
ദുബായ്: യുഎഇയിലെ പ്രവാസികൾക്കായി ഈദ് അൽ അദ്ഹ അവധിക്കാലം എത്തിക്കഴിഞ്ഞു. യുഎഇയിൽ തുടർച്ചയായി ഒൻപത് ദിവസവും ഷാർജയിലുള്ളവർക്ക് പത്തു ദിവസവും വരെ ഇത്തവണ അവധി ലഭിക്കും. ഇന്ന് മേയ് 17 ഞായറാഴ്ച മാസപ്പിറവി കാണുന്നത് അനുസരിച്ച് ബലിപെരുന്നാൾ തീയതി പ്രഖ്യാപിക്കും.മേയ് 27 ബുധൻ അല്ലെങ്കിൽ മേയ് 28 വ്യാഴാഴ്ച പെരുന്നാൾ ആകാനാണ് കൂടുതൽ സാധ്യത. പക്ഷെ ഔദ്യോഗികമായ അറിയിപ്പ് നാളെ ഉണ്ടാകും. ഗവൺമെന്റ് ജീവനക്കാർക്ക് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെയാണ് ഫെഡറൽ അതോറിറ്റി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടെ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുമ്പോൾ തുടർച്ചയായി 9 ദിവസത്തെ അവധി ലഭിക്കും.
ഷാർജയിലുള്ളവർക്ക് ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തിദിനം മാത്രമുള്ളതിനാൽ തുടർച്ചയായി 10 ദിവസത്തെ അവധി ലഭിക്കും. സ്കൂൾ വിദ്യാർത്ഥികൾക്കും മൂന്നാം സെമസ്റ്ററിലെ മധ്യവേനൽ അവധിയുടെ ഭാഗമായി ഇതേ ദിവസങ്ങളിൽ തന്നെയാണ് ലീവ് അനുവദിച്ചിരിക്കുന്നത്. അതിനാൽ ജൂൺ ഒന്നിന് മാത്രമേ കുട്ടികൾ ഇനി ക്ലാസുകൾ ആരംഭിക്കും.
ഈ ദിവസങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് യുഎഇ തൊഴിൽ നിയമം അനുസരിച്ച് കൃത്യമായ ആനുകൂല്യങ്ങൾ നേടാനുള്ള അർഹതയുണ്ട്. കൂടാതെ നിയമമനുസരിച്ച് പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന് പകരം മറ്റൊരു ദിവസത്തെ ലീവോ അല്ലെങ്കിൽ ആ ദിവസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക അധികമായോ തൊഴിലുടമ നൽകണം.
തസ്തിക ഏതാണെങ്കിലും ഈ നിയമം ബാധകമാണ്. കൂടത്തെ 50 ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കാണ് ഈ നിയമം കർശനമാക്കിയിട്ടുള്ളത്. ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ കമ്പനി ഈ ആനുകൂല്യം തരുന്നില്ലെങ്കിൽ, നിങ്ങൾക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ ഓൺലൈൻ പോർട്ടൽ വഴിയോ പരാതി നൽകാം.
പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളും വാങ്ങുന്ന വലിയൊരു ഷോപ്പിംഗ് സീസൺ കൂടിയാണ് പെരുന്നാൾ. പ്രവാസികളെ ആകർഷിക്കാൻ യുഎഇയിലെ മാളുകളും ഹൈപ്പർമാർക്കറ്റുകളും വലിയ ഓഫറുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, സ്വർണ്ണാഭരണങ്ങൾ എന്നിവയ്ക്കെല്ലാം വലിയ വിലക്കിഴിവും ലഭ്യമാണ്.
ഈ തിരക്കിനിടയിൽ ഓൺലൈൻ തട്ടിപ്പുകാർ വലവിരിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ കാണുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പണം കളയരുത്. വഞ്ചിക്കപ്പെടുകയോ അലെങ്കിൽ ഓർഡർ ചെയ്ത സാധനം അല്ല വന്നതെങ്കിൽ നിങ്ങൾക്ക് പരാതിപ്പെടാം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
എല്ലാ വർഷവും യുഎഇയിൽ പെരുന്നാൾ പ്രമാണിച്ച് കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ നിലവിലെ പ്രാദേശിക സംഘർഷങ്ങൾ കാരണം സുരക്ഷയെ മുൻനിർത്തി ഇത്തവണ വെടിക്കെട്ടുകൾ ഉണ്ടാകില്ല. എങ്കിലും മാളുകളിലും തിയേറ്ററുകളിലും നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ദുബായ് ഓപ്പറയിലും എമിറേറ്റ്‌സ് മാളിലും വിവിധ പരിപാടികൾ നടക്കും.
അതേസമയം വേനൽക്കാലം കടുക്കുന്നതിന് തൊട്ടുമുമ്പുള്ള സമയമായതിനാൽ വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം പുറത്തുപോകാൻ പറ്റിയ മികച്ച അവസരമാണിത്. കൂടാതെ നാട്ടിലേക്ക് പോകാൻ കഴിയാത്ത പ്രവാസികൾക്ക് യുഎഇയിൽ തന്നെ താമസിച്ച് അവധി ആഘോഷിക്കാൻ മികച്ച ഓഫറുകളാണ് ഹോട്ടലുകൾ നൽകുന്നത്
യുഎഇയിൽ നോ വേ!പ്രവാസികൾ സൂക്ഷിക്കുക; റോഡപകടങ്ങളുടെ പ്രധാന കാരണം പുറത്ത്, ജീവൻ രക്ഷിക്കാൻ ഈ തെറ്റ് ഒഴിവാക്കൂ
UAE May 17, 2026

യുഎഇയിൽ കഴിഞ്ഞവർഷം ഉണ്ടായ ഭൂരിഭാഗം റോഡപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ പെട്ടെന്നുള്ള ലെയിൻ മാറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ട്രാഫിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം 1,047 അപകടങ്ങളാണ് ഡ്രൈവർമാർ പെട്ടെന്ന് വാഹനം വെട്ടിത്തിരിച്ചതുമൂലം മാത്രം രേഖപ്പെടുത്തിയത്. റോഡ് സുരക്ഷയിൽ ഡ്രൈവർമാരുടെ പെരുമാറ്റ രീതികൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പെട്ടെന്നുള്ള ലെയിൻ മാറ്റത്തിന് തൊട്ടുപിന്നാലെ, ഡ്രൈവിംഗിനിടയിലെ ശ്രദ്ധക്കുറവ് കാരണമുണ്ടായ 931 അപകടങ്ങളും, തൊട്ടുമുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കാത്തത് വഴി 849 അപകടങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം യുഎഇയിൽ ആകെ 6,014 വലിയ റോഡപകടങ്ങളാണ് ഉണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ 23 ശതമാനത്തിന്റെ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും എണ്ണത്തിൽ വൻ വർദ്ധനവ്
രാജ്യത്തെ ജനസംഖ്യാ വർദ്ധനവും സാമ്പത്തിക വളർച്ചയും റോഡുകളിലെ വാഹന സാന്ദ്രത വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്. ‘റോഡ് സേഫ്റ്റി യുഎഇ’ വിശകലനം ചെയ്ത ഡാറ്റ പ്രകാരം 2025-ൽ മാത്രം 8,53,411 പുതിയ വാഹനങ്ങളാണ് യുഎഇയിൽ രജിസ്റ്റർ ചെയ്തത്. കൂടാതെ 5,58,191 പുതിയ ഡ്രൈവിംഗ് ലൈസൻസുകളും വിതരണം ചെയ്തു. ഈ വലിയ മാറ്റം റോഡുകളിൽ കടുത്ത തിരക്കിന് കാരണമായിട്ടുണ്ട്.
ആകെ അപകടങ്ങളിൽ 15 ശതമാനത്തിനും കാരണക്കാരായത്. ആകെ അപകടങ്ങളിൽ 4,085 എണ്ണം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ളവയാണ്. 1,102 എണ്ണം കാൽനടയാത്രക്കാരെ വാഹനം ഇടിച്ച തെറിപ്പിച്ചതും, 800 എണ്ണം വാഹനങ്ങൾ മറിഞ്ഞതുമാണ്. ഏറ്റവും കൂടുതൽ അപകടങ്ങളിൽ പെട്ടത് ലൈറ്റ് വാഹനങ്ങളാണ് (3,834 അപകടങ്ങൾ). എന്നാൽ ഇലക്ട്രിക് സ്കൂട്ടർ (+97%), സൈക്കിൾ (+76%), മോട്ടോർ സൈക്കിൾ (+39%) തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങളിൽ കടുത്ത വർദ്ധനവാണ് കഴിഞ്ഞവർഷം ഉണ്ടായത്.പോലീസിന്റെ കർശന നടപടികളും പിഴയും
ഹൈവേകളിലെ എക്സിറ്റുകൾക്ക് തൊട്ടുമുന്നിൽ വെച്ച് അവസാന നിമിഷം ലെയിൻ മാറാൻ ശ്രമിക്കുന്നതാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം നിയമലംഘനങ്ങൾ തടയാൻ അത്യാധുനിക എഐ (AI) ക്യാമറകളാണ് യുഎഇയിലുടനീളം സ്ഥാപിച്ചിരിക്കുന്നത്. നിലവിലെ ട്രാഫിക് നിയമപ്രകാരം പെട്ടെന്ന് ലെയിൻ മാറുന്നവർക്ക് 1,000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ നിയമലംഘനം ആവർത്തിക്കുന്നവരുടെ വാഹനം 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കാനും നിയമമുണ്ട്. സുരക്ഷിതമായി ലെയിൻ മാറുന്നതിന് മുൻപ് കൃത്യമായി ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കണമെന്നും മിററുകൾ പരിശോധിച്ച് മറ്റ് വാഹനങ്ങൾക്ക് തടസ്സമില്ലെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് മന്ത്രാലയം ഡ്രൈവർമാർക്ക് കർശന നിർദ്ദേശം നൽകുന്നു.