
Traffic Restrictions on Kuwait’s Road 207 From Today കുവൈത്ത് സിറ്റി: കുവൈത്തിൽ സബാഹ് അൽ സാലിം, അൽ അദാൻ മേഖലകളെ ബന്ധിപ്പിക്കുന്ന റോഡ് 207-ൽ ഒക്ടോബർ 3 മുതൽ പൂർണ ഗതാഗത നിയന്ത്രണം. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടയ്ക്കുന്നത്. ഒക്ടോബർ 24 വരെയാണ് നിയന്ത്രണം.
റോഡ് 5-ഉം റോഡ് 207-ഉം ചേരുന്ന ഭാഗത്തുനിന്ന് കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡ് (റോഡ് 40) ഭാഗത്തേക്കുള്ള റോഡ് 207-ന്റെ ഭാഗമാണ് അടയ്ക്കുന്നത്. ഇവിടെ മണ്ണുപണികളും ടാർ വിരിക്കുന്ന ജോലികളും നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും അറിയിച്ചു.
റോഡ് ഉപയോഗിക്കുന്നവർ ബദൽ വഴികൾ തിരഞ്ഞെടുക്കണമെന്നും ഗതാഗത നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി യാത്രക്കാർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
1 Comment