38th Doha theatre festival ദോഹ തിയറ്റര്‍ ഫെസ്റ്റിവലിന് തുടക്കം

refugee 1

38th Doha theatre festival ദോഹ: സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ തിയറ്റര്‍ അഫയേഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 38-ാമത് ദോഹ തിയറ്റര്‍ ഫെസ്റ്റിവലിന് തുടക്കം. നാല് ദിവസം നീളുന്ന ഉത്സവത്തില്‍ അമച്വര്‍ തിയറ്റര്‍ സംഘങ്ങളുടെ നാടകാവതരണങ്ങള്‍ അരങ്ങേറും.

ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ അല്‍ മയസ തിയറ്ററില്‍ മൂന്ന് അമച്വര്‍ നാടകങ്ങള്‍ മത്സരിക്കും. യാസര്‍ അല്‍ ഹസന്‍ രചിച്ച് ഫാലിഹ് ഫായിസ് സംവിധാനം ചെയ്ത ‘അണ്ടര്‍ ദ റബിള്‍’ ആണ് ഉദ്ഘാടന നാടകം. താലിബ് അല്‍ ദൗസ് രചിച്ച് മുഹമ്മദ് യൂസഫ് അല്‍ മുല്ല സംവിധാനം ചെയ്ത ‘ദ ഡിവൈഡിംഗ് സിറ്റി’ തിങ്കളാഴ്ച വൈകുന്നേരവും ഷുഐബ് അല്‍ കുവാരി രചിച്ച് സംവിധാനം ചെയ്ത ‘ദ ബ്ലാക്ക് ഹീല്‍’ ചൊവ്വാഴ്ച വൈകുന്നേരവും അവതരിപ്പിക്കും.

ബുധനാഴ്ച വൈകുന്നേരം എട്ടിന് സാംസ്‌കാരിക മന്ത്രാലയ കെട്ടിടത്തിലെ ദുഖാന്‍ ഹാള്‍ തിയറ്ററില്‍ സമാപന ചടങ്ങും സമ്മാനദാനവും നടക്കും. നാടക പ്രദര്‍ശനങ്ങള്‍ക്ക് ശേഷം നാടക പ്രതിഭകളുടെ നേതൃത്വത്തില്‍ ശില്‍പശാലകള്‍ നടക്കും. ദൈനംദിന ബുള്ളറ്റിനും പ്രസിദ്ധീകരിക്കും. തിയറ്റര്‍ ഫെസ്റ്റിവലിന്റെ 38-ാം പതിപ്പിനോടനുബന്ധിച്ച് തിയറ്റര്‍ അഫയേഴ്‌സ് സെന്റര്‍ വാര്‍ഷിക പുസ്തകം പുറത്തിറക്കും. മേഖലയിലെ ഏറ്റവും പഴക്കമുള്ള നാടകോത്സവമാണ് ദോഹ തിയറ്റര്‍ ഫെസ്റ്റിവല്‍. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അഭയാര്‍ഥികളെ ചേര്‍ത്തു നിര്‍ത്താന്‍ കാമ്പയിനുമായി ഖത്തര്‍ ചാരിറ്റി

Qatar Merlin Staff Editor — June 21, 2026 · 0 Comment

refugee

Qatar charity launches every refugee tent has a story campaign ദോഹ: ലോക അഭയാര്‍ഥി ദിനത്തോടനുബന്ധിച്ച് മാനുഷിക സഹായ കാമ്പയിന്‍ ആരംഭിച്ച് ഖത്തര്‍ ചാരിറ്റി. ‘ഓരോ അഭയാര്‍ഥി കൂടാരത്തിനും ഒരു കഥയുണ്ട്’ പ്രമേയത്തിലാണ് കാമ്പയിന്‍. ലോകമെമ്പാടുമുള്ള അഭയാര്‍ഥി ജനത നേരിടുന്ന ദുരിതങ്ങള്‍ എടുത്തുകാട്ടുകയും അവരുടെ ഭാവിക്കുള്ള പ്രതീക്ഷകള്‍ ശക്തിപ്പെടുത്തുകയുമാണ് കാമ്പയിന്റെ ലക്ഷ്യം.

അഫ്ഗാനിസ്ഥാന്‍, സുഡാന്‍, സൊമാലിയ, യമന്‍, മ്യാന്‍മര്‍ (രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍), സിറിയ, പാലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വന്‍തോതില്‍ സഹായമെത്തിക്കും.

