
ദുബൈ: യുഎഇയുടെ യാത്രാമേഖലയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ് നാളെ മുതൽ ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ അബുദബിയിൽ നിന്ന് ഫുജൈറയിലേക്കാണ് സർവീസ്. വെറും 1 മണിക്കൂർ 45 മിനിറ്റുകൊണ്ട് യാത്രക്കാർക്ക് ഇനി അബുദബിയിൽ നിന്ന് ഫുജൈറയിലെത്താം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ജൂൺ 23-ന് ബുക്കിംഗ് ആരംഭിച്ച ഉദ്ഘാടന സർവീസുകളിലെ മുഴുവൻ ടിക്കറ്റുകളും വെറും രണ്ട് ദിവസത്തിനുള്ളിൽ വിറ്റുതീർന്നിരുന്നു. അയ്യായിരത്തിലധികം യാത്രക്കാരാണ് ഇതിനകം ടിക്കറ്റുകൾ സ്വന്തമാക്കിയത്. നിലവിൽ ഉദ്ഘാടന തീയതിയിലെ സീറ്റുകൾ പൂർണ്ണമായി വിറ്റുതീർന്നെങ്കിലും, ഭാവി തീയതികളിലേക്കുള്ള ബുക്കിംഗുകൾ ഇത്തിഹാദ് റെയിൽ വെബ്‌സൈറ്റ്, ആപ്പ് വഴി തുടരുകയാണ്. സർവീസിന്റെ തുടക്കത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകളിൽ 50 ശതമാനം പ്രമോഷണൽ കിഴിവും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയിലുടനീളമുള്ള ഇത്തിഹാദ് റെയിൽ പാസഞ്ചർ ശൃംഖല നാല് ഘട്ടങ്ങളായാണ് പൂർത്തിയാകുന്നത്:
- 2026 ജൂൺ 30: അബുദബി – ഫുജൈറ സർവീസ് ആരംഭിക്കുന്നു.
- 2026 സെപ്റ്റംബർ 30: ദുബൈ, അൽ ദൈദ് സ്റ്റേഷനുകൾ തുറക്കും.
- 2026 ഡിസംബർ 30: അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.
2027 മാർച്ച് 30: ഷാർജ സ്റ്റേഷൻ കൂടി തുറക്കുന്നതോടെ റെയിൽ ശൃംഖല പൂർണ്ണമാകും.
ടിക്കറ്റ് നിരക്കുകളും ക്ലാസുകളും
യാത്രക്കാർക്കായി കംഫർട്ട്, പ്രീമിയം എന്നിങ്ങനെ രണ്ട് ക്ലാസുകളാണ് ട്രെയിനിലുള്ളത്. പ്രമോഷണൽ നിരക്കുകൾ താഴെ പറയും പ്രകാരമാണ്:
- കംഫർട്ട് ക്ലാസ് (Comfort Class): നിരക്ക് 109 ദിർഹത്തിൽ നിന്ന് 55 ദിർഹമായി കുറച്ചു.
- പ്രീമിയം ക്ലാസ് (Premium Class): നിരക്ക് 239 ദിർഹത്തിൽ നിന്ന് 120 ദിർഹമായി കുറച്ചു.
യാത്രക്കാരുടെ ആവശ്യാനുസരണം ടിക്കറ്റുകൾ സേവർ (Saver), മൂല്യം (Value), ഫ്ലെക്സ് (Flex) എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരഞ്ഞെടുക്കാം. ഇതിൽ ‘ഫ്ലെക്സ്’ ടിക്കറ്റുകൾക്ക് യാത്രാ സമയം കഴിഞ്ഞ് 30 മിനിറ്റ് വരെ സൌജന്യമായി മാറ്റങ്ങൾ വരുത്താനും, 24 മണിക്കൂർ മുമ്പ് വരെ റദ്ദാക്കിയാൽ പൂർണ്ണ റീഫണ്ട് ലഭിക്കാനും സൗകര്യമുണ്ട്.
എങ്ങനെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം?
ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (etihadrail.ae) വഴിയോ മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
വെബ്‌സൈറ്റോ ആപ്പോ തുറന്ന് യാത്ര പുറപ്പെടുന്നതും എത്തിച്ചേരേണ്ടതുമായ സ്റ്റേഷനുകളും തീയതിയും തിരഞ്ഞെടുക്കുക.
സമയക്രമം പരിശോധിച്ച് കംഫർട്ട് അല്ലെങ്കിൽ പ്രീമിയം ക്ലാസ് തിരഞ്ഞെടുക്കുക (ആവശ്യമെങ്കിൽ 10 മുതൽ 20 ദിർഹം വരെ അധികം നൽകി ടിക്കറ്റ് കാറ്റഗറി അപ്‌ഗ്രേഡ് ചെയ്യാം).
യാത്രക്കാരുടെ പേര്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ നൽകുക.
സ്റ്റേഷനിലേക്ക് എത്തുന്നതിനായി 10 ദിർഹം അധിക നിരക്കിൽ ഷട്ടിൽ ബസ് സർവീസ് ആവശ്യമുണ്ടെങ്കിൽ അതും ചേർക്കാവുന്നതാണ്.
ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴി സുരക്ഷിതമായി പണമടച്ച് ഡിജിറ്റൽ ടിക്കറ്റ് സ്വന്തമാക്കാം. കൂടാതെ സ്റ്റേഷനുകളിലെ വെൻഡിംഗ് മെഷീനുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാണ്.
ലഗേജ് നയവും ഓൺബോർഡ് സൗകര്യങ്ങളും
3 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് രണ്ട് ബാഗുകൾ വരെ സൗജന്യമായി കൊണ്ടുപോകാം (ഒരു ഹാൻഡ്‌ബാഗും ഒരു ക്യാരി-ഓൺ ബാഗും). 400 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള 13 ആധുനിക ട്രെയിനുകളാണ് സർവീസിനായി സജ്ജമാക്കിയിട്ടുള്ളത്. ഇവയിൽ ഇരിപ്പിടങ്ങൾ, ഹൈ-സ്പീഡ് ഓൺബോർഡ് വൈഫൈ എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക ആശ്വാസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേഷനുകളിൽ പ്രാർത്ഥനാ മുറികൾ, റെസ്റ്റോറന്റുകൾ, വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയും ലഭ്യമാണ്.
വിധിയുടെ ക്രൂരത…അനിയന്റെ ഓർമദിനത്തിൽ ജ്യേഷ്ഠനും യാത്രയായി;മലയാളികളുടെ വിയോഗത്തിൽ തേങ്ങി പ്രവസ ലോകം:കണ്ണീരടക്കാനാകാതെ കുടുംബം
UAE June 29, 2026

ദമാം∙ സൗദി അറേബ്യയിലെ ദമാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി സ്വദേശി സജീം (45), കണ്ണൂർ ചെറുകുന്ന് കണ്ടിവളപ്പിൽ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ദമാമിനു സമീപം ദഹ്റാൻ-ജുബൈൽ റോഡിൽ ഖത്തീഫ് സെൻട്രൽ ആശുപത്രിയുടേയും ഹാലിബട്ടൺ കമ്പനിയുടേയും സമീപം ശനിയാഴ്ച രാത്രിയോടെയായിരുന്നു അപകടം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദമാമിൽ 20 വർഷത്തിലേറെയായി സ്വന്തമായി വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തുന്ന സജീമിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ശ്രീലേഷ്. റാസ്തന്നൂറയിൽ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് സ്വദേശി യുവാവിന്റെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു.
പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും സജീം സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർദ്ധരാത്രി കഴിഞ്ഞിട്ടും ഇരുവരും താമസസ്ഥലത്ത് എത്താതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് പൊലീസിൽ നിന്നും മരണവിവരം അറിയുന്നത്. നിലവിൽ ഇരുവരുടേയും മൃതദേഹങ്ങൾ ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
സജീമിന്‍റെ മൃതദേഹം ദമാമിൽത്തന്നെ ഖബറടക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ. അഡ്വ.റുഹാലത്ത്, മക്കൾ: ആദിൽ, ഹുസൈൻ, അമൽ. ഇതിനായി മാതാപിതാക്കളും ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ദമാമിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു.