
ദുബൈ: ആപ്പിളിന്റെ പുതിയ iPhone 18 Pro, iPhone 18 Pro Max മോഡലുകള്‍ യുഎഇയില്‍ ഇന്ന് ഔദ്യോഗികമായി വില്‍പ്പനയ്‌ക്കെത്തും. ഈ മാസം 12ന് പ്രീഓര്‍ഡര്‍ ആരംഭിച്ചിരുന്നു. ലോഞ്ച് ദിനത്തില്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഫോണ്‍ വാങ്ങാന്‍ നേരിട്ടെത്തുന്നവര്‍ക്ക് എല്ലാ മോഡലുകളും ലഭിക്കുമെന്ന് ഉറപ്പില്ല. സ്റ്റോറില്‍ നിന്ന് ഫോണ്‍ വാങ്ങാന്‍ പ്രീഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ഇമെയില്‍ വഴി പിക്കപ്പ് സമയം അറിയിക്കും.
APPLY NOW FOR THE LATEST VACANCIES
പ്രീഓര്‍ഡര്‍ കാലയളവ് കഴിഞ്ഞതോടെ ആപ്പിളിന്റെയും മറ്റു റീട്ടെയിലര്‍മാരുടെയും സ്റ്റോക്ക് അനുസരിച്ചായിരിക്കും ലഭ്യത. ചില മോഡലുകള്‍ക്ക് ഇതിനകം തന്നെ ലഭ്യത പരിമിതമായിട്ടുണ്ട്. പ്രീഓര്‍ഡര്‍ ചെയ്യാതെ ആദ്യദിനം ഫോണ്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സ്വതന്ത്ര റീസെല്ലര്‍മാരുടെ പക്കല്‍ സ്റ്റോക്ക് ലഭിച്ചേക്കാം. എന്നാല്‍ ചിലയിടങ്ങളില്‍ അധിക വില ഈടാക്കാനും സാധ്യതയുണ്ട്.
വില എത്ര?
യുഎഇയില്‍ iPhone 18 Proയുടെ വില 256 ജിബി മോഡലിന് 5,099 ദിര്‍ഹത്തില്‍ (133,100 രൂപ) തുടങ്ങും. 512 ജിബിക്ക് 5,949 ദിര്‍ഹം (155,300 രൂപ), 1 ടിബിക്ക് 7,649 (1,99,700 രൂപ) ദിര്‍ഹം, 2 ടിബിക്ക് 9,349 ദിര്‍ഹം (2,43,800 രൂപ)എന്നിങ്ങനെയാണ് വില.
iPhone 18 Pro Max 256 ജിബിക്ക് 5,499 ദിര്‍ഹം, 512 ജിബിക്ക് 6,349 ദിര്‍ഹം, 1 ടിബിക്ക് 8,049 ദിര്‍ഹം, 2 ടിബിക്ക് 10,599 ദിര്‍ഹം (2,76,400 രൂപ) എന്നിങ്ങനെയാണ് വില.
ബര്‍ഗണ്ടി, ഗ്ലേസിയര്‍, സില്‍വര്‍, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പുതിയ പ്രോ മോഡലുകള്‍ ലഭിക്കുക. യുഎഇയിലെ റീട്ടെയിലര്‍മാരുടെ പ്രീഓര്‍ഡര്‍ വിവരങ്ങള്‍ പ്രകാരം ബര്‍ഗണ്ടി നിറത്തിലുള്ള Pro Max മോഡലിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. 256 ജിബി പതിപ്പിന് പ്രത്യേകിച്ചും ആവശ്യക്കാരേറെയാണ്.
തവണ വ്യവസ്ഥയിലും വാങ്ങാം
ഫോണിന്റെ മുഴുവന്‍ വിലയും ഒരുമിച്ച് നല്‍കേണ്ടതില്ല. യുഎഇയിലെ ടെലികോം കമ്പനികളും റീട്ടെയിലര്‍മാരും ഇന്‍സ്റ്റാള്‍മെന്റ്, കോണ്‍ട്രാക്ട് പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. du 12, 24 മാസത്തെ പേയ്‌മെന്റ് ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. e&ന്റെ ഡിവൈസ് ഇന്‍സ്റ്റാള്‍മെന്റ്, Smart Pay പദ്ധതികളില്‍ പാക്കേജിനും മോഡലിനും അനുസരിച്ച് പ്രതിമാസം ഏകദേശം 225 ദിര്‍ഹം മുതലുള്ള ഓപ്ഷനുകളുണ്ട്.
Apple Trade In പദ്ധതിയിലൂടെ പഴയ iPhone കൈമാറിയും വില കുറയ്ക്കാം. യുഎഇയില്‍ iPhone 13 മുതലുള്ള മോഡലുകള്‍ക്ക് ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ച് ഏകദേശം 640 മുതല്‍ 3,260 ദിര്‍ഹം വരെ ക്രെഡിറ്റ് ലഭിക്കാം. പരിശോധനയ്ക്ക് ശേഷമായിരിക്കും അന്തിമ തുക നിശ്ചയിക്കുക.
പ്രധാന അപ്‌ഗ്രേഡുകള്‍
പുതിയ iPhone 18 Pro, Pro Max മോഡലുകളില്‍ 48MP Fusion Main ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ക്യാമറയിലെ പുതിയ variable aperture സംവിധാനത്തിലൂടെ ƒ/1.48, ƒ/1.8, ƒ/2.8, ƒ/4.0 എന്നീ അപ്പര്‍ച്ചര്‍ നിലകളിലേക്ക് മാറ്റാന്‍ കഴിയും. പ്രകാശത്തിന്റെ അളവും ചിത്രത്തിലെ ഫോക്കസും കൂടുതല്‍ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
രണ്ട് മോഡലുകളിലും പുതിയ A20 Pro ചിപ്പാണ് ഉപയോഗിക്കുന്നത്. ഗെയിമിങ്, ഓണ്‍ഡിവൈസ് എ.ഐ, വീഡിയോ പ്രോസസിങ് തുടങ്ങിയ കൂടുതല്‍ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കായി മെച്ചപ്പെട്ട പ്രകടനമാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.
ചൂട് നിയന്ത്രിക്കുന്നതിനായി മുന്‍ തലമുറയേക്കാള്‍ മൂന്നിരട്ടി ഉപരിതല വിസ്തീര്‍ണമുള്ള പുതിയ vapor chamber കൂളിങ് സംവിധാനവും നല്‍കിയിട്ടുണ്ട്.
ബാറ്ററി ശേഷിയിലും ശ്രദ്ധേയമായ വര്‍ധനയുണ്ട്. iPhone 18 Proയില്‍ 36 മണിക്കൂര്‍ വരെയും Pro Maxല്‍ 45 മണിക്കൂര്‍ വരെയും വീഡിയോ പ്ലേബാക്ക് ലഭിക്കുമെന്ന് ആപ്പിള്‍ പറയുന്നു. അനുയോജ്യമായ പവര്‍ അഡാപ്റ്റര്‍ ഉപയോഗിച്ചാല്‍ ഏകദേശം 15 മിനിറ്റില്‍ 50 ശതമാനം വരെ ചാര്‍ജ് ചെയ്യാനും കഴിയും.
സെപ്റ്റംബര്‍ ലോഞ്ചില്‍ Pro, Pro Max മോഡലുകള്‍ മാത്രമാണ് എത്തിയിരിക്കുന്നത്. സാധാരണ iPhone 18 പിന്നീട്, 2027ന്റെ ആദ്യപകുതിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ മോഡലിന്റെ ലോഞ്ച് വൈകുന്നതിന്റെ കാരണം ആപ്പിള്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വീഡിയോ കണ്ടിട്ട് വിശ്വസിക്കല്ലേ… എഐ പറയും ഇത് ശരിയാണോ പണിയാണോ!”; വ്യാജ വീഡിയോകൾക്ക് പണി കൊടുക്കാൻ ദുബൈയിൽ ആദ്യ എഐ മോഡൽ
UAE nazia — September 16, 2026 · 0

ദുബൈ: വ്യാജ ഡീപ്ഫേക്ക് വീഡിയോകൾ തിരിച്ചറിയാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുമായി ദുബൈ. ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) വികസിപ്പിച്ച ‘SARAAB’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ, മേഖലയിലെ ഒരു സർക്കാർ സ്ഥാപനം വികസിപ്പിക്കുന്ന ആദ്യത്തെ എഐ മോഡലാണ്. 91 ശതമാനം കൃത്യത അവകാശപ്പെടുന്ന ഈ സംവിധാനം ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും
വീഡിയോകളിലെ കൃത്രിമത്വം വളരെ എളുപ്പത്തിൽ കണ്ടെത്താൻ ഹീറ്റ് മാപ്പ് (Heat Map) സാങ്കേതികവിദ്യയാണ് SARAAB ഉപയോഗിക്കുന്നത്. വീഡിയോകൾ പൂർണ്ണമായി സ്കാൻ ചെയ്ത്, വ്യാജമായി മാറ്റിയ മുഖഭാഗങ്ങൾ ഇത് വേർതിരിച്ചു കാണിക്കും. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിലെ അവസാന 30 സെക്കൻഡ് മാത്രമാണ് വ്യാജമെങ്കിൽ പോലും, അത് വിശകലനം ചെയ്ത് കൃത്യമായി കണ്ടെത്താൻ ഈ എഐ മോഡലിന് സാധിക്കുമെന്ന് DESC വ്യക്തമാക്കുന്നു.
എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ‘ഗിസെക് ഗ്ലോബൽ’ (GISEC Global) സൈബർ സുരക്ഷാ പ്രദർശനത്തിന്റെ ആദ്യ ദിനത്തിലാണ് ഡിഇഎസ്സി ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കൃത്യത നിരക്കുള്ള ഡീപ്ഫേക്ക് ഡിറ്റക്ഷൻ മോഡലുകളിൽ ഒന്നാണ് ഇതെന്നും ഡിഇഎസ്സി സീനിയർ എഐ എക്സിക്യൂട്ടീവ് ഹസ്സൻ മജീദ് അൽഖസ്രാജി പറഞ്ഞു.
പ്രമുഖ ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ‘ഹഗ്ഗിംഗ് ഫേസ്’ (Hugging Face) വഴിയായിരിക്കും SARAAB ലഭ്യമാക്കുക. ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം ആയതിനാൽ തന്നെ ഉപയോക്താക്കൾക്കും സാങ്കേതിക വിദഗ്ദ്ധർക്കും ഇതിന്റെ സോഴ്‌സ് കോഡ് പരിശോധിച്ച് ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുമെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ഡിജിറ്റൽ ലോകത്ത് അതിവേഗം വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടാൻ ഈ പുതിയ പരീക്ഷണത്തിലൂടെ ദുബൈയ്ക്ക് സാധിക്കും. അറബ് മേഖലയിലെ സാങ്കേതിക പുരോഗതിയിലും സൈബർ സുരക്ഷയിലും സുപ്രധാന നാഴികക്കല്ലായാണ് വിദഗ്ദ്ധർ ഈ ചുവടുവെപ്പിനെ കാണുന്നത്.