
റിയാദ്∙ സൗദി അറേബ്യയിലെ റിയാദിൽ ജീവനൊടുക്കിയ കോട്ടയം സ്വദേശികളായ ദമ്പതികളുടെ ഭൗതികശരീരങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ നഴ്സായിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനി ലിധിയ തോമസ് (31), റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കടയനിക്കാട് സ്വദേശി ആൽബിൻ തോമസ് (33) എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളാണ് പൂർത്തിയായത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ആൽബിൻ തോമസിന്റെ മൃതദേഹം ഇന്നും ലിധിയ തോമസിന്റേത് വ്യാഴാഴ്ചയും കൊണ്ടുപോകും. പുലർച്ചെ 7.15ന് റിയാദിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ആൽബിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. 10.20ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിലാണ് ലിധിയ തോമസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. വൈകുന്നേരം 6.30ന് നെടുമ്പാശ്ശേരിയിൽ എത്തിക്കും.
നാട്ടിലേക്ക് അവധിക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ദമ്പതികളുടെ വിയോഗത്തിലേക്ക് നയിച്ച ദൗർഭാഗ്യകരമായ സംഭവങ്ങളുടെ തുടക്കം. മേയ് അഞ്ചിന് ഉണ്ടായ ആത്മഹത്യാ ശ്രമത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ലിധിയ, ശുമൈസി കിങ് സൗദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ മേയ് 20നാണ് മരിച്ചത്. അന്ന് രാവിലെ ആശുപത്രിയിൽ നിന്ന് ഭാര്യയുടെ ഭൗതികശരീരം ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം, ശുമൈസിയിലെ സ്വന്തം ഫ്ലാറ്റിൽ തിരിച്ചെത്തിയ ആൽബിൻ മാനസിക വിഷമത്താൽ അന്നുച്ചയോടെ ജീവനൊടുക്കുകയായിരുന്നു.
ലിധിയ വർഷങ്ങളായി റിയാദിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ആൽബിൻ സൗദിയിലെത്തിയത്. നാട്ടിൽ ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന ആറ് വയസ്സുകാരി സാറ ആൽബിൻ ഇവരുടെ ഏക മകളാണ്. തോമസ് ജോസഫ്-മിനി തോമസ് ദമ്പതികളുടെ മകനാണ് ആൽബിൻ. തോമസ് മാത്യു-ആൻസി തോമസ് എന്നിവരാണ് ലിധിയയുടെ മാതാപിതാക്കൾ.
നിലവിൽ ശുമൈസി കിങ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ മാത്യു ജോസഫ്, നാസർ കല്ലറ, ഷാജഹാൻ താജ് കോൾഡ് സ്റ്റോർ എന്നിവരാണ് നേതൃത്വം നൽകിയത്.
8 ദിർഹവുമായി ദുബൈയിലെത്തിയ യുവാവ്; ഇന്ന് കോടികളുടെ ആസ്തിക്ക് ഉടമ, കണ്ണുനിറയ്ക്കുന്ന വിജയകഥ;ഓരോ പ്രവാസിയും വായിക്കേണ്ട ജീവിതപാഠം
UAE June 24, 2026

ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) എന്ന രാജ്യം രൂപീകൃതമാകുന്നതിനും ആറ് വർഷം മുൻപ്, 1965 ഫെബ്രുവരി 26-ന് ഒരു ചെറുപ്പക്കാരൻ ദുബൈ തീരത്ത് കപ്പലിറങ്ങി. കയ്യിലുണ്ടായിരുന്നത് വെറും 200 ഇന്ത്യൻ രൂപ മാത്രം, അതായത് ഇന്നത്തെ കണക്കിൽ ഏകദേശം 7.75 ദിർഹം (എട്ട് ദിർഹത്തിനടുത്ത്). ആറ് പതിറ്റാണ്ടിപ്പുറം, തന്റെ 91-ാം വയസ്സിൽ ആധുനിക ദുബൈയുടെ വളർച്ചയ്ക്കൊപ്പം തലയെടുപ്പോടെ നിൽക്കുകയാണ് ആലപ്പുഴ സ്വദേശിയായ നവൂർ കെ.ആർ. ജമാലുദ്ദീൻ എന്ന പ്രവാസി മലയാളി.
ദുബൈയിലെ സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന ‘ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ’ സ്ഥാപകൻ കൂടിയായ ജമാലുദ്ദീന്റെ ജീവിതം പ്രതിസന്ധികളെ അതിജീവിച്ച പ്രവാസി ചരിത്രത്തിന്റെ നേർസാക്ഷ്യമാണ്.
കഴുതവണ്ടികളും മണ്ണെണ്ണ വിളക്കുകളുമുള്ള പഴയ ദുബൈ
1965-ൽ ബോംബെയിൽ നിന്നും ‘സന്ധ്യ’ എന്ന കപ്പലിൽ കയറി നാല് ദിവസത്തെ കടൽയാത്രയ്ക്ക് ശേഷമാണ് ജമാലുദ്ദീൻ ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്നറിയപ്പെട്ടിരുന്ന ദുബൈയിൽ എത്തിയത്. അന്നത്തെ ദുബൈയെക്കുറിച്ച് അദ്ദേഹം ഓർക്കുന്നത് ഇങ്ങനെ: “ഞാൻ ദുബൈയിൽ എത്തുമ്പോൾ ഇന്നത്തെപ്പോലെ തുറമുഖങ്ങളോ വൻകിട റോഡുകളോ എയർ കണ്ടീഷനിംഗോ ഇല്ലായിരുന്നു. കപ്പൽ കടലിൽ നങ്കൂരമിട്ട ശേഷം ചെറിയ മരത്തോണികളിലാണ് ഞങ്ങൾ കരയ്ക്കടുത്തത്. പാചകത്തിന് മണ്ണെണ്ണയും വസ്ത്രങ്ങൾ ഇസ്തിരിയിടാൻ കൽക്കരിയുമാണ് ഉപയോഗിച്ചിരുന്നത്. നാട്ടിലേക്ക് വിളിക്കാൻ ഫോൺ സൗകര്യം പോലുമില്ലാത്ത കാലമായിരുന്നു അത്.”
ബാങ്കിങ് തരംഗത്തിൽ നിന്ന് വിദ്യാഭ്യാസ വിപ്ലവത്തിലേക്ക്
ആദ്യത്തെ രണ്ട് പതിറ്റാണ്ട് ജമാലുദ്ദീൻ ദുബൈയിലെ ബാങ്കിങ് മേഖലയിലാണ് ചെലവഴിച്ചത്. ഫസ്റ്റ് നാഷണൽ സിറ്റി ബാങ്കിലും (ഇന്നത്തെ സിറ്റി ബാങ്ക്) പിന്നീട് ബാങ്ക് ഓഫ് ഒമാനിലും (ഇന്നത്തെ മഷ്രെഖ് ബാങ്ക്) അദ്ദേഹം സേവനമനുഷ്ഠിച്ചു. മേഖലയിലെ ആദ്യത്തെ ഇന്ത്യൻ ബാങ്ക് മാനേജർമാരിൽ ഒരാളായ അദ്ദേഹം, പ്രവാസികൾക്ക് നാട്ടിലേക്ക് സുരക്ഷിതമായി പണമയക്കാനുള്ള ‘ഇന്ത്യൻ ഡ്രാഫ്റ്റ് സിസ്റ്റം’ അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
എങ്കിലും, തന്റെ നാട്ടിൽ കുട്ടിക്കാലത്ത് കിലോമീറ്ററുകൾ നടന്ന് വിദ്യാഭ്യാസം നേടേണ്ടി വന്ന അനുഭവം മനസ്സിലുണ്ടായിരുന്ന ജമാലുദ്ദീൻ 1983-ൽ മികച്ച ശമ്പളമുള്ള ബാങ്ക് ജോലി രാജിവെച്ചു. തുടന്ന് 1984-ൽ റാഷിദിയയിലെ ഒരു ചെറിയ വില്ലയിൽ ‘ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ’ ആരംഭിച്ചു.
മറ്റു പലർക്കും വിദ്യാഭ്യാസം ഒരു ബിസിനസ് ആയിരുന്നപ്പോൾ ജമാലുദ്ദീന് അത് സാമൂഹിക സേവനമായിരുന്നു. സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്ക് പഠിക്കാൻ സ്കൂളിലെ ഫീസ് അദ്ദേഹം എപ്പോഴും കുറച്ചുനിർത്തി.
സിബിഎസ്ഇ (CBSE) പാഠ്യപദ്ധതി പിന്തുടരുന്ന ഈ സ്കൂളിൽ ഇന്നും പ്രതിവർഷം ശരാശരി 3,500 ദിർഹം മാത്രമാണ് ഫീസ് ഈടാക്കുന്നത്. ഇത് ദുബൈയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണ്. തുടക്കത്തിൽ കുറഞ്ഞ വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,600-ലധികം കുട്ടികൾ പഠിക്കുന്നു. റാഷിദിയയിൽ നിന്ന് പിന്നീട് നാദ് അൽ ഹമ്മറിലേക്കും, 2000-ൽ അൽ ഖുസൈസിലെ വിശാലമായ സ്വന്തം കാമ്പസിലേക്കും സ്കൂൾ മാറി.
യുഎഇ ഭരണാധികാരികളുടെ ആദരവ്
യുഎഇയുടെ മുൻ ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തുമിന്റെ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജമാലുദ്ദീൻ പ്രവർത്തിച്ചത്. ആറ് പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സേവനങ്ങൾ മുൻനിർത്തി, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തും ഈ വർഷം ആദ്യം അദ്ദേഹത്തെ നേരിട്ട് വിളിപ്പിച്ചു ആദരിച്ചിരുന്നു.
കൂടാതെ, കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ 60 വർഷത്തെ പ്രവാസജീവിതത്തിന്റെ ഓർമ്മയ്ക്കായി ദുബൈ എയർപോർട്ട് അധികൃതർ അദ്ദേഹത്തിന്റെ പഴയ പാസ്പോർട്ടിൽ ഒരു പ്രത്യേക ‘ബാക്ക്-ഡേറ്റഡ്’ എൻട്രി സ്റ്റാമ്പ് പതിപ്പിച്ചു നൽകി സർപ്രൈസ് ഒരുക്കിയിരുന്നു.