Kerala Election Results 2026 Live Updates : ‘നൂറിന്റെ നെറുകിൽ’ കേരളം തൂക്കി കൈ : ഇടതുകോട്ടകളിൽ വൻ വിള്ളൽ ; ധര്‍മ്മടത്ത് പിണറായി വിജയനെ വിറപ്പിച്ച് വി പി അബ്‌ദുള്‍ റഷീദ്

kerala election

Kerala Election Results 2026 Live Updates : തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നൂറിലധികം സീറ്റുകളിൽ ലീഡ് നിലനിർത്തി യുഡിഎഫ് അധികാരം ഉറപ്പിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുഡിഎഫ് 103 സീറ്റുകളിലും എൽഡിഎഫ് 35 സീറ്റുകളിലും എൻഡിഎ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

പ്രധാന ഫലസൂചനകൾ:

  • വി.ഐ.പി മണ്ഡലങ്ങൾ:
    • ധർമ്മടം: തുടക്കത്തിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിലവിൽ 3659 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
    • കഴക്കൂട്ടം: എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ 131 വോട്ടുകൾക്ക് ലീഡ് തിരിച്ചുപിടിച്ചു.
    • പുതുപ്പള്ളി: ചാണ്ടി ഉമ്മൻ 29,430 വോട്ടുകൾക്ക് മുന്നിലാണ്.
    • ബേപ്പൂർ: മുഹമ്മദ് റിയാസ് 7702 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
  • മറ്റ് പ്രമുഖർ: ടി. സിദ്ദിഖ് (34,204 വോട്ട്), രമേഷ് പിഷാരടി (8000 വോട്ട്), സന്ദീപ് വാര്യർ (2000 വോട്ട്), കെ. മുരളീധരൻ (1323 വോട്ട്) എന്നിവർ ലീഡ് നിലനിർത്തുന്നു.
  • ഇടത് കോട്ടകളിൽ വിള്ളൽ: കെ.കെ. ശൈലജ 5358 വോട്ടുകൾക്ക് പിന്നിലായപ്പോൾ, സി.പി.എം വിമതരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും വൻ ലീഡുമായി മുന്നേറുന്നു.

കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന ആദ്യ മണിക്കൂറുകളിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചത് യുഡിഎഫിന്‍റെ വമ്പൻ മുന്നേറ്റത്തേക്കാളേറെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിലാണെന്ന കണക്കുകളായിരുന്നു. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ മുതല്‍ പിണറായി വിജയന്‍ പിന്നിലായിരുന്നു. പത്ത് വർഷം കേരളം ഭരിച്ച മുഖ്യമന്ത്രി, ഭരണത്തുടർച്ച സാധ്യമാക്കിയതിൽ ഇടതുപക്ഷത്തെ നയിച്ച ക്യാപ്റ്റൻ… ധർമ്മടത്ത് ആറ് റൗണ്ട് വോട്ടുകള്‍ എണ്ണിയപ്പോഴും പിന്നിലായിരുന്നു എന്നതാണ് ഈ വോട്ടെണ്ണൽ ദിനത്തിലെ വലിയ സർപ്രൈസ്. മുഖ്യമന്ത്രി മത്സരിച്ച മണ്ഡലമെന്നതിന് അപ്പുറം സിപിഎമ്മിന്‍റെ ഇളകാത്ത കോട്ട കൂടിയാണ് ധർമ്മടം. ഇങ്ങനെയൊരു ഷുവർ സീറ്റിലാണ് ഏതാനും മണിക്കൂർ നേരത്തേക്ക് ആണെങ്കില്‍ പോലും യുഡിഎഫ് സ്ഥാനാർത്ഥി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി പി അബ്ദുൽ റഷീദ് ക്യാപ്റ്റനെയും ഇടതുപക്ഷത്തെയും വിറപ്പിച്ചത്.

എന്നാൽ വി പി അബ്ദുൽ റഷീദിനെ അടുത്തറിയാവുന്ന കോൺഗ്രസുകാര്‍ക്ക് അറിയാം അദ്ദേഹം നിസ്സാരക്കാരനല്ലെന്ന്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം മുൻപത്തെക്കാൾ പുകുതിയോളം കുറച്ചത് അബ്ദുൾ റഷീദായിരുന്നു. എൽഡിഎഫ് കുത്തക സീറ്റീൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയായിരുന്നു ആ നേട്ടമെന്നതാണ് ഏറ്റവും ശ്രദ്ധേയം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിസിസി അംഗവുമാണ് അഡ്വ. വി പി അബ്‌ദുള്‍ റഷീദ്. തളിപ്പറമ്പ് നിയോജന മണ്ഡലത്തില്‍ 2021 തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അബ്‌ദുള്‍ റഷീദ് തന്നെയാവും ഇത്തവണയും തളിപ്പറമ്പില്‍ എന്നായിരുന്നു ആദ്യ കണക്കുകൂട്ടല്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു റഷീദ്. എന്നാല്‍, പി കെ ശ്യാമള ടീച്ചറെ സ്ഥാനാര്‍ഥിയാക്കിയത് ചോദ്യം ചെയ്‌ത് മുതിര്‍ന്ന നേതാവ് ടി കെ ഗോവിന്ദന്‍ സിപിഎമ്മുമായി അകന്നതോടെ തളിപ്പറമ്പില്‍ ടി കെയെ പിന്തുണയ്‌ക്കാം എന്ന് തീരുമാനിക്കുകയായിരുന്നു യുഡിഎഫ്. ഇതോടെയാണ് അപ്രതീക്ഷിതമായി തളിപ്പറമ്പ് വിട്ട് വി പി അബ്‌ദുള്‍ റഷീദ് സ്ഥാനാര്‍ഥിയായി ധര്‍മ്മടത്തേക്ക് വണ്ടികയറിയത്. ധര്‍മ്മടത്ത് അജയ്യനായ പിണറായി വിജയനെ നേരിടുക എന്ന വെല്ലുവിളിയാണ് പാര്‍ട്ടിയും മുന്നണിയും വി പി അബ്‌ദുള്‍ റഷീദിന് നല്‍കിയത്.

“‘I am waiting’ മുതൽ ‘I am winning’ വരെ! തടസ്സങ്ങൾ എല്ലാം തകർത്ത് — ‘Vaathi Coming’ സ്റ്റൈലിൽ വിജയം പിടിച്ചെടുത്ത് വിജയ്!” ഇനിയുള്ള മണിക്കൂറുകൾ നെഞ്ചുടിപ്പോടെ തമിഴകം; ആർക്കൊപ്പം കൈകോർക്കും വിജയ്?

UAE Nazia Staff Editor — May 4, 2026 · 0 Comment

351191

ചെന്നൈ: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒന്നൊന്നായി പുറത്തു വരുമ്പോള്‍ തമിഴകത്തൈ വരിഞ്ഞു മുറുക്കുന്ന ആശങ്ക ഇപ്പോള്‍ ഇതാണ്. ഇത്രയും നാള്‍ അകറ്റി നിര്‍ത്തിയ ബി.ജെ.പി തമിഴ്‌നാട്ടില്‍ അധികാര പങ്കാളിയാകുമോ. ദക്ഷിണേന്ത്യയിലെ വര്‍ഗീയ വിദ്വേഷത്തിന്റെ അധികാരരാഹണത്തിലേക്കുന്ന ആദ്യ നാമ്പ് പൊടിയുന്നത് തമിഴകത്താവുമോ എന്ന്. 

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വന്‍ മുന്നേറ്റമാണ് വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) കാഴ്ച വെക്കുന്നത്. അതേസമയം, കേവല ഭൂരിപക്ഷം കടക്കാന്‍  ഇതുവരെ കഴിഞ്ഞിട്ടില്ല. 106 സീറ്റിലാണ് നിലവില്‍ ടി.വി.കെ മുന്നേറുന്നത്. 118 സീറ്റ് ആണ് തമിഴ്‌നാട്ടില്‍ കേവല ഭൂരിപക്ഷത്തിന് ലഭിക്കേണ്ടത്. 
ചെന്നൈ: തമിഴ്‌നാട്ടില്‍ അട്ടിമറി മുന്നേറ്റവുമായി വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) മുന്നേറുന്നു. 82 സീറ്റുകളിലാണ് ടി.വി.കെ മുന്നേറുന്നത്. ഡി.എം.കെ സഖ്യം 55 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള എന്‍.ഡി.എ 65 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ഡി.എം.കെ സഖ്യം മൂന്നാം സ്ഥാനത്താണ് ലീഡ് ചെയ്യുന്നത്.

ഡി.എം.കെ കോട്ടയായി അറിയപ്പെട്ടിരുന്ന ചെന്നൈയിലെ 16 നിയമസഭ മണ്ഡലങ്ങളിലും ടി.വി.കെ കടുത്ത ഭീഷണി ഉയര്‍ത്തി. ഇവിടങ്ങളില്‍ പലയിടത്തും അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അതേസമയം കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് ഉള്‍പ്പെടെയുള്ള തമിഴക പടിഞ്ഞാറന്‍ മേഖലയില്‍ അണ്ണാ ഡി.എം.കെ- ബി.ജെ.പി ആധിപത്യം നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ തെക്കന്‍ തമിഴക ജില്ലകളിലും വടക്കന്‍ ജില്ലകളിലും ഡി.എം.കെക്കാണ് മുന്‍തൂക്കം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *