body =====

Kuwait Health Ministry Launches Nationwide Campaign ദീർഘകാല രോഗങ്ങൾ തടയാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ രാജ്യവ്യാപക പ്രചാരണം

05d88a27 79aa 41a2 84f5 91e5b5eb36ff e1789207165722

Kuwait Health Ministry Launches Nationwide Campaign കുവൈത്ത് സിറ്റി: വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിനും രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം രാജ്യവ്യാപക ആരോഗ്യ ബോധവൽക്കരണ പ്രചാരണത്തിന് തുടക്കം കുറിച്ചു. അവന്യൂസ് മാളിൽ ആരംഭിച്ച പ്രചാരണം വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ തുടരും. ഒക്ടോബർ 29ന് ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് പ്രചാരണം സമാപിക്കും.

ഹൃദ്രോഗം, പ്രമേഹം, കാൻസർ, ദീർഘകാല ശ്വാസകോശ രോഗങ്ങൾ എന്നിവയാണ് പ്രചാരണത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയത്തിനകത്തും പുറത്തുമുള്ള 15 വിഭാഗങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ‘നിങ്ങളുടെ ആരോഗ്യം ഒരു ചുവടുവെപ്പിൽ തുടങ്ങുന്നു’ എന്ന സന്ദേശത്തോടെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.

പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലം, ശാരീരിക അധ്വാനത്തിന്റെ കുറവ്, അമിതവണ്ണം തുടങ്ങിയ രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിലൂടെ പ്രതിരോധം ശക്തിപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്ന് വകുപ്പ് ഡയറക്ടർ ഡോ. വഫ അൽ കന്ദരി പറഞ്ഞു.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy