
Gang Arrested in Dubai for Begging Scam ദുബൈ: യുഎഇയിലെ തിരക്കേറിയ പ്രധാന റോഡുകളിൽ വാഹനമോടിക്കുന്നവരെ ലക്ഷ്യമിട്ട് യാചനയുടെ പേരിൽ തട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്ന 22 അംഗ സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രാ ചെലവിന് പണമില്ലെന്ന് വ്യാജമായി പറഞ്ഞാണ് സംഘം വാഹന ഡ്രൈവർമാരിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നതെന്ന് റിപ്പോർട്ട്.
ദുബൈ പൊലീസിന്റെ ‘Police Eye’ ആപ്പ് വഴി പൊതുജനങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പരാതിയെ തുടർന്ന് പൊലീസ് സംഘത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ 22 പേരെയും ഒരേസമയം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
റോഡുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ സംശയാസ്പദമായ യാചനാ പ്രവർത്തനങ്ങളോ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്റെ ഔദ്യോഗിക ആപ്പ് ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളിലൂടെ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Middle East oil exports : ബദൽ മാർഗങ്ങൾ ഉപയോഗിച്ച് എണ്ണ കയറ്റുമതി ; ഹോർമുസ് പ്രതിസന്ധിക്കിടയിലും എണ്ണ കയറ്റുമതി 80% വരെ തിരിച്ചെത്തി; റിപ്പോർട്ട്
UAE greeshma — September 29, 2026·0 Comment

Middle East oil exports : ദുബായ്, സെപ്റ്റംബർ 29: ഹോർമുസ് കടലിടുക്കിലൂടെയും മറ്റ് കയറ്റുമതി മാർഗങ്ങളിലൂടെയും മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ കയറ്റുമതി യുദ്ധത്തിന് മുമ്പുണ്ടായിരുന്ന പ്രാദേശിക നിലയുടെ ഏകദേശം 80 ശതമാനം വരെ തിരിച്ചെത്തിയതായി റിപ്പോർട്ട്. സംഘർഷം തുടരുന്നതിനിടയിലും മേഖലയിലെ ക്രൂഡ് ഓയിൽ കയറ്റുമതി ക്രമേണ പുനരുജ്ജീവിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
വാൾ സ്ട്രീറ്റ് ജേണൽ ഉദ്ധരിച്ച കപ്പൽ ഗതാഗത വിവരങ്ങൾ പ്രകാരം, സൗദി അറേബ്യ, ഇറാഖ്, യുഎഇ തുടങ്ങിയ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി സെപ്റ്റംബറിൽ പ്രതിദിനം ഏകദേശം 13 ദശലക്ഷം ബാരലായി ഉയർന്നു. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കയറ്റുമതി നിരക്കാണിത്.
ഫെബ്രുവരിയിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ കയറ്റുമതി പ്രതിദിനം ഏകദേശം 19 ദശലക്ഷം ബാരൽ ആയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ കയറ്റുമതി ഇപ്പോഴും താഴ്ന്ന നിലയിലാണ്.
ബദൽ മാർഗങ്ങൾ ഉപയോഗിച്ച് എണ്ണ കയറ്റുമതി
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതത്തിലെ തടസ്സങ്ങൾ മറികടക്കാൻ ഗൾഫ് രാജ്യങ്ങൾ ബദൽ കയറ്റുമതി മാർഗങ്ങൾ ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്.
അമേരിക്കൻ നാവിക പ്രവർത്തനങ്ങളും ഗൾഫ് എണ്ണ ഉൽപാദക രാജ്യങ്ങൾ സ്വീകരിച്ച ബദൽ മാർഗങ്ങളും കൂടുതൽ എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയോ അതിന്റെ സമീപപ്രദേശങ്ങളിലൂടെയോ സഞ്ചരിക്കാൻ സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഇതോടെ ഹോർമുസ് വഴിയുള്ള എണ്ണ ഗതാഗതം നിയന്ത്രിക്കുന്നതിലൂടെ അമേരിക്കയുമായുള്ള ചർച്ചകളിൽ സമ്മർദം ചെലുത്താനുള്ള ഇറാന്റെ സാധ്യത കുറഞ്ഞതായും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
സൗദിയും ബദൽ പാതയിലേക്ക്
സൗദി അറേബ്യയും എണ്ണ കയറ്റുമതിക്കായി ബദൽ മാർഗങ്ങൾ വീണ്ടും സജീവമാക്കുകയാണ്. കിഴക്ക്–പടിഞ്ഞാറ് പൈപ്പ്ലൈൻ വഴി ക്രൂഡ് ഓയിൽ കയറ്റുമതി പുനരാരംഭിക്കുന്നതിനൊപ്പം ചെങ്കടൽ തീരത്ത് ടാങ്കറുകളിൽ എണ്ണ കയറ്റാനും സൗദി അറേബ്യ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഈ മാർഗങ്ങളിലൂടെയുള്ള കയറ്റുമതി ഇപ്പോഴും സാധാരണ നിലയേക്കാൾ കുറവാണ്.
മേഖലയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എണ്ണ വിതരണ ശൃംഖലയിൽ വലിയ തടസ്സങ്ങൾ ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കയറ്റുമതി മുൻകാല നിലവാരത്തിന്റെ വലിയൊരു ഭാഗം തിരിച്ചുപിടിച്ചിരിക്കുന്നത്.
ഗൾഫിൽ തൊഴിൽ തേടുന്നവരാണോ? പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കാം, തിരഞ്ഞെടുപ്പ് ഇനി പഴയതുപോലെയാകില്ല
UAE nazia — September 29, 2026·0 Comment

അബുദാബി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ അരക്ഷിതാവസ്ഥക്കൊടുവിൽ യുഇയിൽ തൊഴിൽ നിയമനങ്ങൾക്ക് തുടക്കമാവുകയാണ്. പുതിയ കാലത്ത് തൊഴിൽ ദാതാക്കൾ തൊഴിൽ സുരക്ഷ, ക്ഷേമം, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
വിദഗ്ധരായ ജീവനക്കാരുടെ ദൗർലഭ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വ്യാപക ഉപയോഗം, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയാണ് തൊഴിലുടമകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. പുതിയ കാലത്ത് എഐ, ഡിജിറ്റൽ വൈഗദ്ധ്യം എന്നിവ വികസിപ്പിക്കാനായി 10 ശതമാനം ശമ്പള വർദ്ധനവ് ഉപേക്ഷിക്കാൻ തയ്യാറാണെന്ന് ചില തൊഴിൽ ദാതാക്കൾ അഭിപ്രായപ്പെടുന്നു. ജീവനക്കാരുടെ അനുഭവസമ്പത്ത്, ജീവനക്കാർക്ക് കമ്പനി നൽകുന്ന മൂല്യനിർദ്ദേശം എന്നിവയ്ക്ക് മുൻഗണന നൽകണമെന്നാണ് മറ്റുചിലർ വാദിക്കുന്നത്.
പുതിയ കാലത്ത് തൊഴിൽ ദാതാക്കൾ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ നൽകുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ എണ്ണം കൂട്ടുന്നതിനേക്കാൾ കഴിവിനാണ് പ്രാധാന്യം നൽകുന്നതെന്നും ഇവർ വ്യക്തമാക്കുന്നു. ഇത്തരമൊരു മാറി ചിന്തിക്കലിനുള്ള മറ്റൊരു പ്രധാന കാരണം എഐ ആണ്. ജീവനക്കാർക്ക് വെറുതെ എഐ ടൂളുകൾ നൽകുന്നതിന് പകരം ഓരോ ജോലിയും പ്രവർത്തനരീതിയും പരിശോധിച്ച്, ഏതൊക്കെ കാര്യങ്ങൾ മനുഷ്യർ തന്നെ ചെയ്യണം, ഏതൊക്കെ കാര്യങ്ങളിൽ എഐയുടെ സഹായം തേടാം, ഏതൊക്കെ കാര്യങ്ങൾ സുരക്ഷിതമായി ഓട്ടോമേറ്റ് ചെയ്യാം എന്നിങ്ങനെയാണ് തൊഴിലുടമകൾ ചിന്തിക്കുകയെന്നും വിദഗ്ദ്ധർ പറയുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളെ….അടിച്ചുമോനെ കോളടിച്ചോ!!!വിനിമയ നിരക്കിൽ വൻ മാറ്റം; നാട്ടിലേക്ക് പണം അയക്കാൻ ഇതിലും നല്ല സമയം വേറെയില്ല
UAE September 28, 2026

Dirham gains on rupees ദുബായ്: യുഎഇയിലെ ഏഷ്യൻ പ്രവാസികൾക്ക് ആശ്വാസമായി ഏഷ്യൻ കറൻസികളുടെ മൂല്യത്തകർച്ച തുടരുന്നു. ദിർഹത്തിന്റെ കരുത്ത് വർദ്ധിച്ചതോടെ നാട്ടിലേക്ക് പണമയക്കുമ്പോൾ മികച്ച വിനിമയ നിരക്കാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. ഇന്ത്യൻ രൂപ, ഫിലിപ്പീൻ പെസോ, പാകിസ്ഥാനി രൂപ എന്നിവയെല്ലാം മുൻവർഷങ്ങളിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിന് തൊട്ടടുത്താണ് വ്യാപാരം നടത്തുന്നത്. നിരക്ക് ഇനിയും ഉയർന്നേക്കുമെന്ന പ്രതീക്ഷയിൽ തുക ഭാഗികമായി അയക്കുകയും ബാക്കി തുക കാത്തുവെക്കുകയും ചെയ്യുന്ന തന്ത്രമാണ് പല പ്രവാസി കുടുംബങ്ങളും ഇപ്പോൾ സ്വീകരിക്കുന്നത്.
സെപ്റ്റംബർ 28-ന് രാവിലെ 8:15-ലെ വിനിമയ നിരക്കുകൾ:
ഇന്ത്യൻ രൂപ: 26.13; ഇന്നലെയെ അപേക്ഷിച്ച് അല്പം കരുത്താർജ്ജിച്ചു.
പാകിസ്ഥാൻ രൂപ: 75.62; ഇന്നലത്തെ നിരക്കിൽ മാറ്റമില്ല.
ഫിലിപ്പൈൻ പെസോ: 16.96; ഇന്നലത്തെ 17.01-ൽ നിന്ന് അല്പം കരുത്താർജ്ജിച്ചു.
ഇന്ത്യൻ രൂപ വാരാന്ത്യത്തിൽ നേരിയ മുന്നേറ്റം കാണിച്ചെങ്കിലും ദിർഹത്തിനെതിരെ 26.13 എന്ന ദുർബല നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. എണ്ണവിലയും അമേരിക്കൻ ഡോളറും: ഫിലിപ്പീൻസ് പ്രധാനമായും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ, എണ്ണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പെസോയുടെ മൂല്യത്തെ ബാധിക്കുന്നുണ്ട്. പലിശനിരക്കുകൾ ഉയർന്ന നിലയിൽ തന്നെ നിലനിർത്തുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ സൂചനകൾ യുഎസ് ഡോളറിന് കരുത്തേകിയതും ഏഷ്യൻ കറൻസികൾക്ക് തിരിച്ചടിയായി. നിലവിലെ മികച്ച നിരക്കുകൾ പ്രയോജനപ്പെടുത്തി പരമാവധി തുക നാട്ടിലേക്ക് അയക്കണോ അതോ നിരക്ക് ഇനിയും ഉയരുന്നത് വരെ കാത്തിരിക്കണോ എന്ന ആലോചനയിലാണ് പ്രവാസികൾ.