Expat missing case; സഹോദരി മരിച്ചെന്ന് അവസാനത്തെ ഒരു ദുരൂഹ ഫോൺ കോൾ!!സഹോദരനെ കാണാനില്ലെന്ന വിഷമത്തിൽ ഉറക്കത്തിൽ മരണപ്പെട്ട് ഇളയ സഹോദരൻ ; യുഎഇയിൽ കാണാതായ സഹോദരനെ തേടി അലഞ്ഞ് ഇന്ത്യക്കാരൻ; വേദനയോടെ കുടുംബം

app

Expat missing case;ദുബായ് ∙ യുഎഇയിൽ നിന്ന് രണ്ട് വർഷത്തിലേറെയായി കാണാതായ ഇന്ത്യൻ പൗരനായ രാകേഷ് കുമാർ ജാംഗിദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) ഇനാം പ്രഖ്യാപിച്ച് ദുബായിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ. പന്തീയോൺ ഡവലപേഴ്സിന്റെ സ്ഥാപകനും ചെയർമാനുമായ കൽപേഷ് കിനരിവാലയാണ് കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കി സഹായവുമായി രംഗത്തെത്തിയത്. കാണാതായ തൊഴിലാളിയെ കണ്ടെത്താൻ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള സഹായത്തിനായുള്ള അഭ്യർഥനകൾ ഉയർന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക പ്രഖ്യാപനം. 

2023 ജൂലൈയിലാണ് രാകേഷിനെ ദുബായിൽ നിന്ന് കാണാതായത്. രാകേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചയുടൻ അധികൃതർക്ക് കൈമാറുമെന്നും ഇനാം തുക രാകേഷിന്റെ തിരോധാനത്തെക്കുറിച്ച് സ്ഥിരീകരിക്കാൻ കഴിയുന്ന വിവരങ്ങൾ നൽകുന്നവർക്ക് ലഭിക്കുമെന്നും കൽപേഷ് അറിയിച്ചു.

അവസാനത്തെ ദുരൂഹ ഫോൺ കോൾ
ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ജുൻഝുനു സ്വദേശിയായ രാകേഷ്, ജോലി തേടി 60 ദിവസത്തെ ടൂറിസ്റ്റ് വീസയിലാണ് 2023 ജൂൺ 21ന് ദുബായിൽ എത്തിയത്. രണ്ടാഴ്ചയോളം അദ്ദേഹം കുടുംബവുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, 2023 ജൂലൈ ആറിന് രാവിലെയാണ് കുടുംബത്തിന് അവസാനമായി അദ്ദേഹത്തിന്റെ കോൾ ലഭിച്ചത്. ജബൽ അലിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 14-ാം നിലയിൽ രണ്ടുപേർ തമ്മിൽ വഴക്കുണ്ടായെന്നും അതിലൊരാൾ ഇളയ സഹോദരി മരിച്ചതായി പറഞ്ഞെന്നും അതിനാൽ താൻ താഴത്തെ നിലയിലേക്ക് ഓടിപ്പോകുകയാണെന്നുമാണ് രാകേഷ് സഹോദരൻ മഖൻ ലാലിനോട് പറഞ്ഞത്. സഹോദരി അടുത്ത് തന്നെയുണ്ടെന്ന് കുടുംബം ഉറപ്പുനൽകിയെങ്കിലും രാകേഷ് അസ്വസ്ഥനായിരുന്നു. അതായിരുന്നു അവസാനത്തെ ഫോൺ വിളി.

∙ ദുരിതയാത്രയും പ്രതീക്ഷയും
രാകേഷ് പിന്നീട് വിളിക്കാതെ വന്നതോടെ കുടുംബം ദുബായിലെ ജോലി ഏർപ്പെടുത്തിക്കൊടുത്ത ഏജന്റിനെ ബന്ധപ്പെട്ടെങ്കിലും അവ്യക്തമായ മറുപടികളാണ് ലഭിച്ചത്. 2024 മാർച്ചിൽ ഏജന്റ് ഒരു വോയ്‌സ് സന്ദേശം അയച്ചു. രാകേഷ് ജയിലിലാണെന്നും കുടുംബത്തിൽ നിന്ന് ആരെങ്കിലും ദുബായിലേക്ക് വരണമെന്നും അതിൽ പറഞ്ഞിരുന്നു. മഖൻ ഉടൻ ദുബായിൽ പറന്നെത്തി. 

