
യുഎഇ സ്വർണ്ണ വിപണിയിൽ ഇപ്പോൾ സംഭവിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സ്വർണ്ണ ആവശ്യകതയിലേക്കാണ് രാജ്യം ഇപ്പോൾ കൂപ്പുകുത്തിയിരിക്കുന്നത്. റെക്കോർഡ് വിലക്കയറ്റവും പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധഭീഷണിയുമാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണമായി വേൾഡ് ഗോൾഡ് കൗൺസിൽ (WGC) ചൂണ്ടിക്കാട്ടുന്നത്. സാധാരണക്കാരായ പ്രവാസികളെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കയിലാക്കുന്ന റിപ്പോർട്ടാണിത്.വിപണിയെ തളർത്തിയ ‘ഇരട്ട പ്രഹരം’
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ സ്വർണ്ണ വിപണിയിൽ ഇപ്പോൾ സംഭവിക്കുന്നത് രണ്ട് പ്രധാന പ്രതിസന്ധികളുടെ കൂടിച്ചേരലാണ്. ഒന്ന്, സർവ്വകാല റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്ന സ്വർണ്ണ വില. മറ്റൊന്ന്, ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: മാർച്ച് മുതൽ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതും പ്രാദേശികമായ സൈനിക നീക്കങ്ങളും ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിച്ചിട്ടുണ്ട്. ഇത് വിനോദസഞ്ചാരികളുടെ വരവ് കുറയ്ക്കുകയും സ്വർണ്ണ വിപണിയിലെ വ്യാപാരം മന്ദഗതിയിലാക്കുകയും ചെയ്തു
വിലക്കയറ്റം: 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 660 ദിർഹത്തിന് മുകളിൽ വരെ വില ഉയർന്നത് സാധാരണക്കാരായ പ്രവാസികളെ സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് പൂർണ്ണമായും പിന്തിരിപ്പിച്ചു.
കണക്കുകൾ പറയുന്നത്
വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2026 ആദ്യ പാദ റിപ്പോർട്ട് പ്രകാരം യുഎഇയിലെ സ്വർണ്ണാഭരണ ഡിമാൻഡിൽ വൻ ഇടിവാണ് വന്നിരിക്കുന്നത്. ആഗോളതലത്തിൽ സ്വർണ്ണത്തിന്റെ മൂല്യം 193 ബില്യൺ ഡോളർ എന്ന റെക്കോർഡ് തുകയിൽ എത്തിയെങ്കിലും, ഉപഭോഗത്തിന്റെ കാര്യത്തിൽ വൻ ഇടിവാണുണ്ടായത്.
ആഭരണ വിപണി: ആഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം 23% മുതൽ 30% വരെ കുറഞ്ഞു. 2018-ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണിത്.
നിക്ഷേപകർ: സ്വർണ്ണാഭരണങ്ങളേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ ഗോൾഡ് ബാറുകളിലും കോയിനുകളിലും നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന് ഇപ്പോഴും മൂല്യമുണ്ടെങ്കിലും ആഭരണ വിപണി തീർത്തും നിശ്ചലമാണ്.
പ്രവാസികളുടെ ബജറ്റ് പാളുന്നു
വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്ന പ്രവാസികൾക്ക് ഈ വിലക്കയറ്റം വലിയൊരു തിരിച്ചടിയാണ്. വില കുറയുന്നതും കാത്തിരിക്കുന്നവർക്ക് നിരാശ നൽകിക്കൊണ്ട് വിപണിയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം തുടരുകയാണ്. ഇതിനുപുറമെ, ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപം തിരിയുന്നതും സ്വർണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. സ്വർണ്ണം വിറ്റ് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്ന പ്രവണത ഇപ്പോൾ ധനികരായ നിക്ഷേപകർക്കിടയിൽ വർധിച്ചുവരികയാണ്.
വരും മാസങ്ങളിൽ യുദ്ധസാഹചര്യങ്ങൾ മാറുകയും വിലയിൽ ചെറിയ കുറവുണ്ടാവുകയും ചെയ്താൽ മാത്രമേ യുഎഇ സ്വർണ്ണ വിപണിയിൽ ഒരു ഉണർവ് പ്രതീക്ഷിക്കാൻ കഴിയൂ എന്ന് വിപണി വിദഗ്ധർ പറയുന്നു.
അടിച്ചതാ…..പിന്നെ ജയിലിൽ അടച്ചു!!!പ്രവാസി യുവതി ദുബൈ വിമാനത്താവളത്തിൽ പിടിയിൽ
UAE May 9, 2026

അജ്മാൻ: ഇൻസ്റ്റഗ്രാമിലെ ഒരു കമന്റിന്റെ പേരിൽ നിയമനടപടി നേരിടുന്ന പ്രവാസി യുവതി ദുബൈ വിമാനത്താവളത്തിൽ പിടിയിലായി. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ എമിഗ്രേഷൻ നടപടികൾക്കിടെയാണ് അധികൃതർ തടഞ്ഞത്. സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങൾക്കെതിരെ യുഎഇയിലെ സൈബർ നിയമം എത്രത്തോളം കർശനമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അജ്മാൻ പോലീസ് സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് ഡെവലപ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽ സുവൈദിയാണ് കേസിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.
സംഭവത്തിന്റെ പശ്ചാത്തലം:
മറ്റൊരു സ്ത്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ, ബാഗ് ഒറിജിനൽ അല്ലെന്ന അർത്ഥത്തിൽ ‘വ്യാജമാണ്’ എന്ന് യുവതി കമന്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് മറ്റു ചിലർ കൂടി ചിത്രത്തിന് താഴെ പരിഹാസവുമായി എത്തിയതോടെ ബാഗിന്റെ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഓൺലൈൻ ബുള്ളിയിംഗിന് പ്രേരിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.
വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞത്. അജ്മാനിൽ ഇവർക്കെതിരെ കേസുള്ളതിനാൽ അവിടേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഒരു രാത്രി കസ്റ്റഡിയിൽ കഴിയേണ്ടി വന്ന യുവതിയെ പിന്നീട് അജ്മാനിലേക്ക് മാറ്റി. ഒടുവിൽ ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് കേസ് അവസാനിച്ചത്.
സൈബർ നിയമം ശ്രദ്ധിക്കുക:
യുഎഇയിലെ സൈബർ ക്രൈം നിയമപ്രകാരം സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തലുകൾക്ക് കനത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. പരാതി പിൻവലിച്ചില്ലായിരുന്നുവെങ്കിൽ 2.5 ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ശിക്ഷയായി ലഭിക്കുമായിരുന്നു. വെറും തമാശയ്ക്കോ ലാഘവത്തോടെയോ പറയുന്ന കാര്യങ്ങൾ പോലും മറ്റൊരാളുടെ അന്തസ്സിനെ ബാധിക്കുന്നതാണെങ്കിൽ ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടുമെന്ന് അൽ സുവൈദി ഓർമ്മിപ്പിച്ചു.
പ്രവാസികളെ അറിഞ്ഞോ നിങ്ങളിത്!!!20 ലക്ഷം സമ്മാനം തരാൻ ദുബായ് പൊലീസ് റെഡി , നിങ്ങൾ ഇത് ചെയ്യാൻ റെഡിയോ? പൊതുജനങ്ങൾക്ക് അവസരം
ദുബായ് ∙ ദുബായ് പൊലീസിന്റെ ‘പോസിറ്റീവ് സ്പിരിറ്റ്’ കൗൺസിലിന് കീഴിൽ സംഘടിപ്പിക്കുന്ന സൈക്കിൾ റേസിന്റെ നാലാം പതിപ്പ് നാളെ (9, ശനി) ദുബായ് ഓട്ടോഡ്രോമിൽ നടക്കും. 90,000 ദിർഹം (ഏകദേശം 20 ലക്ഷം രൂപ) സമ്മാനത്തുകയുള്ള മത്സരത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ദുബായ് പൊലീസ് ക്ഷണിച്ചു.
ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കായികമാമാങ്കം സംഘടിപ്പിക്കുന്നത്. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിവിധ പ്രായപരിധിയിലുള്ളവർക്കായി പ്രത്യേകം കാറ്റഗറികളുണ്ടാകും. അടച്ചുകെട്ടിയ സർക്യൂട്ടിൽ 10 കിലോമീറ്റർ വേഗമേറിയ ‘ക്രൈറ്റീരിയം’ ഫോർമാറ്റിലാണ് റേസ് നടക്കുക. നാളെ വൈകിട്ട് 6നാണ് മത്സരം ആരംഭിക്കുന്നത്.
സൈക്കിൾ റേസിനൊപ്പം കുടുംബങ്ങൾക്കും സന്ദർശകർക്കുമായി ഒട്ടേറെ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഗതാഗത സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, കെ9 നായകളുടെ പ്രദർശനം, ദുബായ് പൊലീസിന്റെ അത്യാധുനിക ആഡംബര പട്രോൾ വാഹനങ്ങളുടെ നിര, ദുബായ് പൊലീസ് ബാൻഡിന്റെ സംഗീത വിരുന്ന് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കായികക്ഷമതയും വിനോദവും ഒത്തുചേരുന്ന ഈ മേളയിലേക്ക് കായികപ്രേമികൾക്ക് വൻ അവസരമാണ് ഒരുങ്ങുന്നത്