
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കുവൈത്തിൽ കർശന പരിശോധന ശക്തമാക്കുമെന്ന് മാനവ ശേഷി സമിതി അറിയിച്ചു. തൊഴിലാളികളുടെ മാസശമ്പളം ഔദ്യോഗിക ബാങ്കുകൾ മുഖേന മാത്രം വിതരണം ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
വേതന സംരക്ഷണ സംവിധാനം (WPS) കൂടുതൽ ശക്തമായി നടപ്പാക്കുന്നതിനായി അടുത്ത ദിവസങ്ങളിൽ നിരീക്ഷണം കടുപ്പിക്കും. തൊഴിലാളികൾക്ക് സമയബന്ധിതമായി ശമ്പളം ലഭിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കുന്നതിനും ശമ്പള വിതരണത്തിലെ സുതാര്യത നിലനിർത്തുന്നതിനുമാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്. ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ ഫയലുകൾ സ്വമേധയാ മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും പിഴശിക്ഷകളും മറ്റ് നിയമപരമായ നടപടി ക്രമങ്ങളും നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
കുവൈറ്റിൽ ഓൺലൈൻ പണമിടപാടുകൾക്ക് ‘മൊബൈൽ ഐഡി’ നിർബന്ധം
Kuwait Greeshma Staff Editor — April 23, 2026 · 0 Comment

Kuwait Mobile ID mandatory :കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാമ്പത്തിക സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ വഴി വിദേശങ്ങളിലേക്ക് പണമയക്കുന്നതിന് ‘കുവൈറ്റ് മൊബൈൽ ഐഡി’ (Kuwait Mobile ID) ആപ്പ് വഴിയുള്ള പരിശോധന സെൻട്രൽ ബാങ്ക് നിർബന്ധമാക്കി. സൈബർ തട്ടിപ്പുകൾ തടയുന്നതിനും ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ നടപടി.
ഇനി മുതൽ ഓൺലൈൻ ആപ്പുകൾ വഴിയോ എക്സ്ചേഞ്ച് വെബ്‌സൈറ്റുകൾ വഴിയോ പണമയക്കുമ്പോൾ ഉപഭോക്താക്കൾ മൊബൈൽ ഐഡി ആപ്പ് വഴി ഐഡന്റിറ്റി വെരിഫിക്കേഷൻ പൂർത്തിയാക്കണം. പണമയക്കുന്നത് യഥാർത്ഥ അക്കൗണ്ട് ഉടമ തന്നെയാണെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.