അറിഞ്ഞോ??ദുബൈ ഗ്ലോബല്‍ വില്ലേജില്‍ വെറും 30 ദിര്‍ഹത്തിന് 4 ടിക്കറ്റുകള്‍ | Global Village Offer

353501

ദുബൈ: ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകര്‍ക്ക് പരിമിതകാല ഫാമിലി സ്‌പെഷ്യല്‍ ഓഫര്‍. ഒരു ടിക്കറ്റിന്റെ വിലയായ 30 ദിര്‍ഹമിന് നാല് എന്‍ട്രി ടിക്കറ്റുകള്‍ ലഭിക്കും. ഗ്ലോബല്‍ വില്ലേജ് സീസണ്‍ 30 ആഘോഷങ്ങള്‍ അവസാനിക്കുന്നതിന് മുന്നോടിയായാണ് ഈ ഓഫര്‍.
യു.എ.ഇയുടെ കുടുംബ വര്‍ഷത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഈ പ്രമോഷന്‍ ഓഫറിലൂടെ ഒരു ടിക്കറ്റിന് 7.5 ദിര്‍ഹം മാത്രമായിരിക്കും ചെലവ് വരിക. കുടുംബങ്ങള്‍ക്കൊപ്പമോ ഗ്രൂപ്പുകളായോ ഗ്ലോബല്‍ വില്ലേജിലെ സാഹായ്‌നം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് ഇളവുകള്‍ വലിയ അനുഗ്രഹമായിരിക്കും. അന്താരാഷ്ട്ര പവലിയനുകള്‍, വിനോദം, ഡൈനിംഗ്, ഷോപ്പിംഗ്, തത്സമയ പ്രകടനങ്ങള്‍, സാംസ്‌കാരിക അനുഭവങ്ങള്‍ എന്നിവയാണ് ആകര്‍ഷണം.
ഗ്ലോബല്‍ വില്ലേജിലെ കൗണ്ടറുകളില്‍ മാത്രമാണ് ഓഫര്‍ ടിക്കറ്റുകള്‍ ലഭിക്കുക. വാരാന്ത്യങ്ങളില്‍ നിരക്ക് ഇളവില്ല. ഞായറാഴ്ച മുതല്‍ വ്യാഴം വരെയാണ് ഓഫര്‍. സാധാരണ് ദിവസങ്ങളില്‍ വൈകുന്നേരം 5 മുതല്‍ അര്‍ദ്ധരാത്രി വരെയും വെള്ളി, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 1 മണി വരെയും പ്രവര്‍ത്തിക്കും. സീസണ്‍ മെയ് 10 ന് അവസാനിക്കും. തീയതി നീട്ടുമോ എന്ന് വ്യക്തമല്ല. 

ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കുമോ? യുഎഇ വിസ നിബന്ധനകൾ നിമിഷങ്ങൾക്കുള്ളിൽ പരിശോധിക്കാൻ ഇതാ ഒരു വഴി

UAE May 5, 2026

2026 02 0810 02 51single visa for six gulf countries gcc unified visa coming soon how to apply


ദുബൈ: യുഎഇയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഏറെ ആശ്വാസകരമായ വാർത്ത. നിങ്ങളുടെ പൗരത്വം വിസ രഹിത പ്രവേശനത്തിന് അർഹമാണോ അതോ മുൻകൂട്ടി വിസ എടുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ എളുപ്പവഴിയുണ്ട്. യുഎഇ വിദേശകാര്യ മന്ത്രാലയം (MOFA) സജ്ജമാക്കിയ പുതിയ ഓൺലൈൻ ടൂൾ വഴി ആർക്കും സ്വന്തമായി വിസ യോഗ്യത പരിശോധിക്കാവുന്നതാണ്.

നിലവിൽ ഇന്ത്യയുൾപ്പെടെ എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനമോ വിസ ഓൺ അറൈവൽ സൗകര്യമോ യുഎഇ നൽകുന്നുണ്ട്. ഈ ആനുകൂല്യം ലഭിക്കുമോ എന്നറിയാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല.

വിസ യോഗ്യത എങ്ങനെ പരിശോധിക്കാം?

ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് വിവരങ്ങൾ ലഭ്യമാകും:

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം മന്ത്രാലയത്തിന്റെ വിസ ഇളവ് പേജ് (www.mofa.gov.ae/en/visa-exemptions-for-non-citizen) സന്ദർശിക്കുക.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

രാജ്യം തിരഞ്ഞെടുക്കുക: വെബ്സൈറ്റിലെ തിരയൽ ബാറിലോ മാപ്പിലോ നിങ്ങളുടെ രാജ്യം സെലക്ട് ചെയ്യുക.

ഫലം പരിശോധിക്കുക: ‘വിസ രഹിതം’ (Visa Free) എന്നാണ് കാണിക്കുന്നതെങ്കിൽ മുൻകൂട്ടി വിസയുടെ ആവശ്യമില്ല. ‘വിസ ആവശ്യമാണ്’ (Visa Required) എന്നാണെങ്കിൽ യാത്രയ്ക്ക് മുൻപ് വിസ നടപടികൾ പൂർത്തിയാക്കണം.

ഇന്ത്യൻ പൗരന്മാർ ശ്രദ്ധിക്കാൻ

സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് ചില പ്രത്യേക നിബന്ധനകളോടെ വിസ ഓൺ അറൈവൽ ലഭിക്കും. അമേരിക്ക (US), യുകെ (UK), യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സാധുവായ വിസയോ ഗ്രീൻ കാർഡോ ഉള്ളവർക്കും സിംഗപ്പൂർ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ വിസയുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

താമസം എത്ര ദിവസം?

വിസ ഓൺ അറൈവൽ ലഭിക്കുന്നവർക്ക് അവരുടെ രാജ്യത്തിന്റെ പൗരത്വം അനുസരിച്ച് 30 ദിവസമോ 90 ദിവസമോ യുഎഇയിൽ താമസിക്കാനാകും.

വിസ വേണമെങ്കിൽ എന്ത് ചെയ്യണം?

വിസ ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ നിങ്ങൾ ഇല്ലെങ്കിൽ താഴെ പറയുന്ന മാർഗങ്ങളിലൂടെ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം:

  • എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈ ദുബൈ തുടങ്ങിയ എയർലൈനുകൾ വഴി.
  • അംഗീകൃത ട്രാവൽ ഏജൻസികൾ വഴി.
  • യുഎഇയിലുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സ്പോൺസർഷിപ്പ് വഴി.

സാധാരണയായി 14, 30, 90 ദിവസത്തേക്കുള്ള വിസകളാണ് ടൂറിസ്റ്റ് വിസകളായി ലഭിക്കാറുള്ളത്. കൂടുതൽ കൃത്യതയ്ക്കായി ICP (icp.gov.ae), GDRFA (gdrfad.gov.ae) എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ കൂടി പരിശോധിക്കാവുന്നതാണ്.

വിസ നിയമങ്ങളിൽ ഏതുസമയത്തും മാറ്റങ്ങൾ വരാം. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് തൊട്ടുമുൻപായി ഔദ്യോഗിക പോർട്ടലുകൾ വഴി വിവരങ്ങൾ ഉറപ്പുവരുത്തുക.

ഇറാന്റെ വ്യോമാക്രമണ ഭീഷണി: യു.എ.ഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു; അത്യാവശ്യമല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്തിന് പുറത്തേക്ക് മാറ്റി

UAE May 5, 2026

353159

ദുബൈ: ഇറാനില്‍ നിന്നുള്ള വ്യോമാക്രമണ ഭീഷണികളെത്തുടര്‍ന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് യു.എ.ഇയിലെ യു.എസ് മിഷന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യു.എ.ഇ ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി മൊബൈല്‍ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യു.എസ് ഇടപെടല്‍.
യു.എ.ഇ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറെടുക്കണമെന്നും സ്വന്തം പൗരന്മാരോട് യു.എസ് മിഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ യു.എ.ഇയിലേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്ന ലെവല്‍ 3 മുന്നറിയിപ്പാണ് യു.എസ് നിലനിര്‍ത്തുന്നത്.
അബൂദബിയിലെ യു.എസ് എംബസിയും ദുബൈയിലെ യു.എസ് കോണ്‍സുലേറ്റും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ‘ഓര്‍ഡേര്‍ഡ് ഡിപ്പാര്‍ച്ചര്‍’ സ്റ്റാറ്റസിലാണുള്ളത്. അത്യാവശ്യമല്ലാത്ത ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി രാജ്യത്തിന് പുറത്തേക്ക് മാറ്റിയിട്ടുണ്ട്. സാധാരണ വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ അടിയന്തര കോണ്‍സുലര്‍ സഹായങ്ങള്‍ ലഭ്യമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *