‘എല്ലാം സാധാരണമായിരുന്നു’; ഞായറാഴ്ചത്തെ പതിവ് കളി, ആരും പ്രതീക്ഷിക്കാതെ മണിക്കൂറുകൾക്കകം മരണം; ദുബായിൽ പ്രവാസി മരണപ്പെട്ടു ;ഞെട്ടലിൽ സുഹൃത്തുക്കൾ

429768

indian dies in dubai ദുബായ്: പതിവുപോലെ ഞായറാഴ്ച രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച 38 കാരനായ ദുബായ് പ്രവാസി മുഹമ്മദ് സഫ്‌വാൻ ഷാനുവിന് കണ്ണീരോടെ വിടപറഞ്ഞ് പ്രിയപ്പെട്ടവർ. തിങ്കളാഴ്ച അസർ നമസ്‌കാരത്തിന് ശേഷം അൽ ഖുസൈസ് ശ്മശാനത്തിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിലും സംസ്‌കാര ചടങ്ങുകളിലും നൂറുകണക്കിന് കമ്മ്യൂണിറ്റി അംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മകന്റെ അവസാന ചടങ്ങുകളിൽ പങ്കെടുക്കാൻ സഫ്‌വാന്റെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് ദുബായിൽ എത്തിയിരുന്നു. ഇന്ത്യയിലെ കർണാടകയിലെ ഭട്കൽ സ്വദേശിയായ സഫ്‌വാൻ കഴിഞ്ഞ 15 വർഷമായി യുഎഇയിലാണ് താമസം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഭാര്യയും മൂന്ന് ആൺകുട്ടികളും വെറും നാല് മാസം മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് സഫ്‌വാന്റെ കുടുംബം. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരം ദുബായിലെ വാട്ടർഫ്രണ്ട് മാർക്കറ്റിൽ പോയി മീനും പലചരക്ക് സാധനങ്ങളും വാങ്ങിയാണ് സഫ്‌വാൻ ഞായറാഴ്ച രാവിലെയുള്ള പ്രതിവാര ക്രിക്കറ്റ് മത്സരത്തിന് തയ്യാറെടുത്തിരുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വർഷങ്ങളായി സുഹൃത്തുക്കൾക്കൊപ്പം സഫ്‌വാൻ ഇത് പതിവാക്കിയിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ 7.10 ഓടെ മത്സരത്തിൽ ബാറ്റിംഗ് ചെയ്യുന്നതിനിടെ സഫ്‌വാൻ പിച്ചിൽ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കളിക്കാർ ഉടൻ തന്നെ ഓടിയെത്തുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു. “ഞങ്ങൾ എല്ലാ ഞായറാഴ്ചയും രാവിലെ ക്രിക്കറ്റ് കളിക്കാറുണ്ട്, വർഷങ്ങളായി ഇത് ഞങ്ങളുടെ പതിവാണ്,” കളിക്കളത്തിൽ സഫ്‌വാനൊപ്പമുണ്ടായിരുന്ന അടുത്ത സുഹൃത്ത് നബീൽ കാരിക്കൽ പറഞ്ഞു. “ശനിയാഴ്ച വൈകുന്നേരം ഞങ്ങൾ ഒരുമിച്ചാണ് വാട്ടർഫ്രണ്ട് മാർക്കറ്റിൽ പോയി മീനും സാധനങ്ങളും വാങ്ങിയത്. അവന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ ഒരേ കാറിലാണ് ഞങ്ങൾ ഗ്രൗണ്ടിലേക്ക് പോയത്, എല്ലാം സാധാരണ നിലയിലായിരുന്നു.” — നബീൽ. നബീൽ പറയുന്നതനുസരിച്ച്, ബാറ്റിംഗിനിടെ സഫ്‌വാൻ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. “ഞങ്ങൾ ഉടൻ തന്നെ ആംബുലൻസ് വിളിച്ചു. സിപിആർ നൽകിയ ശേഷം ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും, ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു,” അദ്ദേഹം പറഞ്ഞു. 15 വർഷം മുമ്പ് ദുബായിലെത്തിയ സഫ്‌വാൻ എട്ട് വർഷത്തോളം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷമാണ് സ്വന്തമായി ബിസിനസ്സ് ആരംഭിച്ചത്. ജോലിക്ക് പുറമെ ക്രിക്കറ്റായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആവേശം. സഫ്‌വാനെ കുട്ടിക്കാലം മുതൽ അറിയാവുന്ന ദുബായിലെ നവായത്ത് കമ്മ്യൂണിറ്റി നേതാവ് മുനീരി അതീഖുർ റഹ്മാൻ, സഫ്‌വാന്റെ ക്രിക്കറ്റ് നേട്ടങ്ങളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ നല്ല സ്വഭാവവും എടുത്തുപറഞ്ഞു.