ഭക്ഷണം, ശുദ്ധമായ വെള്ളം, ശുചിത്വ സേവനങ്ങള്‍, പാര്‍പ്പിട സഹായം, ആരോഗ്യ പരിരക്ഷ, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം, അഭയാര്‍ഥികളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന പരിപാടികള്‍ എന്നിവ കാമ്പയിനിന്റെ ഭാഗമാണ്.

ഖത്തര്‍ ചാരിറ്റിയുടെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഇംപാക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് ജാസിം ഹിജ്ജി പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പിന്തുണ അഭ്യര്‍ഥിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മെട്രാഷ് ആപ്പിലൂടെ ഫീസുകളും പിഴകളും ഇനി എളുപ്പത്തിൽ അടയ്ക്കാം

Qatar Greeshma Staff Editor — June 20, 2026 · 0 Comment

Metrash financial claims payment ദോഹ: ഫീസ്, പിഴകൾ, യാത്രാ ടിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക ക്ലെയിമുകൾ എളുപ്പത്തിൽ അടയ്ക്കുന്നതിനായി മെട്രാഷ് ആപ്പിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഈ സേവനം ഉപയോഗിക്കാനാകും.മെട്രാഷ് ആപ്പിൽ “സെക്യൂരിറ്റി” വിഭാഗത്തിലെ “ഫിനാൻഷ്യൽ ക്ലെയിംസ്” ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ സേവനം ലഭിക്കും. തുടർന്ന് വ്യക്തിഗത നമ്പറോ ആവശ്യമായ വിവരങ്ങളോ നൽകണം. ശേഷം അടയ്ക്കേണ്ട ക്ലെയിം തിരഞ്ഞെടുത്ത് ഫീസ് ഓൺലൈനായി അടയ്ക്കാം.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പേയ്‌മെന്റ് പൂർത്തിയായാൽ നടപടിക്രമവും വിജയകരമായി അവസാനിക്കും. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ സേവനം ഒരുക്കിയിരിക്കുന്നത്.

ഹമദ് വിമാനത്താവളത്തിൽ കുടുംബങ്ങൾക്കായി സൗജന്യ ബേബി സ്‌ട്രോളർ സേവനം

Qatar Greeshma Staff Editor — June 20, 2026 · 0 Comment

airport 5

Hamad Airport baby stroller service ദോഹ: യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പാസഞ്ചർ ടെർമിനലിലുടനീളം സൗജന്യ ബേബി സ്‌ട്രോളർ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിന്റെ ഔദ്യോഗിക “എക്സ്” അക്കൗണ്ടിലൂടെ നൽകിയ അറിയിപ്പിൽ, മുൻകൂർ ബുക്കിംഗോ രജിസ്ട്രേഷനോ ആവശ്യമില്ലാതെ യാത്രക്കാർക്ക് സ്‌ട്രോളറുകൾ ഉപയോഗിക്കാമെന്ന് വ്യക്തമാക്കി. യാതൊരു ഫീസും ഈടാക്കാതെ ടെർമിനലിൽ കഴിയുന്ന മുഴുവൻ സമയവും ഈ സേവനം ഉപയോഗിക്കാനാകും.കോൺകോഴ്‌സ് എ, ബി, സി, ഡി, ഇ എന്നിവിടങ്ങളിലുള്ള പ്രത്യേക സ്‌ട്രോളർ പിക്കപ്പ് കേന്ദ്രങ്ങളിൽ നിന്നാണ് യാത്രക്കാർക്ക് സ്‌ട്രോളറുകൾ ലഭിക്കുക.വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലായി “സ്‌ട്രോളർ പാർക്കിംഗ് ഏരിയകൾ” എന്ന പേരിൽ 300-ലധികം സ്‌ട്രോളറുകൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കുട്ടികളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾക്ക് വിമാനത്താവളത്തിനുള്ളിൽ കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം നൽകുക എന്നതാണ് ഈ സേവനത്തിന്റെ ലക്ഷ്യം.

Qatar airways to resume Kuwait service on the 21st ഖത്തര്‍ എയര്‍വേയ്‌സ് കുവൈറ്റ് സര്‍വ്വീസ് 21ന് പുനരാരംഭിക്കുന്നു

Qatar Merlin Staff Editor — June 19, 2026 · 0 Comment

1

Qatar airways to resume Kuwait service on the 21st ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ജൂണ്‍ 21 മുതല്‍ കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നു. എല്ലാ വിമാനങ്ങളും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെര്‍മിനലിലാണ് ഇറങ്ങുക.

മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ കുവൈറ്റ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണമാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വ്വീസ് നിര്‍ത്തി വച്ചത്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വിമാന യാത്രക്കാർക്ക് പുതിയ നിർദേശം; പവർ ബാങ്ക് കൊണ്ടുപോകുന്നതിൽ കർശന നിയന്ത്രണങ്ങൾ

Qatar Greeshma Staff Editor — June 19, 2026 · 0 Comment

Power Bank Rules for Flights ദോഹ: വിമാന യാത്രയ്ക്കിടെ പവർ ബാങ്കുകൾ (Portable Chargers) കൊണ്ടുപോകുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കി. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO), ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) എന്നിവയുടെ പുതുക്കിയ സുരക്ഷാ നിർദേശങ്ങൾ അനുസരിച്ചാണ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

പുതിയ നിർദേശങ്ങൾ പ്രകാരം ഓരോ യാത്രക്കാരനും പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കൂ. ഓരോ പവർ ബാങ്കിന്റെയും ശേഷി 100 വാട്ട്-മണിക്കൂറിൽ (Wh) കൂടരുത്.

പവർ ബാങ്കുകൾ വിമാനത്തിന്റെ ക്യാബിനിൽ മാത്രമേ കൈവശം വയ്ക്കാൻ അനുവദിക്കൂ. ചെക്ക്-ഇൻ ബാഗേജിൽ (Checked Baggage) ഇവ സൂക്ഷിക്കാൻ അനുമതിയില്ല. കൂടാതെ വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

വൈദ്യുത ഷോർട്ട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ചാർജിംഗ് പോർട്ടുകൾ സുരക്ഷിതമായി സംരക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ പവർ ബാങ്കുകൾ കൈവശം സൂക്ഷിക്കണമെന്നും ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റുകളിലോ മറ്റ് സംഭരണ ഭാഗങ്ങളിലോ വയ്ക്കരുതെന്നും വ്യക്തമാക്കി.

യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനിയുടെ അധിക നിയന്ത്രണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.അപകടകരമായ വസ്തുക്കൾ സംബന്ധിച്ച നിർദേശങ്ങളോ വിമാന ജീവനക്കാരുടെ സുരക്ഷാ നിർദേശങ്ങളോ പാലിക്കാത്തവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഖത്തറിൽ ഇനി മെട്രാഷ് ആപ്പിലൂടെ എളുപ്പത്തിൽ വർക്ക് വിസയ്ക്ക് അപേക്ഷിക്കാം

Qatar Greeshma Staff Editor — June 19, 2026 · 0 Comment

Qatar Work Visa Metrash App : ദോഹ: ഖത്തറിൽ ജോലി വിസ (Work Visa) ലഭിക്കുന്നതിനായി ഇനി പൊതുജനങ്ങൾക്കും സ്വദേശികൾക്കും മെട്രാഷ് (Metrash) ആപ്പ് വഴി എളുപ്പത്തിൽ അപേക്ഷിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു.

വർക്ക് വിസയ്ക്കായി അപേക്ഷിക്കുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഓഫീസിലോ ഏകീകൃത സേവന കേന്ദ്രങ്ങളിലോ നേരിട്ട് പോകേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാ നടപടികളും മെട്രാഷ് ആപ്പിലൂടെ ഓൺലൈനായി പൂർത്തിയാക്കാൻ സാധിക്കും.

വർക്ക് വിസയ്ക്ക് അപേക്ഷിക്കുന്ന വിധം

  • മെട്രാഷ് ആപ്പിലെ Visa Services വിഭാഗത്തിൽ പ്രവേശിക്കുക.
  • Request Application എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • സർവീസ് ടൈപ്പായി Work Visa തിരഞ്ഞെടുക്കുക.
  • ആവശ്യമായ വിസ തിരഞ്ഞെടുക്കി Issue Visa എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകുക.
  • പാസ്‌പോർട്ട് കോപ്പിയും വ്യക്തിഗത ഫോട്ടോയും അപ്‌ലോഡ് ചെയ്യുക.
  • നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷം ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
  • തുടർന്ന് അപേക്ഷയുടെ അംഗീകാരത്തിനായി കാത്തിരിക്കുക.

ഖത്തറിന്റെ ഡിജിറ്റൽ സേവന പദ്ധതിയുടെ ഭാഗമായ മെട്രാഷ് പ്ലാറ്റ്‌ഫോം വഴി റസിഡൻസി സംബന്ധമായ സേവനങ്ങൾ, ട്രാഫിക് പിഴ അടയ്ക്കൽ, വിവിധ സർക്കാർ സേവനങ്ങൾ എന്നിവയും ലഭ്യമാണ്.

പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *