Saudia airline resumes flights : സൗദിയ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു; ദുബായ്, അബുദാബി, അമ്മാൻ വിമാനങ്ങൾ നാളെ മുതൽ; യാത്രക്കാർ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദ്ദേശം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Saudia airline resumes flights : റിയാദ്: മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ ‘സൗദിയ’ പുനരാരംഭിക്കുന്നു. 2026 ഏപ്രിൽ 11 ശനിയാഴ്ച മുതൽ ദുബായ്, അബുദാബി, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുക്കപ്പെട്ട സർവീസുകൾ വീണ്ടും തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

പുനരാരംഭിക്കുന്ന പ്രധാന സർവീസുകൾ:

ജിദ്ദയിൽ നിന്നുള്ള സർവീസുകൾ:

  • ജിദ്ദ – ദുബായ് (SV588)
  • ജിദ്ദ – അമ്മാൻ (SV631)
  • ജിദ്ദ – അബുദാബി (SV570)

തിരികെയുള്ള സർവീസുകൾ:

  • ദുബായ് – ജിദ്ദ (SV589)
  • അമ്മാൻ – ജിദ്ദ (SV632)
  • അബുദാബി – ജിദ്ദ (SV571)

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് വിമാന സമയക്രമത്തിൽ ഇനിയും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സൗദിയയുടെ ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ വഴി വിമാനത്തിന്റെ നിലവിലെ സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് എയർലൈൻ നിർദ്ദേശിച്ചു. പ്രവർത്തനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലാകുന്ന മുറയ്ക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നും സൗദിയ വ്യക്തമാക്കി.

എമിറേറ്റ്‌സ് സർവീസുകൾ 100 നഗരങ്ങളിലേക്ക്; ടിക്കറ്റ് മാറ്റുന്നതിനും റീഫണ്ടിനും പ്രത്യേക ഇളവുകൾ; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

UAE Greeshma Staff Editor — April 10, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

image 5

Emirates flight updates Dubai April 2026 : ദുബായ്: നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് തങ്ങളുടെ വിമാന സർവീസുകളിൽ എമിറേറ്റ്‌സ് ക്രമീകരണങ്ങൾ വരുത്തി. ലോകത്തെ നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ തോതിൽ സർവീസ് തുടരുന്നതായും യാത്രക്കാർ വിമാനത്തിന്റെ സ്റ്റാറ്റസ് ഇടയ്ക്കിടെ പരിശോധിക്കണമെന്നും എമിറേറ്റ്‌സ് അറിയിച്ചു. സർവീസുകളിൽ മാറ്റം വന്നവർക്കായി പ്രത്യേക റീബുക്കിംഗ് സൗകര്യങ്ങളും വിമാനക്കമ്പനി ഒരുക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് ലഭിക്കുന്ന പ്രധാന സേവനങ്ങൾ:

  • സൗജന്യ മാറ്റങ്ങൾ: ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മാറ്റുന്നതിന് ഒരു തവണ ഫീസ് ഈടാക്കില്ല. ടിക്കറ്റിന്റെ കാലാവധിക്കുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ സൗകര്യം ഉപയോഗിക്കാം.
  • റീബുക്കിംഗ് സൗകര്യം: സർവീസുകളിൽ മാറ്റം വന്നാൽ ലഭ്യമായ അടുത്ത വിമാനത്തിൽ യാത്രക്കാരെ ഉൾപ്പെടുത്തും. ഫെബ്രുവരി 28 മുതൽ മെയ് 31 വരെ യാത്ര നിശ്ചയിച്ചിരുന്നവർക്ക് ടിക്കറ്റ് മാറ്റുകയോ റീഫണ്ട് ആവശ്യപ്പെടുകയോ ചെയ്യാം.
  • തീയതിയും ലക്ഷ്യസ്ഥാനവും: ജൂൺ 15-ന് മുൻപുള്ള മറ്റൊരു ദിവസത്തേക്കോ അല്ലെങ്കിൽ അതേ റീജിയണിലുള്ള മറ്റൊരു നഗരത്തിലേക്കോ ടിക്കറ്റ് മാറ്റാൻ സാധിക്കും.
  • റീഫണ്ട് (പണം തിരികെ ലഭിക്കാൻ): എമിറേറ്റ്‌സ് വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് എടുത്തവർക്ക് ഓൺലൈൻ ഫോം വഴി പണം തിരികെ ആവശ്യപ്പെടാം. ട്രാവൽ ഏജന്റുകൾ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ അവരുമായി ബന്ധപ്പെടണം.

പ്രത്യേക ശ്രദ്ധയ്ക്ക്:

റീബുക്കിംഗ് പൂർത്തിയാക്കിയ ശേഷം മാത്രം റീഫണ്ട് നടപടികളിലേക്ക് കടക്കുക. റീഫണ്ട് അപേക്ഷ നൽകിയാൽ ആ ടിക്കറ്റിലുള്ള മറ്റ് യാത്രകൾ റദ്ദാക്കപ്പെടുമെന്ന് എമിറേറ്റ്‌സ് ഓർമ്മിപ്പിച്ചു. ഏപ്രിൽ 2 മുതൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഒരു തവണ സൗജന്യമായി തീയതി മാറ്റാൻ സൗകര്യമുണ്ടാകും.

ഹോർമുസ് കടക്കാൻ അനുമതി കാത്ത് 230 എണ്ണക്കപ്പലുകൾ, നിയന്ത്രണത്തിന് യുഎഇയുടെ കർശന എതിർപ്പ്

UAE Nazia Staff Editor — April 10, 2026 · 0 Comment

308628

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE Minister ദുബായ്: ഹോർമുസ് കടലിടുക്ക് ഒരു രാജ്യത്തിന്റെയും ഉടമസ്ഥതയിലുള്ളതല്ലെന്ന് യുഎഇ വ്യവസായ, സാങ്കേതികവിദ്യാ മന്ത്രി സുൽത്താൻ അൽ ജാബിർ. 230 എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ അനുമതി കാത്ത് നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു നിബന്ധനയും ഉപാധികളുമില്ലാതെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പെട്രോൾ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനും ഹോർമൂസ് തടസ്സ രഹിതമാകണം. ഏകദേശം 230 കപ്പലുകളാണ് എണ്ണ നിറച്ച കണ്ടെയ്‌നറുകളുമായി യാത്രയ്ക്ക് ഒരുങ്ങി നിൽക്കുന്നത്. ഇതിൽ 80 ശതമാനവും ഏഷ്യയിലേക്ക് കൊണ്ടുപോകുന്നത്. ഉപാധികളില്ലാതെ ഈ കപ്പലുകൾ കടത്തി വിടണം. യുദ്ധത്തിനു മുൻപ് ഹോർമൂസ് കടന്നുപോയ കപ്പലുകൾ അവരുടെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തുന്നതേയുള്ളു. ലോക ഇന്ധന വിപണിയിലെ വിടവ് നികത്തുകയാണ് അടിയന്തര ആവശ്യം. ലോകത്തെ ഇന്ധന കയറ്റുമതിയുടെ 20 ശതമാനവും ഹോർമൂസ് വഴിയാണ് കടന്നു പോകുന്നത്. നിയന്ത്രണങ്ങളില്ലാതെ ഹോർമൂസ് തുറന്നിട്ടാൽ മാത്രമേ വിപണിയിൽ തുല്യത നിലനിർത്താൻ കഴിയൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ നിയന്ത്രിക്കുന്ന ഒരു സ്വാഭാവിക പാതയാണ് ഹോർമുസ് കടലിടുക്കെന്നും ഇത് ഏതെങ്കിലും സംസ്ഥാനം നിർമ്മിച്ചതോ, എഞ്ചിനീയറിംഗ് ചെയ്തതോ, ധനസഹായം നൽകിയതോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Massive attack on Saudi; സഊദി അറേബ്യയിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടന്നത് വ്യാപക ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, എണ്ണ ഉൽപ്പാദനവും…

Massive attack on Saudi; റിയാദ്: സഊദി അറേബ്യയിലെ തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്  തുടർച്ചയായ ആക്രമണങ്ങൾ. രാജ്യത്തെ തന്ത്രപ്രധാന വ്യവസായ ശാലകൾ കേന്ദ്രീകരിക്കുന്ന കിഴക്കൻ പ്രവിശ്യ, യാമ്പു ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലെ എണ്ണ-വാതക ഉൽപ്പാദന കേന്ദ്രങ്ങൾ, ശുദ്ധീകരണശാലകൾ, പെട്രോകെമിക്കൽ, വൈദ്യുതി ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കടുത്ത ആക്രമണം.

ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി സഊദി അറേബ്യ അറിയിച്ചു. സഊദി എനർജി കമ്പനിയിലെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരു സഊദി പൗരനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആക്രമണത്തെത്തുടർന്ന് രാജ്യത്തെ ഊർജ്ജ മേഖലയിലെ പല നിർണ്ണായക പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. ജുബൈലിലെ സാറ്റോർപ് , റാസ് തന്നൂറ റിഫൈനറി, യാൻബുവിലെ സാംറെഫ് , റിയാദ് റിഫൈനറി എന്നിവിടങ്ങളിലെ ആക്രമണം ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെയും ബാധിച്ചു. ആഗോള വിപണിയിലേക്ക് എണ്ണ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കിഴക്ക്-പടിഞ്ഞാറൻ പൈപ്പ് ലൈനിലെ പമ്പിംഗ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം പ്രതിദിനം 700,000 ബാരൽ എണ്ണയുടെ നീക്കത്തെ ബാധിച്ചു.

മനീഫ ഉൽപ്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം വഴി പ്രതിദിനം 300,000 ബാരലിന്റെ കുറവുണ്ടായി. നേരത്തെ ഖുറൈസ് കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിലും സമാനമായ കുറവുണ്ടായതോടെ രാജ്യത്തിന്റെ മൊത്തം ഉൽപ്പാദന ശേഷിയിൽ പ്രതിദിനം 600,000 ബാരലിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജുവൈമയിലെ പ്രോസസിംഗ് പ്ലാന്റുകൾക്ക് തീപിടിച്ചതോടെ എൽപിജി, പ്രകൃതി വാതക ദ്രാവകങ്ങൾ എന്നിവയുടെ കയറ്റുമതിയിലും തടസ്സമുണ്ടായി.

ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ തുടരുന്നത് ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും എണ്ണ വിപണിയിൽ വലിയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾക്കായി കരുതിവെച്ചിരുന്ന കരുതൽ ശേഖരത്തിൽ കുറവുണ്ടായതായും ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി

Related Posts

Leave a Reply

Your email address will not be published. Required fields are marked *