വിമാനത്താവളത്തിൽ നഷ്ടപ്പെട്ടത് കോടികൾ വിലമതിക്കുന്ന ബാഗ്; യാത്രക്കാരനെ ഞെട്ടിച്ച് ദുബായ് പൊലീസിന്റെ ഫോൺകോൾ

UAE June 16, 2026

ദുബായ് ∙ രാജ്യാന്തര വിമാനത്താവളത്തിൽ അബദ്ധത്തിൽ നഷ്ടപ്പെട്ടുപോയ ഒരു ലക്ഷത്തിലേറെ ദിർഹം വിലമതിക്കുന്ന ആഡംബര വാച്ചുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടങ്ങിയ ബാഗ് ദുബായ് പൊലീസ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി. ഗൾഫ് സ്വദേശിയായ യാത്രക്കാരനാണ് വിമാനത്താവളത്തിൽ ബാഗ് മറന്നുവച്ചത്. ടെർമിനൽ ഒന്നിലെ അറൈവൽ ഹാളിലുള്ള ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ ഓഫീസിൽ യാത്രക്കാരൻ പരാതി നൽകിയ ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പരാതി ലഭിച്ചയുടൻ തന്നെ സുരക്ഷാ വിഭാഗം കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് യാത്രക്കാരൻ സഞ്ചരിച്ച വഴികളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും തിരച്ചിലിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തതായി ഡി.എക്സ്.ബി ടെർമിനൽ വൺ സെക്യൂരിറ്റി ഡയറക്ടർ കേണൽ അബ്ദുല്ല ഫൈസൽ അൽ ദോസരി അറിയിച്ചു. എയർപോർട്ട് ഗ്രൗണ്ട് പട്രോളിങ്ങും ടെർമിനൽ ഓപറേഷൻസ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ ഹാളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തുകയായിരുന്നു.

തിരക്കേറിയ അറൈവൽ ഏരിയയിൽ നിന്നുമാണ് ബാഗ് കണ്ടെടുത്തത്. പരിശോധനയിൽ 1,03,880 ദിർഹം വിലവരുന്ന മൂന്ന് ആഡംബര വാച്ചുകളും ലാപ്‌ടോപ്പും ടാബ്‌ലെറ്റും ബാഗിൽ സുരക്ഷിതമായി തന്നെയുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് ഔദ്യോഗിക നടപടിക്രമങ്ങളും രേഖകളുടെ പരിശോധനയും പൂർത്തിയാക്കിയ ശേഷം ബാഗ് യാത്രക്കാരന് തിരികെ നൽകി. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രഫഷണൽ സമീപനത്തെയും അതിവേഗത്തിലുള്ള നടപടിയെയും യാത്രക്കാരൻ അഭിനന്ദിച്ചു.

രക്ഷപ്പെടാൻ നൽകിയത് 15 മിനിറ്റ്, 60 തവണ മുന്നറിയിപ്പ്; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ട കപ്പലാക്രമണത്തിന് മുൻപ് സംഭവിച്ചത്

Latest June 16, 2026

429345 1

ടെഹ്റാൻ: ഒമാൻ ഉൾക്കടലിൽ വാണിജ്യക്കപ്പലായ എംടി സെറ്റബെല്ലയെ ആക്രമിക്കുന്നതിന് മുൻപ് 60 തവണ യുഎസ് സേന മുന്നറിയിപ്പ് സന്ദേശം നൽകിയതായി റിപ്പോർട്ട്. ആക്രമണത്തിന് മുന്നോടിയായി എട്ട് തവണ മുന്നറിയിപ്പ് വെടിവയ്‌പുകളും യുഎസ് നടത്തിയതായാണ് വിവരം. ഇത് ഗൗനിക്കാതെ വന്നതോടെയാണ് എംടി സെറ്റബെല്ലയുടെ എഞ്ചിൻ റൂമിലേക്ക് യുഎസ് ആക്രമണം നടത്തിയത്.

ഇറാനിലേക്ക് നിയമവിരുദ്ധമായി എണ്ണ കടത്താനും ഉപരോധങ്ങൾ ലംഘിക്കാനും ഉപയോഗിച്ചിരുന്ന ഷാഡോ ഫ്ലീറ്റ് കപ്പലിനെയാണ് ആക്രമിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. കപ്പൽ പല തവണയായി അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും കപ്പൽ ആക്രമിക്കുന്നതിന് രണ്ടാഴ്ച മുന്നേന്നെ അമേരിക്കൻ സേന നിരവധിതവണ തവണ കപ്പലുമായി ആശയവിനിമയം നടത്തിയതായും ഉദ്യോഗസ്ഥൻ പറയുന്നു. കപ്പലിന് നേരെ വെടിയുതിർക്കുന്നതിന് മുൻപ് എഞ്ചിൻ റൂമിൽനിന്ന് പുറത്തുകടക്കുന്നതിനായി 15 മിനിറ്റ് സമയം നൽകിയെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്‌താവനയിറക്കി. യുഎസ് തങ്ങളുടെ ഉപരോധം കൃത്യമായി നടപ്പിലാക്കുമെന്ന് ഇപ്പോൾ വ്യക്തമായിക്കാണും എന്നും അവർ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്‌ചയാണ് ഒമാൻ തീരത്ത് എംടി സെറ്റബല്ലയെന്ന എണ്ണക്കപ്പൽ യുഎസിന്റെ ആക്രമണത്തിന് ഇരയായത്. കപ്പലിൽ ഉണ്ടായിരുന്ന 24 ഇന്ത്യൻ നാവികരിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഇന്ത്യയിലെ യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു. ഇറാനിലേക്ക് ഇന്ധനം കൊണ്ടുപോയെന്ന് ആരോപിച്ച് വാണിജ്യക്കപ്പലിനുനേരെ നടത്തിയ നടപടിക്കെതിരെ അന്താരാഷ്‌ട്ര സമുദ്രപാതകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *