണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുപ്പം മുതലേ ഞാന്‍ ജോലി ചെയ്യുന്നുണ്ട്. ഇനി ഞാന്‍ അല്പം വിശ്രമിക്കും,’ അദ്ദേഹം പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
വീടില്ലാത്ത ചിലരെ എനിക്കറിയാം, അവര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചു നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ ഡ്രോ’ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9.30-നാണ് നടക്കുന്നത്. 30 ദശലക്ഷം ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ്, 5 ദശലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, കൂടാതെ 50,000 ദിര്‍ഹം വീതം ലഭിക്കുന്ന മൂന്ന് ‘ലക്കി ചാന്‍സ്’ സമ്മാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു