
ദുബായ്: യുഎഇയിൽ ഒരു ജോലി നഷ്ടപ്പെടുകയോ അല്ലെങ്കിൽ നമ്മൾ തന്നെ ജോലി രാജിവെക്കുകയോ ചെയ്ത് വിസ റദ്ദായാൽ എത്ര ദിവസത്തിനുള്ളിൽ രാജ്യം വിടണം? ഇത്തരം കാര്യങ്ങളിൽ കൃത്യമായ അറിവില്ലാത്തത് പലപ്പോഴും വലിയ പിഴകൾക്കും നിയമക്കുരുക്കുകൾക്കും കാരണമാകാറുണ്ട്.എന്നാൽ യുഎഇയിലെ നിയമമനുസരിച്ച് ഒരു ജീവനക്കാരനെ പിരിച്ചുവിടുകയോ അല്ലെങ്കിൽ ജീവനക്കാരൻ രാജിവെക്കുകയോ ചെയ്താൽ, തൊഴിലുടമ ആദ്യം ചെയ്യേണ്ടത് ആ ആളുടെ വർക്ക് പെർമിറ്റ് റദ്ദാക്കുക എന്നതാണ്. ഇതിന് വ്യക്തമായ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ കൂടെയുണ്ട്.
2021 ലെ 33-ാം നമ്പർ ഫെഡറൽ ഡിക്രി നിയമം അനുസരിച്ച് വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിന് മുൻപ് ജീവനക്കാരന് ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും നൽകിയിട്ടുണ്ടെന്ന് കമ്പനി ഉറപ്പുവരുത്തണം. അലെങ്കിൽ ജീവനക്കാരൻ ഒരു പരാതി സമർപ്പിച്ചാൽ അതിന്റെ നിയമ നടപടികൾ കമ്പനി തന്നെ നേരിടേണ്ടി വരും.
കൂടാതെ ജീവനക്കാരന്റെ ഒപ്പോടു കൂടിയ രേഖകൾ സമർപ്പിച്ചാൽ മാത്രമേ മന്ത്രാലയം വിസ റദ്ദാക്കാനുള്ള അനുമതി നൽകുകയുള്ളൂ. ഇനി വർക്ക് പെർമിറ്റ് റദ്ദാക്കി കഴിഞ്ഞാൽ അടുത്തത് റെസിഡൻസി വിസ റദ്ദാക്കുക എന്നതാണ്. ഒരിക്കൽ നിങ്ങളുടെ റെസിഡൻസി വിസ റദ്ദാക്കിക്കഴിഞ്ഞാൽ വിസ റദ്ദാക്കൽ രേഖയിൽ ഒരു സമയം രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഈ സമയപരിധിക്കുള്ളിൽ യുഎഇയിൽ നിയമപരമായി തുടരാം. കൂടാതെ നേരത്തെ ഇത് 30 ദിവസമായിരുന്നു എന്നാൽ ഇപ്പോൾ പുതിയ നിയമപരിഷ്കാരങ്ങൾ അനുസരിച്ച് പല തരം വിസകൾക്കും 60 മുതൽ 180 ദിവസം വരെ ഗ്രേസ് പിരീഡ് അനുവദിക്കുന്നുണ്ട്. അതിനാൽ വിസ റദ്ദാക്കുമ്പോൾ ലഭിക്കുന്ന രേഖയിൽ ഇത് എത്ര ദിവസമാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇനി അനുവദിച്ച ഈ ഗ്രേസ് പിരീഡിനുള്ളിൽ നിങ്ങൾ രാജ്യം വിടുകയോ അല്ലെങ്കിൽ മറ്റൊരു വിസയിലേക്ക് സ്റ്റാറ്റസ് മാറ്റുകയോ ചെയ്തില്ലെങ്കിൽ വലിയ തുക തന്നെ പിഴയായി നൽകേണ്ടി വരും. കൂടാതെ യുഎഇ ഇമിഗ്രേഷൻ നിയമത്തിലെ ആർട്ടിക്കിൾ 11 അനുസരിച്ച് വിസ കാലാവധി കഴിഞ്ഞോ അല്ലെങ്കിൽ റദ്ദാക്കപ്പെട്ടോ രാജ്യത്ത് തുടരുന്ന ഓരോ ദിവസത്തിനും പിഴ ഈടാക്കുകായും ചെയ്യും.
ഓരോ ദിവസവും കൂടുന്തോറും ഈ ഈ പിഴ തുകയും കൂടി കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഗ്രേസ് പിരീഡ് അവസാനിക്കുന്നതിന് മുൻപ് ഒന്നുകിൽ രാജ്യം വിടുകയോ അല്ലെങ്കിൽ പുതിയൊരു വിസ സ്റ്റാറ്റസിലേക്ക് മാറാൻ ശ്രമിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. അതേസമയം വിസ റദ്ദാക്കപ്പെട്ട ഗ്രേസ് പിരീഡിൽ നിങ്ങൾക്ക് യുഎഇയിൽ തന്നെ തുടർന്നുകൊണ്ട് പുതിയൊരു ജോലി കണ്ടെത്താനുള്ള അവസരം കൂടെ നൽകുന്നുണ്ട്.
ഇനി ഈ സമയത്തിനുള്ളിൽ നിങ്ങൾ പുതിയൊരു ജോലി കണ്ടെത്തുകയാണെങ്കിൽ നിങ്ങളുടെ പുതിയ തൊഴിലുടമയോട് വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം. രാജ്യത്ത് നിന്ന് പുറത്തുപോകാതെ തന്നെ നിങ്ങളുടെ റെസിഡൻസി വിസ പുതിയ കമ്പനിയിലേക്ക് മാറ്റാൻ ഇത് വഴി സാധിക്കുകയും ചെയ്യും.
വിസ റദ്ദാക്കിയ ശേഷമുള്ള സമയത്ത് പുതിയ ജോലി അന്വേഷിക്കാം. ഇനി നിങ്ങൾക്ക് ജോലി കണ്ടെത്താൻ ഇനിയും കൂടുതൽ സമയം ആവശ്യമാണെങ്കിൽ യുഎഇയിൽ നിന്ന് പുറത്തുപോകാതെ തന്നെ നിങ്ങൾക്ക് വിസിറ്റ് വിസയിലേക്കോ ടൂറിസ്റ്റ് വിസയിലേക്കോ മാറാനും സാധിക്കും.
Big ticket lucky draw:‘ടിക്കറ്റ് പോലും എടുത്തില്ല’; എന്നിട്ടും പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച ബിഗ് ടിക്കറ്റിന്റെ സർപ്രൈസ്;പ്രവാസികൾക്ക് അപ്രതീക്ഷിതമായി ലഭിച്ചത് ‘ബംപർ’ സന്തോഷം

Big ticket lucky draw:അബുദാബി: യുഎഇയിലെ പ്രമുഖ ഭാഗ്യക്കുറി ബ്രാൻഡായ ബിഗ് ടിക്കറ്റ് തങ്ങളുടെ ഉപയോക്താക്കൾക്കായി നടത്തിയ സർപ്രൈസ് ‘അപ്രിസിയേഷൻ നറുക്കെടുപ്പിൽ’ പ്രവാസികൾക്ക് വൻ നേട്ടം. പുതിയ ടിക്കറ്റ് എടുക്കുകയോ അധികമായി പണമടയ്ക്കുകയോ ചെയ്യാതെ തന്നെ പത്തോളം രാജ്യങ്ങളിൽ നിന്നുള്ള 50 പേർക്ക് 10,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ഏകദേശം 2.25 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഓരോരുത്തർക്കും അപ്രതീക്ഷിത സമ്മാനമായി ലഭിച്ചിരിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
2025 ജനുവരി 1 മുതൽ 2026 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ ടിക്കറ്റ് എടുത്ത മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിയാണ് ഈ പ്രത്യേക ഇ-നറുക്കെടുപ്പ് നടത്തിയത്. നിലവിലെ സാഹചര്യങ്ങളിൽ തങ്ങളെ വിശ്വസിച്ച് ഒപ്പം നിന്ന ഉപയോക്താക്കൾക്ക് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് ബിഗ് ടിക്കറ്റ് ഇത്തരമൊരു വേറിട്ട നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി പത്തോളം രാജ്യങ്ങളിൽ നിന്നുള്ളവർ വിജയികളുടെ പട്ടികയിൽ ഇടംപിടിച്ചു
വിജയികളിൽ പ്രധാനിയായ പിയൂഷ് ലൂങ്കർ കഴിഞ്ഞ 21 വർഷമായി ദുബായിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയാണ്. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങാതെ ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും യാതൊരു മുൻകൂർ അറിയിപ്പുമില്ലാതെ എത്തിയ ഈ സമ്മാനം തന്നെ അമ്പരപ്പിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. പിയൂഷിനെ കൂടാതെ നിരവധി മലയാളികളും മറ്റ് ഇന്ത്യക്കാരും ഭാഗ്യശാലികളുടെ പട്ടികയിലുണ്ട്.
ഈ പ്രത്യേക സമ്മാന പദ്ധതി അവസാനിച്ചെങ്കിലും മേയ് മാസത്തിലെ പ്രധാന നറുക്കെടുപ്പിനുള്ള ആവേശത്തിലാണ് പ്രവാസികൾ. 20 ദശലക്ഷം ദിർഹമാണ് (ഏകദേശം 45 കോടി രൂപ) ഇത്തവണത്തെ ഒന്നാം സമ്മാനം. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറുകൾ വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആളുകൾക്ക് നറുക്കെടുപ്പിൽ പങ്കുചേരാവുന്നതാണ്. യാതൊരു അധിക ചിലവുമില്ലാതെ ലക്ഷങ്ങൾ അക്കൗണ്ടിലെത്തിയ സന്തോഷത്തിലാണ് നിലവിലെ വിജയികൾ
പ്രവാസികൾക്ക് ഷോക്ക്! യുഎഇയിൽ സ്വർണ്ണ വിപണി തകരുന്നു; പിന്നിൽ ഒരു കാരണമുണ്ട് എന്താണെന്നോ????വാ… പറയാം!!!
UAE May 11, 2026

യുഎഇ സ്വർണ്ണ വിപണിയിൽ ഇപ്പോൾ സംഭവിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സ്വർണ്ണ ആവശ്യകതയിലേക്കാണ് രാജ്യം ഇപ്പോൾ കൂപ്പുകുത്തിയിരിക്കുന്നത്. റെക്കോർഡ് വിലക്കയറ്റവും പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധഭീഷണിയുമാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണമായി വേൾഡ് ഗോൾഡ് കൗൺസിൽ (WGC) ചൂണ്ടിക്കാട്ടുന്നത്. സാധാരണക്കാരായ പ്രവാസികളെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കയിലാക്കുന്ന റിപ്പോർട്ടാണിത്.വിപണിയെ തളർത്തിയ ‘ഇരട്ട പ്രഹരം’
യുഎഇ സ്വർണ്ണ വിപണിയിൽ ഇപ്പോൾ സംഭവിക്കുന്നത് രണ്ട് പ്രധാന പ്രതിസന്ധികളുടെ കൂടിച്ചേരലാണ്. ഒന്ന്, സർവ്വകാല റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്ന സ്വർണ്ണ വില. മറ്റൊന്ന്, ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: മാർച്ച് മുതൽ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതും പ്രാദേശികമായ സൈനിക നീക്കങ്ങളും ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിച്ചിട്ടുണ്ട്. ഇത് വിനോദസഞ്ചാരികളുടെ വരവ് കുറയ്ക്കുകയും സ്വർണ്ണ വിപണിയിലെ വ്യാപാരം മന്ദഗതിയിലാക്കുകയും ചെയ്തു
വിലക്കയറ്റം: 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 660 ദിർഹത്തിന് മുകളിൽ വരെ വില ഉയർന്നത് സാധാരണക്കാരായ പ്രവാസികളെ സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് പൂർണ്ണമായും പിന്തിരിപ്പിച്ചു.
കണക്കുകൾ പറയുന്നത്
വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2026 ആദ്യ പാദ റിപ്പോർട്ട് പ്രകാരം യുഎഇയിലെ സ്വർണ്ണാഭരണ ഡിമാൻഡിൽ വൻ ഇടിവാണ് വന്നിരിക്കുന്നത്. ആഗോളതലത്തിൽ സ്വർണ്ണത്തിന്റെ മൂല്യം 193 ബില്യൺ ഡോളർ എന്ന റെക്കോർഡ് തുകയിൽ എത്തിയെങ്കിലും, ഉപഭോഗത്തിന്റെ കാര്യത്തിൽ വൻ ഇടിവാണുണ്ടായത്.
ആഭരണ വിപണി: ആഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം 23% മുതൽ 30% വരെ കുറഞ്ഞു. 2018-ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണിത്.
നിക്ഷേപകർ: സ്വർണ്ണാഭരണങ്ങളേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ ഗോൾഡ് ബാറുകളിലും കോയിനുകളിലും നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന് ഇപ്പോഴും മൂല്യമുണ്ടെങ്കിലും ആഭരണ വിപണി തീർത്തും നിശ്ചലമാണ്.
പ്രവാസികളുടെ ബജറ്റ് പാളുന്നു
വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്ന പ്രവാസികൾക്ക് ഈ വിലക്കയറ്റം വലിയൊരു തിരിച്ചടിയാണ്. വില കുറയുന്നതും കാത്തിരിക്കുന്നവർക്ക് നിരാശ നൽകിക്കൊണ്ട് വിപണിയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം തുടരുകയാണ്. ഇതിനുപുറമെ, ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപം തിരിയുന്നതും സ്വർണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. സ്വർണ്ണം വിറ്റ് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്ന പ്രവണത ഇപ്പോൾ ധനികരായ നിക്ഷേപകർക്കിടയിൽ വർധിച്ചുവരികയാണ്.
വരും മാസങ്ങളിൽ യുദ്ധസാഹചര്യങ്ങൾ മാറുകയും വിലയിൽ ചെറിയ കുറവുണ്ടാവുകയും ചെയ്താൽ മാത്രമേ യുഎഇ സ്വർണ്ണ വിപണിയിൽ ഒരു ഉണർവ് പ്രതീക്ഷിക്കാൻ കഴിയൂ എന്ന് വിപണി വിദഗ്ധർ പറയുന്നു.