
ദുബൈ: തിരിച്ചറിയൽ രേഖ ദുരുപയോഗം ചെയ്ത് ആരോ നടത്തിയ ബാങ്ക് തട്ടിപ്പിന്റെ ഇരകളായി ദുരിതമനുഭവിക്കുകയാണ് യുഎഇയിലെ ഒരു മലയാളി കുടുംബം. ഉമ്മുൽഖുവൈനിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി നിഷീറയും ഭർത്താവ് റിഷാഫും അടങ്ങുന്ന കുടുംബമാണ് ഒമ്പത് വർഷമായി ദുരിതം അനുഭവിക്കുന്നത്. യു.എ.ഇയിലെ മൂന്ന് ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത് തിരിച്ചടച്ചില്ല എന്ന പേരിൽ ഒമ്പത് വർഷമായി യാത്രാവിലക്ക് നേരിടുകയാണ് ഇവർ. നിഷീറയുടെ പേരിനോട് സാമ്യമുള്ള വ്യക്തി തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത് മൂന്ന് ബാങ്കുകളിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം വായ്പയെടുത്തതാണ് ഈ കുടുംബത്തെ ദുരിതത്തിലാക്കിയത്. ഇതോടെ 2017 മുതൽ യാത്ര വിലക്ക് അടക്കം നിയമനടപടികൾ നേരിടുകയാണ് ഇവർ.
റാക് ബാങ്ക്, നാഷനൽ ബാങ്ക് ഓഫ് അബൂദബി, എഡിസിബി എന്നീ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തെന്നാണ് കേസ്. ദുബൈ മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന വ്യക്തിക്കാണ് വായ്പ നൽകിയതെന്നാണ് ബാങ്ക് രേഖകൾ. എമിറേറ്റ്സ് ഐഡിയിലെയും പാസ്പോർട്ടിലെയും നമ്പറെല്ലാം വ്യത്യസ്തമാണ്. നിഷീറയാണെങ്കിൽ വായ്പ നൽകിയെന്ന ബാങ്കുകൾ പറയുന്ന സമയത്തൊന്നും ജോലി ചെയ്തതിട്ടുമില്ല. രണ്ട് ബാങ്കുകളുടെ കേസുകൾ കോടതിയും പൊലീസും റദ്ദാക്കി. എന്നാൽ, വർഷങ്ങൾക്ക് ശേഷം മറ്റൊരു ബാങ്ക് സിവിൽ കേസ് നൽകിയതോടെയാണ് ഇവർ വീണ്ടും ദുരിതത്തിലായത്. കഴിഞ്ഞ ജൂലൈയിൽ നാട്ടിലേക്ക് യാത്ര ചെയ്യാൻ നിഷീറ ടിക്കറ്റ് എടുത്തിരുന്നു. തലേദിവസമാണ് യാത്ര വിലക്ക് അറിയുന്നത്. തുടർന്ന് കോടതിയിൽ എത്തി ജഡ്ജിയെ കണ്ട് രേഖകൾ കാണിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയായിരുന്നുവെന്ന് റിഷാഫ് ‘മീഡിയവണി’നോട് പറഞ്ഞു.
ഒമ്പത് വർഷമായി ഓരോ തവണയും നാട്ടിലേക്ക് പോകുമ്പോഴെല്ലാം ടെൻഷൻ ആണെന്നും ഓരോ പ്രാവശ്യവും പൊലീസ് സ്റ്റേഷനിൽ ചെന്ന് രേഖകൾ ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര ചെയ്യുന്നതെന്നും നിഷീറ പറയുന്നു. എമിഗ്രേഷൻ കഴിഞ്ഞാൽ മാത്രമാണ് സമാധാനമുണ്ടാകുകയെന്നും അവർ പറയുന്നു.
ലോണെടുത്തയാളുമായി പേരുകൊണ്ട് സാമ്യമുണ്ട് എന്നതൊഴിച്ചാൽ നിഷീറക്ക് ഈ ബാങ്ക് ഇടപാടുമായി യാതൊരു ബന്ധവുമില്ല. വീട്ടമ്മയായിരുന്ന നിഷീറ അടുത്തകാലത്താണ് അധ്യാപികയായി ജോലി ആരംഭിച്ചത്. ഒമ്പത് വർഷമായി അനുഭവിക്കുന്ന മനഃപ്രയാസവും ദുരിതവും എല്ലാം അവസാനിപ്പിക്കാൻ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ?’; ജീവനക്കാർക്ക് ഐഫോൺ സമ്മാനിച്ച് യുഎഇയിലെ മലയാളി സംരംഭകൻ
UAE September 26, 2026

ദുബായ്: ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ച് യു.എ.ഇയിലെ മലയാളി സംരംഭകൻ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻപവർ സപ്ലൈ കമ്പനിയായ ‘വേൾഡ് സ്റ്റാർ മാൻപവറിലെ മാനേജിംഗ് ഡയറക്ടറായ നിഷാദ് ഹുസൈൻ ആണ് ജീവനക്കാർക്ക് സമ്മാനം നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഷാദ് ഹുസൈന്റെ ഭാര്യ ഹസീന നിഷാദാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
മേശപ്പുറത്ത് സമ്മാനപ്പൊതികൾ നിരത്തി വച്ചശേഷം ജീവനക്കാർക്ക് ഓരോന്നായി അവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് വീഡിയോയിലുള്ളത്. സമ്മാനപ്പൊതികളിൽ ചിലത് ഐഫോണായിരുന്നെങ്കിൽ മറ്റുചിലതിൽ ചോക്ലേറ്റ് ബാറുകൾ ആയിരുന്നു. ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്ക് പിന്നീട് മറ്റൊരു ജീവനക്കാരൻ ഐഫോണുകൾ സമ്മാനിച്ചതോടെ സമ്മാനവിതരണം കൂടുതൽ സന്തോഷകരമായി.
ജീവനക്കാരുടെ കഠിനാധ്വാനത്തെയും കൂട്ടായ പ്രവർത്തനത്തെയും അഭിനന്ദിച്ചാണ് നിഷാദ് സമ്മാനങ്ങൾ നൽകിയതെന്നാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയത്. ജീവനക്കാരുടെ കൂട്ടായ ശക്തിയാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും കഴിവിൽ വിശ്വാസമർപ്പിക്കണമെന്നും വളരാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സഹപ്രവർത്തകരെ പിന്തുണച്ച് മുന്നോട്ട് പോകണമെന്നും നിഷാദ് ജീവനക്കാരോട് പറയുന്നു. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ട് സ്ഥാപനത്തെ ഉയരത്തിലെത്തിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
APPLY NOW FOR THE LATEST VACANCIES
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മില്യൺ കണക്കിന് കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടത്. ജീവനക്കാരോട് മാനേജ്മെന്റ് കാണിക്കുന്ന പരിഗണനയെ അഭിനന്ദിച്ചായിരുന്നു പലരുടെയും പ്രതികരണം. ‘ജോലി ഒഴിവുണ്ടോ? ഈ കമ്പനിയിൽ ചേരാൻ എനിക്കും ആഗ്രഹമുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എന്റെ ബോസ് ഇത് എ.ഐ. ആണെന്നാണ് പറയുന്നത്’ മറ്റൊരാൾ കുറിച്ചു. ഐഫോൺ ലഭിച്ചതുകൊണ്ടുമാത്രമല്ല, മാനേജ്മെന്റ് ജീവനക്കാരോട് കാണിക്കുന്ന സമീപനമാണ് ഇവരെ ഭാഗ്യവാന്മാരാക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിച്ചുള്ള ഇത്തരം സമീപനം മാതൃകാപരമാണെന്നും പലരും അഭിപ്രായപ്പെട്ടു.