body =====

പ്രവാസിയെ ജന്മനാട്ടിൽ പിന്തുടർന്ന ഭാഗ്യം!ഉറക്കം കാരണം ആ ഫോൺ വിളി എടുത്തില്ല; പുലർച്ചെ എത്തിയത് കോടികളുടെ ഭാഗ്യം, പ്രവാസിക്ക് നാട്ടിൽ ‘ലക്കി’ സർപ്രൈസ്

big

അബുദാബി∙ യുഎഇ ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണങ്ങളിൽ സാധാരണയായി ഇന്ത്യൻ പ്രവാസികൾ മുന്നിട്ടുനിൽക്കാറുണ്ടെങ്കിലും ഇന്നലെ നടന്ന തത്സമയ നറുക്കെടുപ്പിൽ ഇന്ത്യക്കാരെ തേടി ഭാഗ്യമെത്തിയില്ല. 20 മില്യൻ ദിർഹത്തിന്റെ ബംപർ ഒന്നാം സമ്മാനം ഫിലിപ്പീൻസ് സ്വദേശിനി ബെർണാഡെറ്റ അസൂസീന സ്വന്തമാക്കി. തത്സമയ നറുക്കെടുപ്പിലാണ് ഇവർ വിജയിയായ വിവരം സംഘാടകർ പ്രഖ്യാപിച്ചത്. അതേസമയം ബിഗ് ടിക്കറ്റിലെ ഡ്രീം കാർ ലൈനപ്പിൽ വസീം ഖാന് പുത്തൻ നിസാൻ പട്രോൾ കാർ സമ്മാനമായി ലഭിച്ചു.

യുഎഇയിൽ മുൻപ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന ബെർണാഡെറ്റ അസൂസീന (42) കൈയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനായാണ് കഴിഞ്ഞ വർഷം ഫിലിപ്പീൻസിലേക്ക് മടങ്ങിയത്. ഇവരുടെ ഭർത്താവ് ഇപ്പോഴും യുഎഇയിൽ ജോലി ചെയ്തുവരികയാണ്. 22 പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തിനൊപ്പമാണ് 2017 മുതൽ ഇവർ ബിഗ് ടിക്കറ്റ് എടുത്തുതുടങ്ങിയത്. ഓരോ തവണ ടിക്കറ്റെടുക്കുമ്പോഴും സംഘത്തിലെ ഓരോരുത്തരുടെ പേരിൽ മാറിമാറിയാണ് റജിസ്റ്റർ ചെയ്യാറുള്ളത്. ഇത്തവണ ബെർണാഡെറ്റയുടെ പേരിൽ എടുത്ത ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്.

ഫിലിപ്പീൻസ് സമയമനുസരിച്ച് പുലർച്ചെ ഒന്നരയോടെ സംഘാടകരുടെ ഫോൺ സന്ദേശം എത്തുമ്പോൾ ബെർണാഡെറ്റ ഉറക്കത്തിലായിരുന്നു. പിന്നീട് ഭർത്താവ് വിഡിയോ കോൾ ചെയ്താണ് വൻതുക അടിച്ച വിവരം അറിയിച്ചത്. വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും സ്വപ്നം കാണുകയാണെന്നാണ് ആദ്യം കരുതിയതെന്നും ഇവർ പറഞ്ഞു.

20 കോടി ദിർഹം സമ്മാനത്തുക 22 അംഗ സംഘത്തിന് വീതിക്കും. ഫിലിപ്പീൻസിലെ വീടിന്റെ വായ്പ അടച്ചുതീർക്കാനാണ് ബെർണാഡെറ്റയുടെ തീരുമാനം. 032021 നമ്പർ ടിക്കറ്റിലൂടെയാണ് യുഎഇയിൽ താമസിക്കുന്ന വസീം ഖാൻ നിസാൻ പട്രോൾ കാർ കരസ്ഥമാക്കിയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy