നാട്ടിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ധാരണ വിദേശത്ത് കഴിയുന്നവർക്ക് ‘പരമസുഖം’ എന്നാണ്. എന്നാൽ ഡോളറിലും പൗണ്ടിലും ലഭിക്കുന്ന ഉയർന്ന വരുമാനത്തിന് പിന്നിൽ കണ്ണീരിന്റെയും കഠിനാധ്വാനത്തിന്റെയും കഥകളുണ്ടെന്ന് കനുപ്രിയ വ്യക്തമാക്കുന്നു. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ഏകാന്തതയും മാനസിക പ്രയാസങ്ങളും വലിയൊരു വെല്ലുവിളിയാണ്. പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ആരോഗ്യ രംഗത്തെ അപര്യാപ്തതകളാണ്. വിദേശ രാജ്യങ്ങളിൽ കൃത്യസമയത്ത് ചികിത്സയോ ആശുപത്രി സേവനങ്ങളോ ലഭിക്കുക എന്നത് പ്രയാസകരമാണ്. രോഗബാധിതരായി ആശുപത്രിയിൽ പോകേണ്ടി വന്നാൽ പോലും കൂട്ടിന് ആരുമില്ലാത്ത അവസ്ഥയാണ് പലർക്കുമുള്ളത്. സഹായത്തിന് കുടുംബാംഗങ്ങളോ അടുത്ത സുഹൃത്തുക്കളോ ഇല്ലാത്തതിനാൽ, വീട്ടുജോലികൾ മുതൽ രോഗാവസ്ഥയിൽ മരുന്നു കഴിക്കുന്നത് വരെ എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നു.
പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാലും അവധി ലഭിക്കാതെ ജോലിക്ക് പോകേണ്ടി വരുന്ന സാഹചര്യങ്ങളും പ്രവാസികൾ നേരിടുന്നുണ്ട്. ഈ കഷ്ടപ്പാടുകളോ ത്യാഗങ്ങളോ കാണാതെ, അവിടത്തെ സമ്പാദ്യം മാത്രം കണ്ട് തെറ്റിദ്ധരിക്കുന്നവർക്കായിട്ടാണ് താൻ ഈ വീഡിയോ പങ്കുവെച്ചതെന്നും യുവതി പറയുന്നു. പ്രവാസ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടിയ കനുപ്രിയയുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രവാസികളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റിയതിന് നിരവധി പേർ യുവതിയെ അഭിനന്ദിച്ച് കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. ‘പ്രവാസ ജീവിതം പുറത്തുനിന്ന് കാണുന്നത് പോലെയല്ലെന്നും ആഡംബരമല്ലെന്നും’ നിരവധി പേർ കമന്റുകളിൽ സാക്ഷ്യപ്പെടുത്തുന്നു.
വിദേശത്ത് മികച്ച ജോലിയും പഠനവും ലക്ഷ്യമിട്ട് പോകുന്നവരുടെ ജീവിതം നാട്ടിലുള്ളവർ കരുതുന്നത് പോലെ അത്ര സുഖകരമല്ലെന്ന് പ്രവാസി യുവതിയുടെ വെളിപ്പെടുത്തൽ. കാനഡയിൽ പഠനത്തോടൊപ്പം ജോലിയും ചെയ്തുവരുന്ന ഇന്ത്യൻ വംശജയായ കനുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ടെങ്കിലും അതിനു പിന്നിൽ വലിയൊരു വിഭാഗം പ്രവാസികൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ പലപ്പോഴും പുറംലോകം അറിയുന്നില്ലെന്ന് ഇവർ പറയുന്നു.
നാട്ടിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ധാരണ വിദേശത്ത് കഴിയുന്നവർക്ക് ‘പരമസുഖം’ എന്നാണ്. എന്നാൽ ഡോളറിലും പൗണ്ടിലും ലഭിക്കുന്ന ഉയർന്ന വരുമാനത്തിന് പിന്നിൽ കണ്ണീരിന്റെയും കഠിനാധ്വാനത്തിന്റെയും കഥകളുണ്ടെന്ന് കനുപ്രിയ വ്യക്തമാക്കുന്നു. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ഏകാന്തതയും മാനസിക പ്രയാസങ്ങളും വലിയൊരു വെല്ലുവിളിയാണ്. പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ആരോഗ്യ രംഗത്തെ അപര്യാപ്തതകളാണ്. വിദേശ രാജ്യങ്ങളിൽ കൃത്യസമയത്ത് ചികിത്സയോ ആശുപത്രി സേവനങ്ങളോ ലഭിക്കുക എന്നത് പ്രയാസകരമാണ്. രോഗബാധിതരായി ആശുപത്രിയിൽ പോകേണ്ടി വന്നാൽ പോലും കൂട്ടിന് ആരുമില്ലാത്ത അവസ്ഥയാണ് പലർക്കുമുള്ളത്. സഹായത്തിന് കുടുംബാംഗങ്ങളോ അടുത്ത സുഹൃത്തുക്കളോ ഇല്ലാത്തതിനാൽ, വീട്ടുജോലികൾ മുതൽ രോഗാവസ്ഥയിൽ മരുന്നു കഴിക്കുന്നത് വരെ എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നു.
പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാലും അവധി ലഭിക്കാതെ ജോലിക്ക് പോകേണ്ടി വരുന്ന സാഹചര്യങ്ങളും പ്രവാസികൾ നേരിടുന്നുണ്ട്. ഈ കഷ്ടപ്പാടുകളോ ത്യാഗങ്ങളോ കാണാതെ, അവിടത്തെ സമ്പാദ്യം മാത്രം കണ്ട് തെറ്റിദ്ധരിക്കുന്നവർക്കായിട്ടാണ് താൻ ഈ വീഡിയോ പങ്കുവെച്ചതെന്നും യുവതി പറയുന്നു. പ്രവാസ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടിയ കനുപ്രിയയുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രവാസികളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റിയതിന് നിരവധി പേർ യുവതിയെ അഭിനന്ദിച്ച് കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. ‘പ്രവാസ ജീവിതം പുറത്തുനിന്ന് കാണുന്നത് പോലെയല്ലെന്നും ആഡംബരമല്ലെന്നും’ നിരവധി പേർ കമന്റുകളിൽ സാക്ഷ്യപ്പെടുത്തുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ?’; ജീവനക്കാർക്ക് ഐഫോൺ സമ്മാനിച്ച് യുഎഇയിലെ മലയാളി സംരംഭകൻ
UAE September 26, 2026

ദുബായ്: ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ച് യു.എ.ഇയിലെ മലയാളി സംരംഭകൻ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻപവർ സപ്ലൈ കമ്പനിയായ ‘വേൾഡ് സ്റ്റാർ മാൻപവറിലെ മാനേജിംഗ് ഡയറക്ടറായ നിഷാദ് ഹുസൈൻ ആണ് ജീവനക്കാർക്ക് സമ്മാനം നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഷാദ് ഹുസൈന്റെ ഭാര്യ ഹസീന നിഷാദാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
മേശപ്പുറത്ത് സമ്മാനപ്പൊതികൾ നിരത്തി വച്ചശേഷം ജീവനക്കാർക്ക് ഓരോന്നായി അവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് വീഡിയോയിലുള്ളത്. സമ്മാനപ്പൊതികളിൽ ചിലത് ഐഫോണായിരുന്നെങ്കിൽ മറ്റുചിലതിൽ ചോക്ലേറ്റ് ബാറുകൾ ആയിരുന്നു. ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്ക് പിന്നീട് മറ്റൊരു ജീവനക്കാരൻ ഐഫോണുകൾ സമ്മാനിച്ചതോടെ സമ്മാനവിതരണം കൂടുതൽ സന്തോഷകരമായി.
ജീവനക്കാരുടെ കഠിനാധ്വാനത്തെയും കൂട്ടായ പ്രവർത്തനത്തെയും അഭിനന്ദിച്ചാണ് നിഷാദ് സമ്മാനങ്ങൾ നൽകിയതെന്നാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയത്. ജീവനക്കാരുടെ കൂട്ടായ ശക്തിയാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും കഴിവിൽ വിശ്വാസമർപ്പിക്കണമെന്നും വളരാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സഹപ്രവർത്തകരെ പിന്തുണച്ച് മുന്നോട്ട് പോകണമെന്നും നിഷാദ് ജീവനക്കാരോട് പറയുന്നു. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ട് സ്ഥാപനത്തെ ഉയരത്തിലെത്തിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
APPLY NOW FOR THE LATEST VACANCIES
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മില്യൺ കണക്കിന് കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടത്. ജീവനക്കാരോട് മാനേജ്മെന്റ് കാണിക്കുന്ന പരിഗണനയെ അഭിനന്ദിച്ചായിരുന്നു പലരുടെയും പ്രതികരണം. ‘ജോലി ഒഴിവുണ്ടോ? ഈ കമ്പനിയിൽ ചേരാൻ എനിക്കും ആഗ്രഹമുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എന്റെ ബോസ് ഇത് എ.ഐ. ആണെന്നാണ് പറയുന്നത്’ മറ്റൊരാൾ കുറിച്ചു. ഐഫോൺ ലഭിച്ചതുകൊണ്ടുമാത്രമല്ല, മാനേജ്മെന്റ് ജീവനക്കാരോട് കാണിക്കുന്ന സമീപനമാണ് ഇവരെ ഭാഗ്യവാന്മാരാക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിച്ചുള്ള ഇത്തരം സമീപനം മാതൃകാപരമാണെന്നും പലരും അഭിപ്രായപ്പെട്ടു.