യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ഇന്ന് മുതൽ പാസ്‌പോർട്ട് സേവനങ്ങൾ ഇവിടെ നേരിട്ട് നടക്കും

459137

അബുദബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾക്ക് താൽക്കാലിക പുതിയ നിയമങ്ങളും ക്രമീകരണങ്ങളും പ്രഖ്യാപിച്ചു. പുതിയ ഔട്ട്‌സോഴ്‌സിംഗ് പങ്കാളിയായ ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ (Alhind Tours and Travels LLC) ചുമതലയേൽക്കുന്നതിൽ ഭരണപരമായ കാരണങ്ങളാൽ താമസം നേരിട്ട സാഹചര്യത്തിലാണ് അബുദബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പുതിയ ക്രമീകരണ പ്രകാരം നാളെ മുതൽ അപേക്ഷകർക്ക് താൽക്കാലികമായി എംബസി, കോൺസുലേറ്റ് പരിസരങ്ങളിൽ നേരിട്ടെത്തി ‘വാക്ക്-ഇൻ’ (Walk-in) അടിസ്ഥാനത്തിൽ സേവനങ്ങൾ കൈപ്പറ്റാം.

അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

അപ്പോയിന്റ്മെന്റ് ആവശ്യമില്ല (Walk-in): ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിൽ മാത്രമായിരിക്കും താൽക്കാലികമായി സേവനങ്ങൾ നൽകുക. രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് ഇതിനായുള്ള സമയം.

നേരിട്ടെത്തണം: അപേക്ഷകർ പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷാ ഫോമും ആവശ്യമായ ഒറിജിനൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം നേരിട്ട് എംബസിയിലോ കോൺസുലേറ്റിലോ എത്തേണ്ടതുണ്ട്.

ഫീസ് പണമായി മാത്രം: നിലവിൽ അപേക്ഷാ ഫീസുകൾ ക്യാഷായി (പണമായി) മാത്രമേ സ്വീകരിക്കുകയുള്ളൂ. അതിനാൽ അപേക്ഷകർ കൃത്യമായ ചില്ലറ കൈയ്യിൽ കരുതണമെന്ന് നിർദ്ദേശമുണ്ട്.

ഒരാൾക്ക് മാത്രം പ്രവേശനം: പരിസരത്തെ തിരക്ക് ഒഴിവാക്കാൻ അപേക്ഷകനെ മാത്രമേ അകത്തേക്ക് അനുവദിക്കൂ. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകൾക്ക് രക്ഷിതാക്കളുടെ സാന്നിധ്യം നിർബന്ധമാണ്.

പാസ്‌പോർട്ട് ഫീസ് പുതുക്കി

2026 ജൂലൈ 1 മുതൽ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിച്ചതായി എംബസി അറിയിച്ചു. യുഎഇയിലെ എംബസി, കോൺസുലേറ്റ് കൂടാതെ ഇനി വരാനിരിക്കുന്ന ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICAC) ഈ പുതിയ നിരക്കുകൾ ഒരേപോലെ ബാധകമായിരിക്കും.

നിലവിൽ യുഎഇയിലുടനീളമുണ്ടായിരുന്ന 16 ബിഎൽഎസ് (BLS) ശാഖകളും രണ്ട് എസ്‌ജിഐവിഎസ് (SGIVS) സെന്ററുകളും പ്രീമിയം ലോഞ്ചുകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. സിംഗിൾ പ്രൊവൈഡർ മോഡലിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഇത്. അൽഹിന്ദ് ഗ്രൂപ്പിലേക്കുള്ള മാറ്റം പൂർത്തിയാകുന്നതുവരെയുള്ള താൽക്കാലിക സംവിധാനമാണിത്.

സേവനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കുമായി പ്രവാസികൾക്ക് താഴെ പറയുന്ന ഔദ്യോഗിക സംവിധാനങ്ങൾ വഴി ബന്ധപ്പെടാം:

  • ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA)
  • വാട്സാപ്പ് നമ്പർ: +971 54 309 0571

പുതിയ സംവിധാനം പൂർണ്ണമായും സജ്ജമാകുന്നതുവരെ സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകളിൽ വഞ്ചിതരാകാതെ, ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഒഫീഷ്യൽ പേജുകൾ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഓഫർ ഓഫർ ഓഫർ!!!ഇന്നാണ് ഇന്നാണ്!! പകുതിയിലും താഴെ വില;പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

UAE July 2, 2026

459129

ദുബൈ: ലോകമെമ്പാടുമുള്ള ഷോപ്പിംഗ് പ്രേമികൾ കാത്തിരിക്കുന്ന ‘ദുബൈ സമ്മർ സർപ്രൈസസിന്റെ’ (DSS 2026) 29-ാമത് പതിപ്പിന് ഇന്ന് വമ്പിച്ച ഓഫറുകളോടെ തുടക്കമാകും. ഇതിന്റെ ഭാഗമായി 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ‘ഗ്രേറ്റ് ദുബൈ സമ്മർ സെയിൽ’ (GDDS) മെഗാ മേളയാണ് ആദ്യദിനം ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകൾക്ക് 90 ശതമാനം വരെ കിഴിവാണ് ഇന്ന്ഉ പഭോക്താക്കൾക്കായി കാത്തിരിക്കുന്നത്.

ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE), പ്രമുഖ മാൾ ശൃംഖലയായ മാജിദ് അൽ ഫുട്ടൈമുമായി സഹകരിച്ചാണ് ഈ വമ്പൻ വിലക്കിഴിവ് മേള സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 10:00 മണിക്ക് ആരംഭിക്കുന്ന മെഗാ സെയിൽ രാത്രി 10:00 മണി വരെ നീണ്ടുനിൽക്കും. മാൾ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദെയ്‌റ തുടങ്ങിയ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലെ നൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഈ ഓഫർ മേളയിൽ പങ്കാളികളാകുന്നുണ്ട്.

വിലക്കിഴിവുകൾക്ക് പുറമെ ഉപഭോക്താക്കൾക്കായി വമ്പിച്ച സമ്മാനങ്ങളും ദുബൈ സമ്മർ സർപ്രൈസസ് ഒരുക്കിയിട്ടുണ്ട്. മാൾ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദെയ്‌റ എന്നിവിടങ്ങളിൽ നിന്ന് 300 ദിർഹമോ അതിന് മുകളിലോ ചിലവഴിക്കുന്നവർക്ക് ‘ഷെയർ മില്യണയർ’ (Share Millionaire) ആകാനുള്ള റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാം. ഔദ്യോഗിക ‘ഷെയർ’ (SHARE) ആപ്പ് വഴി വാങ്ങലുകൾ രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *