
Israel air strike Lebanon ceasefire violation കഴിഞ്ഞ മാസം നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ലെബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഹിസ്ബുള്ളയുടെ എലൈറ്റ് വിഭാഗമായ റദ്വാൻ ഫോഴ്സിലെ മുതിർന്ന കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ഈ ഓപ്പറേഷൻ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. റദ്വാൻ ഫോഴ്സ് മേധാവിയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഹിസ്ബുള്ളയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ നീക്കം സംഘർഷം വീണ്ടും വഷളാകാൻ കാരണമായിട്ടുണ്ട്.
ലെബനനിന് പുറമെ തെക്കൻ ലെബനനിലും ബെക്ക താഴ്വരയിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. വിവിധ ഇടങ്ങളിലായി നടന്ന റെയ്ഡുകളിലും വ്യോമാക്രമണങ്ങളിലും രണ്ട് സ്ത്രീകൾ ഉൾപ്പെടെ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായാണ് ലെബനൻ ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരം. സിക്സിക്കിയയിൽ നടന്ന ആക്രമണത്തിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തലിന് ശേഷം നിശ്ചിത കാലയളവിൽ ലെബനനിന് മുകളിൽ നിരീക്ഷണം അവസാനിപ്പിച്ചിരുന്ന ഇസ്രയേലി ഡ്രോണുകൾ വീണ്ടും പറന്നു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രയേലിന്റെ നീക്കങ്ങൾക്ക് മറുപടിയായി ഹിസ്ബുള്ളയും പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. തെക്കൻ ലെബനനിലെ ഇസ്രയേൽ സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള ഡ്രോണുകളും റോക്കറ്റുകളും പ്രയോഗിച്ചു. വെടിനിർത്തൽ സ്ഥിരപ്പെടുത്താൻ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഇസ്രയേൽ സൈന്യം പൂർണ്ണമായി പിൻവാങ്ങണമെന്ന ആവശ്യത്തിൽ ലെബനൻ ഉറച്ചുനിൽക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഉന്നതതല ചർച്ചകൾക്കുള്ള സാധ്യത മന്ദഗതിയിലാണെന്ന് ലെബനൻ ഭരണകൂടം വ്യക്തമാക്കി.
55 വർഷത്തോളം യുഎഇയിൽ; പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു
UAE Nazia Staff Editor — May 7, 2026 · 0 Comment

ദുബായ് /കാസർകോട് ∙ 55 വർഷത്തോളം യുഎഇ-ൽ പ്രവാസിയായിരുന്ന കാസർകോട് കാവുഗോളി ചൌക്കിയിൽ താമസിക്കുന്ന ദുല്ലച്ച എന്ന അബ്ദുല്ല സുലൈമാൻ (79) നാട്ടിൽ അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ മൂലമായിരുന്നു മരണം. ബർ ദുബായിലെ ഗോൾഡൻസിനിമ(പ്ലാസ സിനിമ)യിലായിരുന്നു അബ്ദുല്ല സുലൈമാൻ ജോലി ചെയ്തിരുന്നത്. പിന്നീട് ഇൌ തിയറ്റർ അടച്ചപ്പോൾ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഭാര്യ സുഹ്റ. മക്കൾ- ഷഹർബാൻ, ഷഹ്സാദ (2 പേരും ദുബായ്), ഷെഹിസ്ത (അമേരിക്ക). മരുമക്കൾ- മുഹമ്മദ് കുഞ്ഞി കലട്ര, സിദ്ദീഖ് മൊഗ്രാൽ പുത്തൂർ, ഫിറോസ് ആനവാതുക്കൽ.
ഭയക്കേണ്ട, രക്ഷിക്കാനാണ്!യുഎഇ ഫോണുകളിൽ പെട്ടെന്ന് വരുന്ന അലേർട്ടുകൾ എന്തിന്? പ്രവാസികൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ;അലേർട്ടുകൾക്ക് പിന്നിലെ സുരക്ഷാ രഹസ്യങ്ങൾ അറിയാം
UAE May 7, 2026

യുഎഇ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോണുകളിൽ വരുന്ന അലേർട്ട് ശബ്ദം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പാതിരാത്രിയിലോ അതിരാവിലെയോ ഒക്കെ വരുന്ന ഈ സന്ദേശങ്ങൾ പലരെയും പേടിപ്പിക്കാറുണ്ട്. എന്നാൽ ആരും പേടിക്കേണ്ട ആവശ്യമില്ല കാരണം ഇത് പ്രവാസികളുടെ സുരക്ഷയ്ക്കായാണ് ഈയൊരു സംവിധാനം ഒരുക്കിയത്.യുഎഇയിലെ നിലവിലെ സ്ഥിതിഗതികളും പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് യുഎഇ പ്രതിരോധ മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ചേർന്ന് ഈ മുന്നറിയിപ്പുകൾ നൽകുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാനുള്ള ഒരു പ്രതിരോധ ഉപകരണമാണ്. അടുത്തിടെ നടന്ന മിസൈൽ പ്രതിരോധങ്ങളുമായി ബന്ധപ്പെട്ടും, കനത്ത മഴയോ കാറ്റോ ഉള്ള സമയങ്ങളിലും നിങ്ങൾ ഈ അലേർട്ടുകൾ ലഭിച്ചിട്ടുണ്ടാകും. കൂടാതെ രാജ്യത്തിന്റെ ഔദ്യോഗിക സുരക്ഷാ ഏജൻസികൾക്ക് ഒരേസമയം ലക്ഷക്കണക്കിന് ആളുകളിലേക്ക് കൃത്യമായ വിവരങ്ങൾ എത്തിക്കാൻ ഈ സംവിധാനം വഴി സാധിക്കുന്നു.
ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇത് പ്രവർത്തിക്കുന്നത് നിങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അടിസ്ഥാനമാക്കിയാണ് അതായത് ഒരു അപകടത്തിന്റെ സ്വഭാവം, അതിന്റെ വ്യാപ്തി, അത് ബാധിക്കാൻ സാധ്യതയുള്ള പ്രദേശം എന്നിവ നോക്കി ആ പ്രശ്നം ബാധിത പ്രദേശങ്ങളിലേക്ക് മാത്രമേ ഈ അലേർട്ടുകൾ അയയ്ക്കൂകയുള്ളു.
ദുബായിൽ ഒരു ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിൽ ആ പ്രദേശത്തുള്ളവർക്ക് മാത്രമായിരിക്കും അലേർട്ട് ലഭിക്കും. കൂടാതെ അബുദാബിയിലുള്ളവർക്ക് അത് ലഭിക്കണമെന്നില്ല. മിസൈൽ പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിലും ഇതേ രീതിയാണ് സിസ്റ്റം പാലിക്കുന്നത്. തിരഞ്ഞെടുത്ത പ്രദേശത്തുള്ള എല്ലാ മൊബൈൽ ഉപകരണങ്ങളിലേക്കും സിം കാർഡ് ആരുടേതാണെന്ന് നോക്കാതെ തന്നെ അലേർട്ടുകൾ എത്തിയിരിക്കും.
കൂടാതെ ഇതിനിടയിൽ എന്റെ സുഹൃത്തിന് അലേർട്ട് ലഭിച്ചു, എനിക്ക് ലഭിച്ചില്ല എന്ന് പലരും പരാതിപ്പെടാറുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് അലേർട്ട് നൽകുന്ന സമയത്ത് നിങ്ങൾ ആ മേഖലയ്ക്ക് പുറത്തായിരിക്കാം. അതായത് ഈ സിസ്റ്റം അത്രമേൽ കൃത്യതയോടെ ടാർഗെറ്റ് ചെയ്താണ് ഈ അലേർട്ടുകൾ അയക്കുന്നത് അതിനാൽ തന്നെ നിങ്ങൾ പുറത്ത് ആണെങ്കിൽ ഈ അലേർട്ടുകൾ ലഭിക്കില്ല.
രണ്ടാമത്തെ കാരണം ഫോണിലെ ‘എമർജൻസി അലേർട്ട്’ സെറ്റിംഗ്സ് ഓഫായിരിക്കാം. എന്നിരുന്നാലും മിക്ക സ്മാർട്ട് ഫോണുകളിലും ഇത് ഡിഫോൾട്ട് ആയി ഓൺ ആയിരിക്കും. കൂടാതെ അലേർട്ട് ലഭിച്ചില്ല എന്നത് സിസ്റ്റത്തിന്റെ തകരാറല്ല, മറിച്ച് നിങ്ങൾ സുരക്ഷിതമായ മേഖലയിലാണെന്നോ അല്ലെങ്കിൽ നിങ്ങളുടെ സാന്നിധ്യം ആ അപകടമേഖലയിലില്ല അതിനാൽ നിങ്ങൾ സേഫ് ആണ് എന്നാണ് പറയുന്നത്.
അതേസമയം ഈ സംവിധാനത്തിൽ രണ്ട് തരം അലേർട്ട് ശബ്ദങ്ങളാണ് വരുന്നത്. ഒന്ന് രാവിലെ 9 മണി മുതൽ രാത്രി 10:30 വരെ വളരെ ഉയർന്ന ടോണിലുള്ള അലേർട്ടും തുടർന്ന് സന്ദേശം അവസാനിച്ചുവെന്ന് കാണിക്കുന്ന ടോണും ഉണ്ടാകും. എന്നാൽ രാത്രി 10:30-ന് ശേഷമാണെങ്കിൽ ആളുകളുടെ ഉറക്കത്തെയും വിശ്രമത്തെയും മാനിച്ച് വളരെ കുറഞ്ഞ രീതിയിലുള്ള സ്റ്റാൻഡേർഡ് മെസേജ് ടോൺ മാത്രമേ ലഭിക്കുകയുള്ളു.
ദുബൈയിൽ ഖുർബാനികളുടെ നിരക്കുകൾ പ്രഖ്യാപിച്ചു
UAE May 6, 2026

ദുബൈ: ബലിപെരുന്നാളിന് മുന്നോടിയായി ദുബൈയിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് ബലിമൃഗങ്ങളുടെ (ഖുർബാനി) ഔദ്യോഗിക നിരക്കുകൾ പ്രഖ്യാപിച്ചു. പെരുന്നാൾ വിപണിയിലെ അമിതവില നിയന്ത്രിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് ചാരിറ്റബിൾ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏകീകൃത നിരക്ക് നിശ്ചയിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബലിമൃഗങ്ങൾക്ക് വ്യത്യസ്ത നിരക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് 350 ദിർഹമാണ്. അംഗീകൃത സന്നദ്ധ സംഘടനകൾ വഴി ഈ സേവനം ലഭ്യമാകും. യു.എ.ഇക്ക് അകത്തും പുറത്തുമുള്ള അർഹരായ കുടുംബങ്ങളിലേക്ക് മാംസം എത്തിക്കുന്നതിനായുള്ള കൃത്യമായ മാനദണ്ഡങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഐഎസിഎഡി അറിയിച്ചു. അംഗീകൃത സ്ഥാപനങ്ങൾ വഴി മാത്രമേ ബലി കർമ്മങ്ങൾക്കായി പണമടക്കാവൂ എന്ന് അധികൃതർ നിർദ്ദേശിച്ചു.
വിവിധ നിരക്കുകൾ
* പ്രാദേശിക ബലി (വിദേശത്ത് അറുത്ത് വിതരണം ചെയ്യുന്നത്): 350 ദിർഹം.
* കെനിയൻ ഖുർബാനി (വിദേശത്ത് അറുത്ത് യുഎഇയിൽ വിതരണം ചെയ്യുന്നത്): 490 ദിർഹം.
* എത്യോപ്യൻ ഖുർബാനി (വിദേശത്ത് അറുത്ത് യുഎഇയിൽ വിതരണം ചെയ്യുന്നത്): 490 ദിർഹം.
* സൊമാലി ഖുർബാനി (യുഎഇയിൽ അറുത്ത് വിതരണം ചെയ്യുന്നത്): 800 ദിർഹം
യു.എ.ഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു; ഇന്ന് മാത്രം ഗ്രാമിന് ഉയർന്നത് എത്രയെന്നറിയാമോ?
UAE May 6, 2026

ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് യു.എ.ഇയിൽ സ്വർണ്ണവിലയിൽ വൻ വർധനവ്. ഇന്ന് രാവിലെ ഗ്രാമിന് 11 ദിർഹത്തിലധികം വർധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണവില എത്തിനിൽക്കുന്നത്.
രാവിലെ ഒൻപത് മണിയോടെയുള്ള കണക്കനുസരിച്ച് 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 560 ദിർഹമാണ് വില. ചൊവ്വാഴ്ച ഇത് 548.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 518.75 ദിർഹമായി ഉയർന്നു. ചൊവ്വാഴ്ചത്തെ നിരക്കിനേക്കാൾ (508 ദിർഹം) 10.75 ദിർഹത്തിന്റെ വർധനവാണ് 22 കാരറ്റിൽ രേഖപ്പെടുത്തിയത്.
ഇന്നത്തെ സ്വര്‍ണ വില
* 24 കാരറ്റ് (ഗ്രാം) 560.00 ദിര്‍ഹം
* 22 കാരറ്റ് (ഗ്രാം) 518.75 ദിര്‍ഹം
* 21 കാരറ്റ് (ഗ്രാം) 497.25 ദിര്‍ഹം
* 18 കാരറ്റ് (ഗ്രാം) 426.25 ദിര്‍ഹം
* 14 കാരറ്റ് (ഗ്രാം) 332.50 ദിര്‍ഹം
ഈ മാസത്തെ വിലനിലവാരം
മെയ് മാസത്തിന്റെ തുടക്കം മുതൽ സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. മെയ് ഒന്നിന് 24 കാരറ്റിന് 557.50 ദിർഹമായിരുന്നു വില. 4-ന് ഇത് 546 ദിർഹത്തിലേക്ക് താഴ്ന്നു. ഇന്നലെ മുതൽ വീണ്ടും വർധിക്കാൻ തുടങ്ങിയ വില ഇന്ന് രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുകയായിരുന്നു.
ആഗോള വിപണിയിലെ സ്വാധീനം
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായെന്ന വാർത്തകളും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണ്ണവില ഉയരാൻ കാരണമായത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,630 ഡോളർ എന്ന നിലവാരത്തിലേക്ക് ഉയർന്നു
ആഗോള വിപണിയിലെ സ്വാധീനംഅമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായെന്ന വാർത്തകളും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണ്ണവില ഉയരാൻ കാരണമായത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,630 ഡോളർ എന്ന നിലവാരത്തിലേക്ക് ഉയർന്നു