body =====

Kuwait oil price : കുവൈത്ത് എണ്ണവിലയിൽ വൻ ഇടിവ്; ബാരലിന് 2.42 ഡോളർ കുറഞ്ഞു, പുതിയ നിരക്ക് അറിയാം!

OIL

Kuwait oil price : കുവൈത്ത് സിറ്റി: കുവൈത്ത് ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്. വെള്ളിയാഴ്ച വ്യാപാരത്തിൽ ഒരു ബാരൽ കുവൈത്ത് എണ്ണയുടെ വില 2.42 ഡോളർ കുറഞ്ഞ് 105.68 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ബാരലിന് 108.10 ഡോളറായിരുന്നു വിലയെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 44 സെന്റ് വർധിച്ച് 104.72 ഡോളറിലെത്തി.

യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾക്കും വില വർധിച്ചു. ബാരലിന് 36 സെന്റ് ഉയർന്ന് 91.85 ഡോളറിലാണ് വ്യാപാരം നടന്നത്.കുവൈത്ത് എണ്ണവില കുറഞ്ഞപ്പോഴും അന്താരാഷ്ട്ര വിപണിയിലെ പ്രധാന ക്രൂഡ് ഓയിൽ നിരക്കുകൾ ഉയർന്നത് ശ്രദ്ധേയമായി.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy