ഓവർസ്റ്റേ പിഴ ഒഴിവാക്കിയവർക്ക് താൽക്കാലിക ഇളവ്
വ്യോമപാതകൾ അടച്ചതും വിമാന സർവീസുകൾ തടസ്സപ്പെട്ടതും കാരണം വീസ കാലാവധി കഴിഞ്ഞിട്ടും പിഴയിൽ നിന്ന് താൽക്കാലിക ഇളവ് ലഭിച്ചിരുന്ന സന്ദർശകർക്ക് ഐസിപി 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചു. അടിയന്തര സാഹചര്യങ്ങൾ മാറിയതിനാൽ, ഇളവ് ലഭിച്ചവർ ജൂലൈ 9-നകം വീസ നിയമവിധേയമാക്കുകയോ യുഎഇ വിട്ടുപോവുകയോ ചെയ്യണം.
സ്മാർട്ട് മെഡിക്കൽ വീസ വരുന്നു
ദുബായിലേക്ക് ചികിത്സയ്ക്കായി എത്തുന്ന രാജ്യാന്തര രോഗികൾക്കായി ‘സ്മാർട്ട് മെഡിക്കൽ വീസ’ സംവിധാനം വികസിപ്പിക്കുന്നു. ദുബായ് ഹെൽത്ത് അതോറിറ്റിയും ജിഡിആർഎഫ്എയും ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച്, രോഗികൾ ദുബായിൽ എത്തുന്നതിന് മുൻപുള്ള വീസ നടപടികൾ മുതൽ ചികിത്സയും തുടർപരിചരണവും വരെയുള്ള സേവനങ്ങൾ ഡിജിറ്റലായി സംയോജിപ്പിക്കും.
എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള വീസകൾക്ക് താൽക്കാലിക വിലക്ക്
എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വീസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയും ഐസിപിയും സംയുക്തമായാണ് ജൂൺ 6 മുതൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തി മാത്രമായിരിക്കും ഇതിൽ തുടർന്നുള്ള തീരുമാനം.

ദുബൈ: 2009-ൽ മെട്രോ സർവീസ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ നവീകരണത്തിനൊരുങ്ങി ദുബൈയിലെ സ്മാർട്ട് യാത്രാ കാർഡായ നോൾ. ദുബൈയെ പൂർണ്ണമായും പണരഹിത (Cashless) പൊതുഗതാഗത ശൃംഖലയിലേക്ക് നയിക്കുന്ന പുതിയ പ്രൊജക്റ്റിന്റെ 72 ശതമാനം പ്രവർത്തനങ്ങളും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പൂർത്തിയാക്കി.
നിലവിലുള്ള കാർഡ് അധിഷ്ഠിത ടിക്കറ്റിംഗ് രീതിക്ക് പകരമായി, അത്യാധുനിക അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് (ABT) സംവിധാനമാണ് ആർടിഎ നടപ്പിലാക്കുന്നത്. 2027-ന്റെ തുടക്കത്തോടെ ഈ പുതിയ പ്ലാറ്റ്ഫോം പൂർണ്ണ സജ്ജമാകും.
പുതിയ മാറ്റങ്ങളും സവിശേഷതകളും
നേരിട്ടുള്ള പണമടയ്ക്കൽ: യാത്രക്കാർക്ക് ഇനിമുതൽ ഫിസിക്കൽ കാർഡുകൾ ഇല്ലാതെ തന്നെ സ്വന്തം ബാങ്ക് കാർഡുകൾ, ഡിജിറ്റൽ വാലറ്റുകൾ, ക്യുആർ കോഡുകൾ എന്നിവ ഉപയോഗിച്ച് നേരിട്ട് യാത്രാനിരക്ക് നൽകാം.
കേന്ദ്രീകൃത അക്കൗണ്ട്: ഒരു ഉപഭോക്താവിന് വ്യക്തിഗത അക്കൗണ്ട് സൃഷ്ടിച്ച് കുടുംബാംഗങ്ങളുടെ ഉൾപ്പെടെ ഒന്നിലധികം നോൾ കാർഡുകൾ അതിലേക്ക് ലിങ്ക് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും.
ഓട്ടോമാറ്റിക് ടോപ്പ്-അപ്പ്: ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്ത് തനിയെ പണം റീചാർജ് ചെയ്യാനുള്ള സൗകര്യം, യാത്രാ ഹിസ്റ്ററി പരിശോധിക്കൽ, കാർഡ് നഷ്ടപ്പെട്ടാൽ ബ്ലോക്ക് ചെയ്യാനും ബാലൻസ് വീണ്ടെടുക്കാനുമുള്ള സുരക്ഷാ ഫീച്ചറുകൾ എന്നിവ പുതിയ പ്ലാറ്റ്ഫോമിൽ ഉണ്ടാകും.
“ആർ.ടി.എയുടെ സമഗ്ര ഡിജിറ്റൽ പരിവർത്തന യാത്രയിലെ തന്ത്രപരമായ ചുവടുവയ്പ്പാണിത്. ഇത് പ്രവർത്തന കാര്യക്ഷമതയും ഉപഭോക്തൃ സൗകര്യവും വർദ്ധിപ്പിക്കുന്നതിനൊപ്പം ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാർട്ടായ നഗരങ്ങളിലൊന്നായി നിലനിർത്താൻ സഹായിക്കും.” ദുബൈ ആർടിഎയുടെ ഡയറക്ടർ ജനറലായ മതാർ അൽ തായർ പറഞ്ഞു.
പദ്ധതി മൂന്ന് ഘട്ടങ്ങളായാണ് പൊതുജനങ്ങളിലേക്ക് എത്തുന്നത്.
ഒന്നാം ഘട്ടം: ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ക്യുആർ-കോഡ് ടിക്കറ്റിംഗ് അവതരിപ്പിക്കും. യാത്രാ ടിക്കറ്റുകൾ ഇലക്ട്രോണിക് ആയി വാങ്ങാനും സ്കാൻ ചെയ്യാനും ഇതിലൂടെ സാധിക്കും.
രണ്ടാം ഘട്ടം: പുതിയ തലമുറ നോൾ കാർഡുകൾ പുറത്തിറക്കും. ആഗോള പേയ്മെന്റ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഈ കാർഡുകൾ ഉപഭോക്താവിന്റെ ഡിജിറ്റൽ അക്കൗണ്ടുകളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കും.
മൂന്നാം ഘട്ടം: യുഎഇയിലുടനീളമുള്ള റീറ്റെയ്ൽ ഔട്ട്ലെറ്റുകളിലും ഡിജിറ്റൽ ചാനലുകളിലും സാധനങ്ങൾ വാങ്ങാൻ ബാങ്ക് കാർഡ് പോലെ തന്നെ ഈ നോൾ കാർഡുകൾ ഉപയോഗിക്കാം.
പൊതുഗതാഗതത്തിന് അപ്പുറം വിപുലമായ സേവനങ്ങൾ
നിലവിൽ മെട്രോ, ബസ്, വാട്ടർ ടാക്സികൾ എന്നിവയ്ക്ക് പുറമെ ഇ-സ്കൂട്ടർ തുടങ്ങിയ സോഫ്റ്റ് മൊബിലിറ്റി സേവനങ്ങൾക്കും നോൾ കാർഡ് ഉപയോഗിക്കുന്നുണ്ട്. കൂടാതെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക കിഴിവുകളുള്ള ‘നോൾ സ്റ്റുഡന്റ് പാക്കേജും’ വിനോദസഞ്ചാരികൾക്കായുള്ള പ്രത്യേക ട്രാവൽ കാർഡുകളും ലഭ്യമാണ്.
പുതിയ നവീകരണത്തിന്റെ ഭാഗമായി ദുബൈയിലെ എല്ലാ പൊതുഗതാഗത സ്റ്റേഷനുകളിലെയും ടിക്കറ്റിംഗ് മെഷീനുകളും സ്മാർട്ട് കിയോസ്കുകളും ആർടിഎ പരിഷ്കരിച്ചു വരികയാണ്.
യുഎഇ വീസ നിയമത്തിൽ വൻ മാറ്റങ്ങൾ; പ്രവാസികൾക്കും സന്ദർശകർക്കും നിർണായകം, അറിയാം പ്രധാന പരിഷ്കാരങ്ങൾ
അബുദാബി∙ യുഎഇ 2026-ൽ നടപ്പിലാക്കിയിരിക്കുന്നത് പ്രവാസികൾക്കും സന്ദർശകർക്കും നിക്ഷേപകർക്കും ഒരുപോലെ നിർണായകമായ ഒട്ടേറെ വീസാ പരിഷ്കാരങ്ങൾ. ഓൺ അറൈവൽ വീസ ആനുകൂല്യം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത് മുതൽ ടൂറിസ്റ്റ് വീസകൾ അതിവേഗം ലഭ്യമാക്കുന്നത് വരെയുള്ള പ്രധാന മാറ്റങ്ങൾ അറിയാം:
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
∙ ഓൺ അറൈവൽ വിസ ആനുകൂല്യം കൂടുതൽ രാജ്യങ്ങളിലേക്ക്
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) 14 ദിവസത്തെയും 60 ദിവസത്തെയും യുഎഇ എൻട്രി വിസയ്ക്കുള്ള അർഹത ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി വ്യാപിപ്പിച്ചു. മുൻപ് പ്രത്യേക നിബന്ധനകളോടെ ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇനി മുതൽ ഇന്തോനീഷ്യ, വിയറ്റ്നാം, തായ് ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും ലഭിക്കും. കൂടാതെ, അപേക്ഷകർക്ക് യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയ്ക്ക് പുറമെ സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങളിലെ സാധുവായ റസിഡൻസി ഉണ്ടെങ്കിലും ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും
∙ 48 മണിക്കൂറിനുള്ളിൽ ദുബായ് ടൂറിസ്റ്റ് വീസ
ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സിംഗിൾ എൻട്രി ടൂറിസ്റ്റ് വീസകൾ ഇനി മുതൽ 48 മണിക്കൂറിനുള്ളിൽ അനുവദിക്കും. അംഗീകൃത ടൂറിസം ഓഫീസുകൾ വഴിയോ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) വഴിയോ അപേക്ഷിക്കുന്നവർക്കാണ് 30 മുതൽ 60 ദിവസം വരെ കാലാവധിയുള്ള ഈ വീസകൾ അതിവേഗം ലഭ്യമാകുക.
പ്രോപ്പർട്ടി നിക്ഷേപകർക്കുള്ള രണ്ട് വർഷത്തെ വീസ നിയമം പരിഷ്കരിച്ചു
റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് രണ്ട് വർഷത്തെ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ദുബായ് അധികൃതർ മാറ്റം വരുത്തി. മുൻപുണ്ടായിരുന്ന 7,50,000 ദിർഹത്തിന്റെ കുറഞ്ഞ വസ്തു മൂല്യം എന്ന നിബന്ധന വ്യക്തിഗത നിക്ഷേപകർക്ക് ഒഴിവാക്കി. എന്നാൽ അപേക്ഷകൻ വസ്തുവിന്റെ പൂർണ ഉടമയായിരിക്കണം. അതേസമയം, ഒന്നിലേറെ ആളുകളുടെ സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുവാണെങ്കിൽ, വീസയ്ക്ക് അർഹത നേടാൻ ഓരോ നിക്ഷേപകന്റെയും വിഹിതത്തിന് കുറഞ്ഞത് 4,00,000 ദിർഹം മൂല്യമുണ്ടായിരിക്കണം.