
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുപാത തുറക്കാന്‍ ഇറാന്‍ മുന്നോട്ട് വച്ച ഉപാധി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ഇറാന്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധം തുടങ്ങുന്ന കാര്യം ട്രംപ് ആലോചിക്കുന്നു എന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഉപാധികള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണത്രെ ട്രംപ്.
ഹോര്‍മുസ് പാത തുറക്കാന്‍ ഇറാന്‍ രണ്ട് കാര്യങ്ങളാണ് മുന്നോട്ട് വച്ചത്. ഉപരോധം പിന്‍വലിക്കണം, സൈനിക നടപടി അവസാനിപ്പിക്കണം എന്നിവയായിരുന്നു അത്. എന്നാല്‍ ട്രംപ് ഇതിനോട് യോജിച്ചില്ല. വീണ്ടും ആക്രമണം തുടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നു. ഇതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 120 ഡോളറിലെത്തി.
ബുധനാഴ്ച ക്രൂഡ് ഓയില്‍ വിലയില്‍ 7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ധന വില വര്‍ധിച്ചതോടെ ആഗോള സാമ്പത്തിക രംഗം കൂടുതല്‍ തകിടം മറിയും. ഏപ്രിലില്‍ മാത്രം ക്രൂഡ് ഓയില്‍ വിലയില്‍ 17 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെടാനും സ്വര്‍ണവില കുറയാനും ഇതോടെ വഴിയൊരുങ്ങി.
ഇറാനെതിരായ ആക്രമണത്തിന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് സേനാ വിഭാഗം ഒരുങ്ങുന്നു എന്നാണ് ആക്‌സിയോസ് റിപ്പോര്‍ട്ട്. ആണവ കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ട എന്നാണ് ഇറാന്റെ നിലപാട്. ഇക്കാര്യം അമേരിക്ക അംഗീകരിക്കുന്നില്ല. പാകിസ്താന്‍ വഴിയാണ് ഇറാന്‍ തങ്ങളുടെ നിലപാട് അമരിക്കയെ അറിയിച്ചത്. ഇറാനെതിരായ ആക്രമണം വീണ്ടും തുടങ്ങിയാല്‍ വിപണികള്‍ കൂടുതല്‍ നഷ്ടത്തിലേക്ക് വീഴും.
പാചക വാതക വില കൂടും
എണ്ണ കമ്പനികള്‍ പാചക വാതക വില കുത്തനെ കൂട്ടാന്‍ ആലോചിക്കുന്നു. ഗ്യാസ് സിലിണ്ടറിന് 200 രൂപ വര്‍ധിപ്പിക്കണം എന്നാണ് ആവശ്യം. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. എങ്കിലും 100 രൂപ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, പെട്രോള്‍ ലിറ്റിറിന് 15 രൂപയും ഡീസല്‍ ലിറ്ററിന് 18 രൂപയും എണ്ണ കമ്പനികള്‍ക്ക് നഷ്ടമുണ്ടത്രെ.
ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍, പാചക വാതകം എന്നിവയ്ക്ക് പുറമെ പെട്രോള്‍, ഡീസല്‍ വിലയും വര്‍ധിപ്പിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വില കൂട്ടിയേക്കുമെന്ന പ്രചാരണവുമുണ്ട്. നിലവില്‍ 1000 രൂപയ്ക്ക് അടുത്തു വരും ഒരു ഗ്യാസ് സിലിണ്ടറിന്. വൈകാതെ 1100 രൂപയിലേക്ക് എത്തുമെന്നാണ് വിവരം. മാര്‍ച്ച് ഏഴിന് 60 രൂപ സിലിണ്ടറിന് കൂട്ടിയിരുന്നു. ഇതോടെയാണ് വില 965ലേക്ക് ഉയര്‍ന്നത്
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ വരാനിരിക്കുന്നത് അവധി ആഘോഷങ്ങളുടെ കാലം; 2026-ലെ പ്രധാന നീണ്ട വാരാന്ത്യങ്ങൾ ഇവയാണ്
UAE April 30, 2026

ദുബൈ: പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആവേശകരമായ വർഷമാണ് 2026. ചെറിയ യാത്രകൾക്കും വിശ്രമത്തിനുമായി സമയം കണ്ടെത്തുന്നവർക്ക് അനുയോജ്യമായ രീതിയിലാണ് ഇത്തവണത്തെ പൊതു അവധി ദിനങ്ങൾ വരുന്നത്. ഇസ് ലാമിക കലണ്ടർ പ്രകാരം കൃത്യമായ തീയതികളിൽ മാറ്റം വരാമെങ്കിലും, നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ആറ് ദിവസം വരെ നീളുന്ന വമ്പൻ അവധി ദിവസങ്ങൾ ലഭിക്കുമെന്നാണ്.
1. ബലിപെരുന്നാൾ: ആറ് ദിവസത്തെ വലിയ അവധി
2026-ലെ ഏറ്റവും ദൈർഘ്യമേറിയ അവധി ലഭിക്കാൻ സാധ്യതയുള്ളത് ബലിപെരുന്നാളിനാണ്. നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം മെയ് 26 ചൊവ്വാഴ്ചയായിരിക്കും അറഫാ ദിനം. ഇതിൽ മാറ്റം വന്നേക്കാം. തുടർന്നുള്ള മൂന്ന് ദിവസങ്ങൾ (മെയ് 27, 28, 29 – ബുധൻ, വ്യാഴം, വെള്ളി) ഈദ് അവധിയായി ലഭിച്ചേക്കാം. ശനിയും ഞായറും വാരാന്ത്യ അവധി കൂടി ചേരുന്നതോടെ മൊത്തം 6 ദിവസത്തെ വലിയൊരു ഇടവേളയാണ് നിങ്ങളെ കാത്തിരിക്കുന്നത്.
2. ഹിജ്‌റ പുതുവർഷം
ജൂൺ മാസത്തിലാണ് അടുത്ത നീണ്ട വാരാന്ത്യത്തിന് സാധ്യതയുള്ളത്. ജൂൺ 16 ചൊവ്വാഴ്ചയാണ് ഹിജ്റ പുതുവർഷം പ്രവചിക്കപ്പെടുന്നത്. എന്നാൽ പുതിയ അവധി നിയമം അനുസരിച്ച് ഇത് ജൂൺ 15 തിങ്കളാഴ്ചയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങൾ ചേർത്ത് 3 ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും.
3. നബി ദിനം
ഓഗസ്റ്റ് മാസത്തിലും ഒരു നീണ്ട വാരാന്ത്യം പ്രതീക്ഷിക്കാം. പ്രവചനങ്ങൾ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം. ഈ അവധി ഓഗസ്റ്റ് 24 തിങ്കളാഴ്ചയിലേക്ക് മാറ്റുകയാണെങ്കിൽ, അവിടെയും 3 ദിവസത്തെ ഇടവേള ലഭിക്കുന്നതാണ്
ദേശീയ ദിനം: ഒരു സർപ്രൈസ് അവധിക്ക് സാധ്യത?
ഡിസംബർ മാസത്തിലെ ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 2, 3 (ബുധൻ, വ്യാഴം) തീയതികളിലാണ് വരുന്നത്. സർക്കാർ ഈ അവധികൾ വെള്ളി കൂടി ഉൾപ്പെടുത്തി അഞ്ച് ദിവസത്തേക്കോ, അതല്ലെങ്കിൽ ആഴ്ചയുടെ തുടക്കത്തിലേക്ക് മാറ്റി ആറ് ദിവസത്തേക്കോ നീട്ടുമോ എന്നത് കണ്ടറിയണം. യുഎഇ രൂപീകരണത്തിന്റെ ഔദ്യോഗിക വാർഷികമായതിനാൽ ഡിസംബർ 2-ലെ അവധിയിൽ മാറ്റമുണ്ടാകാൻ സാധ്യത കുറവാണെങ്കിലും, കൂടുതൽ ദിവസങ്ങൾ അവധി ലഭിക്കാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല.
ശ്രദ്ധിക്കുക: ഹിജ്‌റ കലണ്ടർ പ്രകാരമുള്ള അവധി ദിവസങ്ങൾ ചന്ദ്രദർശനത്തിന് അനുസരിച്ച് മാറ്റം വരാവുന്നതാണ്. ഔദ്യോഗിക സ്ഥിരീകരണം അതാത് സമയങ്ങളിൽ യുഎഇ അധികൃതർ പുറപ്പെടുവിക്കും.
യുഎഇയിൽ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ഇന്റർനെറ്റും ചികിത്സാ സൗകര്യവും നിർബന്ധം; ; പുതിയ നിയമങ്ങളെ കുറിച്ച് അറിയൂ
UAE Greeshma Staff Editor — April 29, 2026 · 0 Comment

UAE MOHRE worker housing regulationsഅബുദാബി: യുഎഇയിലെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി താമസസൗകര്യങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). സൗജന്യ ഇന്റർനെറ്റ്, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ, വിനോദ മേഖലകൾ എന്നിവയുൾപ്പെടെയുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രധാന നിയമങ്ങൾ:
ശുചിത്വവും സുരക്ഷയും: താമസസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം, ശരിയായ വെളിച്ചം, ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം, സുരക്ഷിതമായ ഗ്യാസ് കണക്ഷൻ, കീടനാശിനി പ്രയോഗം എന്നിവ ഉറപ്പാക്കണം.
താമസവും ഇന്റർനെറ്റും: എല്ലാ തൊഴിലാളികൾക്കും അനുയോജ്യമായ താമസസൗകര്യം തൊഴിലുടമ ഉറപ്പാക്കണം. അല്ലാത്തപക്ഷം താമസ അലവൻസ് നൽകണം. താമസസ്ഥലങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സൗകര്യം നിർബന്ധമാക്കിയിട്ടുണ്ട്.
ചികിത്സാ സൗകര്യം: 1,000-ൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ ഉണ്ടായിരിക്കണം. വലിയ താമസസൗകര്യങ്ങളിൽ ഡോക്ടർമാർ, നഴ്സുമാർ, ആംബുലൻസ് എന്നിവയും ഉറപ്പാക്കണം.
ക്ഷേമപ്രവർത്തനങ്ങൾ: തൊഴിലാളികളുടെ മാനസികാരോഗ്യം കണക്കിലെടുത്ത് അവധി ദിവസങ്ങളിൽ വിനോദ പരിപാടികളും സാമൂഹിക കൂട്ടായ്മകളും സംഘടിപ്പിക്കണം.
സ്ഥലനിർണ്ണയവും സുരക്ഷയും:
തൊഴിലാളികളുടെ താമസസ്ഥലങ്ങൾ വ്യാവസായിക മേഖലകൾക്കും യാത്രാ സൗകര്യങ്ങൾക്കും അടുത്തായിരിക്കണം. എന്നാൽ കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ നിന്നും മലിനീകരണമുള്ള സ്ഥലങ്ങളിൽ നിന്നും കൃത്യമായ അകലം പാലിക്കണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഐസൊലേഷൻ മുറികളും പ്രത്യേക സുരക്ഷാ പ്ലാനുകളും തയ്യാറാക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.
അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം:
തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചും സുരക്ഷാ നിയമങ്ങളെക്കുറിച്ചും വിവിധ ഭാഷകളിൽ രേഖാമൂലം വിവരങ്ങൾ നൽകണം. പരാതികൾ സമർപ്പിക്കേണ്ട രീതിയും അധികൃതരുമായി ബന്ധപ്പെടാനുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തണം. തീയണയ്ക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും അടിയന്തര സാഹചര്യങ്ങളിൽ കെട്ടിടം ഒഴിഞ്ഞു പോകുന്നതിലും തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകണമെന്നും പുതിയ നിയമം അനുശാസിക്കുന്നു
ഇനി പറ ദുബായിൽ ഗതാഗത കുരുക്കിന് ബൈ ബൈ!!ദുബൈയിൽ ഇനി ‘ഗ്ലൈഡ്‌വേസ്’ യുഗം; ഗതാഗതക്കുരുക്ക് അഴിക്കാൻ ഡ്രൈവറില്ലാ പോഡുകൾ എത്തുന്നു
UAE Nazia Staff Editor — April 29, 2026 · 0 Comment

ദുബൈ: ഇമാറാത്തിലെ പ്രധാന നഗരവീഥികളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘ഗ്ലൈഡ്‌വേസ്’ (Glideways) എന്ന ഡ്രൈവറില്ലാ ഇലക്ട്രിക് പോഡ് സംവിധാനമാണ് ദുബൈ അവതരിപ്പിക്കുന്നത്. നിലവിലുള്ള റോഡ് ഗതാഗതത്തെ ഒട്ടും ബാധിക്കാതെ, പ്രത്യേകം സജ്ജമാക്കിയ ട്രാക്കുകളിലൂടെയായിരിക്കും ഇവയുടെ സഞ്ചാരം.
എന്താണ് ഗ്ലൈഡ്‌വേസ്?
കൃത്രിമബുദ്ധി ഉപയോഗിച്ച് സ്വയം നിയന്ത്രിക്കപ്പെടുന്ന ചെറു വാഹനങ്ങളാണ് ഗ്ലൈഡ്‌വേസ്. നഗരത്തിലെ തിരക്കേറിയ ഇടങ്ങളിൽ ഇടുങ്ങിയ ട്രാക്കുകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രധാന പ്രത്യേകതകൾ
- യാത്രക്കാരുടെ എണ്ണം: ഒരേസമയം 4 മുതൽ 6 പേർക്ക് വരെ സുഖമായി യാത്ര ചെയ്യാം.
- ഊർജ്ജക്ഷമത: പരിസ്ഥിതി സൗഹൃദമായ ഈ ഇലക്ട്രിക് വാഹനങ്ങൾ ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കും.
ആദ്യഘട്ടത്തിൽ നാല് പ്രധാന റൂട്ടുകൾ
ഈ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്ന പദ്ധതിക്കായി നാല് പ്രധാന കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
- നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ – ബ്ലൂവാട്ടേഴ്‌സ്: 2.8 കിലോമീറ്റർ നീളുന്ന പ്രധാന റൂട്ട്.
- മദീനത്ത് ജുമൈറ.
- അൽസെർക്കൽ അവന്യൂ & ടൈംസ് സ്ക്വയർ സെന്റർ.
- ദുബൈ ഫെസ്റ്റിവൽ സിറ്റി.
സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്കായി ബഹുനില പാർക്കിംഗ് കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് ‘പാർക്ക്-ആൻഡ്-റൈഡ്’ സൗകര്യവും ഇതിന്റെ ഭാഗമായി ഉണ്ടാകും. തിരക്കേറിയ ഇടങ്ങളിൽ കാർ പാർക്ക് ചെയ്ത ശേഷം ഗ്ലൈഡ്‌വേസ് വഴി വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇത് സഹായിക്കും.
അമേരിക്കൻ കമ്പനിയായ ഗ്ലൈഡ്‌വേസുമായി ചേർന്നാണ് ദുബൈ ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ ട്രാക്കുകൾ നിർമ്മിച്ച് പ്രവർത്തനം തുടങ്ങാമെന്നതാണ് ഈ പദ്ധതിയോടുള്ള താൽപ്പര്യത്തിന് പിന്നിലെ പ്രധാന കാരണം. ദുബൈയ്ക്ക് പിന്നാലെ അബുദബിയിലും സമാനമായ പദ്ധതി ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. നഗരത്തിലെ ഓരോ മിനിറ്റും വിലപ്പെട്ടതാണെന്ന് കരുതുന്ന ദുബൈ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഈ പുതിയ യാത്രാ സംവിധാനം വലിയ ആശ്വാസമാകുമെന്നുറപ്പാണ്