Kuwait new traffic law 2026 കുവൈറ്റിൽ പുതിയ ട്രാഫിക് നിയമം ഫലം കണ്ടു; വേഗപരിധി ലംഘനത്തിലും റെഡ് സിഗ്നൽ നിയമലംഘനത്തിലും വൻ കുറവ്

kuwait 123 1

Kuwait new traffic law 2026 കുവൈത്ത് സിറ്റി: കുവൈറ്റിൽ പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതിന് പിന്നാലെ വേഗപരിധി ലംഘനങ്ങളിലും റെഡ് സിഗ്നൽ നിയമലംഘനങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 21 വരെയുള്ള കാലയളവിൽ വേഗപരിധി ലംഘനങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 65 ശതമാനം കുറഞ്ഞു. പുതിയ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് 16.18 ലക്ഷം വേഗപരിധി ലംഘനങ്ങൾ രേഖപ്പെടുത്തിയിരുന്നപ്പോൾ, പുതിയ നിയമം വന്നതിന് ശേഷം അത് 5.61 ലക്ഷമായി കുറഞ്ഞു.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അതുപോലെ, റെഡ് സിഗ്നൽ മറികടന്നുള്ള നിയമലംഘനങ്ങളിലും 63 ശതമാനം കുറവുണ്ടായി. മുമ്പ് 1.40 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നപ്പോൾ, പുതിയ നിയമത്തിന് ശേഷം ഇത് 51,732 ആയി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുകയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2025 ഏപ്രിലിലാണ് കുവൈത്ത് കൂടുതൽ കർശനമായ പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കിയത്.

പുതിയ നിയമങ്ങൾ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിലും ഡ്രൈവർമാരിൽ നിയമബോധം വളർത്തുന്നതിലും വിജയിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കുവൈറ്റിൽ സിഗരറ്റ് കടത്ത് ശ്രമം പൊളിഞ്ഞു; ഗൾഫ് പൗരൻ അറസ്റ്റിൽ

Kuwait Greeshma Staff Editor — June 15, 2026 · 0 Comment

Kuwait cigarette smuggling കുവൈത്ത്: നുവൈസീബ് അതിർത്തി വഴി വൻതോതിൽ സിഗരറ്റുകൾ കടത്താൻ ശ്രമിച്ച കേസിൽ ഒരു ഗൾഫ് പൗരനെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലാണ് നടപടി.

രാജ്യം വിടാൻ ശ്രമിച്ച പ്രതിയുടെ വാഹനം അതിർത്തി ചെക്ക്‌പോസ്റ്റിൽ പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ 210 കാർട്ടൺ സിഗരറ്റുകൾ കണ്ടെത്തിയത്.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ആദ്യഘട്ടത്തിൽ കസ്റ്റംസ് പരിശോധനയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിന്നീട് അന്നേ വൈകുന്നേരം തുറമുഖത്ത് തിരിച്ചെത്തി കീഴടങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി.

ചോദ്യം ചെയ്യലിൽ, ഇന്ത്യൻ, സിറിയൻ സ്വദേശികളായ രണ്ട് പേരുടെ സഹായത്തോടെ സിഗരറ്റുകൾ വാങ്ങിയതായും അൽ-വഫ്ര പ്രദേശത്തെ ഒരു തുറസ്സായ സ്ഥലത്ത് നിന്ന് ഇവ കൈപ്പറ്റിയതായും പ്രതി സമ്മതിച്ചു. തുടർന്ന് നിയമവിരുദ്ധമായി കയറ്റുമതി ചെയ്യാനും ലാഭത്തിനായി വീണ്ടും വിൽക്കാനുമാണ് വാഹനത്തിൽ ഒളിപ്പിച്ചതെന്നും ഇയാൾ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും കടത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടി സീൽ ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പത്താംനിലയില്‍ നിന്ന് വീണ് മലയാളി യുവാവിന് കുവൈറ്റില്‍ ദാരുണാന്ത്യം

Kuwait Merlin Staff Editor — June 14, 2026 · 0 Comment

Arjun

Malayali youth die tragically after falling from 10th floor of building in Kuwait കുവൈറ്റ്: കുവൈറ്റില്‍ താമസിച്ചിരുന്ന മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കൊല്ലം കൊപ്പം കീഴ്മുറി താനിക്കുന്നത്ത് വീട്ടില്‍ അര്‍ജുന്‍ (25) ആണ് മരിച്ചത്.

കുവൈറ്റിലെ സാല്‍മിയയില്‍ അര്‍ജുന്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഈ മാസം ഒന്‍പതിനാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ അര്‍ജുനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

സാല്‍മിയയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു അര്‍ജുന്‍. ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം കുവൈറ്റിലേക്ക് എത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് കീഴ്മുറിയിലെ കുടുംബവീട്ടില്‍ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ടി. രവീന്ദ്രകുമാറിന്റെയും കീഴ്മുറി അങ്കണവാടി അധ്യാപിക സജിതകുമാരിയുടെയും മകനാണ് അര്‍ജുന്‍. സഹോദരങ്ങള്‍: സുരഭി, സുവര്‍ണ. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

നിങ്ങളുടെ വണ്ടി ഇക്കൂട്ടത്തിലുണ്ടോ? കുവൈറ്റില്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്തത് നൂറുകണക്കിന് വാഹനങ്ങള്‍

Kuwait Merlin Staff Editor — June 14, 2026 · 0 Comment

car

Removed abandoned vehicles in Kuwait കുവൈറ്റ്: കുവൈറ്റ് സിറ്റിയില്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട 384 വാഹനങ്ങള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നീക്കം ചെയ്തു. നഗരത്തിന്റെ സൗന്ദര്യവും ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റിയുടെ പബ്ലിക് ഹൈജീന്‍ ആന്‍ഡ് റോഡ് ഒക്യുപെന്‍സി ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ വ്യാപക പരിശോധനയിലാണ് നടപടി. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 427 പേര്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്.

പരിശോധനയുടെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 5,059 വാഹനങ്ങളിലും ബോട്ടുകളിലും അധികൃതര്‍ മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ പതിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ ഇവ നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് 190 വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കി.

പൊതുസ്ഥലങ്ങളിലെ തടസ്സങ്ങള്‍ നീക്കി നഗരത്തിന്റെ വൃത്തിയും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും തെരുവോരങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ തടയുന്നതിനും വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ തുടരുമെന്ന് ഫൈസല്‍ അല്‍-ഒതൈബി അറിയിച്ചു. പൊതുസ്ഥലങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈത്തിൽ വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ വമ്പൻ റെസിഡൻസി പ്ലാൻ; മന്ത്രിസഭാ തീരുമാനം പുറത്തിറങ്ങി

Kuwait Greeshma Staff Editor — June 14, 2026 · 0 Comment

Kuwait 15 year investor residency visa കുവൈത്ത് സിറ്റി: വിദേശ നിക്ഷേപകരെയും പ്രധാന മാനേജ്മെന്‍റ് ഉദ്യോഗസ്ഥരെയും ആകർഷിക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കുവൈത്ത്. 15 വർഷം വരെ കാലാവധിയുള്ള പ്രത്യേക റെസിഡൻസി അനുവദിക്കുന്ന പുതിയ സംവിധാനമാണ് പ്രഖ്യാപിച്ചത്. ഔദ്യോഗിക ഗസറ്റായ കുവൈത്ത് ടുഡേയിൽ പ്രസിദ്ധീകരിച്ച മന്ത്രിസഭാ തീരുമാനം നമ്പർ 651/2026 പ്രകാരമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

നേരിട്ടുള്ള വിദേശ നിക്ഷേപ പ്രോത്സാഹന നിയമത്തിന്‍റെ പരിധിയിൽ വരുന്ന നിക്ഷേപ സ്ഥാപനങ്ങളുടെ ഉടമകൾ, പങ്കാളികൾ, മാനേജർമാർ, ഉന്നത ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് 15 വർഷം വരെ റെസിഡൻസി അനുവദിക്കാം. അപേക്ഷിക്കുന്ന സ്ഥാപനത്തിന് ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് പ്രൊമോഷൻ അതോറിറ്റി നൽകുന്ന സാധുവായ നിക്ഷേപ ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ സ്ഥാപനത്തിന് കുറഞ്ഞത് 50 ലക്ഷം കുവൈത്തി ദിനാർ നിക്ഷേപവും 10 ലക്ഷം ദിനാർ മൂലധനവും ഉണ്ടായിരിക്കണം.

എല്ലാ രേഖകളും സമർപ്പിച്ചാൽ അഞ്ച് പ്രവൃത്തി ദിവസത്തിനകം അപേക്ഷയിൽ തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിക്ഷേപ സ്ഥാപനം പ്രവർത്തനക്ഷമമായി തുടരുകയും എല്ലാ നിബന്ധനകളും പാലിക്കുകയും ചെയ്യുന്നിടത്തോളം റെസിഡൻസി പുതുക്കി നൽകും. വ്യാജ രേഖകൾ സമർപ്പിക്കൽ, നിക്ഷേപ പ്രവർത്തനങ്ങൾ നിർത്തിവെക്കൽ, നിയമലംഘനങ്ങൾ, അഴിമതി കേസുകളിലെ അന്തിമ ശിക്ഷ എന്നിവയുണ്ടായാൽ റെസിഡൻസി റദ്ദാക്കാനും വ്യവസ്ഥയുണ്ട്. റെസിഡൻസി കാലാവധി അവസാനിച്ചവർക്കും കുവൈത്തിൽ 90 ദിവസം വരെ തുടരാൻ അനുമതി ലഭിക്കും. പ്രത്യേക സാഹചര്യങ്ങളിൽ ഇത് 180 ദിവസം വരെ നീട്ടാനും സാധിക്കും.

കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു ; രണ്ട് പേർ മരിച്ചു

Kuwait Greeshma Staff Editor — June 14, 2026 · 0 Comment

KUWAIT FIRE

Kuwait Vehicle Rollover Fire വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി ബസുകളിലേക്ക് ഇടിച്ചുകയറിയതോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ തീപിടിക്കുകയായിരുന്നു. തുടർന്ന് തീ സമീപത്തുണ്ടായിരുന്ന ബസുകളിലേക്കും മറ്റ് വാഹനങ്ങളിലേക്കും പടർന്ന് നിരവധി വാഹനങ്ങൾ കത്തിനശിച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് സുഭാൻ ഫയർ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ കൂടുതൽ പടരുന്നത് തടഞ്ഞ് നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനയ്ക്ക് സാധിച്ചു.അപകടത്തിൽ രണ്ട് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അഗ്നിശമനവും സുരക്ഷാ നടപടികളും പൂർത്തിയാക്കിയ ശേഷം സംഭവം ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

 ഉച്ചസമയ ജോലി നിരോധനം: പരിശോധന ശക്തമാക്കി; കുവൈറ്റിൽ നിരവധി നിയമലംഘനങ്ങൾക്ക് നോട്ടീസ്

Kuwait Greeshma Staff Editor — June 14, 2026 · 0 Comment

Kuwait Midday Work Ban കുവൈത്ത് സിറ്റി: വേനൽക്കാലത്ത് ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു.

തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനായി തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പരിശോധനാ സംഘങ്ങൾ തൊഴിലുടമകൾക്ക് നിർദേശം നൽകി. നിരോധിത സമയങ്ങളിൽ തൊഴിലാളികൾ നേരിട്ട് സൂര്യപ്രകാശത്തിലും കടുത്ത ചൂടിലും ജോലി ചെയ്യാതിരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും അധികൃതർ വ്യക്തമാക്കി. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അൽ-മുത്ല മേഖലയിലെ വിവിധ ജോലിസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഏഴ് ജോലിസ്ഥലങ്ങളിൽ കണ്ടെത്തിയ വീഴ്ചകൾ പരിഹരിക്കുന്നതിനായി 23 നോട്ടീസുകൾ അധികൃതർ പുറപ്പെടുവിച്ചു.

കൂടാതെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 20 ലംഘിച്ച് ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികളെയും പരിശോധനാ സംഘം കണ്ടെത്തി. സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കുമെന്ന് PAM അറിയിച്ചു.

വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *