body =====

Msheireb My Vibe Returns ശൈത്യകാലത്തെ വരവേൽക്കാൻ ദോഹ ഒരുങ്ങി! ഓപ്പൺ എയർ സിനിമ മുതൽ മ്യൂസിക് കൺസേർട്ടുകൾ വരെ; വിന്റർ പൊളിക്കാൻ ‘മുഷൈരിബ് മൈ വൈബ്’ തിരിച്ചെത്തുന്നു

winter

Msheireb My Vibe Returns ദോഹ: ഖത്തറിലെ പ്രമുഖ സുസ്ഥിര പ്രോപ്പർട്ടി ഡെവലപ്പറായ മുഷൈരിബ് പ്രോപ്പർട്ടീസ് സംഘടിപ്പിക്കുന്ന ‘മുഷൈരിബ് മൈ വൈബ്’ (Msheireb My Vibe) കാമ്പെയ്ൻ പുതിയ ശൈത്യകാല ആഘോഷങ്ങളോടെ തിരിച്ചെത്തുന്നു. മുഷൈരിബ് ഡൗണ്ടൗൺ ദോഹയിൽ സംസ്കാരം, വിനോദം, റീട്ടെയിൽ, ഭക്ഷണശാലകൾ, കമ്മ്യൂണിറ്റി പരിപാടികൾ എന്നിവയെല്ലാം ഒന്നിപ്പിക്കുന്ന തരത്തിലാണ് ഈ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ മാർക്വീ അവാർഡുകളിൽ ഡിജിറ്റൽ മാർക്കറ്റിംഗിനുള്ള റിയൽ എസ്റ്റേറ്റ് വിഭാഗത്തിൽ ഈ കാമ്പെയ്ൻ പുരസ്കാരം നേടിയിരുന്നു. കഴിഞ്ഞ ശൈത്യകാലത്ത് പ്രതിദിനം ശരാശരി 45,000 പേർ വീതം ആകെ 67 ലക്ഷത്തിലധികം അതിഥികളാണ് ഈ പ്രദേശം സന്ദർശിച്ചത്. വേനൽക്കാലത്തും 33 ലക്ഷത്തിലധികം ആളുകൾ ഇവിടേക്ക് ഒഴുകിയെത്തി.

വരാനിരിക്കുന്ന പ്രധാന ശൈത്യകാല പരിപാടികൾ:

  • പ്രധാന ആകർഷണങ്ങൾ: ഡൗണ്ടൗൺ ടെക്, ബരാഹ സിനിമ, ഹോഷ് മുഷൈരിബ്, ബരാഹ മ്യൂസിക്കൽ കൺസേർട്ട്, ‘കാർസ് & കോഫി’ ഷോ.
  • വിശേഷ ദിവസങ്ങളിലെ ആഘോഷങ്ങൾ: ഖത്തർ ദേശീയ കായിക ദിനം, ഖത്തർ ദേശീയ ദിനാഘോഷങ്ങൾ, ആർട്ട് ബാസൽ ഖത്തർ, റമദാൻ പ്രത്യേക പരിപാടികൾ.

വർഷം മുഴുവനും നഗരത്തിന് പുതിയ ഊർജ്ജവും സന്ദർശകർക്ക് മികച്ച അനുഭവങ്ങളും നൽകാൻ ഈ പ്ലാറ്റ്‌ഫോമിന് സാധിക്കുന്നുണ്ടെന്ന് മുഷൈരിബ് പ്രോപ്പർട്ടീസ് പബ്ലിക് റിലേഷൻസ് ഓഫീസർ മാനേജർ നൂറ അൽ ഖുബൈസി പറഞ്ഞു.

കുട്ടികളിലെ ന്യൂറോബ്ലാസ്റ്റോമ ചികിത്സയിൽ ഖത്തറിൽ പുതിയ മുന്നേറ്റം

Qatar Drisya Staff Editor — October 1, 2026·0 Comment

sidra e1790859887489

Qatar Makes New Breakthrough in Neuroblastoma Treatment ദോഹ: ഉയർന്ന അപകടസാധ്യതയുള്ള ന്യൂറോബ്ലാസ്റ്റോമ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി രണ്ട് പുതിയ പ്രത്യേക ചികിത്സാ രീതികൾ അവതരിപ്പിച്ച് സിദ്ര മെഡിസിൻ. പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി, ഹെമറ്റോപോയറ്റിക് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് (HSCT) വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പുതിയ ചികിത്സകൾ നൽകിയത്.

ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

നാക്സിറ്റാമാബ് (Danyelza) ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ ആദ്യമായി സിദ്ര മെഡിസിനിൽ വിജയകരമായി നൽകി. തുടർന്ന് ഡിന്യൂട്ടുക്സിമാബ് ബീറ്റ (Qarziba) ഖത്തറിൽ ആദ്യമായി ഉപയോഗിച്ചു. ഉയർന്ന അപകടസാധ്യതയുള്ള ന്യൂറോബ്ലാസ്റ്റോമ ചികിത്സയിൽ ഉപയോഗിക്കുന്ന ആന്റി-GD2 മോണോക്ലോണൽ ആന്റിബോഡി ചികിത്സകളാണ് ഇവ.

കുട്ടികളിലെ നാഡീകോശകലകളിൽ, പ്രത്യേകിച്ച് sympathetic nervous system-ൽ രൂപപ്പെടുന്ന ഒരു തരത്തിലുള്ള കാൻസറാണ് ന്യൂറോബ്ലാസ്റ്റോമ. സാധാരണയായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.

സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷനുശേഷം രണ്ട് രോഗികൾക്കാണ് പുതിയ ചികിത്സകൾ നൽകിയത്. കുട്ടികളിലെ കാൻസർ ചികിത്സയിൽ ലഭ്യമായ പ്രത്യേക ചികിത്സാ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിലെ പ്രധാന മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

സിദ്ര മെഡിസിനിലെ പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി വിഭാഗം ആക്ടിങ് ഡിവിഷൻ ചീഫ് ഡോ. ചിയാര കുഗ്നോയുടെ നേതൃത്വത്തിൽ മെഡിക്കൽ, സർജിക്കൽ, നഴ്സിങ്, ഫാർമസി, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് ചികിത്സകൾ നടപ്പാക്കിയത്.

ജനനസമയത്ത് തന്നെ ന്യൂറോബ്ലാസ്റ്റോമ സ്ഥിരീകരിച്ച ഇസ്സയാണ് ഖത്തറിൽ ഈ രോഗം സ്ഥിരീകരിച്ച ആദ്യ രോഗിയും GCC-യിൽ നാക്സിറ്റാമാബ് സ്വീകരിച്ച ആദ്യ രോഗിയും. കീമോതെറാപ്പിയും ഓട്ടോളോഗസ് ട്രാൻസ്പ്ലാന്റേഷനും ഉൾപ്പെടുന്ന ചികിത്സാ പദ്ധതിയുടെ ഭാഗമായാണ് പുതിയ ചികിത്സ നൽകിയത്.

ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Doha Jewellery & Watches Exhibition വജ്രവും സ്വർണവും തിളങ്ങും കൂടെ സമയവും ; ദോഹയിൽ 500ലേറെ ആഗോള ബ്രാൻഡുകളുടെ ജ്വല്ലറി, വാച്ച് മേളയിൽ തിരക്കെറുന്നു

Qatar Greeshma Staff Editor — October 1, 2026·0 Comment

QATAR WACH

Doha Jewellery & Watches Exhibition ദോഹ: ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷന്റെ (DJWE) 22-ാമത് പതിപ്പിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 500ലേറെ ജ്വല്ലറി, വാച്ച് ബ്രാൻഡുകൾ പങ്കെടുക്കുന്നു. പ്രമുഖ ആഭരണ-വാച്ച് ബ്രാൻഡുകൾക്കൊപ്പം പുതിയ ഡിസൈനർമാർക്കും ആദ്യമായി പങ്കെടുക്കുന്ന എക്സിബിറ്റർമാർക്കും ഇത്തവണ പ്രദർശനത്തിൽ അവസരം ലഭിച്ചിട്ടുണ്ട്.

ആകെ 49 എക്സിബിറ്റർമാരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഖത്തറിൽ നിന്നുള്ള പുതിയ ഡിസൈനർമാർ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ആദ്യമായി പങ്കെടുക്കുന്ന സ്ഥാപനങ്ങൾ, അന്താരാഷ്ട്ര ലേല സ്ഥാപനമായ ക്രിസ്റ്റീസ് എന്നിവയും പ്രദർശനത്തിന്റെ ഭാഗമാണ്.

ഖത്തർ ഡിസൈനർമാരുടെ പുതിയ സാന്നിധ്യം

ഖത്തർ ക്രിയേറ്റീവ് ആൻഡ് കൾച്ചറൽ ഇൻഡസ്ട്രീസ് ഹബ്ബായ Scale7യുടെ പിന്തുണയോടെ ഒരുക്കിയ Qatari Designers Pavilionൽ ഇത്തവണ രണ്ട് പുതിയ ഡിസൈനർമാരാണ് എത്തുന്നത്.

ഖത്തറി എഞ്ചിനീയറും കലാകാരനും കാലിഗ്രാഫറും ജ്വല്ലറി ഡിസൈനറുമായ അബ്ദുല്ല യൂസഫ് അൽ ഫഖ്‌റൂ സ്ഥാപിച്ച Midad Jewellery ആദ്യമായാണ് DJWEയിൽ പങ്കെടുക്കുന്നത്. വാസ്തുവിദ്യ, അറബിക് കാലിഗ്രഫി, പ്രാദേശിക കലാരൂപങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആഭരണങ്ങളാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്.

2012ൽ ഹമദ് അഹമ്മദ് അൽ മുഹമ്മദ് സ്ഥാപിച്ച H Jewelryയും ആദ്യമായി പ്രദർശനത്തിൽ പങ്കെടുക്കുന്നു. കല, സാംസ്കാരിക പൈതൃകം, ചരിത്ര ചിഹ്നങ്ങൾ, മനുഷ്യരുടെ കഥകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനുകളാണ് ബ്രാൻഡിന്റെ പ്രത്യേകത.

Ghand Jewellery, Kaltham’s Pavilion, M Royal Collection, Alghla Jewellery എന്നിവയും ഖത്തർ ഡിസൈനർമാരുടെ പവിലിയനിൽ പങ്കെടുക്കുന്നുണ്ട്.

ഇതിന് പുറമെ Zari Jewellery സ്വതന്ത്ര ഖത്തറി എക്സിബിറ്ററായി ആദ്യമായി DJWEയിൽ പങ്കെടുക്കുന്നു. 21 കാരറ്റ്, 18 കാരറ്റ് സ്വർണം ഉപയോഗിച്ചുള്ള ഏകദേശം 30 ആഭരണങ്ങളാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. വജ്രം പതിപ്പിച്ച ആഭരണങ്ങളും ശേഖരത്തിലുണ്ട്.

ജിസിസിയിൽ നിന്നുള്ള പുതിയ എക്സിബിറ്റർമാർ

സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള ചില സ്ഥാപനങ്ങളും ഇത്തവണ ആദ്യമായി DJWEയിൽ പങ്കെടുക്കുന്നു.

സൗദി അറേബ്യയിൽ നിന്നുള്ള Al Bakshi Gold & Diamond Company ആണ് DJWEയിൽ പങ്കെടുക്കുന്ന ആദ്യ സൗദി എക്സിബിറ്റർ. ഖത്തറി പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനിനൊപ്പം പഴയകാല ആഭരണങ്ങളും Nakhalat Al-Baqshi ശേഖരവും ഇവർ അവതരിപ്പിക്കുന്നു.

യുഎഇയിൽ നിന്നുള്ള Ammar Jewellery, ബഹ്റൈനിൽ നിന്നുള്ള Lulu Al Mahmoud എന്നിവയും ആദ്യമായി പ്രദർശനത്തിൽ പങ്കെടുക്കുന്നു.

പുതിയ ശേഖരങ്ങളുമായി അന്താരാഷ്ട്ര ബ്രാൻഡുകൾ

അന്താരാഷ്ട്ര ബ്രാൻഡുകളും പുതിയ ശേഖരങ്ങളുമായാണ് ഇത്തവണ എത്തുന്നത്.

1949 മുതൽ ആഭരണരംഗത്ത് പ്രവർത്തിക്കുന്ന ഇറ്റാലിയൻ ബ്രാൻഡായ Veschetti പുതിയ AURA ശേഖരം അവതരിപ്പിക്കുന്നു. സ്വർണം, വജ്രം, അപൂർവ നിറങ്ങളിലുള്ള രത്നങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ഹൈ ജ്വല്ലറി ഡിസൈനുകളാണ് ശേഖരത്തിലുള്ളത്.

ഇറ്റാലിയൻ ബ്രാൻഡായ Bedettiയും പുതിയ BE.BRICK Collection അവതരിപ്പിക്കുന്നു. Bracelet Brick Ten ആണ് ശേഖരത്തിലെ പ്രധാന ആകർഷണം.

സന്ദർശകർക്കായി പ്രദർശനം

ആഭരണ-വാച്ച് മേഖലയിലെ പുതിയ ഡിസൈനുകളും പൈതൃകവും കരകൗശലവും പരിചയപ്പെടാനുള്ള വേദിയായി DJWE മാറുകയാണ്. ഖത്തർ, ജിസിസി രാജ്യങ്ങൾ, മറ്റ് അന്താരാഷ്ട്ര വിപണികൾ എന്നിവിടങ്ങളിൽ നിന്നുള്ള ഡിസൈനർമാരെയും വ്യവസായ രംഗത്തെ പ്രമുഖരെയും ഇവിടെ ഒരുമിച്ച് കാണാം.

പ്രദർശനം പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച വൈകിട്ട് 3 മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്കുള്ള സമയം.

എക്സിബിഷൻ വേദിയിലും കോൺകോഴ്സ് ഏരിയയിലും വിവിധ ഭക്ഷണ-പാനീയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy