body =====

യുഎഇയിൽ കാണാതായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

1000086813

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ കാണാതായ സ്വദേശിനി ശൈഖയെ (Sheikha) മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണ് (ഒക്ടോബർ 8) യുവതിയുടെ മരണം റാസൽഖൈമ പൊലീസ് സ്ഥിരീകരിച്ചത്. ഇവരെ കണ്ടെത്താൻ നേരത്തെ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു.

മധ്യവയസ്കയായ ശൈഖയ്ക്ക് പ്രത്യേക ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നുവെന്നും പൊലീസ് അറിയിച്ചിരുന്നു. ഇവരെ കാണാതായതിനെത്തുടർന്ന് വിവരങ്ങൾ ലഭിക്കുന്നവർ അധികൃതരെ അറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

ശൈഖയുടെ മരണത്തിൽ കുടുംബാംഗങ്ങളോട് റാസൽഖൈമ പൊലീസ് അഗാധമായ അനുശോചനവും ദുഃഖവും അറിയിച്ചു.

അതേസമയം, മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy