തീമഴ; ആക്രമണ പരമ്പര, ലോകം ഞെട്ടലിൽ;പശ്ചിമേഷ്യയെ വീണ്ടും തീയിട്ട് അമേരിക്കയുടെ താണ്ഡവം

452251
Oplus_16908288

പശ്ചിമേഷ്യയെ വീണ്ടും തീയിട്ട് അമേരിക്കയുടെ താണ്ഡവം. ഹോർമുസ് കടലിടുക്കിന് സമീപത്തെ ഇറാൻ സൈനിക താവളങ്ങളിൽ അമേരിക്ക വ്യാപക വ്യോമാക്രമണങ്ങൾ നടത്തിയതായി US സെൻട്രൽ കമാൻഡ് അറിയിച്ചു. പാനമൻ കപ്പൽ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. സിരിക്, ഖേഷം ദ്വീപുകളിൽ സ്ഫോടനമുണ്ടായതായി ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ലോകത്തെ വിറങ്ങലിപ്പിച്ച് വീണ്ടും സംഘർഷം കനക്കുകയാണ്.

ദുബായിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ലോട്ടറി; വില വീണ്ടും കുത്തനെ താഴേക്ക്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ!

UAE June 27, 2026

gold

ദുബായ്∙ രാജ്യാന്തര വിപണിയിലെ വിലയിടിവിന് പിന്നാലെ ദുബായിലും സ്വർണവിലയിൽ വീണ്ടും വൻ കുറവ്. ഇന്ന്(വെള്ളി) രാവിലെ രേഖപ്പെടുത്തിയ നിരക്കനുസരിച്ച് 24 കാരറ്റ് സ്വർണം ഗ്രാമിന് 482.50 ദിർഹമായി കുറഞ്ഞു. വ്യാഴാഴ്ച ഇത് 486 ദിർഹമായിരുന്നു. ആഭരണങ്ങൾ നിർമിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 450 ദിർഹത്തിൽ നിന്ന് 446.75 ദിർഹമായും താഴ്ന്നു.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ ജൂൺ രണ്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 24 കാരറ്റിന് 60 ദിർഹവും 22 കാരറ്റിന് 55.50 ദിർഹവുമാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. ജൂൺ രണ്ടിന് യഥാക്രമം 542.50 ദിർഹവും 502.25 ദിർഹവുമായിരുന്നു നിരക്കുകൾ. മാസങ്ങളായി ഉയർന്ന നിരക്കിൽ തുടർന്ന സ്വർണവില പെട്ടെന്ന് കുറഞ്ഞത് യുഎഇയിലെ സാധാരണക്കാരായ ഉപയോക്താക്കൾക്കും ആഭരണ പ്രേമികൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,000 ഡോളറിന് താഴേക്ക് പതിച്ചതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഏഷ്യൻ ഓഹരി വിപണികളിലുണ്ടായ ഇടിവും അമേരിക്കയിൽ പലിശനിരക്കുകൾ ഉയർന്ന നിലയിൽ തന്നെ തുടരുമെന്ന ആശങ്കയും നിക്ഷേപകരെ സ്വർണം വിറ്റഴിക്കാൻ പ്രേരിപ്പിച്ചു. കൂടാതെ ഡോളർ കരുത്താർജിച്ചതും ആഗോളതലത്തിൽ സ്വർണത്തിന്മേലുള്ള സമ്മർദം വർധിപ്പിച്ചു. വരും ദിവസങ്ങളിലും വിപണിയിൽ ഈ ഏറ്റക്കുറച്ചിലുകൾ തുടർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ

US strikes Iranian missile drone facilities ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; വീണ്ടും പ്രതിസന്ധി

Latest June 27, 2026

attack

US strikes Iranian missile drone facilities വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തി. ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയയാണ് ഇറാന്‍റെ ഡാർ കേന്ദ്രങ്ങളിലടക്കം യുഎസ് സൈന്യം ആക്രമണം അഴിച്ച് വിട്ടത്. ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ലയേറിയ ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകൾ ഇറാൻ തൊടുത്തുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.

ഇറാന്‍റെ ആക്രമണത്തിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകൾ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ഇറാന്‍റെ ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് സൂചന. ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റ‍ഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ഇറാൻ നൽകിയ റൂട്ടിലൂടെ അല്ലാതെ പോയാൽ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചു. ഇതോടെ ഹോര്‍മുസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

അതേസമയം ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പാലിക്കാതെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കപ്പലുടമയ്ക്കും കമാൻഡർക്കുമാണെന്നും ഇറാൻ വ്യക്തമാക്കി.130 കപ്പലുകളെ വരെ കടത്തിവിടാൻ കഴിയുന്ന പാത സജീവമായാൽ ഇറാന്‍റെ മേൽകൈ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് ഇറാൻ ഹോർമുസിൽ വീണ്ടും നിലപാട് കടുപ്പിച്ചത്. അതിനിടെ, ഹോർമൂസിൽ സൈനിക സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കും ഇറാനും ഇടയിൽ നേരിട്ടുള്ള ആശയ വിനിമയ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *