
NEET UG 2026 Kuwait : കുവൈത്ത് സിറ്റി: ഇന്ത്യയിലെ മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ-പ്രവേശന പരീക്ഷയായ നീറ്റ്-യുജി (NEET-UG) 2026 ജൂൺ 21 ഞായറാഴ്ച കുവൈത്തിൽ നടക്കും.കുവൈത്ത് സമയം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2.45 വരെയാണ് പരീക്ഷ. ജലീബ് അൽ ഷുയൂഖ് ബ്ലോക്ക് 4-ലെ ഇന്ത്യൻ എജുക്കേഷണൽ സ്കൂളിലാണ് പരീക്ഷാ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.വിദ്യാർഥികളുടെ സൗകര്യാർത്ഥം പരീക്ഷാകേന്ദ്രത്തിന്റെ പ്രധാന പ്രവേശന കവാടം രാവിലെ 8.30ന് തുറക്കും. എന്നാൽ രാവിലെ 11 മണിക്ക് ശേഷം എത്തുന്നവരെ യാതൊരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾ അഡ്മിറ്റ് കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, അംഗീകൃത തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും കൈവശം കരുതണം. കൂടാതെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നിർദേശിച്ചിട്ടുള്ള വസ്ത്രധാരണ ചട്ടങ്ങളും മറ്റ് പരീക്ഷാനിർദേശങ്ങളും പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
പരീക്ഷാദിവസം തിരക്കുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ വിദ്യാർഥികൾ നേരത്തെ പരീക്ഷാകേന്ദ്രത്തിലെത്തുകയും എൻ.ടി.എ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ശ്രദ്ധാപൂർവം വായിച്ച് പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.
സംഭാവനകള്‍ ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ല; കുവൈറ്റില്‍ മൂന്ന് ചാരിറ്റബിള്‍ സൊസൈറ്റികള്‍ പിരിച്ചുവിട്ടു
Kuwait Merlin Staff Editor — June 20, 2026 · 0 Comment

Three charitable societies dissolved in Kuwait കുവൈറ്റ്: കുവൈറ്റില്‍ മൂന്ന് ചാരിറ്റബിള്‍ സൊസൈറ്റികള്‍ പിരിച്ചുവിട്ടു. ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സാമൂഹിക കാര്യ മന്ത്രി ഡോ.അംതാല്‍ അല്‍ ഹുവൈല ഇതും സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
സംഭാവനകള്‍ ശരിയായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും എല്ലാ ചാരിറ്റബിള്‍ സൊസൈറ്റികളും സുതാര്യത പാലിക്കണമെന്നും മന്ത്രി മുറിയിപ്പ് നല്‍കി. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ട്രെയിലറും ബോട്ടുകളും വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശങ്ങളുമായി കുവൈത്ത് ട്രാഫിക് വകുപ്പ്
Kuwait Greeshma Staff Editor — June 20, 2026 · 0 Comment
Kuwait Traffic Department Issues New Towing Rules കുവൈത്ത് സിറ്റി: റോഡുകളിൽ ട്രെയിലറുകളോ ബോട്ടുകളോ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുവൈത്ത് ട്രാഫിക് വകുപ്പ് പുതിയ നിർദേശങ്ങൾ പുറത്തിറക്കി.
ട്രെയിലർ അല്ലെങ്കിൽ ബോട്ട് വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങൾ മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾ റോഡിന്റെ വലതുവശ ലെയിനിൽ തന്നെ സഞ്ചരിക്കണമെന്നും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും പ്രതിഫലന ടേപ്പുകളും ഉണ്ടായിരിക്കണമെന്നും നിർദേശിച്ചു. കൂടാതെ വാഹനത്തിന്റെയും ട്രെയിലറിന്റെയും എല്ലാ ലൈറ്റുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അറിയിച്ചു.
ഒരു വാഹനത്തിന് പിന്നിൽ ഒന്നിലധികം ബോട്ടുകൾ വലിച്ചുകൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.
നിയമലംഘനം നടത്തുന്ന വാഹനങ്ങളും അവയുടെ ട്രെയിലറുകളോ ബോട്ടുകളോ 60 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്ന് അധികൃതർ അറിയിച്ചു. എക്സിക്യൂട്ടീവ് റെഗുലേഷൻസ് ആർട്ടിക്കിൾ 207 പ്രകാരമാണ് ഈ നടപടി സ്വീകരിക്കുക.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമനടപടികൾ ഒഴിവാക്കുന്നതിനുമായി എല്ലാ ഡ്രൈവർമാരും ടോയിംഗ് സംബന്ധിച്ച നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് ട്രാഫിക് വകുപ്പ് അഭ്യർഥിച്ചു.
ഫർവാനിയയിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസി പിടിയിൽ; വാഹനത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി
Kuwait Greeshma Staff Editor — June 19, 2026 · 0 Comment

Kuwait Drug Arrest കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ മേഖലയിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അറബ് വംശജനായ ഒരു വിദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വാഹനത്തിൽ നിന്ന് മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഫർവാനിയയിൽ പതിവ് സുരക്ഷാ പട്രോളിംഗിനിടെ സംശയാസ്പദമായി സഞ്ചരിച്ചിരുന്ന ഒരു വാഹനം പൊലീസ് ശ്രദ്ധയിൽപ്പെട്ടു. വാഹനം ഓടിച്ചിരുന്നയാൾ ലഹരിയുടെ സ്വാധീനത്തിലാണെന്ന് സംശയിച്ച പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടു.എന്നാൽ പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും തുടർന്ന് വാഹനം അതിവേഗത്തിൽ ഓടിച്ച് കടന്നുകളയാൻ ശ്രമിക്കുകയും ചെയ്തു.ഉടൻ തന്നെ പൊലീസ് സംഘം വാഹനം പിന്തുടർന്ന് പ്രതിയെ പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്ന് മയക്കുമരുന്നും അത് ഉപയോഗിക്കാൻ ആവശ്യമായ സാമഗ്രികളും കണ്ടെത്തിയത്.
പൊലീസിനെ ആക്രമിച്ചത്, പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്, മയക്കുമരുന്ന് കൈവശം വെച്ചത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി പ്രതിയെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
കുവൈത്തിൽ ഈ വാരാന്ത്യം കാലവസ്ഥ ഇങ്ങെനെ ; തീരപ്രദേശങ്ങളിൽ ഈർപ്പം കൂടുമെന്ന് മുന്നറിയിപ്പ്
Kuwait Greeshma Staff Editor — June 19, 2026 · 0 Comment
Kuwait Weather Update കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വാരാന്ത്യത്തിൽ പകൽ സമയങ്ങളിൽ ശക്തമായ ചൂടും തീരദേശ മേഖലകളിൽ ഈർപ്പവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രിയിലും തീരപ്രദേശങ്ങളിൽ ചൂടും ഈർപ്പവും തുടരുമെന്നാണ് പ്രവചനം.
രാജ്യത്തെ കാലാവസ്ഥയെ നിലവിൽ ചൂടും ഈർപ്പവുമുള്ള കാറ്റാണ് സ്വാധീനിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ വ്യക്തമാക്കി. തെക്കുകിഴക്കൻ ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വെള്ളിയാഴ്ച
വെള്ളിയാഴ്ച പകൽ സമയത്ത് താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. തീരപ്രദേശങ്ങളിൽ ചൂടിനൊപ്പം ഈർപ്പവും കൂടുതലായിരിക്കും. മണിക്കൂറിൽ 8 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
രാത്രിയിലും ചൂട് കുറയില്ല. കുറഞ്ഞ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. തീരപ്രദേശങ്ങളിൽ ഈർപ്പം അനുഭവപ്പെടും.
ശനിയാഴ്ച
ശനിയാഴ്ചയും ചൂടുള്ള കാലാവസ്ഥ തുടരും. പരമാവധി താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ എത്താം. കാറ്റിന്റെ വേഗത മണിക്കൂറിൽ 6 മുതൽ 26 കിലോമീറ്റർ വരെയായിരിക്കും.
രാത്രിയിൽ കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് മാറാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം.
കടൽ സ്ഥിതി
വാരാന്ത്യത്തിൽ കടൽ പൊതുവെ ശാന്തമായിരിക്കും. തിരമാലകളുടെ ഉയരം 1 മുതൽ 4 അടി വരെ മാത്രമായിരിക്കും.
ഉയർന്ന താപനിലയും ഈർപ്പവും കണക്കിലെടുത്ത് പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കൂടുതൽ സമയം നേരിട്ട് സൂര്യപ്രകാശത്തിൽ ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
നിയമവിരുദ്ധമായി സിവില്‍ ഐഡി നേടിയാല്‍ വിദേശികള്‍ക്ക് നാടുകടത്തല്‍ വരെ; കുവൈറ്റിന്റെ കടുത്ത മുന്നറിയിപ്പ്
Kuwait Merlin Staff Editor — June 19, 2026 · 0 Comment

Kuwait issues stern warning to foreigners who illegally obtain civil id up to deportation കുവൈറ്റ്: നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ സിവില്‍ ഐഡി നേടിയ വിദേശികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ വിലാസങ്ങള്‍ രേഖപ്പെടുത്തി അല്ലെങ്കില്‍ നിയമലംഘനത്തിലൂടെ സിവില്‍ ഐഡി നേടിയതായി കണ്ടെത്തുന്ന വിദേശികള്‍ക്ക് നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
സമീപകാലത്ത് വിദേശികളുടെ താമസ വിലാസങ്ങള്‍ വ്യാജമായി മാറ്റി സിവില്‍ ഐഡി അനുവദിച്ച സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തിന്റെ തുടര്‍ച്ചയായാണ് മുന്നറിയിപ്പ്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇപ്പോഴും പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും നിയമവിരുദ്ധമായി ആനുകൂല്യം നേടിയിട്ടുള്ള എല്ലാവരെയും കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
അന്വേഷണത്തില്‍, പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (PACI) രേഖകളില്‍ വിദേശികളുടെ താമസ വിലാസം പണത്തിന് മാറ്റി നല്‍കിയ ഒരു ഉദ്യോഗസ്ഥനെയും ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു. ഓരോ ഇടപാടിനും 100 മുതല്‍ 150 കുവൈറ്റ് ദിനാര്‍ വരെ ഈടാക്കിയാണ് വ്യാജ വിലാസങ്ങള്‍ രേഖപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍.
ഇരുവര്‍ക്കുമെതിരെ വ്യാജരേഖ ചമയ്ക്കല്‍, കൈക്കൂലി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ നിയമവിരുദ്ധമായി സിവില്‍ ഐഡി നേടിയ വിദേശികള്‍ക്കും ക്രിമിനല്‍ നടപടികള്‍ക്കൊപ്പം ഭരണപരമായ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.
താമസ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും രാജ്യത്തെ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുകയും ചെയ്യണമെന്ന് വിദേശികളോട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കുവൈത്തിൽ അമിതവേഗ വാഹനയാത്രയ്‌ക്കെതിരെ കർശന നടപടി; നിയമലംഘകർക്കെതിരെ ശക്തമായ പരിശോധന
Kuwait Greeshma Staff Editor — June 19, 2026 · 0 Comment

Kuwait speeding drivers കുവൈത്ത് സിറ്റി, ജൂൺ 18: അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി ജനറൽ ട്രാഫിക് വകുപ്പ് വ്യാപക പരിശോധനകൾ തുടരുന്നു. റോഡ് അപകടങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് പ്രധാന റോഡുകളിലും ഹൈവേകളിലും പ്രത്യേക ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയിരിക്കുന്നത്.
അമിതവേഗത ഉൾപ്പെടെയുള്ള ഗുരുതര ഗതാഗത നിയമലംഘനങ്ങൾ വർധിച്ചതിനെ തുടർന്ന് ട്രാഫിക് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. നിയമലംഘകർക്കെതിരെ പിഴ ചുമത്തുക മാത്രമല്ല, റോഡ് സുരക്ഷ ഉറപ്പാക്കുകയും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന അശ്രദ്ധമായ ഡ്രൈവിംഗ് തടയുകയുമാണ് നടപടികളുടെ പ്രധാന ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
ഗതാഗത നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഗുരുതര നിയമലംഘനങ്ങൾ നടത്തുന്ന സ്വദേശികളെ ട്രാഫിക് പോലീസ് സ്റ്റേഷനിൽ തടങ്കലിൽ പാർപ്പിക്കാനും പ്രവാസികൾക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ടെന്ന് അറിയിച്ചു.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും ഗുരുതര അപകടങ്ങൾ, പരിക്കുകൾ, മരണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിനാലാണ് അമിതവേഗത ഏറ്റവും അപകടകരമായ ഗതാഗത നിയമലംഘനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നതെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
എല്ലാ വാഹനയാത്രികരും വേഗപരിധി പാലിക്കുകയും ഗതാഗത നിയമങ്ങൾ കർശനമായി അനുസരിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.