body =====

Abu Dhabi Adds 800 Taxis to Zayed International Airport ഇനി യാത്ര കൂടുതൽ സു​ഗമമാവും; അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 800 ടാക്സികൾ കൂടി

taxi e1791284274462

Abu Dhabi Adds 800 Taxis to Zayed International Airport അബുദാബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ 800 ടാക്സികൾ കൂടി ഗതാഗത ശൃംഖലയിൽ ഉൾപ്പെടുത്തി. അബുദാബി മൊബിലിറ്റിയും അബുദാബി എയർപോർട്ട്സും സഹകരിച്ചാണ് പുതിയ ടാക്സികൾ സർവീസിൽ എത്തിച്ചത്.

പുതിയതായി ഉൾപ്പെടുത്തിയ 800 ടാക്സികളിൽ 500 എണ്ണം ആഡംബര ടാക്സികളാണ്. വിമാനത്താവളത്തിലെ യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യകതയും തിരക്കേറിയ സമയങ്ങളിലെ ഗതാഗത ആവശ്യങ്ങളും പരിഗണിച്ചാണ് അധിക വാഹനങ്ങൾ ഏർപ്പെടുത്തിയത്.

ഇതിന് പുറമെ അബുദാബി നഗരത്തിലെ ടാക്സി ശൃംഖലയിലേക്കും 300 വാഹനങ്ങൾ കൂടി ചേർത്തിട്ടുണ്ട്. ഇതോടെ വിമാനത്താവളത്തിൽ നിന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ കൂടുതൽ ടാക്സി സൗകര്യം ലഭ്യമാകും.

വിമാനത്താവളത്തിലെ ടാക്സി ലഭ്യത മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുഗമമായ തുടർയാത്ര ഉറപ്പാക്കുന്നതിനുമാണ് നടപടി. അബുദാബി മൊബിലിറ്റിയുടെ കണക്കുകൾ പ്രകാരം എമിറേറ്റിലെ ടാക്സി ഫ്ലീറ്റിൽ 6,000-ത്തിലധികം വാഹനങ്ങളുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy