
ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ വന്‍ പ്രഖ്യാപനവമായി യുഎഇ. രണ്ടാം പൈപ്പ് ലൈന്‍ നിര്‍മാണം പകുതി പിന്നിട്ടു എന്ന് അഡ്നോക് സിഇഒ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍. അടുത്ത വര്‍ഷം പൈപ്പ് ലൈന്‍ പ്രവര്‍ത്തന സജ്ജമാകും. ഇതോടെ യുഎഇയുടെ എണ്ണ കയറ്റുമതിയുടെ അളവ് കുത്തനെ വര്‍ധിക്കും. യുഎഇയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയ്ക്ക് ഇത് നേട്ടമാകുമെന്നാണ് കരുതുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അറ്റ്ലാന്റിക് കൗണ്‍സിലില്‍ സംസാരിക്കുന്ന വേളയിലാണ് അഡ്നോക് സിഇഒ യുഎഇയുടെ പുതിയ പദ്ധതി എവിടെ എത്തി നില്ക്കുന്നു എന്ന് വിശദീകരിച്ചത്. ഫുജൈറ തുറമുഖം വഴിയുള്ള എണ്ണ-വാതകം കയറ്റുമതി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് പുതിയ പൈപ്പ് ലൈന്‍. ഇത് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് യുഎഇയെ ബാധിക്കില്ല.
അമേരിക്കയും ഇസ്രായേലും ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഇറാന് ഹോര്‍മുസ് പാത അടച്ചത്. ലോകത്തെ 20 ശതമനം കടല്‍ ചരക്കുകള്‍ കടന്നുപോയിരുന്നത് ഹോര്‍മുസിലൂടെ ആയിരുന്നു. മാര്‍ച്ച് ഒന്നിന് ഇറാന് ഈ പാത അടച്ചതോടെ ജിസിസി രാജ്യങ്ങളുടെ മൊത്തം കയറ്റുമതി സ്തംഭിച്ചു. ഈ വേളയിലാണ് യുഎഇ ബദല്‍മാര്‍ഗം കാണുന്നത് വേഗത്തിലാക്കിയത്.
നിലവില്‍ യുഎഇയില്‍ ഒരു എണ്ണ പൈപ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അബ്ഷാനില്‍ നിന്ന് ഫുജൈറ തുറമുഖത്തേക്കാണ് ഈ പൈപ്പ് ലൈന്‍. എന്നാല്‍ 18 ലക്ഷം ബാരല്‍ വരെ കയറ്റുമതിയേ ഇതുവഴി സാധിക്കുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് പുതിയ പൈപ്പ് ലൈന്‍ കൂടി ഒരുക്കുന്നത്. ഇവ യാഥാര്‍ഥ്യമായാല്‍ നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയാകും കയറ്റുമതി.
എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് നേട്ടമാകുന്നത്
ഒമാന്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് ഫുജൈറ തുറമുഖം. ഇവിടെ നിന്ന് പുറപ്പെടുന്ന കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാതെ തന്നെ അറബിക്കടലിലേക്കും ദക്ഷിണ ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലേക്കും സഞ്ചരിക്കാന്‍ സാധിക്കും. അതുകൊണ്ടാണ് ഫുജൈറയിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് തുറമുഖത്ത് എണ്ണ എത്തിക്കുന്നത്. നിലവില്‍ ഹോര്‍മുസ് പാത ഇറാന് തുറന്നാലും ആറ് മാസം കഴിയും എണ്ണ കയറ്റുമതി പഴയ പോലെ എത്താന്‍ എന്ന് സുല്‍ത്താന്‍ ജാബിര്‍ പറഞ്ഞു.
ഇന്ത്യയുമായി കൂടുതല്‍ അടുക്കുകയാണ് യുഎഇ. പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യന്‍ യാത്രയ്ക്കിടെ യുഎഇയില്‍ ഇറങ്ങിയതും സുപ്രധാന ചര്‍ച്ചകള്‍ നടത്തിയതും ഇതിന്റെ സൂചനയാണ്. മാത്രമല്ല, യുഎഇ പ്രസിഡന്റ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഒപെക് എണ്ണ കൂട്ടായ്മയില്‍ നിന്ന് യുഎഇ രാജിവച്ചതും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇനി ക്വാട്ടയുടെ പരിധിയില്ലാതെ യുഎഇക്ക് എണ്ണ കയറ്റുമതി ചെയ്യാം.
സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള അസ്വാരസ്യം ശക്തമായതും ഒരുതരത്തില്‍ ഇന്ത്യയ്ക്ക് നേട്ടമായിട്ടുണ്ട്. സൗദി പാകിസ്താനുമായി കൂടുതല്‍ അടുത്തപ്പോള്‍ യുഎഇ ഇന്ത്യയുമായിട്ടാണ് അടുത്തത്. സൗദിയും പാകിസ്താനും പ്രതിരോധ കരാറില്‍ ഒപ്പുവച്ച പിന്നാലെ ഇന്ത്യയും യുഎഇയും പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. ഇന്ത്യയും യുഎഇയും തമ്മില്‍ സ്വതന്ത്ര്യ വ്യാപാര കരാര്‍ നിലവിലുണ്ട് എന്നതും നേട്ടമാണ്.
അറിഞ്ഞോ ദുബായിൽ സൗജന്യമായി ഐസ്ക്രീം ലഭിക്കും’ എവിടെ?? എപ്പോൾ??എങ്ങനെ??
UAE May 23, 2026

ദുബൈ: ഒമ്പത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ബലി പെരുന്നാൾ അവധി ദിനത്തോടനുബന്ധിച്ച് എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും വേണ്ടി വിവിധ ആഘോഷങ്ങൾ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. എമിറേറ്റിലെ ചില ബീച്ചുകളിൽ കുടുംബങ്ങൾക്ക് മാത്രമായി പ്രത്യേക മേഖല, പൊതു പാർക്കുകളിൽ സൗജന്യ ഐസ്കക്രീം വിതരണം, തത്സമയ വിനോദ പരിപാടികൾ എന്നിവയാണ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
ജുമൈറ 1, ജുമൈറ 2, ഇവയുടെ നൈറ്റ് ബീച്ച്, ജുമൈറ 3, ഉമ്മു സുഖൈം 1, അതിന്റെ നൈറ്റ് ബീച്ച്, ഉമ്മുസുഖൈം 2, ഖോർ അൽ മംസാർ ബീച്ച് എന്നിവിടങ്ങളിലാണ് കുടുംബങ്ങൾക്ക് മാത്രം പ്രവേശിക്കാവുന്ന മേഖല ക്രമീകരിച്ചിരിക്കുന്നത്. പെരുന്നാളിന്റെ ആദ്യ രണ്ട് ദിവസങ്ങളിലായിരിക്കും ‘ഈദ് ഗിഫ്റ്റ്’ സംരംഭത്തിലൂടെ സൗജന്യമായുള്ള ഐസ്ക്രീം വിതരണം. നാല് മുതൽ ഏഴുവരെ അൽ ബർഷ പോണ്ട് പാർക്ക്, കമ്യൂണിറ്റി പാർക്ക്, മുഷ്രിഫ് പാർട്ട്, സഅബീൽ പാർക്ക്, അൽ സഫ പാർക്ക് എന്നിവിടങ്ങളിലാണ് ഐസ്ക്രീം വിതരണം. ആദ്യ രണ്ട് അവധി ദിനങ്ങളിൽ വൈകിട്ട് നാലു മുതൽ ഏഴുവരെ ദുബൈ ഫ്രെയിമിൽ തത്സമയ സംഗീത പ്രകടനം നടക്കും. സംഗതവും കുടുംബപരമായ വിനോദങ്ങളം ഒത്തിണങ്ങിയ പരിപാടികളായിരിക്കും സംഘടിപ്പിക്കുക.
രണ്ടാത്തെ അവധി ദിനത്തിൽ വൈകിട്ട് നാലു മുതൽ ഏഴു വരെ ഹത്ത മാർക്കറ്റിൽ അൽ ഹർബിയ ബാൻഡിന്റെ പ്രകടനമുണ്ടാവും. മൂന്നു ദിവസം രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുമണിവരെ ചിൽഡ്രൻസ് സിറ്റിയിൽ വിവിധ വിനോദ പരിപാടികളും അരങ്ങേറും. അവധി ദിനങ്ങളിൽ ഖുർആനിക് പാർക്ക്, സഅബീൽ പാർക്ക്, അൽ മംസാർ പാർക്ക്, അൽ സഫ പാർക്ക്, ക്രീക്ക് പാർക്ക്, മുഷ്രിഫ് നാഷനൽ പാർക്ക് എന്നിവ രാവിലെ എട്ടു മുതൽ അർധരാത്രി വരെയും ദുബൈ ഫ്രെയിൽ രാവിലെ എട്ട് മുതൽ രാത്രി ഒമ്പതുവരെയും പ്രവർത്തിക്കും.
ബലിപെരുന്നാൾ അവധി; യാത്രക്കാർക്കായി പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എയർലൈൻ
UAE May 23, 2026

ദുബൈ: ബലിപെരുന്നാൾ അവധിക്കാലത്തെ വൻ തിരക്ക് പരിഗണിച്ച് യാത്രക്കാർക്കായി യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച് എമിറേറ്റ്സ്. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകൾ വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
തിരക്കേറിയ സമയങ്ങളിൽ ഇമിഗ്രേഷൻ നടപടികൾക്ക് പതിവിലും കൂടുതൽ സമയമെടുത്തേക്കാം. അതിനാൽ പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് ബോർഡിംഗ് ഗേറ്റിൽ എത്തണം. വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ദുബൈ മെട്രോ പരമാവധി പ്രയോജനപ്പെടുത്താൻ എമിറേറ്റ്സ് യാത്രക്കാരോട് അഭ്യർത്ഥിച്ചു.
യുഎഇയിൽ മെയ് അവസാന വാരമാണ് ദീർഘമായ ഈദ് അവധി വരുന്നത്. സ്വകാര്യ മേഖലയ്ക്ക് മെയ് 26 മുതൽ നാല് ദിവസത്തെ അവധിയുണ്ടാകും. സർക്കാർ ജീവനക്കാർക്ക് മെയ് 25 തിങ്കളാഴ്ച മുതൽ അവധി ആരംഭിക്കും. ഈ ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ വൻ ജനതിരക്കാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിലെ സൈനിക സംഘർഷങ്ങൾക്ക് ശേഷം വ്യോമയാന മേഖല വീണ്ടെടുക്കലിന്റെ പാതയിലാണ്. ഇസ്റാഈൽ-ഇറാൻ സംഘർഷം പ്രശ്നങ്ങൾ മുൻപ് വ്യോമഗതാഗതത്തെ ബാധിച്ചിരുന്നു. നിലവിൽ എമിറേറ്റ്സ് 72 രാജ്യങ്ങളിലെ 137 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാർക്ക് വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ ചെക്ക്-ഇൻ ചെയ്യാൻ സൗകര്യമുണ്ട്. ഓൺലൈൻ വഴിയോ എമിറേറ്റ്സ് ആപ്പ് വഴിയോ സീറ്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്. യുഎസിലേക്കുള്ള യാത്രക്കാർക്ക് 24 മണിക്കൂർ മുമ്പ് ബാഗുകൾ നൽകാം. മറ്റുള്ളവർക്ക് 12 മണിക്കൂർ മുൻപ് വരെ ബാഗേജ് ഡെലിവറി നടത്താം.
വിമാനത്താവളത്തിലെ കിയോസ്ക്കുകൾ വഴി ബാഗ് ഡ്രോപ്പ് ചെയ്യാൻ സാധിക്കും. സ്കൈവാർഡ്സ് അംഗങ്ങൾക്ക് മുഖം തിരിച്ചറിയൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് സൗജന്യ ഹോം ചെക്ക്-ഇൻ സൗകര്യവും ലഭ്യമാണ്. എന്നാൽ യുഎസിലേക്കുള്ള യാത്രക്കാർ വിമാനത്താവളത്തിൽ നേരിട്ട് ചെക്ക്-ഇൻ ചെയ്യണം.
ഒരു നമ്പറിൽ കോടികൾ പോയി; പക്ഷെ ഒരു ടിക്കറ്റ്, ഒരു നോട്ടിഫിക്കേഷൻ, ജീവിതം തന്നെ മാറി;ഇന്ത്യൻ പ്രവാസിയുടെ ഭാഗ്യനിമിഷം
UAE May 22, 2026

വിജയിക്ക് 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് നഷ്ടമായത് ഒരു നമ്പറിന്റെ വ്യത്യാസത്തിൽ.
ഇന്ത്യക്കാരനായ ഗുണശേഖരൻ ജോലിക്ക് പോകുന്നതിനിടെയാണ് ജീവിതം മാറ്റിമറിച്ച നോട്ടിഫിക്കേഷൻ കണ്ടത്. ആ നിമിഷത്തെ വിവരിക്കാൻ ഒരു വാക്ക് മാത്രം മതിയെന്ന് അദ്ദേഹം പറയുന്നു: “ആശ്വാസം.”
എന്നും രാവിലെ മെഡിക്കൽ ഫാർമ ഡീലർഷിപ്പിലെ ജോലിക്ക് പോകുന്ന ഗുണശേഖരൻ വരും കാലം നന്നാകും എന്ന പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. തമിഴ്നാട് കോയമ്പത്തൂരിലെ വീട്ടിൽ നിന്നും സാധാരണ പോലെ ജോലിക്ക് ഇറങ്ങുന്നതിനിടെയാണ് ഫോണിൽ വന്ന ഇമെയിൽ അദ്ദേഹം ശ്രദ്ധിക്കുന്നത്. വീണ്ടും വായിച്ചു. എമിറേറ്റ്സ് ഡ്രോ ഈസി 6 വിജയിക്കുക വഴി 25,000 ഡോളർ നേടിയെന്ന വാർത്തയായിരുന്നു അത്.
ഉറപ്പാക്കാൻ പലതവണ പരിശോധിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു.
ടിക്കറ്റിന് പിന്നിലെ മനുഷ്യൻ
ഒരു സാധാരണ മധ്യവർഗ്ഗ കുടുംബമാണ് ഗുണശേഖരന്റേത്. ഉയരുന്ന ജീവിതച്ചെലവ്, മക്കളുടെ പഠനച്ചെലവ്, കുടുംബത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി ബാധ്യതകളുമായി ജീവിക്കുന്ന ഒരാൾ. ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളെ പോലെ.
“എന്റെ കുടുംബത്തിന് നല്ലൊരു ഭാവി ഉറപ്പാക്കാൻ സാമ്പത്തിക സ്ഥിരതയാണ് ഞാൻ തേടിയത്. ഉയരുന്ന ജീവിതച്ചെലവുകൾക്കിടയിൽ ഈ വിജയം ശരിയായ സമയത്ത് ലഭിച്ച വലിയ അനുഗ്രഹമാണ്,” അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് യൂട്യൂബിലൂടെയാണ് അദ്ദേഹം എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിയുന്നത്. ഈസി സിക്സിന്റെ ലളിതമായ രീതിയാണ് അദ്ദേഹത്തെ ആകർഷിച്ചത്. നല്ലൊരു നാളെ എന്നതായിരുന്നു ലക്ഷ്യം.
ആ നിമിഷം
പ്രത്യേക ഭാഗ്യ നമ്പറുകളൊന്നുമില്ല. ജന്മദിന നമ്പറുകളുമില്ല. ഒരു സാധാരണ യാത്രയും ഫോണിലെ ഒരു നോട്ടിഫിക്കേഷനും മാത്രം. എനിക്ക് ഒന്നും പറയാൻ ആകുന്നില്ലായിരുന്നു, അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെ പ്രതികരണം? ഈ അനുഭവം എങ്ങിനെ വിവരിക്കും.
“അവർക്ക് വിശ്വസിക്കാനായില്ല. എല്ലാവരും ദൈവത്തോട് നന്ദി പറഞ്ഞു. ആശ്വാസം.”
ഏറെ നാളായി ചുമന്നിരുന്ന ഭാരമൊന്ന് ഇറക്കിവെക്കാൻ കഴിഞ്ഞ ഒരാളുടെ മനസ്സിലെ ശ്വാസം പോലെ.
ഈ തുക എന്തിനാണ് ഉപയോഗിക്കുക
വിജയ തുക ഏതാണ്ട് ₹20 ലക്ഷത്തിലധികം വരും. ഇത് വീടിന്റെ വായ്പ അടച്ചുതീർക്കാനോ, കുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാനോ മതിയാകും. “കടങ്ങൾ തീർക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനായി സൂക്ഷിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.”
നാട്ടിലെ കുട്ടികൾക്കായി പഠനപുസ്തകങ്ങൾ വാങ്ങാൻ ചില തുക സംഭാവന ചെയ്യാനും അദ്ദേഹം പദ്ധതിയിടുന്നു. ഗുണശേഖരന്റെ വിജയം പലർക്കും എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാൻ പ്രചോദനമായി മാറിയിട്ടുണ്ട്. അദ്ദേഹത്തിന് 4 മില്യൺ ഡോളർ സമ്മാനം നഷ്ടമായത് ഒരു നമ്പറിന് മാത്രമാണ്. എങ്കിലും ഗ്രാൻഡ് പ്രൈസ് നേടുന്നത് വരെ എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാനാണ് തീരുമാനം.
ഇത് ഇന്ത്യൻ മനോഭാവത്തിന്റെ പ്രതിഫലനമാണ്. എത്ര ബുദ്ധിമുട്ടായാലും ശ്രമം നിർത്താതെ മുന്നോട്ട് പോകുന്ന മനസ്സ്. “കഠിനാധ്വാനത്തിന് ഫലം കിട്ടും. അനുഗ്രഹങ്ങൾ ശരിയായ സമയത്ത് എത്തും,” അദ്ദേഹം പറയുന്നു. ഈ വിജയം സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം ആണ് നൽകുന്നത്.
4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ്
ഈസി സിക്സ് ഗുണശേഖരനു ലഭിച്ച അതേ അവസരമാണ് നിങ്ങൾക്കും നൽകുന്നത്, 4 മില്യൺ ഡോളർ നേടാനുള്ള അവസരം.
ചിലപ്പോൾ ജീവിതം മാറ്റിമറിക്കുന്ന നിമിഷങ്ങൾ തുടങ്ങുന്നത് ഒരു ടിക്കറ്റിൽ നിന്നായിരിക്കും.