ആശുപത്രികൾ, തടങ്കൽ കേന്ദ്രങ്ങൾ, നിർമാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തിരഞ്ഞു. അൽ മുറഖബാത്ത് പൊലീസ് സ്റ്റേഷനിൽ മിസ്സിങ് റിപ്പോർട്ട് നൽകിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. മുംബൈയിൽ ഒരു ട്രെയിൻ അപകടത്തിൽ ഒരു സഹോദരനെ നഷ്ടപ്പെട്ടിരുന്നുവെന്ന് മഖൻ ലാൽ പറയുന്നു. രാകേഷിനെ കാണാതായ ശേഷം ഞങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ വല്ലാതെ അസ്വസ്ഥനാവുകയും ഉറക്കത്തിനിടെ മരിക്കുകയും ചെയ്തു. ഇപ്പോൾ ഞങ്ങളുടെ മാതാപിതാക്കൾക്ക് അവരുടെ മൂന്നാമത്തെ മകൻ ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും അറിയാതെ ഓരോ ദിവസവും തള്ളി നീക്കുകയാണ്.

ലഭിച്ച ഈ പിന്തുണയിൽ കുടുംബം ആശ്വാസം പ്രകടിപ്പിച്ചു. ഇത്രയും ദൂരെയിരുന്ന് ഒരാൾ സഹായിക്കാൻ മുന്നോട്ട് വരുന്നത് ഞങ്ങൾക്ക് വലിയ കാര്യമാണ്. ഞങ്ങൾ ഒറ്റക്കല്ലെന്ന് ഇപ്പോൾ തോന്നുന്നു. രാകേഷിന് എന്ത് സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയണം. ഞങ്ങളുടെ മാതാപിതാക്കൾക്ക് വയസ്സാകുന്നു. മക്കൾ എല്ലാ ദിവസവും അച്ഛനെക്കുറിച്ച് ചോദിക്കുന്നു.

Gulf Indian High School, Dubai Interviews 2025

IMG 20251118 072859
Oplus_16908288

Gulf Indian High School (GIHS), located in Al Garhoud, Dubai, has announced a major recruitment drive with walk-in interviews for teaching positions in May 2025. The school is inviting qualified and passionate educators to join its academic team, a key step as it prepares for the upcoming school year.

Interview Details

DateTime
Friday, 21 November12:30 PM to 5:00 PM
Saturday, 22 November9:00 AM to 5:00 PM

Interview Location: The Indian High School, Oud Metha campus

Register The Indian High School Dubai Interview

Open Positions:

  • KG, Primary, Middle & Senior School Teachers –
  • English, Math, Science, Social Studies
  • Computer Science, Hindi, French, Sanskrit, Arabic, Islamic
  • Physical Education, Art, Music, Dance, Commerce, Econc Psychology
  • Inclusion, Counseling, Special Education, Speech Therapy

Eligibility Requirements:

  • Mandatory Qualification: B.Ed degree for all roles.
  • Visa: Candidates must have a Spouse Visa, Own Visa, or Employment Visa.
  • Experience: At least 1 year of relevant teaching experience.
  • Availability: Immediate joining preferred.

Why This Matters:

  • GIHS is a CBSE-affiliated school and holds a permit from Dubai’s education authority, making it a reputable institution.
  • For educators seeking to work in Dubai, this walk-in interview is a timely opportunity: immediate hiring, established school, and well-defined requirements.

How to Prepare:
Candidates are advised to:

  1. Carry updated academic certificates (especially B.Ed) and evidence of teaching experience.
  2. Bring proof of visa status (spouse / employment / own).
  3. Be ready to speak about past teaching roles and how they contributed.
  4. Dress professionally and arrive early to secure their interview slot

ഇനി ഇല്ല ഉപഭോക്താക്കളെ ആ സേവനം, പണം അയക്കാനുള്ള ഒരു സേവനം നവംബർ 30ന് ബാങ്ക് നിർത്തുന്നു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വർഷങ്ങളായി ഉപയോഗിച്ചിരുന്ന ‘എംകാഷ്’ പണമിടപാട് സേവനം അവസാനിപ്പിക്കുന്നു. രജിസ്‌ട്രേഷൻ ആവശ്യമില്ലാതെ ചെറിയ തുകകൾ ഉടൻ അയക്കാൻ സഹായിച്ച ഈ സേവനം നവംബർ 30-നോടുകൂടി പൂർണമായി നിർത്തുന്നതായി എസ്‌ബിഐ അറിയിച്ചു.

ഓൺലൈൻ എസ്‌ബിഐയിലൂടെയോ യോനോ ലൈറ്റ് ആപ്പിലൂടെയോ വ്യക്തിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാതെ പണം അയയ്ക്കാൻ സഹായിക്കുന്ന സംവിധാനം ആയിരുന്നു എംകാഷ്. എന്നാൽ, യൂസർ സെഫ്റ്റിയും പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള മാറലും ലക്ഷ്യമാക്കിയാണ് ബാങ്ക് ഈ സേവനം അവസാനിപ്പിക്കുന്നത്.

ഇനി എന്ത് ഉപയോഗിക്കാം?


മൂന്നാം കക്ഷിയിലേക്ക് (Third Party Beneficiary) പണം അയയ്ക്കുന്നതിനായി ഇനി മുതൽ UPI, IMPS, NEFT, RTGS പോലെ കൂടുതൽ സുരക്ഷിതവും വേഗമേറിയതുമായ വഴികൾ ഉപയോഗിക്കണം എന്നാണ് എസ്‌ബിഐയുടെ നിർദേശം.

എംകാഷ് ഉപയോഗിച്ചിരുന്നത് ഇങ്ങനെ:

  • ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം എംപിഐഎൻ നൽകി ലോഗിൻ ചെയ്യാം.
  • പണം ലഭിക്കുന്ന ആളിന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതില്ല; മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ നൽകിയാൽ മതി.
  • സ്വീകരിക്കുന്നവർക്ക് SMS അല്ലെങ്കിൽ ഇമെയിൽ വഴി ലിങ്കും എട്ട് അക്ക പാസ്‌കോഡും ലഭിക്കും.
  • അതിൽ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും നൽകിയാണ് പണം ക്ലെയിം ചെയ്യുന്നത്.

ചാർജുകളും പരിധികളും:

  • ഓരോ ഇടപാടിനും ₹2.50 ചാർജ്
  • ഒരു ദിവസം പരമാവധി ₹5,101 വരെ മാത്രം
  • ഓരോ ഇടപാടും ₹2,501-ൽ കൂടുതലാകരുത്
  • പ്രതിമാസം ₹11,101 വരെ ഇടപാടുകൾ അനുവദിച്ചിരുന്നു

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (UPI) വൻതോതിൽ ജനപ്രിയമായതോടെ എംകാഷ് ഉപയോഗം താഴ്ചയിലായി. ഉയർന്ന ഇടപാടുകളും അതിവേഗ പ്രവർത്തനവും പൂജ്യചെലവും നൽകിയതിനാൽ ഉപഭോക്താക്കൾ വലിയ തോതിൽ UPIയിലേക്ക് മാറി. പഴയതായ എംകാഷ് പോലുള്ള സേവനങ്ങൾ ഒഴിവാക്കുന്നതിലൂടെ ചെലവ് കുറയ്ക്കാനും ബാങ്കിന് കഴിയുമെന്ന് എസ്‌ബിഐ വ്യക്തമാക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *