
Visit Qatar Unveils Packed Events Calendar ദോഹ: 2026–27 സീസണിലെ ഖത്തറിന്റെ വിപുലമായ ഇവന്റ് കലണ്ടർ പ്രഖ്യാപിച്ച് വിസിറ്റ് ഖത്തർ. കായികം, സാംസ്കാരിക പരിപാടികൾ, വിനോദം, കുടുംബ പരിപാടികൾ എന്നിവ ഉൾപ്പെടെ 560ലേറെ പരിപാടികളാണ് പുതിയ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് വർഷം മുഴുവൻ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഏകീകൃത ദേശീയ പ്ലാറ്റ്ഫോമിലാണ് ഇവന്റ് കലണ്ടർ അവതരിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കായിക മത്സരങ്ങൾ, സാംസ്കാരിക ഉത്സവങ്ങൾ, പ്രദർശനങ്ങൾ, സംഗീത പരിപാടികൾ, കുടുംബ വിനോദങ്ങൾ, വിവിധ സീസണൽ പരിപാടികൾ എന്നിവ കലണ്ടറിന്റെ ഭാഗമാണ്.
രാജ്യത്തെ വിനോദസഞ്ചാര മേഖലയെയും അന്താരാഷ്ട്ര ഇവന്റ് രംഗത്തെ ഖത്തറിന്റെ സ്ഥാനത്തെയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ കലണ്ടറിലൂടെ ലക്ഷ്യമിടുന്നത്. താമസക്കാർക്കും സന്ദർശകർക്കും രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്നതിനും Qatar Calendar സഹായിക്കും. 2026–27 പരിപാടികൾ ഖത്തറിന്റെ അന്താരാഷ്ട്ര കായിക-വിനോദ പരിപാടികളുടെ പാരമ്പര്യം കൂടുതൽ ശക്തിപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ പങ്കാളികളും തമ്മിലുള്ള സഹകരണത്തിലൂടെ സമഗ്രമായ ടൂറിസം അനുഭവം ഒരുക്കുന്നതിനാണ് ശ്രദ്ധ നൽകുന്നതെന്ന് വിസിറ്റ് ഖത്തർ ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
പുതിയ സീസണിന്റെ ഭാഗമായി ‘A World of Events in Qatar’ എന്ന പേരിലുള്ള ശീതകാല പ്രചാരണ പരിപാടിക്കും തുടക്കമായി. രാജ്യത്തുടനീളം നടക്കുന്ന വിവിധ പരിപാടികളും അനുഭവങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടെ, വിനോദസഞ്ചാര-ഇവന്റ് മേഖലയിൽ പൊതുഗതാഗതത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനായി വിസിറ്റ് ഖത്തറും ഖത്തർ റെയിലും തമ്മിൽ ധാരണാപത്രവും ഒപ്പുവച്ചു. ദോഹ മെട്രോ, ലുസൈൽ ട്രാം സേവനങ്ങൾ ഉപയോഗിച്ച് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പരിപാടികളിലേക്കുമുള്ള സന്ദർശകരുടെ യാത്ര സുഗമമാക്കുന്നതിനാണ് സഹകരണം.
ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
Hamad International Airport : ഹമദ് വിമാനത്താവള വികസന പദ്ധതി സ്റ്റിയറിംഗ് കമ്മിറ്റി പിരിച്ചുവിട്ടു
Qatar greeshma — September 17, 2026 · 0 Comment

Hamad International Airport : ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതി സ്റ്റിയറിംഗ് കമ്മിറ്റി പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അമീരി ഡിക്രി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റിന്റെ 2026ലെ 17-ാം ലക്കത്തിലാണ് ഉത്തരവ് പ്രസിദ്ധീകരിച്ചത്.
2002ലെ അമീരി ഡിക്രി നമ്പർ 14 റദ്ദാക്കുന്നതാണ് ഉത്തരവിലെ പ്രധാന തീരുമാനം. ഇതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതി സ്റ്റിയറിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും.കമ്മിറ്റിയുടെ എല്ലാ സ്ഥിര, ജംഗമ ആസ്തികളും അതുമായി ബന്ധപ്പെട്ട അവകാശങ്ങളും ബാധ്യതകളും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് കൈമാറും.
കമ്മിറ്റി പിരിച്ചുവിടുന്നതിനും പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും കുടിശ്ശികകൾ പിരിച്ചെടുക്കുന്നതിനും ബാധ്യതകൾ തീർപ്പാക്കുന്നതിനുമുള്ള നടപടികൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ മേധാവിയുടെ മേൽനോട്ടത്തിലായിരിക്കും.
ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളും തങ്ങളുടെ അധികാരപരിധിക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും ഡിക്രിയിൽ വ്യക്തമാക്കുന്നു. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും.
പൗരന്മാരുടെ ആവശ്യങ്ങൾ മുൻകൂട്ടിയറിയും; പ്രോആക്ടീവ് ഗവൺമെന്റിലേക്ക് ഖത്തർ
Qatar drisya — September 17, 2026 · 0 Comment

Qatar Moves Towards a Proactive Government ദോഹ: ഖത്തറിൽ സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം കൂടുതൽ വേഗത്തിലാകുന്നു. രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന ഏകദേശം 2,300 സേവനങ്ങളിൽ 1,650 സേവനങ്ങളും ഇതിനകം പൂർണമായും ഡിജിറ്റലാക്കിയതായി തന്ത്ര-സർക്കാർ വികസന വിദഗ്ധൻ ഡോ. മുഹമ്മദ് ഖലീഫ അൽ കുബൈസി അറിയിച്ചു.
ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിന്റെ എണ്ണം വർധിപ്പിക്കുന്നതിൽ മാത്രം ഡിജിറ്റൽ പരിവർത്തനത്തിന്റെ വിജയം വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി, അവർ ആവശ്യപ്പെടുന്നതിന് മുമ്പുതന്നെ സേവനങ്ങൾ ലഭ്യമാക്കുന്ന ‘പ്രോആക്ടീവ് ഗവൺമെന്റ്’ സംവിധാനത്തിലേക്ക് ഖത്തർ മുന്നേറണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
സർക്കാർ ഡിജിറ്റൽ പരിവർത്തനത്തെ പ്രധാനമായും മൂന്ന് ഘട്ടങ്ങളായി കാണാമെന്ന് അൽ കുബൈസി വിശദീകരിച്ചു. സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന ഇ-ഗവൺമെന്റ് ഘട്ടമാണ് ആദ്യത്തേത്. തുടർന്ന് വിവിധ സർക്കാർ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്ന ഡിജിറ്റൽ ഗവൺമെന്റ് ഘട്ടം. ഇതിന് ശേഷമാണ് പൗരന്മാരുടെ ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ്, ആവശ്യമായ സേവനങ്ങൾ സ്വമേധയാ ലഭ്യമാക്കുന്ന പ്രോആക്ടീവ് ഗവൺമെന്റ് ഘട്ടം.
വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, തൊഴിൽ, സാമൂഹിക സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ വിവരങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ സാഹചര്യങ്ങളും ആവശ്യങ്ങളും വിശകലനം ചെയ്ത് ആവശ്യമായ സേവനങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും സർക്കാർ ജീവനക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും തീരുമാനമെടുക്കൽ പ്രക്രിയ വേഗത്തിലാക്കുന്നതിനും എ.ഐ. സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Qatar Introduces New Animal Health Law വളർത്തുമൃഗങ്ങൾക്ക് വാക്സിൻ നലകാൻ മറന്നോ?കനത്ത ശിക്ഷ പ്രഖ്യാപിച്ച് ഖത്തർ
Qatar drisya — September 17, 2026 · 0 Comment

Qatar Introduces New Animal Health Law ദോഹ: സാംക്രമിക രോഗങ്ങളിൽനിന്ന് മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ മൃഗാരോഗ്യ നിയമവുമായി ഖത്തർ. മൃഗങ്ങൾക്ക് സാംക്രമിക രോഗങ്ങൾക്കെതിരായ വാക്സീൻ നൽകുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് ഒരു വർഷം വരെ തടവും 2 ലക്ഷം ഖത്തർ റിയാൽ വരെ പിഴയും ലഭിക്കുമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു.
2026ലെ ഔദ്യോഗിക ഗസറ്റിലെ 17-ാം ലക്കത്തിൽ പ്രസിദ്ധീകരിച്ച നിയമം നമ്പർ 12/2026 പ്രകാരമാണ് പുതിയ വ്യവസ്ഥകൾ. സാംക്രമിക, പകർച്ചവ്യാധി അല്ലെങ്കിൽ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരാവുന്ന രോഗങ്ങൾ (സൂണോട്ടിക് രോഗങ്ങൾ) സംശയിക്കുന്ന സാഹചര്യത്തിൽ മൃഗ ഉടമകൾ 24 മണിക്കൂറിനകം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. തുടർന്ന് മൃഗത്തെ വെറ്ററിനറി പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.
ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
രോഗബാധിതമോ രോഗബാധ സംശയിക്കുന്നതോ ആയ മൃഗങ്ങളെ മന്ത്രാലയമോ ബന്ധപ്പെട്ട അധികാരികളോ നിർദേശിക്കുന്ന സ്ഥലങ്ങളിൽ വേർതിരിച്ച് പാർപ്പിക്കണം. അധികൃതരുടെ അനുമതിയില്ലാതെ ഇത്തരം മൃഗങ്ങളെയോ അവയിൽനിന്നുള്ള ഉൽപന്നങ്ങളെയോ നീക്കം ചെയ്യാനോ കൈകാര്യം ചെയ്യാനോ ഉടമകൾക്ക് അനുവാദമില്ല. ഐസലേഷൻ കാലയളവിലെ മൃഗങ്ങളുടെ ഭക്ഷണച്ചെലവും ഉടമകൾ വഹിക്കണം.
നിരീക്ഷണ കാലയളവിന് ശേഷം മൃഗം ആരോഗ്യവാനാണെന്ന് കണ്ടെത്തിയാൽ, അറിയിപ്പ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം ഉടമ അത് ഏറ്റെടുക്കണം. അല്ലാത്തപക്ഷം മൃഗത്തെ വിൽക്കുകയും അതുമായി ബന്ധപ്പെട്ട ചെലവുകൾ വിൽപ്പനത്തുകയിൽനിന്ന് ഈടാക്കുകയും ചെയ്യാം.
രോഗബാധിത മൃഗങ്ങളുടെ വ്യാപാരത്തിനും നിയന്ത്രണം
സാംക്രമിക, പകർച്ചവ്യാധി അല്ലെങ്കിൽ സൂണോട്ടിക് രോഗബാധയുള്ളതോ രോഗബാധ സംശയിക്കുന്നതോ ആയ മൃഗങ്ങളെ വിൽക്കുന്നതും നീക്കം ചെയ്യുന്നതും കൊണ്ടുപോകുന്നതും നിയമം നിരോധിക്കുന്നു. ഇത്തരം മൃഗങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ, മാലിന്യങ്ങൾ, ജഡങ്ങൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.
അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ രോഗനിർണയത്തിനുള്ള സാമ്പിളുകൾ ഖത്തറിന് പുറത്തേക്ക് അയയ്ക്കുന്നതും രാജ്യത്തേക്ക്
2 Comments