Kuwait Drug Arrest ഫർവാനിയയിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസി പിടിയിൽ; വാഹനത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി

POLICE

Kuwait Drug Arrest കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ മേഖലയിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അറബ് വംശജനായ ഒരു വിദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വാഹനത്തിൽ നിന്ന് മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ഫർവാനിയയിൽ പതിവ് സുരക്ഷാ പട്രോളിംഗിനിടെ സംശയാസ്പദമായി സഞ്ചരിച്ചിരുന്ന ഒരു വാഹനം പൊലീസ് ശ്രദ്ധയിൽപ്പെട്ടു. വാഹനം ഓടിച്ചിരുന്നയാൾ ലഹരിയുടെ സ്വാധീനത്തിലാണെന്ന് സംശയിച്ച പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടു.എന്നാൽ പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും തുടർന്ന് വാഹനം അതിവേഗത്തിൽ ഓടിച്ച് കടന്നുകളയാൻ ശ്രമിക്കുകയും ചെയ്തു.ഉടൻ തന്നെ പൊലീസ് സംഘം വാഹനം പിന്തുടർന്ന് പ്രതിയെ പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്ന് മയക്കുമരുന്നും അത് ഉപയോഗിക്കാൻ ആവശ്യമായ സാമഗ്രികളും കണ്ടെത്തിയത്.

പൊലീസിനെ ആക്രമിച്ചത്, പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്, മയക്കുമരുന്ന് കൈവശം വെച്ചത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി പ്രതിയെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറിയതായി അധികൃതർ അറിയിച്ചു.

കുവൈത്തിൽ ഈ വാരാന്ത്യം കാലവസ്ഥ ഇങ്ങെനെ ; തീരപ്രദേശങ്ങളിൽ ഈർപ്പം കൂടുമെന്ന് മുന്നറിയിപ്പ്

Kuwait Greeshma Staff Editor — June 19, 2026 · 0 Comment

Kuwait Weather Update കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വാരാന്ത്യത്തിൽ പകൽ സമയങ്ങളിൽ ശക്തമായ ചൂടും തീരദേശ മേഖലകളിൽ ഈർപ്പവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രിയിലും തീരപ്രദേശങ്ങളിൽ ചൂടും ഈർപ്പവും തുടരുമെന്നാണ് പ്രവചനം.

രാജ്യത്തെ കാലാവസ്ഥയെ നിലവിൽ ചൂടും ഈർപ്പവുമുള്ള കാറ്റാണ് സ്വാധീനിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ വ്യക്തമാക്കി. തെക്കുകിഴക്കൻ ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വെള്ളിയാഴ്ച

വെള്ളിയാഴ്ച പകൽ സമയത്ത് താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. തീരപ്രദേശങ്ങളിൽ ചൂടിനൊപ്പം ഈർപ്പവും കൂടുതലായിരിക്കും. മണിക്കൂറിൽ 8 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

രാത്രിയിലും ചൂട് കുറയില്ല. കുറഞ്ഞ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. തീരപ്രദേശങ്ങളിൽ ഈർപ്പം അനുഭവപ്പെടും.

ശനിയാഴ്ച

ശനിയാഴ്ചയും ചൂടുള്ള കാലാവസ്ഥ തുടരും. പരമാവധി താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ എത്താം. കാറ്റിന്റെ വേഗത മണിക്കൂറിൽ 6 മുതൽ 26 കിലോമീറ്റർ വരെയായിരിക്കും.

രാത്രിയിൽ കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് മാറാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം.

കടൽ സ്ഥിതി

വാരാന്ത്യത്തിൽ കടൽ പൊതുവെ ശാന്തമായിരിക്കും. തിരമാലകളുടെ ഉയരം 1 മുതൽ 4 അടി വരെ മാത്രമായിരിക്കും.

ഉയർന്ന താപനിലയും ഈർപ്പവും കണക്കിലെടുത്ത് പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കൂടുതൽ സമയം നേരിട്ട് സൂര്യപ്രകാശത്തിൽ ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

 നിയമവിരുദ്ധമായി സിവില്‍ ഐഡി നേടിയാല്‍ വിദേശികള്‍ക്ക് നാടുകടത്തല്‍ വരെ; കുവൈറ്റിന്റെ കടുത്ത മുന്നറിയിപ്പ്

Kuwait Merlin Staff Editor — June 19, 2026 · 0 Comment

civil id

Kuwait issues stern warning to foreigners who illegally obtain civil id up to deportation കുവൈറ്റ്: നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ സിവില്‍ ഐഡി നേടിയ വിദേശികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ വിലാസങ്ങള്‍ രേഖപ്പെടുത്തി അല്ലെങ്കില്‍ നിയമലംഘനത്തിലൂടെ സിവില്‍ ഐഡി നേടിയതായി കണ്ടെത്തുന്ന വിദേശികള്‍ക്ക് നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

സമീപകാലത്ത് വിദേശികളുടെ താമസ വിലാസങ്ങള്‍ വ്യാജമായി മാറ്റി സിവില്‍ ഐഡി അനുവദിച്ച സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തിന്റെ തുടര്‍ച്ചയായാണ് മുന്നറിയിപ്പ്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇപ്പോഴും പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും നിയമവിരുദ്ധമായി ആനുകൂല്യം നേടിയിട്ടുള്ള എല്ലാവരെയും കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

അന്വേഷണത്തില്‍, പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (PACI) രേഖകളില്‍ വിദേശികളുടെ താമസ വിലാസം പണത്തിന് മാറ്റി നല്‍കിയ ഒരു ഉദ്യോഗസ്ഥനെയും ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു. ഓരോ ഇടപാടിനും 100 മുതല്‍ 150 കുവൈറ്റ് ദിനാര്‍ വരെ ഈടാക്കിയാണ് വ്യാജ വിലാസങ്ങള്‍ രേഖപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍.

ഇരുവര്‍ക്കുമെതിരെ വ്യാജരേഖ ചമയ്ക്കല്‍, കൈക്കൂലി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ നിയമവിരുദ്ധമായി സിവില്‍ ഐഡി നേടിയ വിദേശികള്‍ക്കും ക്രിമിനല്‍ നടപടികള്‍ക്കൊപ്പം ഭരണപരമായ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.

താമസ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും രാജ്യത്തെ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുകയും ചെയ്യണമെന്ന് വിദേശികളോട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.  വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈത്തിൽ അമിതവേഗ വാഹനയാത്രയ്‌ക്കെതിരെ കർശന നടപടി; നിയമലംഘകർക്കെതിരെ ശക്തമായ പരിശോധന

Kuwait Greeshma Staff Editor — June 19, 2026 · 0 Comment

car 3

Kuwait speeding drivers കുവൈത്ത് സിറ്റി, ജൂൺ 18: അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി ജനറൽ ട്രാഫിക് വകുപ്പ് വ്യാപക പരിശോധനകൾ തുടരുന്നു. റോഡ് അപകടങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് പ്രധാന റോഡുകളിലും ഹൈവേകളിലും പ്രത്യേക ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയിരിക്കുന്നത്.

അമിതവേഗത ഉൾപ്പെടെയുള്ള ഗുരുതര ഗതാഗത നിയമലംഘനങ്ങൾ വർധിച്ചതിനെ തുടർന്ന് ട്രാഫിക് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. നിയമലംഘകർക്കെതിരെ പിഴ ചുമത്തുക മാത്രമല്ല, റോഡ് സുരക്ഷ ഉറപ്പാക്കുകയും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന അശ്രദ്ധമായ ഡ്രൈവിംഗ് തടയുകയുമാണ് നടപടികളുടെ പ്രധാന ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.

ഗതാഗത നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഗുരുതര നിയമലംഘനങ്ങൾ നടത്തുന്ന സ്വദേശികളെ ട്രാഫിക് പോലീസ് സ്റ്റേഷനിൽ തടങ്കലിൽ പാർപ്പിക്കാനും പ്രവാസികൾക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ടെന്ന് അറിയിച്ചു.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും ഗുരുതര അപകടങ്ങൾ, പരിക്കുകൾ, മരണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിനാലാണ് അമിതവേഗത ഏറ്റവും അപകടകരമായ ഗതാഗത നിയമലംഘനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നതെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി.

എല്ലാ വാഹനയാത്രികരും വേഗപരിധി പാലിക്കുകയും ഗതാഗത നിയമങ്ങൾ കർശനമായി അനുസരിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.

വിമാനക്കമ്പനികളെ മാടിവിളിച്ച് കുവൈറ്റിലെ ടി4 ടെര്‍മിനല്‍

Kuwait Merlin Staff Editor — June 18, 2026 · 0 Comment

airport 5

More airlines take off from Kuwait airport t4 കുവൈറ്റ്: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം ടെര്‍മിനലായ ടി4-ലേക്ക് കൂടുതല്‍ വിമാനക്കമ്പനികള്‍ എത്തുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനുള്ള അധികൃതരുടെ നീക്കവുമാണ് കൂടുതല്‍ വിമാനക്കമ്പനികളെ ടി4-ലേക്ക് ആകര്‍ഷിക്കുന്നത്.

ഈ മാറ്റം ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ ഉണര്‍വേകിയിട്ടുണ്ട്. നിലവില്‍ വിമാനത്താവളത്തിലെ തിരക്ക് ക്രമീകരിക്കുന്നതിനും യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

കൂടുതല്‍ കമ്പനികള്‍ ടി4 കേന്ദ്രീകരിച്ച് സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ ഓപ്ഷനുകള്‍ ലഭ്യമാകും. വരും മാസങ്ങളില്‍ ഈ ടെര്‍മിനലിലൂടെയുള്ള വിമാനങ്ങളുടെ എണ്ണത്തിലും യാത്രക്കാരുടെ തിരക്കിലും വലിയ വര്‍ധനവ് ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും നവീകരിക്കുന്ന പ്രവര്‍ത്തനങ്ങളും സജീവമായി പുരോഗമിക്കുകയാണ്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികളെ കഷ്ടപ്പെടുന്ന പണം നാട്ടിലേക്ക് അയയ്ക്കുമ്പോൾ നിരക്ക് കൂടി അറിഞ്ഞ് അയക്കുക;ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Kuwait Nazia Staff Editor — June 18, 2026 · 0 Comment

Rupee vs dinar
Rupee vs dinar

Kuwait Exchange Rate Today കുവൈത്ത് സിറ്റി: ഇന്നത്തെ (ജൂണ്‍ 18, 2026) കുവൈത്ത് ദിനാര്‍ – ഇന്ത്യന്‍ രൂപ തത്സമയ വിനിമയനിരക്ക് പരിശോധിക്കാം. ഇന്നത്തെ കറൻസി ട്രേഡിങ് പ്രകാരം, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 94.50 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 306.37 ആയി. അതായത്, 3.26 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Kuwait Airport Iranian attack കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിർത്തി

Kuwait June 3, 2026

Kuwait Airport Iranian attack കുവൈത്ത് സിറ്റി: ഇറാന്‍റെ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.

ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. ‘അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും’ ഉള്ള മറുപടിയാണിതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കടന്നു വരൂ.. കടന്നു വരൂ… കടന്നു വരൂ…കുവൈറ്റില്‍ വന്‍ ഹിറ്റായി ‘എക്‌സ്പയറി ഓഫര്‍’

Kuwait Merlin Staff Editor — June 18, 2026 · 0 Comment

SHOP 1

Kuwait expiry shopping കുവൈറ്റ്: കാലാവധി അവസാനിക്കാറായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ കുവൈറ്റില്‍ വന്‍ തിരക്ക്. വിപണി വിലയെ അപേക്ഷിച്ച് 5 മുതല്‍ 9 മടങ്ങ് വരെ കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാകുന്നതാണ് ഉപഭോക്താക്കളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.

വിതരണ കമ്പനികള്‍ കാലാവധി തീരാറായ ഉല്‍പ്പന്നങ്ങള്‍ വലിയ വിലക്കുറവില്‍ വിപണിയിലെത്തിക്കുന്നതിനാല്‍, യഥാര്‍ത്ഥ വിലയുടെ പത്ത് ശതമാനം നിരക്കില്‍ വരെ മിഠായികളും ചോക്ലേറ്റുകളും ബേക്കറി സാധനങ്ങളും ലഭിക്കുന്നുണ്ട്. ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ കുടുംബ ബജറ്റ് നിയന്ത്രിക്കാന്‍ ഇത് പലരെയും സഹായിക്കുന്നുണ്ട്.

അതേസമയം, സാധാരണ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അഥവാ ജംഇയ്യകളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവാദമില്ല. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ച്, കാലാവധി തീരുന്നതിന് നിശ്ചിത ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവ ഷെല്‍ഫുകളില്‍ നിന്ന് നീക്കം ചെയ്യാറുണ്ടെന്ന് റൗദ-ഹവല്ലി ജംഇയ്യ ചെയര്‍മാന്‍ മുഹമ്മദ് അല്‍-കന്ദരി വ്യക്തമാക്കി. ഒരു വര്‍ഷം കാലാവധിയുള്ള ഉല്‍പ്പന്നങ്ങള്‍ 30 ദിവസം മുമ്പും രണ്ട് വര്‍ഷം കാലാവധിയുള്ളവ 60 ദിവസം മുമ്പും ഇവര്‍ പിന്‍വലിക്കാറുണ്ട്.

ഉല്‍പ്പന്നത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധി അവസാനിക്കുന്ന തീയതി വരെ അവ സുരക്ഷിതമായി ഉപയോഗിക്കാമെന്നതാണ് വസ്തുത. എന്നാല്‍ കാലാവധി കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടാല്‍ പോലും വില്‍പ്പന നടത്തുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കപ്പെടുകയും അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.

ഭക്ഷ്യ മാലിന്യം കുറയ്ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ രീതി സഹായകരമാകുന്നുണ്ടെങ്കിലും, റമദാന്‍, സ്‌കൂള്‍ സീസണ്‍, ക്യാമ്പിംഗ് സീസണ്‍ തുടങ്ങിയ കാലയളവുകളിലാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *