അവധി കഴിഞ്ഞ് തിരിച്ചെത്താൻ വൈകുന്ന പ്രവാസികൾ ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ജോലി നഷ്ടമാകുമെന്ന ടെൻഷൻ ഇനി വേണ്ട

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e679e77 large

യുഎഇ: അവധിക്ക് നാട്ടിലായിരിക്കുന്ന സമയത്ത് വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ യാത്രാ നിയന്ത്രണങ്ങൾ വരികയോ ചെയ്താൽ ജോലി നഷ്ടപ്പെടുമോ? അല്ലെങ്കിൽ ഈ കാരണം കൊണ്ട് കമ്പനിക്ക് പിരിച്ചുവിടാൻ സാധിക്കുമോ? നിലവിലെ മിഡിൽ ഈസ്റ്റ് സംഘർഷ സാഹചര്യവും മറ്റും നിലനിൽക്കുന്നതിനാൽ യുഎഇയിലെ മിക്ക പ്രവാസികളും ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണിത്.യുഎഇയിലെ പ്രവാസികൾക്ക് ഇനി ഈദ് അൽ അദ്ഹ ആഘോഷങ്ങളുടെയും ഒത്തുചേരലുകളുടെയും കാലമാണ്. ഈ സമയത്ത് നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവരിലാണ് ഈ ആശങ്ക കൂടുതലായുള്ളത്. എന്നാൽ യുഎഇ തൊഴിൽ നിയമം അനുസരിച്ച് ഒരു ജീവനക്കാരൻ തന്റെ അവധി കാലാവധി കഴിഞ്ഞ് കൃത്യസമയത്ത് തന്നെ ജോലിയിൽ തിരിച്ചെത്തേണ്ടതുണ്ട്.

2021 ലെ 33-ാം നമ്പർ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 34 അനുസരിച്ച് അവധി കഴിഞ്ഞ് ന്യായമായ ഒരു കാരണവുമില്ലാതെ ജോലിയിൽ പ്രവേശിക്കാത്ത ജീവനക്കാരന് ആ കാലയളവിലെ ശമ്പളം ഒരു കാരണവശാലും ലഭിക്കില്ല കൂടാതെ ഇത് ലഭിക്കാനുള്ള അർഹതയുമുണ്ടാകില്ല. അതായത് നമ്മൾ മനഃപൂർവ്വം ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ ആ ദിവസങ്ങളിലെ ശമ്പളം തൊഴിലുടമയ്ക്ക് നൽകേണ്ടതില്ല എന്നാണ് നിയമം പറയുന്നത്.

എന്നാൽ വിമാനങ്ങൾ റദ്ദാക്കുന്നത് പോലെയുള്ള സാഹചര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്തതിനാൽ ഇത് ഒരു ന്യായമായ കാരണമായി തന്നെ പരിഗണിക്കപ്പെടും. എങ്കിലും ആ ദിവസങ്ങളിൽ ശമ്പളം ലഭിക്കണമെന്നത് കമ്പനിയുടെ തീരുമാനത്തെയും നിങ്ങളുടെ കരാറിനെയും ആശ്രയിച്ചായിരിക്കുക.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്തരത്തിൽ കുടുങ്ങിപ്പോകുന്ന സാഹചര്യത്തിൽ തൊഴിലുടമയ്ക്ക് ജീവനക്കാരെ നോട്ടീസ് നൽകാതെ പിരിച്ചുവിടാൻ കഴിയുമോ എന്നതാണ്. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 44 അനുസരിച്ച്, ഒരു ജീവനക്കാരൻ തുടർച്ചയായി 7 ദിവസത്തിലധികമോ അല്ലെങ്കിൽ ഒരു വർഷത്തിനിടയിൽ ആകെ 20 ദിവസത്തിലധികമോ ന്യായീകരണമില്ലാതെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ കമ്പനിക്ക് നടപടിയെടുക്കാനുള്ള അർഹതയുണ്ട്.

എന്നാൽ രാഷ്ട്രീയ സംഘർഷങ്ങൾ കാരണമോ യാത്രാ തടസ്സങ്ങൾ കാരണമോ ആണ് നിങ്ങൾക്ക് ജോലിക്ക് കയറാൻ പറ്റാതിരുന്നാൽ അത് ‘സ്വീകാര്യമായ ന്യായീകരണമായി’ നിയമം കണക്കാക്കുമെന്നും അറിയിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഒഴിവാക്കാനാവാത്തതാണെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ ഒരിക്കലും ജോലിയിൽ നിന്ന് പിരിച്ചുവിടൽ നിയമപരമായി അവകാശമില്ല.

മറ്റൊരു പ്രധാന കാര്യമെന്നത് റിമോട്ട് വർക്കിംഗ് അല്ലെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവകാശമാണ്. നിങ്ങളുടെ കമ്പനിക്ക് നിലവിൽ റിമോട്ട് വർക്കിംഗ് പോളിസി ഇല്ലെങ്കിൽ പോലും, ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് താൽക്കാലികമായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം ചോദിക്കാവുന്നതാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ജോലിയുടെ സ്വഭാവം ഇത്തരത്തിൽ ചെയ്യാൻ അനുവദിക്കുന്നതാണെങ്കിൽ ഇതൊരു ആശ്വാസമായി മാറും. കൂടാതെ, വലിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം തൊഴിലുടമകൾക്ക് ഇത്തരം ആവശ്യമായ നിർദ്ദേശങ്ങൾ നൽകാറുണ്ട്. ഇത് ജീവനക്കാർക്ക് വലിയൊരു സഹായം തന്നെയാണ് നൽകുന്നത്.

ഇനി വിദേശത്തോ നാട്ടിലോ കുടുങ്ങിപ്പോകുന്ന സാഹചര്യം വന്നാൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഒന്നാമതായി സാഹചര്യം ഇങ്ങനെയാണ് എന്ന് അറിഞ്ഞ ഉടൻ തന്നെ നിങ്ങളുടെ തൊഴിലുടമയെ ഇമെയിൽ വഴിയോ വാട്സാപ്പ് വഴിയോ രേഖാമൂലം വിവരമറിയിക്കണം. രണ്ടാമതായി വിമാനം റദ്ദാക്കിയതിന്റെ രേഖകൾ, എയർലൈൻ നൽകുന്ന അറിയിപ്പുകൾ, അല്ലെങ്കിൽ സർക്കാർ അതോറിറ്റികൾ നൽകുന്ന യാത്രാ ഉപദേശങ്ങൾ എന്നിവ കൃത്യമായി ശേഖരിക്കണം.

നിയമം എന്നും ജീവനക്കാരുടെ കൂടെ ആണെങ്കിലും കൃത്യമായ ആശയവിനിമയം നടത്തുക എന്നതാണ് ഇവിടെ ഏറ്റവും പ്രധാനം. കൂടാതെ യുഎഇ തൊഴിൽ നിയമം തൊഴിലാളികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന രീതിയിലാണ് വ്യക്തമാക്കിയിരിക്കുന്നത് അതുകൊണ്ട് ഈ പെരുന്നാൾ അവധിക്കാലത്ത് നാട്ടിലേക്ക് പോകുമ്പോൾ ഇത്തരം നിയമവശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഏതൊരു പ്രവാസിക്കും വലിയൊരു ധൈര്യം തന്നെയാണ്.

Big ticket lucky draw: ഇനി ഡ്രൈവർ അല്ല കോടീശ്വരൻ!!ബിഗ് ടിക്കറ്റിൽ ഭാഗ്യം തുണച്ചു,ജീവിതം മാറ്റി മറിച്ചു;ദുബായിലുള്ള മലയാളി ഡ്രൈവർക്ക് കോടികളുടെ ജാക്ക്പോട്ട്

UAE May 4, 2026

Big ticket winner
Big ticket winner

Big ticket lucky draw;ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ദുബായിലുള്ള 48 കാരനായ മലയാളി ഡ്രൈവർ അബ്ദുൾ റഷീദ് അലിപ്ര വളപ്പിൽ 25 മില്യൺ ദിർഹം സമ്മാനം നേടി.

യുഎഇയിൽ താമസിക്കുന്ന അബ്ദുൾ റഷീദ് കഴിഞ്ഞ ആറ് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. കഴിഞ്ഞ 17 വർഷമായി ദുബായിൽ താമസിക്കുകയാണ് അബ്ദുൾ റഷീദ്.

സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെയാണ് ഈ വിജയ നിമിഷം അറിഞ്ഞതെന്നും അത് തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും അബ്ദുൾ റഷീദ് പറഞ്ഞു. അബ്ദുൾ റഷീദ് ഏപ്രിൽ 19 ന് വാങ്ങിയ 012318 എന്ന ടിക്കറ്റ് നമ്പറിനാണ് 25 മില്യൺ ദിർഹം സമ്മാനം ലഭിച്ചത്.

ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും; യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

UAE May 3, 2026

watsapp

ദുബൈ: യുഎഇയിലെ പ്രവാസികളുടെയും സ്വദേശികളുടെയും നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് വാട്ട്‌സാപ്പ്. എന്നാൽ, കേവലം ഒരു മെസേജിംഗ് ആപ്പ് എന്നതിലുപരി, വാട്ട്‌സാപ്പ് ഉപയോഗത്തിൽ യുഎഇ നിയമങ്ങൾ വളരെ കർക്കശമാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ നിയമക്കുരുക്കുകളിലേക്കും ലക്ഷക്കണക്കിന് ദിർഹം പിഴയിലേക്കും നയിച്ചേക്കാം. വാട്ട്‌സാപ്പ് ഉപയോക്താക്കൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു.

1. ബാങ്കിംഗ് സേവനങ്ങൾക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കരുത്

യുഎഇ സെൻട്രൽ ബാങ്കിന്റെ പുതിയ ഉത്തരവ് പ്രകാരം, 2026 മെയ് 1 മുതൽ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്തൃ സേവനങ്ങൾക്കായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ പാടില്ല. ഒടിപികൾ (OTP), ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, മറ്റ് സ്വകാര്യ സാമ്പത്തിക വിവരങ്ങൾ എന്നിവ വാട്ട്‌സ്ആപ്പ് വഴി കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്. വിവരങ്ങൾ യുഎഇക്ക് പുറത്തുള്ള സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നത് ഡാറ്റാ സുരക്ഷയെ ബാധിക്കുമെന്നതിനാലാണിത്. അതിനാൽ, ബാങ്കിംഗ് ആവശ്യങ്ങൾക്കായി ഔദ്യോഗിക ആപ്പുകളോ കോൾ സെന്ററുകളോ മാത്രം ഉപയോഗിക്കുക.

2. സ്വകാര്യ ചാറ്റുകൾ നിയമത്തിന് പുറത്തല്ല

നിങ്ങൾ സുഹൃത്തിനയക്കുന്ന സ്വകാര്യ സന്ദേശമോ ഒരു ഗ്രൂപ്പിലെ ചാറ്റോ നിയമപരിധിയിൽ വരില്ല എന്ന് കരുതരുത്. യുഎഇ സൈബർ കുറ്റകൃത്യ നിയമങ്ങൾ വാട്ട്‌സ്ആപ്പ് ചാറ്റുകൾക്കും ബാധകമാണ്. ഒരാളുടെ സമ്മതമില്ലാതെ ചിത്രം പങ്കിടുകയോ, അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ അയക്കുകയോ, സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഫോർവേഡ് ചെയ്യുകയോ ചെയ്താൽ 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ശിക്ഷ ലഭിക്കാം. ഒരു സന്ദേശം മറ്റൊരാൾക്ക് അയക്കുന്നത് പോലും കുറ്റകരമായാണ് നിയമം കണക്കാക്കുന്നത്.

3. ഗ്രൂപ്പ് അഡ്മിൻമാർ ജാഗ്രത പാലിക്കുക

ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആണോ നിങ്ങൾ? എങ്കിൽ ഉത്തരവാദിത്തം ഇരട്ടിയാണ്. ഗ്രൂപ്പിൽ ആരെങ്കിലും നിയമവിരുദ്ധമായ ഉള്ളടക്കം (ഉദാഹരണത്തിന്: വ്യാജവാർത്തകൾ, അശ്ലീലം, വിദ്വേഷ പ്രസംഗങ്ങൾ) പോസ്റ്റ് ചെയ്താൽ അത് നീക്കം ചെയ്യാൻ അഡ്മിൻ ബാധ്യസ്ഥനാണ്. നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്ത അഡ്മിൻമാർക്കെതിരെ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 53 പ്രകാരം കേസെടുക്കാം. സംശയാസ്പദമായ സന്ദേശങ്ങൾ വന്നാൽ ഉടൻ നീക്കം ചെയ്യുകയും കുറ്റക്കാരെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ് സുരക്ഷിതം.

4. കോടതിയിൽ തെളിവായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ

വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ നിയമപരമായ തർക്കങ്ങളിൽ കോടതിയിൽ തെളിവായി സ്വീകരിക്കുമെന്ന് ദുബൈ കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം സന്ദേശങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി അവ വ്യാജമല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിവാഹമോചനം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കേസുകളിൽ വാട്ട്‌സ്ആപ്പ് ചാറ്റുകൾ നിർണ്ണായക തെളിവുകളായി മാറാറുണ്ട്. അതിനാൽ, സന്ദേശങ്ങൾ അയക്കുമ്പോൾ വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.

5. വാട്ട്‌സ്ആപ്പ് വെബിൽ വീഡിയോ/വോയ്‌സ് കോളിംഗ്

വാട്ട്‌സ്ആപ്പ് വെബ് പതിപ്പിൽ നേരിട്ട് കോളുകൾ വിളിക്കാനുള്ള സംവിധാനം ബീറ്റാ ഉപയോക്താക്കൾക്കായി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മുമ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചർ ഇപ്പോൾ ബ്രൗസറുകളിലും എത്തും. എന്നാൽ, യുഎഇയിൽ വാട്ട്‌സ്ആപ്പ് കോളിംഗിനുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, ടെലികോം അതോറിറ്റിയുടെ (TDRA) അനുമതിയോടെ മാത്രമേ ഈ സേവനം പൂർണ്ണതോതിൽ ലഭ്യമാകൂ.

ചുരുക്കത്തിൽ വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം ടൈപ്പ് ചെയ്യുന്നതിനോ ഫോർവേഡ് ചെയ്യുന്നതിനോ മുൻപ് അത് നിയമവിരുദ്ധമല്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തമാണ്

പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയുടെ പുതിയ യാത്രാ വിലക്ക് ബാധിക്കുമോ? അറിയേണ്ട കാര്യങ്ങൾ

UAE May 2, 2026

kuwait airways

യുഎഇ: മിഡിൽ ഈസ്റ്റിൽ നിലനിന്നിരുന്ന സാഹചര്യങ്ങൾ കാരണം ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യുന്നതിന് വിദേശകാര്യ മന്ത്രാലയം കർശന വിലക്ക് ഏർപ്പെടുത്തി. കൂടാതെ ഈ രാജ്യങ്ങളിൽ കഴിയുന്ന എല്ലാ യുഎഇ പൗരന്മാരും എത്രയും പെട്ടന്ന് തന്നെ രാജ്യത്തേക്ക് തിരിച്ചെത്തണമെന്നും അറിയിച്ചു.ഈ നിർദേശം പുറത്ത് വന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ ചില ആശങ്കകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ നടപടിയായാണ് ഇതിനെ കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾ കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം

ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതും ഒമ്പതോളം പേർ കൊല്ലപ്പെട്ടതുമെല്ലാം സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 2021 മുതൽ 2025 വരെ ലെബനനിലേക്ക് നിലനിന്നിരുന്ന യാത്രാ വിലക്ക് കഴിഞ്ഞ മേയ് മാസത്തിലാണ് നീക്കം ചെയ്തിരുന്നത്.

എന്നാൽ പ്രാദേശിക പ്രതിസന്ധികൾ വന്നതോടെ വീണ്ടും വിലക്ക് ഏർപ്പെടുത്താൻ യുഎഇ നിർബന്ധിതരായിരിക്കുന്നതായും അറിയിച്ചു. കൂടാതെ ഇറാൻ, ഇറാഖ്, ലെബനൻ എന്നീ രാജ്യങ്ങൾ നിലവിലെ പ്രാദേശിക യുദ്ധത്തിന്റെ പ്രധാന കേന്ദ്രങ്ങളായി തുടരുന്നത് പ്രവാസികളടക്കമുള്ള എല്ലാവരിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ഈ യാത്രാ വിലക്ക് പ്രധാനമായും യുഎഇ പൗരന്മാർക്കാണെങ്കിലും യുഎഇയിൽ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ചും ഇത് വളരെ നിർണ്ണായകമായ ഒരു അറിയിപ്പാണ്. കൂടാതെ യുഎഇയുടെ ഈ നീക്കം വിമാന സർവീസുകളെയും ട്രാൻസിറ്റ് യാത്രകളെയും ബാധിക്കാൻ സാധ്യതയുള്ളതായും അറിയിച്ചു.

അതിനാൽ ഇറാൻ, ഇറാഖ് അല്ലെങ്കിൽ ലെബനൻ വഴി കണക്റ്റിംഗ് ഫ്ലൈറ്റുകൾ പ്ലാൻ ചെയ്തിട്ടുള്ള പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുള്ളതായും അറിയിച്ചു. വ്യോമപാതയിലെ മാറ്റങ്ങളോ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നതോ മൂലം നിങ്ങളുടെ യാത്രാ പ്ലാനുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപായി എയർലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തുകയും വേണം.

കൂടാതെ മേഖലയിലെ സംഘർഷം ഇന്ധനവില ഉയരാനും വിമാന ടിക്കറ്റ് നിരക്ക് കൂടാനും കാരണമായേക്കാം എന്നതിനാൽ വരാനിരിക്കുന്ന അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നത് നന്നായിരിക്കുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. അതിനാൽ ഈ സംഘർഷ ഘട്ടത്തിൽ യുഎഇ നൽകുന്ന നിർദ്ദേശങ്ങൾ പൗരന്മാരെ പോലെ തന്നെ പ്രവാസികളും ഗൗരവമായി തന്നെ കാണണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *