
Google Maps baggage tracking :വിമാനത്താവളങ്ങളിൽ ബാഗേജ് നഷ്ടപ്പെടാറുണ്ടോ? ഇനി ആ ടെൻഷൻ വേണ്ട. ബാഗേജ് നഷ്ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാഗേജിന്റെ ലൈവ് ലൊക്കേഷൻ എയർലൈനുമായി പങ്കുവെക്കാൻ കഴിയും. ടർക്കിഷ് എയർലൈൻസുമായി ഈ സംവിധാനം ഇതിനകം തന്നെ സജീവമാക്കിയിട്ടുണ്ട്
യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന ലളിതമായ രീതിയിലാണ് ഗൂഗിൾ ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാത്രക്കാർ അവരുടെ ലഗേജിൽ ഒരു ഫൈൻഡ് ഹബ് ട്രാക്കർ ഘടിപ്പിച്ചിരിക്കണം. ബാഗേജുകളെത്തിയിട്ടും നിങ്ങളുടെ ബാഗേജ് എത്തിയില്ലെങ്കിൽ ലൈവായി ട്രാക്ക് ചെയ്ത് ബാഗേജ് കണ്ടെത്താൻ ഇത് സഹായിക്കും. അത് എയർലൈൻ ജീവനക്കാരുമായി പങ്കുവെക്കാൻ കഴിയും.
എയർലൈനുകൾ അവരുടെ ഔദ്യോഗിക സൈറ്റിലോ ആപ്പിലോ ഒരു ബാഗേജ് ക്ലെയിം ഫോം ഒരുക്കിയിട്ടുണ്ടാകും. ഫൈൻ ഹബ്ബിൽ നിന്ന് നിങ്ങളുടെ ബാഗേജ് ട്രാക്കിങ് ലിങ്ക് ഫോമിൽ നൽകണം. ഇതിലൂടെ കാണാതാകുന്ന ബാഗേജ് എയർലൈൻ ജീവനക്കാർക്ക് കണ്ടുപിടിക്കാൻ കഴിയും. യാത്രക്കർക്ക് അവർ പങ്കുവെക്കുന്ന ട്രാക്കിങ് ലിങ്ക് എപ്പോൾ വേണമെങ്കിലും നിർത്താലാക്കാവുന്നതാണ്. അല്ലെങ്കിലും ഏഴ് ദിവസം കഴിയുമ്പോൾ അത് തനിയെ പ്രവർത്തനരഹിതമാകുന്നതായിരിക്കും. ആപ്പ് വഴി കൈമാറ്റം ചെയ്യപ്പെടുന്ന എല്ലാ ഡാറ്റയും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു.
അമേരിക്ക കാണാനിരിക്കുന്നത് വൻ ദുരന്തം’; കരയുദ്ധ ഭീഷണിക്കെതിരെ ഇറാൻ, ചർച്ചകളില്ലെന്ന് ട്രംപ്
Uncategorized Greeshma Staff Editor — March 6, 2026 · 0 Comment

Iran US war threat March 2026 : ടെഹ്റാൻ/മനാമ: ഇറാനിൽ കരയുദ്ധം നടത്തുമെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണിക്ക് കനത്ത മറുപടിയുമായി ഇറാൻ. ഇറാൻ മണ്ണിൽ കാലുകുത്തുന്ന അമേരിക്കൻ സൈനികർ ജീവനോടെ മടങ്ങില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി മുന്നറിയിപ്പ് നൽകി. നിലവിൽ അമേരിക്കയുമായി യാതൊരുവിധ സമാധാന ചർച്ചകൾക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ പ്രതികരണം:
- ഭയമില്ല: അമേരിക്കൻ സൈന്യത്തിന്റെ വരവിനെ ഭയക്കുന്നില്ലെന്നും ഏത് സാഹചര്യവും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
- ചർച്ചകളില്ല: ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങൾ അദ്ദേഹം തള്ളി.
- മുന്നറിയിപ്പ്: അമേരിക്കൻ സൈനികരെ വധിക്കുകയോ തടവുകാരായി പിടികൂടുകയോ ചെയ്യുമെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലരിജാനിയും വ്യക്തമാക്കി.
ഗൾഫ് മേഖലയിൽ ആക്രമണം തുടരുന്നു:
- ബഹ്റൈനിൽ നാശനഷ്ടം: ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലകളിലും ഹോട്ടലുകളിലും ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. ആളപായമില്ലെങ്കിലും കെട്ടിടങ്ങൾക്ക് സാരമായ നാശനഷ്ടം സംഭവിച്ചു.
- സൗദിയിൽ പ്രതിരോധം: സൗദിയിലെ പ്രിൻസ് സുൽത്താൻ വ്യോമത്താവളം ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത മൂന്ന് മിസൈലുകൾ സൗദി സേന തകർത്തു.
അമേരിക്കയുടെ തിരിച്ചടി:
- ഇറാന്റെ മുപ്പതോളം കപ്പലുകൾ തകർത്തതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു.
- ഇറാന്റെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ ഇനി പുനർനിർമ്മിക്കാൻ കഴിയാത്ത വിധം തകർക്കാൻ പ്രസിഡന്റ് ട്രംപ് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭരണാധികാരികൾ ജനങ്ങൾക്കിടയിൽ; യുഎഇ സുരക്ഷിതമെന്ന ഉറപ്പുമായി നേതാക്കൾ
UAE admin — March 6, 2026 · 0 Comment
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മേഖലയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യങ്ങൾക്കിടയിലും യുഎഇ ഭരണാധികാരികൾ പൊതുസ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നത് രാജ്യത്തെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും വലിയ ആത്മവിശ്വാസവും സുരക്ഷിതബോധവും പകരുന്നു. യുഎഇയിലെ ഉന്നത നേതാക്കൾ ഷോപ്പിംഗ് മാളുകളിലും മറ്റ് പൊതുവേദികളിലും ജനങ്ങൾക്കിടയിലേക്ക് നേരിട്ടെത്തുന്നത് രാജ്യം പൂർണ്ണമായും സുരക്ഷിതമാണെന്നും സാധാരണ ജീവിതം തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുവെന്നുമുള്ള ശക്തമായ സന്ദേശമാണ് നൽകുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളിക്കളയാനും ജനങ്ങൾക്കിടയിലെ ആശങ്കകൾ അകറ്റാനും ഭരണാധികാരികളുടെ ഈ സാന്നിധ്യം സഹായിക്കുന്നുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഉറപ്പുനൽകുന്ന ഈ ഇടപെടലുകളെ പ്രവാസലോകം വലിയ ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്.
യാത്രക്കാർ ജാഗ്രതൈ! ചില എയർലൈനുകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ;വീഴരുത് ചതി കുഴിയിൽ
UAE Nazia Staff Editor — March 6, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അബുദബി: ഇത്തിഹാദ് എയർവേയ്സിന്റെ പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുന്നതായും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കമ്പനി. വിമാനക്കമ്പനിയുടെ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേന യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന നിരവധി പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇത്തിഹാദിന്റെ അടിയന്തര അറിയിപ്പ്.
ഇത്തിഹാദ് എന്ന പേരിൽ സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ കൈക്കലാക്കാൻ തട്ടിപ്പ് സംഘങ്ങൾ ശ്രമിച്ചേക്കാം. എന്നാൽ സോഷ്യൽ മീഡിയ സന്ദേശങ്ങൾ വഴി പാസ്വേഡുകൾ, ഒടിപി (OTP), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മറ്റ് പേയ്മെന്റ് വിശദാംശങ്ങൾ എന്നിവ കമ്പനി ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഇത്തിഹാദ് എയർവേയ്സ് വ്യക്തമാക്കി. അപരിചിതമായ ഓൺലൈൻ സന്ദേശങ്ങളോട് പ്രതികരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയവും എയർലൈനും യാത്രക്കാരോട് നിർദ്ദേശിച്ചു.
കൃത്യമായ വിവരങ്ങൾക്കും ഉപഭോക്തൃ സേവനങ്ങൾക്കുമായി etihad.com എന്ന ഔദ്യോഗിക വെബ്സൈറ്റിനെ മാത്രം ആശ്രയിക്കണം. സോഷ്യൽ മീഡിയയിൽ വിമാനക്കമ്പനിയുമായി ബന്ധപ്പെടുമ്പോൾ വെരിഫൈഡ് അക്കൗണ്ടുകൾ (ബ്ലൂ ടിക് ഉള്ളവ) ആണെന്ന് ഉറപ്പുവരുത്തണം. എക്സ് പ്ലാറ്റ്ഫോമിൽ @Etihad, @EtihadHelp എന്നിവയാണ് കമ്പനിയുടെ ഔദ്യോഗിക ഹാൻഡിലുകൾ. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വ്യാജൻമാരെ കരുതിയിരിക്കണമെന്നും ഇത്തിഹാദ് പ്രസ്താവനയിൽ കൂട്ടിചേർത്തു
പ്രവാസ ജീവിതത്തിന് ഒടുവിൽ എടുത്ത അവസാന ടിക്കറ്റ് വിബീ്ഷിന് നൽകിയത് കോടികളുടെ ഭാഗ്യം
UAE March 6, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഷാർജ : ലോട്ടറി ടിക്കറ്റ് എടുക്കുമ്പോൾ പലരും കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേരിടുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഈ ഭാഗ്യപരീക്ഷണം. ഷാർജയിലെ ട്രാൻസ്പോർട്ട് കമ്പനിയിലെ പിക്കപ്പ് ഡ്രൈവറായ മലപ്പുറം സ്വദേശി വിബീഷ് പള്ളിയാലിയും ഈ ചോദ്യം വർഷങ്ങളോളം നേരിട്ടിരുന്നു. അവസാനം വിബീഷിന്റെ പരീക്ഷണം വിജയിക്കുക തന്നെ ചെയ്തു, 15 വർഷം തുടർച്ചയായി ടിക്കറ്റ് വാങ്ങിയ വിബീഷിനെ ഒടുവിൽ അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിർഹത്തിന്റെ (37 കോടി രൂപ) ബംപർ സമ്മാനം തേടിയെത്തി. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി വാങ്ങിയ ടിക്കറ്റിനാണ് വിബീഷിന് ഭാഗ്യസമ്മാനം ലഭിച്ചത്.
അവസാന നിമിഷത്തെ തീരുമാനം
സമ്മാനം നേടിക്കൊടുത്ത ടിക്കറ്റ് വിബീഷിന്റെ ആ മാസത്തെ പദ്ധതിയിലുണ്ടായിരുന്നില്ല. “ഫെബ്രുവരി 7 ന് ഞാൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ 1,000 ദിർഹത്തിന് ഒരു സെറ്റ് ടിക്കറ്റുകൾ വാങ്ങിയിരുന്നു, ഫെബ്രുവരി 28ന്, എന്റെ കസിനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും എന്നെ വിളിച്ച് വീണ്ടും ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. ഈ മാസം ഞാൻ ഇതിനകം എന്റെ ബഡ്ജറ്റ് ചെലവഴിച്ചുവെന്ന് ഞാൻ അവരോട് പറഞ്ഞു. പക്ഷേ അവർ എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു. അവരെ നിരാശപ്പെടുത്താതിരിക്കാൻ ഞാൻ ടിക്കറ്റ് എടുത്തു. ഞാൻ അത് രാത്രി 8 മണിക്ക് ഓൺലൈനായി വാങ്ങി. അതാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത്.”
ജീവിതം മാറ്റിമറിച്ച ആ കോൾ
ലോഡ് എത്തിച്ച ശേഷം അബുദാബിയിൽ നിന്ന് ഷാർജയിലേക്ക് വീട്ടിലേക്ക് മടങ്ങുമ്പോൾ, ബുധനാഴ്ച വൈകുന്നേരം ബിഗ് ടിക്കറ്റ് ടീം എന്നെ വിളിച്ചു. “ഞാൻ ഒരു സ്ഥിരം കസ്റ്റമറായതിനാൽ, എനിക്ക് സാധാരണയായി കമ്പനിയിൽ നിന്ന് ഒരു കോൾ വരാറുണ്ട്, സാധാരണയായി മാസത്തിന്റെ മദ്ധ്യത്തിലോ അവസാനത്തിലോ ടിക്കറ്റുകൾക്ക് ഓഫറുകൾ ഉണ്ടെന്ന് പറഞ്ഞാണ് വിളിക്കാറുള്ളത്. മാസത്തിന്റെ തുടക്കത്തിൽ വൈകുന്നേരം അവർ എന്നെ എന്തിനാണ് വിളിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. ബംപർ സമ്മാനം ലഭിച്ചെന്ന കേട്ട നിമിഷം, ആദ്യം വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വിബീഷ് ഖലീജ് ടൈംസിനോട് പ്രതികരിച്ചു. അത് ഒരു തമാശ കോളാണോ എന്നും ഞാൻ അവരോട് ചോദിച്ചു – അദ്ദേഹം പറഞ്ഞു. “പിന്നീട്, ഞാൻ എന്റെ ഭാര്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. അവൾ ഉടൻ തന്നെ വെബ്സൈറ്റ് പരിശോധിച്ച് വിജയിയായി എന്റെ പേര് ഉണ്ടെന്ന് പറഞ്ഞു.”
15 വർഷത്തെ ശീലം
ബിഗ് ടിക്കറ്റ് വാങ്ങുന്നത് വിബീഷിന്, ഒരു പതിവായി മാറിയിരുന്നു . കഴിഞ്ഞ 15 വർഷമായി ഞാൻ എല്ലാ മാസവും ഈ ടിക്കറ്റ് വാങ്ങുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. ഒരു ഡ്രൈവർ എന്ന നിലയിൽ, പ്രതിമാസം 1,000 ദിർഹം മാറ്റിവയ്ക്കുന്നത് ഇത്തിരി റിസ്കായിരുന്നു. പലപ്പോഴും, ആ പണം മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് എന്റെ ഭാര്യ പരാതിപ്പെടുമായിരുന്നു. ചില മാസങ്ങളിൽ, ഞാൻ ടിക്കറ്റ് വാങ്ങിയെന്ന് അവളോട് പോലും പറയില്ല.”
പക്ഷേ വിബീഷ് ഇത്ര വലിയ വിജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. “ഒരു ടിക്കറ്റ് വാങ്ങുന്നത് എനിക്ക് ഒരു ജീവിതരീതി മാത്രമായിരുന്നു,” അദ്ദേഹം പറഞ്ഞു. “ ബംപർ നേടുന്നതോ ആ പണം ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുന്നതോ ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. എനിക്ക് ഉണ്ടായിരുന്ന ഒരേയൊരു ആഗ്രഹം, ഒരു ദിവസം, എനിക്ക് എന്തെങ്കിലും നേടണം – അത് 100,000
15 മില്യൺ ദിർഹം (37 കോടി രൂപ) സമ്മാനത്തുക മറ്റ് മൂന്ന് പേരുമായി പങ്കിടും, വിബീഷിന് 4 മില്യൺ ദിർഹത്തിൽ താഴെ മാത്രമേ ലഭിക്കൂ. പണം എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹം ഇതുവരെ പൂർണ്ണമായി തീരുമാനിച്ചിട്ടില്ലെങ്കിലും, മനസിൽ ഒരു സ്വപ്നമുണ്ട്. 20 വർഷമായി ഞാൻ യുഎഇയിലുടനീളം പിക്കപ്പ് ഓടിക്കുന്നു. ഇനി എനിക്ക് നാട്ടിലേക്ക് പോയി സ്ഥിരതാമസമാക്കണം. അതിന് ഈ പണം തീർച്ചയായും സഹായിക്കും.” നിലവിൽ ബംഗളൂരുവിൽ പഠിക്കുന്ന മകൾ വന്ദനയുടെ ഭാവി സുരക്ഷിതമാക്കാനും അദ്ദേഹം പദ്ധതിയിടുന്നു