body =====

ദുബായിലെ ‘ലക്ഷ്വറി ലൈഫ്’ കണ്ട് വിശ്വസിച്ചു; സ്വന്തം അധ്വാനത്തിൽ ഉയർന്നുവന്ന സംരംഭകയെന്ന് പ്രശസ്തി പൊളിഞ്ഞു;, മലയാളികൾ കുടുങ്ങിയത് ചതിവലയിൽ

1000062972

ദുബായ്/ തിരുവനന്തപുരം∙ യുഎഇയിലേയ്ക്ക് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ, ഇമിഗ്രേഷൻ വീസകൾ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ സർവീസ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ മലയാളിയായ പാർവതി മായ ഷാജി (39) പൊലീസിന്റെ വലയിലായത് പ്രവാസ ലോകത്ത് ചർച്ചാ വിഷയമായി

യുഎഇയിലെ ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിൽ ഇത്തരം മൈഗ്രേഷൻ തട്ടിപ്പുകളിൽപ്പെട്ട് ആയിരക്കണക്കിന് പ്രവാസികളാണ് സങ്കടക്കടലിൽ കഴിയുന്നത്. ഇവരിൽ യുവതികളടക്കം ഒട്ടേറെ പേർ മലയാളികളാണ്. ജോലി ലഭിക്കുമെന്ന വഞ്ചനാപരമായ വാഗ്ദാനങ്ങളിൽ വീണ് ലക്ഷങ്ങൾ കടം വാങ്ങിയും വീടുപണയം വച്ചും യുഎഇയിലെത്തിയവരാണ് ഏറെയും

എന്നാൽ വാഗ്ദാനം ചെയ്ത തൊഴിലോ വീസയോ ലഭിക്കാതെ, കൃത്യമായ താമസസൗകര്യമോ ഭക്ഷണമോ ഇല്ലാതെ ഇടുങ്ങിയ കൊച്ചുമുറികളിൽ രാപ്പകൽ കഴിച്ചുകൂട്ടുകയാണ് ഇവർ. നാടണയാനോ ജീവിക്കാനോ വഴിയില്ലാതെ, തിളങ്ങുന്ന പ്രവാസലോകത്തെ അടഞ്ഞ മുറികൾക്കുള്ളിൽ ഇവരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരിക്കുന്നു. ഇതുവഴി പലരും മദ്യം ലഹരിമരുന്ന് തുടങ്ങിയവയ്ക്ക് അടിമകളാകുകയും ചിലർ ഇവയുടെ വിൽപനക്കാരും ഏജൻസികളാവുകയും ചെയ്യുന്നു. ഒട്ടേറെ പേർ പിന്നിട് നിയമത്തിന്റെ കരങ്ങളിൽപ്പെട്ട് ഇരുട്ടറയിലുമാണ്. ഇത്തരം വാർത്തകൾ മനോരമ ഓൺലൈൻ നേരത്തെ ഒട്ടേറെ തവണ റിപോർട് ചെയ്തിട്ടുണ്ട്.

∙ പരാതികൾ ഏറെ, കോടികളുടെ ക്രമക്കേട്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പാർവതി മായ ഷാജിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയും തുടർന്ന് വിമാനത്താവള പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്ന എറണാകുളം പാലാരിവട്ടം പൊലീസിന് പിന്നീട് പ്രതിയെ കൈമാറി. വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊച്ചിയിലെത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

വഞ്ചന, ഇമിഗ്രേഷൻ ആക്ട് ലംഘനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊച്ചി ഓഫിസ് വഴി രണ്ടു പേരിൽ നിന്നായി 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പാലാരിവട്ടം പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നത്. വിദേശത്ത് എൻജിനീയറിങ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 6.06 ലക്ഷം രൂപയും, കാനഡയിലേക്ക് ജോലിയും വീസയും വാഗ്ദാനം ചെയ്ത് മറ്റൊരു യുവതിയിൽ നിന്ന് 4.96 ലക്ഷം രൂപയും വിമാന ടിക്കറ്റിനായി 1.10 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകൾ നിലവിലുണ്ട്. പോളണ്ട്, അർമേനിയ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്തും വ്യാജ രേഖകൾ നൽകിയും തട്ടിപ്പ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ നൂറിലേറെ ഉദ്യോഗാർഥികൾ ഇരയായതായി പൊലീസ് വ്യക്തമാക്കി.

യുഎഇ നിയമപ്രകാരം മുൻകൂട്ടി അനുമതിയില്ലാതെയും കൃത്യമായ ഇമിഗ്രേഷൻ ലൈസൻസുകൾ ഇല്ലാതെയും നടത്തുന്ന ഇത്തരം റിക്രൂട്ട്‌മെന്റുകളും സർവീസുകളും കടുത്ത ശിക്ഷാർഹമായ കുറ്റമാണ്. ദുബായ് കരാമയിൽ പ്രൊജക്ട് മാനേജ്‌മെന്റ് സർവീസ് സ്ഥാപനമെന്ന പേരിൽ റജിസ്റ്റർ ചെയ്ത ശേഷമാണ് കുടിയേറ്റ സഹായ സ്ഥാപനമായി വ്യാജ പ്രചാരണം നടത്തിയിരുന്നത്.

പുരസ്കാര തിളക്കത്തിൽ നിന്ന് അറസ്റ്റിലേക്ക്

സ്വന്തം അധ്വാനം കൊണ്ട് ഉയർന്നുവന്ന സംരംഭകയെന്ന നിലയിൽ മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു പാർവതി മായ ഷാജി. കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റ സഹായം നൽകുന്ന രാജ്യാന്തര കൺസൾട്ടൻസിയായാണ് സ്ഥാപനം പരസ്യം ചെയ്തിരുന്നത്. അടുത്തിടെ ബഹ്റൈനിൽ ആരംഭിച്ച ഒരു പ്രശസ്ത റസ്റ്ററന്റിന്റെ ഉടമ കൂടിയായ ഇവർ കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിൽ നിന്ന് മികച്ച യുവ വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരവും ഏറ്റുവാങ്ങിയിരുന്നു. ദുബായിലെ ആഡംബര ജീവിതശൈലി വ്യക്തമാക്കുന്ന ഇവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു.

അറസ്റ്റ് വിവരം പുറത്തുവന്നതോടെ ദുബായിലെ ഓഫിസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരങ്ങൾ അറിയില്ലെന്ന നിലപാടിലാണ് ജീവനക്കാർ. പ്രവാസികളുടെ ജീവിതം വച്ച് പന്താടുന്ന ഇത്തരം മാഫിയകൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ?’; ജീവനക്കാർക്ക് ഐഫോൺ സമ്മാനിച്ച് യുഎഇയിലെ മലയാളി സംരംഭകൻ

UAE September 26, 2026

1000062935

ദുബായ്: ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ച് യു.എ.ഇയിലെ മലയാളി സംരംഭകൻ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻപവർ സപ്ലൈ കമ്പനിയായ ‘വേൾഡ് സ്റ്റാർ മാൻപവറിലെ മാനേജിംഗ് ഡയറക്ടറായ നിഷാദ് ഹുസൈൻ ആണ് ജീവനക്കാർക്ക് സമ്മാനം നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഷാദ് ഹുസൈന്റെ ഭാര്യ ഹസീന നിഷാദാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
മേശപ്പുറത്ത് സമ്മാനപ്പൊതികൾ നിരത്തി വച്ചശേഷം ജീവനക്കാർക്ക് ഓരോന്നായി അവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് വീഡിയോയിലുള്ളത്. സമ്മാനപ്പൊതികളിൽ ചിലത് ഐഫോണായിരുന്നെങ്കിൽ മറ്റുചിലതിൽ ചോക്ലേറ്റ് ബാറുകൾ ആയിരുന്നു. ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്ക് പിന്നീട് മറ്റൊരു ജീവനക്കാരൻ ഐഫോണുകൾ സമ്മാനിച്ചതോടെ സമ്മാനവിതരണം കൂടുതൽ സന്തോഷകരമായി.


ജീവനക്കാരുടെ കഠിനാധ്വാനത്തെയും കൂട്ടായ പ്രവർത്തനത്തെയും അഭിനന്ദിച്ചാണ് നിഷാദ് സമ്മാനങ്ങൾ നൽകിയതെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയത്. ജീവനക്കാരുടെ കൂട്ടായ ശക്തിയാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും കഴിവിൽ വിശ്വാസമർപ്പിക്കണമെന്നും വളരാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സഹപ്രവർത്തകരെ പിന്തുണച്ച് മുന്നോട്ട് പോകണമെന്നും നിഷാദ് ജീവനക്കാരോട് പറയുന്നു. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ട് സ്ഥാപനത്തെ ഉയരത്തിലെത്തിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

APPLY NOW FOR THE LATEST VACANCIES

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മില്യൺ കണക്കിന് കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടത്. ജീവനക്കാരോട് മാനേജ്‌മെന്റ് കാണിക്കുന്ന പരിഗണനയെ അഭിനന്ദിച്ചായിരുന്നു പലരുടെയും പ്രതികരണം. ‘ജോലി ഒഴിവുണ്ടോ? ഈ കമ്പനിയിൽ ചേരാൻ എനിക്കും ആഗ്രഹമുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എന്റെ ബോസ് ഇത് എ.ഐ. ആണെന്നാണ് പറയുന്നത്’ മറ്റൊരാൾ കുറിച്ചു. ഐഫോൺ ലഭിച്ചതുകൊണ്ടുമാത്രമല്ല, മാനേജ്‌മെന്റ് ജീവനക്കാരോട് കാണിക്കുന്ന സമീപനമാണ് ഇവരെ ഭാഗ്യവാന്മാരാക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിച്ചുള്ള ഇത്തരം സമീപനം മാതൃകാപരമാണെന്നും പലരും അഭിപ്രായപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy