Malayali youngster becomes first Indian captain for UAE Etihad railway യുഎഇയില്‍ ചരിത്രം കുറിച്ച് മലയാളി; ഇത്തിഹാദ് റെയിലില്‍ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി ഈ ആലപ്പുഴക്കാരന്‍

ithihad

Malayali youngster becomes first Indian captain for UAE Etihad railway യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലില്‍ ആദ്യമായി ഒരു ഇന്ത്യന്‍ ട്രെയിന്‍ ക്യാപ്റ്റന്‍ ചരിത്രം കുറിക്കുന്നു. ആലപ്പുഴ സ്വദേശിയായ നിഷാദാണ് ഈ നേട്ടം കൈവരിച്ചത്.

കഠിനാധ്വാനത്തിന്റെ വലിയ പാത പിന്നിട്ടാണ് 29 കാരനായ നിഷാദ് ഈ സ്ഥാനത്തെത്തിയത്. 12 വര്‍ഷം മുന്‍പ് യുഎഇയിലെത്തിയ നിഷാദ്, ആദ്യം ഒരു ചെറിയ കടയില്‍ കാഷ്യറായും പിന്നീട് പെര്‍ഫ്യൂം വില്‍പ്പനക്കാരനായും ഹോട്ട് ഡോഗ് ഡെലിവറി ബോയായും ജോലി ചെയ്തിരുന്നു. അന്നത്തെ പ്രതിസന്ധികളൊന്നും തന്റെ സ്വപ്നങ്ങളെ തളര്‍ത്താന്‍ അദ്ദേഹം അനുവദിച്ചില്ല.

2017-ല്‍ പാം ജുമൈറ മോണോറെയിലിലൂടെയാണ് നിഷാദ് റെയില്‍വേ മേഖലയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ദുബായ് ട്രാം, മെട്രോ എന്നിവയില്‍ ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചു. 2020-ല്‍ ഇത്തിഹാദ് റെയിലിലേക്ക് അപേക്ഷിച്ചെങ്കിലും ചെറിയ സാങ്കേതിക പിഴവുകള്‍ കാരണം ആദ്യം അവസരം നഷ്ടമായി. എന്നാല്‍ നിഷാദ് പിന്മാറാന്‍ തയ്യാറായില്ല. കഠിനമായ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷം 2024-ല്‍ അദ്ദേഹം ഈ സ്വപ്നതുല്യമായ ജോലി സ്വന്തമാക്കി.

യുഎഇയുടെ ആദ്യത്തെ സ്വദേശി ക്യാപ്റ്റന്‍മാരായ ഇബ്രാഹിം അല്‍ ഹമ്മാദിക്കും സാറ അല്‍ മസ്രൂയിക്കുമൊപ്പം നിഷാദും ഇപ്പോള്‍ ഇത്തിഹാദ് റെയിലിന്റെ ഭാഗമാണ്. 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഈ അത്യാധുനിക ട്രെയിനുകളില്‍ യാത്രക്കാരെ സുരക്ഷിതമായി എത്തിക്കുകയാണ് നിഷാദിന്റെ ചുമതല. ഭാര്യ ഹിബ ഗഫൂറിനും മകന്‍ ഖലീഫ സായിദിനുമൊപ്പം യുഎഇയിലാണ് നിഷാദ് താമസം. വലിയ സ്വപ്നങ്ങള്‍ കാണുന്ന ഏതൊരു പ്രവാസിക്കും നിഷാദിന്റെ ജീവിതം മികച്ചൊരു മാതൃകയാണ്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പണി കിട്ടുമെന്ന് പറഞ്ഞില്ലേ ഇതാ കിട്ടി!!!യുഎഇയിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്ക് കിട്ടിയത് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത പണി

UAE Nazia Staff Editor — June 29, 2026 · 0 Comment

454655

അബുദബി: പൊതുനിരത്തിൽ മറ്റ് യാത്രക്കാരുടെയും സ്വന്തം ജീവനും ഭീഷണിയാകും വിധം അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച ഡ്രൈവർക്ക് ആറ് മാസം തടവും കനത്ത പിഴയും ശിക്ഷ വിധിച്ച് അബുദബി ക്രിമിനൽ കോടതി. ആകെ 70,000 ദിർഹമാണ് (ഏകദേശം 16 ലക്ഷത്തോളം ഇന്ത്യൻ രൂപ) പ്രതിക്ക് കോടതി ചുമത്തിയ പിഴ.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പൊതുവഴിയിലൂടെ പലതവണ കാർ അപകടകരമായി വെട്ടിച്ചും വളച്ചും മറ്റ്‌ വാഹനങ്ങൾക്ക് ഭീതി സൃഷ്ടിച്ചതിനുമാണ് ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിച്ചത്. പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയെ അബുദബി പബ്ലിക് പ്രോസിക്യൂഷൻ വേഗത്തിൽ തന്നെ കോടതിക്ക് മുൻപിൽ ഹാജരാക്കുകയായിരുന്നു.

പ്രതി നടത്തിയ നിയമലംഘനത്തിന് 50,000 ദിർഹമാണ് കോടതി പിഴ ചുമത്തിയത്. ഇതിനുപുറമേ, ഓടിച്ചിരുന്ന കാർ മറ്റൊരാളുടേതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ 20,000 ദിർഹം കൂടി കോടതി ഉത്തരവിലൂടെ അധികമായി ചുമത്തുകയായിരുന്നു. ജയിൽ ശിക്ഷ പൂർത്തിയാകുന്ന അന്ന് മുതൽ പ്രാബല്യത്തിൽ വരുംവിധം ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് കോടതി സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പൊലീസ് റിപ്പോർട്ടുകൾ, അന്വേഷണ രേഖകൾ, സാങ്കേതിക റിപ്പോർട്ടുകൾ എന്നിവയ്ക്ക് പുറമെ റോഡിലെ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞ നിരീക്ഷണ ദൃശ്യങ്ങളും പ്രതിക്കെതിരെയുള്ള ശക്തമായ തെളിവുകളായി കോടതി സ്വീകരിച്ചു.

വാഹനാപകടങ്ങളും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി, ഡ്രൈവർമാർ കർശനമായി ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു. റോഡിലെ മറ്റുള്ളവരുടെ സുരക്ഷ മുൻനിർത്തി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും, നിയമം കൈയിലെടുക്കുന്നവർക്കെതിരെ യുഎഇ നിയമപ്രകാരം കർശനമായ ശിക്ഷാനടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ചൂടോ ചൂട്… പൊള്ളുന്ന ചൂട്!! ടയറുകൾ പൊട്ടിത്തെറിക്കാം ; ഈ ഏഴ് സാധനങ്ങൾ കാറിനുള്ളിൽ വയ്ക്കരുത്;പോലീസ് മുന്നറിയിപ്പ്

UAE June 29, 2026

453724

UAE temperatures അബുദാബി: യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുകയാണ്. ജൂൺ 24-ന് അബുദാബിയിലെ അൽ ദഫ്രയിൽ 49.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളമുള്ള അധികൃതർ ജനങ്ങളോട് നിർജ്ജലീകരണം ഒഴിവാക്കാനും പകൽ സമയത്തെ കടുത്ത ചൂടിൽ പുറം ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കാനും ആവശ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം തന്നെ, കടുത്ത വേനൽച്ചൂടിൽ വാഹനങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താൻ ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നു. ടയറുകൾ പതിവായി പരിശോധിച്ച് വാഹനങ്ങൾ റോഡിലിറക്കാൻ അനുയോജ്യമാണെന്ന് ഡ്രൈവർമാർ ഉറപ്പാക്കണം.

കടുത്ത ചൂടിൽ ടയറുകൾക്ക് കേടുപാടുകൾ വരാനും അവ പൊട്ടിത്തെറിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഈ കാലയളവിൽ ഉണ്ടാകുന്ന ഗുരുതരമായ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ടയർ പൊട്ടിത്തെറിക്കുന്നതാണ്. ഇത് കൂടാതെ, വാഹനങ്ങൾക്ക് തീപിടിക്കുന്നതുപോലുള്ള മാരകമായ മറ്റ് അപകടങ്ങൾക്കും കടുത്ത ചൂട് കാരണമായേക്കാം. വേനൽക്കാലത്ത് കാറിനുള്ളിൽ വെച്ചാൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള 7 സാധനങ്ങൾ താഴെ പറയുന്നവയാണ്: പ്രഷറൈസ്ഡ് കാനുകൾ പോലുള്ള കംപ്രസ് ചെയ്ത പാക്കറ്റുകൾ, ബാറ്ററികൾ, പവർ ബാങ്കുകൾ, ഊർജ്ജ സംഭരണ ഉപകരണങ്ങൾ, ഹാൻഡ് സാനിറ്റൈസർ, പെർഫ്യൂമുകൾ, എയർ ഫ്രെഷ്‌നറുകൾ, ഡിയോഡറന്റുകൾ, ഗ്യാസ് സിലിണ്ടറുകൾ, ലൈറ്ററുകളും തീപ്പെട്ടികളും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കുന്നതിനും വാഹനങ്ങളുടെ സുരക്ഷാ പരിശോധനകൾ കൃത്യമായി നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദുബായ് പോലീസ് ഊന്നിപ്പറഞ്ഞു. കടുത്ത വേനൽച്ചൂട് വാഹനങ്ങൾക്ക് കൂടുതൽ ആയാസമുണ്ടാക്കുമെന്നും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ മെക്കാനിക്കൽ തകരാറുകൾക്ക് സാധ്യതയുണ്ടെന്നും ദുബായ് പോലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സാലം ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി. അംഗീകാരമില്ലാത്ത മാറ്റങ്ങളോ ആക്‌സസറികളോ വാഹനങ്ങളിൽ ഘടിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് വാഹനങ്ങൾ കേടാകുന്നതിനും തീപിടിക്കുന്നതിനും കാരണമായേക്കാം. കാലാവധി കഴിഞ്ഞ ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങളെ കേന്ദ്രീകരിച്ച് രാജ്യത്തുടനീളം കർശനമായ ട്രാഫിക് ബോധവൽക്കരണവും പരിശോധനകളും നടക്കുന്നുണ്ട്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇങ്ങെനെ ഉണ്ടാകുമോ ? 13 സഹോദരങ്ങളിൽ മൂന്ന് പേരും മരിച്ചത് ഹൃദയാഘാതം മൂലം, തുടർച്ചയായി മലയാളി പ്രവാസി കുടുംബത്തിന്റെ ജീവനെടുത്ത് ഹൃദയാഘാതം

UAE Greeshma Staff Editor — June 29, 2026 · 0 Comment

GULF

Yusuf Kunhammu death യുഎഇ സന്ദർശനത്തിനിടെ മരണമടഞ്ഞ കാസർഗോഡ് സ്വദേശി യൂസഫ് കുഞ്ഞമ്മുവിന്റെ (51) വേർപാട് കുടുംബത്തിന് തീരാ നഷ്ടം. കുടുംബത്തിൽ ഹൃദയാഘാതം മൂലം സഹോദരനെ നഷ്ടപ്പെടുന്നത് മൂന്നാം തവണയാണെന്ന് യൂസഫിന്റെ ഇളയ സഹോദരൻ ജാഫർ കുഞ്ഞമ്മു (43) പറഞ്ഞു. ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ജാഫർ, യൂസഫിന്റെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് യാത്ര തിരിക്കവെയാണ് കുടുംബത്തിന്റെ ദുരന്തകഥ പങ്കുവെച്ചത്. പതിമൂന്ന് സഹോദരങ്ങളുള്ള കുടുംബത്തിൽ ഏഴ് സഹോദരന്മാരും ആറ് സഹോദരിമാരുമാണുള്ളത്. ഇവരിൽ ഇളയവനാണ് ജാഫർ. മൂത്ത രണ്ട് സഹോദരന്മാരും 50-കളുടെ തുടക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ, 56-ാം വയസിൽ പിതാവും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നും കുടുംബത്തിൽ ഹൃദ്രോഗത്തിന്റെ പാരമ്പര്യമുണ്ടെന്നും ജാഫർ വ്യക്തമാക്കി.

ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും യൂസഫ് ചികിത്സയിലായിരുന്നു. യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതായി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. തുടർന്ന് അബുദാബിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെയാണ് ആരോഗ്യനില വഷളായത്. വിമാന ജീവനക്കാർ ഉടൻ തന്നെ സഹായം നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയും ഏഴ് മക്കളുമാണ് യൂസഫിന്റെ കുടുംബം. നാല് പെൺമക്കളും മൂന്ന് ആൺമക്കളുമാണ് ഉള്ളത്. ഇളയ കുഞ്ഞിന് വെറും നാല് മാസം മാത്രമാണ് പ്രായം. യൂസഫിന്റെ മൃതദേഹം അബുദാബിയിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. തുടർന്ന് റോഡ് മാർഗം കാസർഗോഡുള്ള സ്വദേശത്തേക്ക് കൊണ്ടുപോയി. നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്ന യൂസഫ് സൗമ്യസ്വഭാവിയായ മനുഷ്യന്റെ വേർപാട് നാടിനെയും വേദനിപ്പിച്ചു.

ഐഫോൺ വാങ്ങാൻ കാത്തിരുന്നവർക്ക് സന്തോഷവാർത്ത;ഇനി വാങ്ങിയില്ലെങ്കിൽ നഷ്ടം; iPhone 17, Pro Max-ന് ഞെട്ടിക്കുന്ന വിലക്കിഴിവ്

UAE Nazia Staff Editor — June 29, 2026 · 0 Comment

453744

പ്പിൾ പുതിയ ഐഫോൺ 18 പ്രോയും പ്രോ മാക്സും ഉൾപ്പെടയുള്ള പുതിയ സീരീസ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിനിടെ നിലവിലെ പ്രീമിയം മോഡലുകളായ ആപ്പിൾ ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും ഇന്ത്യയിൽ വലിയ വിലക്കുറവിൽ ലഭ്യമാകുന്നു. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ഫ്ലിപ് കാർട്ടിൽ ഈ ഓഫർ ലഭ്യമാണ്. ഇതൊരു പരിമിതകാല ഓഫറാണെന്നും ഉടൻ അവസാനിക്കുമെന്നും ശ്രദ്ധിക്കുക. ഫ്ലിപ്‍കാർട്ടിൽ ആപ്പിൾ ഐഫോൺ 17 പ്രോ മാക്സും ആപ്പിൾ 17 പ്രോ ഡീലും എങ്ങനെ ലഭിക്കുന്നു എന്നറിയാം. 

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 17 പ്രോ മാക്സിന്‍റെ വില ഫ്ലിപ്‍കാർട്ടിൽ 1,37,900 രൂപ ആയി കുറഞ്ഞിട്ടുണ്ട്. ഇത് ലോഞ്ച് വിലയായ 1,49,900 രൂപയെക്കാൾ ഏകദേശം 12,000 രൂപ കുറവാണ്. അതോടൊപ്പം ഫ്ലിപ് കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്താൽ 9,000 രൂപ വരെ അധിക ഇളവ് ലഭിക്കും. ഇതോടെ ഫോമിന്‍റെ വില ഏകദേശം 1,28,900 രൂപ ആയി കുറയുന്നു.

കൂടാതെ ഉപഭോക്താക്കൾക്ക് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഫോണിന്റെ ബ്രാൻഡ്, മോഡൽ, അവസ്ഥ എന്നിവ അനുസരിച്ച് 47,350 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കാമെന്ന് കമ്പനി അറിയിക്കുന്നു. മുഴുവൻ തുകയും ഒരുമിച്ച് അടയ്ക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് നോ-കോസ്റ്റ് ഇഎംഐ സംവിധാനവും ലഭ്യമാണ്. ഐഫോൺ 17 പ്രോ മാക്സിന് ഏകദേശം 22,317 രൂപ പ്രതിമാസ ഇഎംഐയായി ആറ് മാസം വരെ പണമടയ്ക്കാം.

അതേസമയം, ഐഫോൺ 17 പ്രോ മോഡലിനും സമാനമായ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ലോഞ്ച് വില 1,34,900 രൂപ ആയിരുന്ന ഈ ഫോൺ ഇപ്പോൾ 1,22,900 രൂപയ്ക്ക് ഫ്ലിപ്‍കാർട്ടിൽ ലഭ്യമാണ്. ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്തി അധിക 9,000 രൂപ ഇളവ് കൂടി ലഭിക്കുമ്പോൾ വില ഏകദേശം 1,13,900 രൂപ ആയി കുറയുന്നു. ഈ മോഡലിനും ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ സൗകര്യം ലഭ്യമാണ്. അതായത് പ്രതിമാസം ഏകദേശം 19,817 രൂപ ഇഎംഐ ആയി അടയ്ക്കണം.

ആഗോളതലത്തിൽ മെമ്മറി ചിപ് ക്ഷാമവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആവശ്യകത വർധിച്ചതും കാരണം ഭാവിയിൽ ഐഫോൺ വില ഉയരാൻ സാധ്യതയുണ്ട് എന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് നേരത്തെ സൂചന നൽകിയിരുന്നു. അതിനാൽ ഇപ്പോഴത്തെ ഓഫർ ഉപഭോക്താക്കൾക്ക് പ്രീമിയം ഐഫോൺ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമായി വിലയിരുത്തപ്പെടുന്നു. ഈ ഓഫർ താൽക്കാലികമായതിനാൽ ഉടൻ അവസാനിക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനാൽ പുതിയ ഐഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് ശ്രദ്ധേയമായ സമയമാണെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *