Fire in Restaurant;യുഎഇയിൽ റെസ്റ്റോറന്റിൽ വൻ തീപിടുത്തം

KUWAIT FIRE

Fire in Restaurant ദുബായ്: ദുബായിലെ ശൈഖ് സായിദ് റോഡിലെ റെസ്റ്റോറന്റിൽ തീപിടുത്തം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ദുബായ് സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

രാവിലെ 7.42 ന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അൽ ഇത്തിഹാദ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. വിവരം ലഭിച്ച് ആറു മിനിറ്റിനുള്ളിൽ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടത്തിലുള്ള താമസക്കാരെയും മറ്റ് ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. രാവിലെ 10.50 ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയ ശേഷം പ്രദേശത്ത് കൂളിങ് പ്രവർത്തനങ്ങൾ നടത്തി. കൂളിങ് നടപടികൾ പൂർത്തിയാക്കിയ ശേഷം സ്ഥലം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

പ്രവാസികൾക്ക് വലിയ ആശ്വാസം!!യുഎഇയിലെ വാടക വിപണിയിൽ മാറ്റം: ഈ എമിരേറ്റുകളിൽ വാടക നിരക്ക് കുറയുന്നു

UAE July 6, 2026

467139

ദുബൈ: 2026-ന്റെ രണ്ടാം പാദത്തിൽ യുഎഇയിലെ വാടക വിപണിയിൽ പ്രകടമായ മാറ്റങ്ങൾ രേഖപ്പെടുത്തിയതായി പ്രോപ്പർട്ടി ഫൈൻഡർ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നു. പുതിയ പ്രോപ്പർട്ടികളുടെ വരവും പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളും കാരണം അബുദബി, ഷാർജ തുടങ്ങിയ പ്രമുഖ ഇമാറാത്തുകളിൽ വാടക നിരക്കിൽ ഇളവ് രേഖപ്പെടുത്തിയപ്പോൾ, അജ്മാനിൽ വാടക നിരക്കുകൾ കുത്തനെ ഉയരുകയാണ്. അജ്മാനിലെ ചില പ്രദേശങ്ങളിൽ 57 ശതമാനം വരെയുള്ള വൻ വർദ്ധനവാണ് ഉണ്ടായത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അബുദബിയിലെ പ്രമുഖ പ്രീമിയം റെസിഡൻഷ്യൽ മേഖലകളിലാണ് വാടകയിൽ വലിയ കുറവ് രേഖപ്പെടുത്തിയത്. പുതിയ അപ്പാർട്ടുമെന്റുകൾ വിപണിയിലേക്ക് എത്തിയതാണ് ഇതിന് പ്രധാന കാരണം.

  • അൽ റീം ദ്വീപ്: 13.3 ശതമാനം കുറവ്
  • യാസ് ദ്വീപ്: 10.5 ശതമാനം കുറവ്
  • കോർണിഷ്, അൽ റഹ ബീച്ച്: ഒരു കിടപ്പുമുറി (1 BHK) യൂണിറ്റുകൾക്ക് 8.4 ശതമാനം കുറവ്
  • അൽ ഖാലിദിയ, അൽ മുസഫ: 5.6% മുതൽ 6% വരെ കുറവ്

“2026-ന്റെ ആദ്യ പകുതിയിൽ അബുദബിയിലെ പ്രീമിയം മേഖലകളിൽ വാടക നിരക്കിൽ ഒറ്റയക്കത്തിലും ഇരട്ടയക്കത്തിലും കുറവുണ്ടായിട്ടുണ്ട്. എന്നാൽ അൽ മുസഫ പോലുള്ള പ്രധാന ഭൂപ്രദേശങ്ങൾ സ്ഥിരത പുലർത്തുന്നു. വരും മാസങ്ങളിലും ഈ പ്രവണത തുടർന്നാൽ അബുദബിയിലെ വിപണി കൂടുതൽ വില സെൻസിറ്റീവ് ആയി മാറും.” പ്രോപ്പർട്ടി ഫൈൻഡറിന്റെ ചീഫ് റവന്യൂ ഓഫീസറായ ഷെറിഫ് സ്ലീമാൻ വ്യക്തമാക്കി. 

ഷാർജയിലെ വാടക വിപണിയിൽ സമ്മിശ്രമായ പ്രതികരണമാണ് ദൃശ്യമാകുന്നത്. ഇവിടുത്തെ വില വ്യത്യാസങ്ങൾ പ്രധാനമായും പ്രദേശത്തെയും ഫ്ലാറ്റുകളുടെ വലുപ്പത്തെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പ്രാദേശികമായ ചില അനിശ്ചിതത്വങ്ങളും സാമ്പത്തിക മാന്ദ്യവും തീരദേശ മേഖലകളിലെ വാടക കുറയാൻ കാരണമായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp Join WhatsApp Group