
Kuwait delivery drivers traffic violations കുവൈത്ത് സിറ്റി: ഫർവാനിയ സുരക്ഷാ ഡയറക്ടറേറ്റ് അൽ റായിലെ ഫ്രൈഡേ മാർക്കറ്റിൽ വ്യാപക സുരക്ഷാ പരിശോധന നടത്തി. ഫർവാനിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി-ജല-പുനരുപയോഗ ഊർജ മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
പരിശോധനയിൽ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട നിരവധി പേരെ പിടികൂടി.
- ഒളിച്ചോടിയതായി (Absconding) റിപ്പോർട്ട് ചെയ്ത 25 പേർ
- കാലാവധി കഴിഞ്ഞ താമസാനുമതിയുള്ള 16 പേർ
- തൊഴിൽ നിയമം ലംഘിച്ച 8 പേർ
- കാലാവധി കഴിഞ്ഞ വിസയുള്ള 3 പേർ
- കുടിശ്ശികയുമായി ബന്ധപ്പെട്ട കേസുകളിൽ പിടികൂടാനുള്ള 2 പേർ
- മെഡിക്കൽ അയോഗ്യതയുമായി ബന്ധപ്പെട്ട് നടപടിയിലുള്ള 2 പേർ
- തെരുവുകച്ചവടം നടത്തിയ 2 പേർ
- കോടതി വിധി നടപ്പാക്കുന്നതിനായി പിടികൂടേണ്ട 1 പേർ
- പ്രവർത്തനം അവസാനിപ്പിച്ച കമ്പനിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത 1 പേർ
- കുവൈത്തിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള 1 പേർ
ഇതിനു പുറമെ 15 നിയമലംഘന റിപ്പോർട്ടുകളും രജിസ്റ്റർ ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ 7, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ 7, കുവൈത്ത് മുനിസിപ്പാലിറ്റി 1 എന്നിങ്ങനെയാണ് റിപ്പോർട്ടുകൾ.
മാർക്കറ്റിൽ സുരക്ഷാ സാന്നിധ്യം ശക്തമാക്കിയതോടൊപ്പം 120 കേസുകളിൽ മാനുഷിക സഹായവും നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ നിയമനടപടികൾ ആരംഭിച്ചു.
ജഹ്റയിലും പരിശോധന; 103 ട്രാഫിക് നിയമലംഘനങ്ങൾ
ജഹ്റ ഗവർണറേറ്റിലും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എമർജൻസി പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷാ-ട്രാഫിക് പരിശോധന നടത്തി. സുരക്ഷയും പൊതുസമാധാനവും ഉറപ്പാക്കുന്നതിനും നിയമലംഘകരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്തുന്നതിനുമായിരുന്നു നടപടി.
പരിശോധനയിൽ 103 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കൂടാതെ കാലാവധി കഴിഞ്ഞ താമസാനുമതിയുള്ള 15 പേരെയും, വിവിധ കേസുകളിൽ പിടികൂടേണ്ട 15 പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. തിരിച്ചറിയൽ രേഖകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിലും നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വിവിധ മേഖലകളിൽ സുരക്ഷാ പരിശോധനകളും ട്രാഫിക് നിയമനടപടികളും തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
ട്രാഫിക് നിയമങ്ങൾ പാലിക്കാത്ത ഡെലിവറി ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്നവരുടെ മോട്ടോർസൈക്കിളുകളും വാഹനങ്ങളും രണ്ട് മാസം വരെ പിടിച്ചെടുക്കുന്ന നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ അഹമ്മദ് ഫഹദ് അൽ അസ്മി ഡെലിവറി കമ്പനികളുടെ പ്രതിനിധികളുമായി യോഗം നടത്തി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ റാഷിദ് അൽ ഹജ്രിയും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഡെലിവറി കമ്പനികൾ തങ്ങളുടെ ഡ്രൈവർമാർക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ആവശ്യമായ ബോധവൽക്കരണം നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു. ചില ഡെലിവറി ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയത്.
ഡ്രൈവർമാരുടെ നിയമപാലനം കമ്പനികൾ നിരന്തരം നിരീക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷ സംരക്ഷിക്കുന്നതിനുമായി പരിശോധനകളും നിയമനടപടികളും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
കള്ളപ്പണവും ഭീകരവാദ ധനസഹായവും തടയാൻ കുവൈത്ത് ശക്തമായ നടപടികളിലേക്ക്
Kuwait Drisya Staff Editor — October 6, 2026·0 Comment

Kuwait to Fight Money Laundering and Terror Financing കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് കുവൈത്ത്. ഇതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (MENAFATF) 2026ലെ Applications and Capacity Building Workshop കുവൈത്തിൽ നടന്നു.
കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ധനസഹായവും തടയുന്നതിൽ പ്രാദേശികവും അന്തർദേശീയവുമായ സഹകരണവും വിദഗ്ധരുടെ ശേഷി വർധിപ്പിക്കലും നിർണായകമാണെന്ന് കുവൈത്ത് ധനമന്ത്രി ഡോ. യാഖൂബ് അൽ-റഫാഈ പറഞ്ഞു. സാമ്പത്തിക സംവിധാനങ്ങളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയാൻ വിവിധ രാജ്യങ്ങളിലെ അധികൃതർ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ രീതികളിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാൻ നിരന്തരം പുതിയ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്ന് MENAFATF പ്രസിഡന്റ് ഹമീദ് അൽ-സാബി പറഞ്ഞു. സാമ്പത്തിക സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ യോഗ്യതയുള്ള വിദഗ്ധരെ വളർത്തിയെടുക്കുന്നതും വിവരങ്ങൾ വേഗത്തിൽ കൈമാറുന്നതും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറ്റവാളികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഡിജിറ്റലും രാജ്യാന്തര അതിർത്തികൾ കടന്നുള്ളതുമായി മാറിയ സാഹചര്യത്തിൽ ജാഗ്രത വർധിപ്പിക്കേണ്ടതുണ്ടെന്ന് കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് മേധാവി ഡോ. ഹമദ് അൽ-മെക്രാദ് പറഞ്ഞു.
വിർച്വൽ ആസ്തികൾ, ഡിജിറ്റൽ വാലറ്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ എന്നിവ നിയമവിരുദ്ധ പണം മറച്ചുവയ്ക്കാനും ഭീകരവാദത്തിന് ധനസഹായം നൽകാനും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും, സ്വത്ത് വീണ്ടെടുക്കൽ, സാങ്കേതികവിദ്യയും ഭീകരവാദ ധനസഹായവും തമ്മിലുള്ള ബന്ധം എന്നിവയാണ് വർക്ക്‌ഷോപ്പിലെ പ്രധാന വിഷയങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം, വ്യാപന ധനസഹായം എന്നിവ തടയുന്നതിനുള്ള സർക്കാർ സംവിധാനങ്ങളുടെ ശേഷി വർധിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
1 Comment