Kuwait 15 year investor residency visa കുവൈത്ത് സിറ്റി: വിദേശ നിക്ഷേപകരെയും പ്രധാന മാനേജ്മെന്‍റ് ഉദ്യോഗസ്ഥരെയും ആകർഷിക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കുവൈത്ത്. 15 വർഷം വരെ കാലാവധിയുള്ള പ്രത്യേക റെസിഡൻസി അനുവദിക്കുന്ന പുതിയ സംവിധാനമാണ് പ്രഖ്യാപിച്ചത്. ഔദ്യോഗിക ഗസറ്റായ കുവൈത്ത് ടുഡേയിൽ പ്രസിദ്ധീകരിച്ച മന്ത്രിസഭാ തീരുമാനം നമ്പർ 651/2026 പ്രകാരമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
നേരിട്ടുള്ള വിദേശ നിക്ഷേപ പ്രോത്സാഹന നിയമത്തിന്‍റെ പരിധിയിൽ വരുന്ന നിക്ഷേപ സ്ഥാപനങ്ങളുടെ ഉടമകൾ, പങ്കാളികൾ, മാനേജർമാർ, ഉന്നത ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് 15 വർഷം വരെ റെസിഡൻസി അനുവദിക്കാം. അപേക്ഷിക്കുന്ന സ്ഥാപനത്തിന് ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് പ്രൊമോഷൻ അതോറിറ്റി നൽകുന്ന സാധുവായ നിക്ഷേപ ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ സ്ഥാപനത്തിന് കുറഞ്ഞത് 50 ലക്ഷം കുവൈത്തി ദിനാർ നിക്ഷേപവും 10 ലക്ഷം ദിനാർ മൂലധനവും ഉണ്ടായിരിക്കണം.
എല്ലാ രേഖകളും സമർപ്പിച്ചാൽ അഞ്ച് പ്രവൃത്തി ദിവസത്തിനകം അപേക്ഷയിൽ തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിക്ഷേപ സ്ഥാപനം പ്രവർത്തനക്ഷമമായി തുടരുകയും എല്ലാ നിബന്ധനകളും പാലിക്കുകയും ചെയ്യുന്നിടത്തോളം റെസിഡൻസി പുതുക്കി നൽകും. വ്യാജ രേഖകൾ സമർപ്പിക്കൽ, നിക്ഷേപ പ്രവർത്തനങ്ങൾ നിർത്തിവെക്കൽ, നിയമലംഘനങ്ങൾ, അഴിമതി കേസുകളിലെ അന്തിമ ശിക്ഷ എന്നിവയുണ്ടായാൽ റെസിഡൻസി റദ്ദാക്കാനും വ്യവസ്ഥയുണ്ട്. റെസിഡൻസി കാലാവധി അവസാനിച്ചവർക്കും കുവൈത്തിൽ 90 ദിവസം വരെ തുടരാൻ അനുമതി ലഭിക്കും. പ്രത്യേക സാഹചര്യങ്ങളിൽ ഇത് 180 ദിവസം വരെ നീട്ടാനും സാധിക്കും.
കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു ; രണ്ട് പേർ മരിച്ചു
Kuwait Greeshma Staff Editor — June 14, 2026 · 0 Comment

Kuwait Vehicle Rollover Fire വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി ബസുകളിലേക്ക് ഇടിച്ചുകയറിയതോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ തീപിടിക്കുകയായിരുന്നു. തുടർന്ന് തീ സമീപത്തുണ്ടായിരുന്ന ബസുകളിലേക്കും മറ്റ് വാഹനങ്ങളിലേക്കും പടർന്ന് നിരവധി വാഹനങ്ങൾ കത്തിനശിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് സുഭാൻ ഫയർ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ കൂടുതൽ പടരുന്നത് തടഞ്ഞ് നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനയ്ക്ക് സാധിച്ചു.അപകടത്തിൽ രണ്ട് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അഗ്നിശമനവും സുരക്ഷാ നടപടികളും പൂർത്തിയാക്കിയ ശേഷം സംഭവം ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഉച്ചസമയ ജോലി നിരോധനം: പരിശോധന ശക്തമാക്കി; കുവൈറ്റിൽ നിരവധി നിയമലംഘനങ്ങൾക്ക് നോട്ടീസ്
Kuwait Greeshma Staff Editor — June 14, 2026 · 0 Comment
Kuwait Midday Work Ban കുവൈത്ത് സിറ്റി: വേനൽക്കാലത്ത് ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനായി തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പരിശോധനാ സംഘങ്ങൾ തൊഴിലുടമകൾക്ക് നിർദേശം നൽകി. നിരോധിത സമയങ്ങളിൽ തൊഴിലാളികൾ നേരിട്ട് സൂര്യപ്രകാശത്തിലും കടുത്ത ചൂടിലും ജോലി ചെയ്യാതിരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും അധികൃതർ വ്യക്തമാക്കി. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അൽ-മുത്ല മേഖലയിലെ വിവിധ ജോലിസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഏഴ് ജോലിസ്ഥലങ്ങളിൽ കണ്ടെത്തിയ വീഴ്ചകൾ പരിഹരിക്കുന്നതിനായി 23 നോട്ടീസുകൾ അധികൃതർ പുറപ്പെടുവിച്ചു.
കൂടാതെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 20 ലംഘിച്ച് ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികളെയും പരിശോധനാ സംഘം കണ്ടെത്തി. സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കുമെന്ന് PAM അറിയിച്ചു.
വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
uwait PAM visa transfer grace period 2026 കുവൈത്തിൽ കരിയർ മാറാൻ സുവർണ്ണാവസരം; തൊഴിൽ വിസ മാറ്റത്തിനുള്ള പ്രത്യേക ഇളവ് ജൂൺ 30 വരെ മാത്രം
Kuwait Greeshma Staff Editor — June 13, 2026 · 0 Comment

Kuwait PAM visa transfer grace period 2026 കുവൈത്ത് സിറ്റി: കുവൈത്തിൽ ചില നിശ്ചിത മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വിസ മാറ്റുന്നതിനായി സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക ഇളവ് (Grace Period) ഈ മാസം അവസാനത്തോടെ അവസാനിക്കും. നിലവിലെ കമ്പനികളിൽ നിന്നും മറ്റ് തൊഴിൽ മേഖലകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന തൊഴിലാളികളും തൊഴിലുടമകളും ജൂൺ 30-നകം ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ഓർമ്മിപ്പിച്ചു.
ആർക്കൊക്കെ വിസ മാറാം? കുവൈത്തിലെ തൊഴിൽ നിയമപ്രകാരം സാധാരണ ഗതിയിൽ വിസ മാറ്റത്തിന് കർശന നിയന്ത്രണങ്ങളുള്ള താഴെ പറയുന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്:വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
- ചെറുകിട, ഇടത്തരം സംരംഭങ്ങൾ (SMEs)
- വ്യാവസായിക മേഖല (Industrial Sector)
- കൃഷി, കന്നുകാലി വളർത്തൽ, മത്സ്യബന്ധന മേഖലകൾ
കഴിഞ്ഞ മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ഈ താൽക്കാലിക നിയമപ്രകാരം, ഈ നിയന്ത്രിത വിഭാഗങ്ങളിൽ പെട്ട തൊഴിലാളികൾക്ക് മറ്റ് ഏത് പുതിയ തൊഴിൽ മേഖലകളിലേക്കും വിസ മാറ്റം നടത്താൻ അനുവാദമുണ്ട്.
നിബന്ധനകൾ കർശനം തൊഴിൽ വിപണിയിലെ സാമ്പത്തിക ആവശ്യങ്ങൾ മുൻനിർത്തിയും, വിപണിക്ക് കൂടുതൽ പുരോഗതി നൽകാനുമാണ് സർക്കാർ ഇത്തരമൊരു താൽക്കാലിക ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ വിസ മാറ്റം ആവശ്യമുള്ള തൊഴിലാളികൾക്ക് അവരുടെ നിലവിലെ തൊഴിലുടമയുടെ (സ്പോൺസർ) കൃത്യമായ അംഗീകാരം ഉണ്ടായിരിക്കണം. ഇത് തൊഴിൽ നിയമത്തിലെ സ്ഥിരമായ മാറ്റമല്ലെന്നും, ജൂൺ 30-ന് ശേഷം ഈ താൽക്കാലിക ഒഴിവാക്കൽ അവസാനിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. അതിനാൽ വിസ മാറാൻ ആഗ്രഹിക്കുന്നവർ സമയപരിധിക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
വീട്ടുജോലിക്കാരെ നിയമിക്കാനിരിക്കയാണോ? ദുബായ് പോലീസിന്റെ ഈ മുന്നറിയിപ്പ് അറിയാതെ പോകരുത്
UAE Greeshma Staff Editor — June 13, 2026 · 0 Comment

Dubai domestic worker safety : ദുബായ്: വീടുകളിലേക്ക് താൽക്കാലികമായോ മണിക്കൂർ അടിസ്ഥാനത്തിലോ ജോലിക്കാരെ നിയമിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. അംഗീകൃത ഏജൻസികൾ വഴി മാത്രമേ ജോലിക്കാരെ നിയമിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.
ലൈസൻസില്ലാത്തവരെ വീടുകളിൽ ജോലിക്കായി പ്രവേശിപ്പിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് പോലീസ് അറിയിച്ചു. ജോലിക്കാരെ നിയമിക്കുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്.
പണം, സ്വർണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. കൂടാതെ, കുട്ടികളെയും വയോധികരെയും പരിചയമില്ലാത്ത ജോലിക്കാർക്കൊപ്പം തനിച്ചാക്കാതിരിക്കണമെന്നും നിർദേശിച്ചു.
സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണം. അടിയന്തരമല്ലാത്ത പരാതികൾ 901 എന്ന നമ്പറിലോ ദുബായ് പോലീസ് ആപ്പിലെ ‘Police Eye’ സേവനം വഴിയോ അറിയിക്കാം.സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ കുറ്റകൃത്യങ്ങൾ ഒഴിവാക്കാനും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
ദുബൈയില്‍ ഈ ദിവസം പൊതുഗതാഗത സംവിധാനങ്ങളില്‍ മാറ്റം; പാര്‍ക്കിങ് സൗജന്യം
UAE Nazia Staff Editor — June 13, 2026 · 0 Comment

ദുബൈ: ഹിജ്‌റ പുതുവത്സര അവധിയോട് അനുബന്ധിച്ച് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ച് ജൂണ്‍ 15ന് രാജ്യത്ത് പൊതു അവധിയാണ്.
മള്‍ട്ടിസ്റ്റോറി പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒഴികെയുള്ള ദുബൈയിലെ എല്ലാ പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളിലും തിങ്കളാഴ്ച പാര്‍ക്കിംഗ് സൗജന്യമായിരിക്കും. ചൊവ്വാഴ്ച മുതല്‍ പാര്‍ക്കിംഗ് ഫീസ് പുനരാരംഭിക്കും.
റെഡ്, ഗ്രീന്‍ ലൈനുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മുതല്‍ അര്‍ദ്ധരാത്രി 12 വരെ പ്രവര്‍ത്തിക്കും. ദുബൈ ട്രാം രാവിലെ 6 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണി വരെയും സര്‍വീസ് നടത്തും.