body =====

New Drug Approved for Rare Blood Disorder അപൂർവ രക്തരോഗത്തിന് പുതിയ മരുന്ന്; യുഎഇയിൽ അംഗീകാരം

MEDICINE e1790836977685

New Drug Approved for Rare Blood Disorder ദുബൈ: അപൂർവ രക്തരോഗമായ ‘പോളിസൈതീമിയ വീറ’ ചികിത്സിക്കുന്നതിനായി ‘മിമ്രിലോ’ എന്ന പുതിയ മരുന്നിന് യുഎഇയിലെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE) അംഗീകാരം നൽകി. ഈ മരുന്നിന് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യുഎഇ.

ശരീരത്തിൽ അരുണ രക്താണുക്കൾ അമിതമായി ഉൽപാദിപ്പിക്കപ്പെടുകയും രക്തം കൂടുതൽ കട്ടിയാകുകയും ചെയ്യുന്ന അവസ്ഥയാണ് പോളിസൈതീമിയ വീറ. ഇതുമൂലം രക്തം അപകടകരമായി കട്ടപിടിക്കാനുള്ള സാധ്യത വർധിക്കാം. അരുണ രക്താണുക്കളുടെ ഉൽപാദനം കുറയ്ക്കാനും രോഗം നിയന്ത്രിക്കാനും പുതിയ മരുന്ന് സഹായിക്കുമെന്ന് EDE അറിയിച്ചു.

പൊടി രൂപത്തിലാണ് മിമ്രിലോ ലഭിക്കുന്നത്. ഉപയോഗിക്കുന്നതിന് മുമ്പ് ഇത് ദ്രാവക രൂപത്തിലാക്കണം. പരിചയസമ്പന്നനായ ആരോഗ്യപ്രവർത്തകന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ മരുന്ന് നൽകാവൂ. ചികിത്സയ്ക്കിടെ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ ഇടവേളകളിൽ പരിശോധനകളും നടത്തണം.

ചികിത്സാ മാർഗങ്ങൾ പരിമിതമായ അപൂർവ രോഗങ്ങൾക്ക് ആധുനിക മരുന്നുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് അംഗീകാരമെന്ന് EDE ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കഅബി പറഞ്ഞു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Indian Sailor Among Five Killed in Somali Pirate Attack സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ആക്രമണം; ഇന്ത്യൻ നാവികനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

UAE Drisya Staff Editor — October 1, 2026·0 Comment

TVtwfLyb e1790830961392

Indian Sailor Among Five Killed in Somali Pirate Attack സൊമാലിയയിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത എണ്ണക്കപ്പലിലുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികനടക്കം അഞ്ച് ജീവനക്കാർ കൊല്ലപ്പെട്ടു. MT Honour 25 എന്ന പാലാവു പതാകയുള്ള കപ്പലാണ് കടൽക്കൊള്ളക്കാർ നേരത്തെ തട്ടിയെടുത്തിരുന്നത്. കപ്പൽ മോചിപ്പിക്കുന്നതിനായി പണ്ട്‌ലാൻഡ് മാരിടൈം പൊലീസ് ഫോഴ്‌സ് നടത്തിയ നടപടിക്കിടെയാണ് അഞ്ച് ജീവനക്കാർ കൊല്ലപ്പെട്ടത്.

മരിച്ചവരിൽ ഇന്ത്യക്കാരന് പുറമെ മൂന്ന് പാക്കിസ്ഥാൻ സ്വദേശികളും ഒരു മ്യാൻമർ സ്വദേശിയും ഉൾപ്പെടുന്നു. കപ്പലിലെ ഇന്ത്യൻ ജീവനക്കാരനായ മുഹമ്മദ് തൻവീറുസ് സമാൻ ആണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മറ്റ് ചില ജീവനക്കാർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് മൊഗാദിഷുവിലേക്ക് ഇന്ധനവുമായി പോകുന്നതിനിടെ കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. പണ്ട്‌ലാൻഡ് സുരക്ഷാസേന പിന്നീട് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ഇന്ത്യൻ നാവികന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കമുള്ള സഹായങ്ങൾ നൽകുമെന്നും നെയ്‌റോബിയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy