Qatar airways to resume Kuwait service on the 21st ഖത്തര്‍ എയര്‍വേയ്‌സ് കുവൈറ്റ് സര്‍വ്വീസ് 21ന് പുനരാരംഭിക്കുന്നു

1

Qatar airways to resume Kuwait service on the 21st ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ജൂണ്‍ 21 മുതല്‍ കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നു. എല്ലാ വിമാനങ്ങളും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെര്‍മിനലിലാണ് ഇറങ്ങുക.

മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ കുവൈറ്റ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണമാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വ്വീസ് നിര്‍ത്തി വച്ചത്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വിമാന യാത്രക്കാർക്ക് പുതിയ നിർദേശം; പവർ ബാങ്ക് കൊണ്ടുപോകുന്നതിൽ കർശന നിയന്ത്രണങ്ങൾ

Qatar Greeshma Staff Editor — June 19, 2026 · 0 Comment

Power Bank Rules for Flights ദോഹ: വിമാന യാത്രയ്ക്കിടെ പവർ ബാങ്കുകൾ (Portable Chargers) കൊണ്ടുപോകുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കി. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO), ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) എന്നിവയുടെ പുതുക്കിയ സുരക്ഷാ നിർദേശങ്ങൾ അനുസരിച്ചാണ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

പുതിയ നിർദേശങ്ങൾ പ്രകാരം ഓരോ യാത്രക്കാരനും പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കൂ. ഓരോ പവർ ബാങ്കിന്റെയും ശേഷി 100 വാട്ട്-മണിക്കൂറിൽ (Wh) കൂടരുത്.

പവർ ബാങ്കുകൾ വിമാനത്തിന്റെ ക്യാബിനിൽ മാത്രമേ കൈവശം വയ്ക്കാൻ അനുവദിക്കൂ. ചെക്ക്-ഇൻ ബാഗേജിൽ (Checked Baggage) ഇവ സൂക്ഷിക്കാൻ അനുമതിയില്ല. കൂടാതെ വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

വൈദ്യുത ഷോർട്ട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ചാർജിംഗ് പോർട്ടുകൾ സുരക്ഷിതമായി സംരക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ പവർ ബാങ്കുകൾ കൈവശം സൂക്ഷിക്കണമെന്നും ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റുകളിലോ മറ്റ് സംഭരണ ഭാഗങ്ങളിലോ വയ്ക്കരുതെന്നും വ്യക്തമാക്കി.

യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനിയുടെ അധിക നിയന്ത്രണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.അപകടകരമായ വസ്തുക്കൾ സംബന്ധിച്ച നിർദേശങ്ങളോ വിമാന ജീവനക്കാരുടെ സുരക്ഷാ നിർദേശങ്ങളോ പാലിക്കാത്തവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഖത്തറിൽ ഇനി മെട്രാഷ് ആപ്പിലൂടെ എളുപ്പത്തിൽ വർക്ക് വിസയ്ക്ക് അപേക്ഷിക്കാം

Qatar Greeshma Staff Editor — June 19, 2026 · 0 Comment

Qatar Work Visa Metrash App : ദോഹ: ഖത്തറിൽ ജോലി വിസ (Work Visa) ലഭിക്കുന്നതിനായി ഇനി പൊതുജനങ്ങൾക്കും സ്വദേശികൾക്കും മെട്രാഷ് (Metrash) ആപ്പ് വഴി എളുപ്പത്തിൽ അപേക്ഷിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു.

വർക്ക് വിസയ്ക്കായി അപേക്ഷിക്കുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഓഫീസിലോ ഏകീകൃത സേവന കേന്ദ്രങ്ങളിലോ നേരിട്ട് പോകേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാ നടപടികളും മെട്രാഷ് ആപ്പിലൂടെ ഓൺലൈനായി പൂർത്തിയാക്കാൻ സാധിക്കും.

വർക്ക് വിസയ്ക്ക് അപേക്ഷിക്കുന്ന വിധം

  • മെട്രാഷ് ആപ്പിലെ Visa Services വിഭാഗത്തിൽ പ്രവേശിക്കുക.
  • Request Application എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • സർവീസ് ടൈപ്പായി Work Visa തിരഞ്ഞെടുക്കുക.
  • ആവശ്യമായ വിസ തിരഞ്ഞെടുക്കി Issue Visa എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകുക.
  • പാസ്‌പോർട്ട് കോപ്പിയും വ്യക്തിഗത ഫോട്ടോയും അപ്‌ലോഡ് ചെയ്യുക.
  • നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷം ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
  • തുടർന്ന് അപേക്ഷയുടെ അംഗീകാരത്തിനായി കാത്തിരിക്കുക.

ഖത്തറിന്റെ ഡിജിറ്റൽ സേവന പദ്ധതിയുടെ ഭാഗമായ മെട്രാഷ് പ്ലാറ്റ്‌ഫോം വഴി റസിഡൻസി സംബന്ധമായ സേവനങ്ങൾ, ട്രാഫിക് പിഴ അടയ്ക്കൽ, വിവിധ സർക്കാർ സേവനങ്ങൾ എന്നിവയും ലഭ്യമാണ്.

പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

പ്രവാസികളേ, ശ്രദ്ധിക്കുക; വിസ നിയമങ്ങൾ കർശനമാകുന്നു, പുതിയ മാറ്റം പ്രഖ്യാപിച്ച് ഖത്തർ അധികൃതർ

Qatar Greeshma Staff Editor — June 17, 2026 · 0 Comment

Qatar visa rules ദോഹ: ഖത്തറിൽ പ്രവാസികളുടെ റസിഡൻസ് പെർമിറ്റ് (ഇഖാമ) റദ്ദാക്കിയാൽ രാജ്യം വിടുന്നതിനുള്ള ഇളവ് കാലാവധി (ഗ്രേസ് പീരിയഡ്) ആഭ്യന്തര മന്ത്രാലയം വെട്ടിക്കുറച്ചു. മുൻപുണ്ടായിരുന്ന 30 ദിവസത്തെ കാലാവധി നിലവിൽ 14 ദിവസമായി കുറച്ചതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

മന്ത്രാലയത്തിന്‍റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റ് സംഘടിപ്പിച്ച സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട വെബിനാറിലാണ് എയർപോർട്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്മെന്‍റിലെ ക്യാപ്റ്റൻ അലി അഹമ്മദ് അലി അൽ കുവാരി ഇക്കാര്യം അറിയിച്ചതെന്ന് ഗൾഫ് ടൈംസ് റിപ്പോർട്ട് ചെയ്തു. വിസ റദ്ദാക്കി 14 ദിവസത്തെ ഇളവ് കാലാവധി കഴിഞ്ഞും ഖത്തറിൽ തുടരുന്നവരിൽ നിന്ന് പ്രതിദിനം 10 ഖത്തറി റിയാൽ വീതം പിഴ ഈടാക്കും. വിസിറ്റ് വിസയിൽ എത്തുന്നവർ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന വിസ കാലാവധിയും താമസിക്കാവുന്ന ദിവസങ്ങളും കൃത്യമായി പരിശോധിക്കണം. വിസിറ്റ് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് നിയമവിരുദ്ധമായി തുടർന്നാൽ പ്രതിദിനം 200 ഖത്തറി റിയാൽ ആണ് പിഴ.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യാത്രയ്ക്ക് മുൻപ് ‘മെട്രാഷ്’ പരിശോധിക്കുക
യാത്ര പുറപ്പെടുന്നതിന് മുൻപ് പ്രവാസികൾ തങ്ങളുടെ വിസ സ്റ്റാറ്റസ് ‘മെട്രാഷ്’മൊബൈൽ ആപ്ലിക്കേഷൻ വഴി കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എന്തെങ്കിലും തരത്തിലുള്ള ട്രാഫിക് പിഴകൾ, വിസ കാലാവധി കഴിഞ്ഞതിനുള്ള പിഴകൾ അല്ലെങ്കിൽ യാത്രയെ തടസ്സപ്പെടുത്തുന്ന മറ്റ് കുടിശ്ശികകൾ എന്നിവയുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഇത് സഹായിക്കും.

ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ; ഹമദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്ക് നിർദ്ദേശങ്ങൾ പുറത്തിറക്കി

Qatar Greeshma Staff Editor — June 16, 2026 · 0 Comment

hamad

Doha Flights Update 2026: ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി പുതിയ യാത്രാ നിർദ്ദേശങ്ങളും ദോഹയിലേക്ക് സർവീസ് നടത്തുന്ന എയർലൈൻസുകളുടെ പുതുക്കിയ പട്ടികയും പുറത്തിറക്കി. യാത്ര കൂടുതൽ സുഗമമാക്കാൻ യാത്രക്കാർ യാത്രയ്ക്ക് മുമ്പ് ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

യാത്രയ്ക്ക് മുമ്പ് പാലിക്കേണ്ട 5 പ്രധാന നിർദ്ദേശങ്ങൾ

  • ഓൺലൈൻ ചെക്ക്-ഇൻ സൗകര്യമുണ്ടെങ്കിൽ അത് ഉപയോഗിക്കുക.
  • വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തുക.
  • സ്വയം പ്രവർത്തിക്കുന്ന ബാഗേജ് ഡ്രോപ്പ് കൗണ്ടറുകൾ ഉപയോഗിക്കുക.
  • എയർലൈൻ നിശ്ചയിച്ചിരിക്കുന്ന ബാഗേജ് ഭാരം, വലിപ്പ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • അർഹതയുള്ളവർ ഇ-ഗേറ്റുകൾ (E-Gates) ഉപയോഗിക്കുക.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ യാത്രക്കാരുടെ ടെർമിനലിലേക്ക് പ്രവേശനം സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമാണെന്നും അധികൃതർ അറിയിച്ചു.

ദോഹയിലേക്ക് സർവീസ് നടത്തുന്ന എയർലൈൻസുകൾ

ഖത്തർ എയർവേയ്സിന് പുറമെ വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികൾ ദോഹയിലേക്ക് സർവീസ് പുനരാരംഭിച്ചിരിക്കുകയാണ്.

  • ഏപ്രിൽ 21: ഫ്ലൈദുബായ്
  • ഏപ്രിൽ 22: എയർ അറേബ്യ
  • ഏപ്രിൽ 23: ഒമാൻ എയർ, റോയൽ ജോർദാനിയൻ, ടാർകോ എയർ, യു.എസ്-ബംഗ്ലാ എയർലൈൻസ്
  • ഏപ്രിൽ 26: ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്, മിഡിൽ ഈസ്റ്റ് എയർലൈൻസ്, നെപ്പാൾ എയർലൈൻസ്
  • ഏപ്രിൽ 27: ബദർ എയർലൈൻസ്, സിറിയൻ എയർലൈൻസ്
  • ഏപ്രിൽ 28: ഹിമാലയ എയർലൈൻസ്, ഈജിപ്ത് എയർ
  • മെയ് 1: എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗൾഫ് എയർ, ഇൻഡിഗോ
  • മെയ് 4: എത്യോപ്യൻ എയർലൈൻസ്
  • മെയ് 5: സൗദിയ
  • മെയ് 7: കുവൈത്ത് എയർവേയ്സ്
  • മെയ് 11: ശ്രീലങ്കൻ എയർലൈൻസ്
  • മെയ് 12: പെഗാസസ് എയർലൈൻസ്
  • മെയ് 14: പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്
  • മെയ് 17: കാം എയർ
  • മെയ് 19: ഫ്‌ളൈനാസ്
  • മെയ് 21: ജസീറ എയർവേയ്സ്
  • ജൂൺ 2: റുവാണ്ട് എയർ
  • ജൂൺ 4: ഇത്തിഹാദ് എയർവേയ്സ്
  • ജൂൺ 9: ടർക്കിഷ് എയർലൈൻസ്
  • ജൂൺ 15: വർജിൻ അറ്റ്‌ലാന്റിക്
  • ജൂലൈ 1: റോയൽ എയർ മറോക്ക്, ഫിലിപ്പൈൻ എയർലൈൻസ്
  • ജൂലൈ 2: മലേഷ്യ എയർലൈൻസ്
  • ജൂലൈ 3: ഐബീരിയ

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു പ്രകാരം, കൂടുതൽ എയർലൈൻസുകൾ സർവീസ് ആരംഭിക്കുന്നതനുസരിച്ച് ഈ പട്ടിക പുതുക്കുന്നതായിരിക്കും.

വേനൽക്കാലത്തേക്ക് പ്രത്യേക ഒരുക്കങ്ങളുമായി ഓൾഡ് ദോഹ പോർട്ട്; സന്ദർശകർക്ക് പുതിയ യാത്രാ സൗകര്യങ്ങളും പാർക്കിങ് ഇളവുകളും വിനോദ പരിപാടികളും അസ്വദിക്കാം

Qatar Greeshma Staff Editor — June 15, 2026 · 0 Comment

Old Doha Port Launches Summer Activities ദോഹ: വേനൽച്ചൂട് കണക്കിലെടുത്ത് സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ സൗകര്യങ്ങളും വൈവിധ്യമാർന്ന വേനൽക്കാല പരിപാടികളും പ്രഖ്യാപിച്ച് ഓൾഡ് ദോഹ പോർട്ട്.കച്ചവട സ്ഥാപനങ്ങൾക്കും റെസ്റ്റോറന്റുകൾക്കും സമീപം വാഹനങ്ങൾ പാർക്ക് ചെയ്യാനും കടുത്ത ചൂടിൽ നടക്കേണ്ടി വരുന്ന ദൂരം കുറയ്ക്കാനുമായി മീന ഡിസ്ട്രിക്റ്റിലെ റോഡുകളിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും. 2026 ജൂൺ 15 മുതൽ ഒക്ടോബർ 15 വരെ ദിവസേന ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയാണ് ഈ സൗകര്യം. വേനൽക്കാലത്തുടനീളം ഓൾഡ് ദോഹ പോർട്ടിൽ വാലെ പാർക്കിംഗ് പകുതി നിരക്കിൽ ലഭ്യമായിരിക്കും. കടകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവടങ്ങളിൽ നിന്ന് നിശ്ചിത തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് സൗജന്യ പാർക്കിംഗും ലഭിക്കും. മീന ഫിഷ് മാർക്കറ്റ്, ചബ്രാത് അൽ മീന എന്നിവിടങ്ങളിൽ എത്തുന്നവർക്ക് യാതൊരു നിബന്ധനകളുമില്ലാതെ തന്നെ സൗജന്യ വാലെ പാർക്കിംഗ് ഉപയോഗിക്കാം.

കൂടുതൽ യാത്രാ സൗകര്യങ്ങൾ

പോർട്ടിന്റെ പ്രധാന ഭാഗങ്ങൾക്കിടയിലുള്ള സന്ദർശകരുടെ യാത്ര സുഗമമാക്കുന്നതിനായി മീന പാർക്കിലും മീന ഡിസ്ട്രിക്റ്റിലുടനീളവും സൗജന്യ ഗോൾഫ് കാർട്ടുകൾ സർവീസ് നടത്തും.

കായിക-വിനോദ പരിപാടികൾ

വിവിധങ്ങളായ വേനൽക്കാല പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാ ചൊവ്വാഴ്ചകളിലുമുള്ള പ്രതിവാര റൺ, ടെർമിനൽ ബിൽഡിംഗിലെ സ്പോർട്സ് സെഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സിറ്റി ഗാലറിയിലും ടെർമിനൽ ബിൽഡിംഗിലെ അക്വേറിയത്തിന് സമീപവുമായി സ്ത്രീകൾക്ക് മാത്രമായുള്ള ഫിറ്റ്നസ് ക്ലാസുകളും ഉണ്ടാകും.

ജലവിനോദങ്ങൾ

കണ്ടെയ്നർ യാർഡിൽ സന്ദർശകർക്കായി ഫിഷിംഗ്, സർഫിംഗ്, വാട്ടർ സ്കീയിംഗ് തുടങ്ങിയ വിനോദങ്ങൾ ലഭ്യമാണ്. കൂടാതെ, മീന പാർക്കിലെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ദോഹ സ്കൈലൈനിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗത രീതിയിലുള്ള കടൽ മത്സ്യബന്ധനം നടത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *