body =====

ദുബായിൽ 90 ദിവസത്തെ താമസം, 3 മാസം കൂടി നീട്ടാം; പ്രവാസി കുടുംബങ്ങൾക്ക് ഈ സൂപ്പർ വിസാ സൗകര്യം അറിയാം

1000017869

ദുബായിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക് ഓരോ തവണയും പുതിയ ടൂറിസ്റ്റ് വീസ എടുക്കേണ്ടതില്ല. അഞ്ച് വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയിലൂടെ ഈ കാലയളവിൽ പലതവണ യുഎഇയിലെത്താം. ബിസിനസ്, കുടുംബ ആവശ്യങ്ങൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ദുബായിലേക്ക് പതിവായി വരുന്നവർക്ക് ഏറെ പ്രയോജനകരമാണ് ഈ വീസ. യോഗ്യതാ നിബന്ധനകൾ പാലിക്കുന്നവർക്ക് സ്പോൺസറോ ഹോസ്റ്റോ ഇല്ലാതെ വീസയ്ക്ക് അപേക്ഷിക്കാം.

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (GDRFA Dubai) ഈ വീസ നൽകുന്നത്. വീസയുടെ അഞ്ച് വർഷത്തെ കാലാവധിക്കിടെ യുഎഇയിലേക്ക് ഒന്നിലധികം തവണ പ്രവേശിക്കാനും മടങ്ങിപ്പോകാനും പുതിയ ടൂറിസ്റ്റ് വീസ എടുക്കേണ്ടതില്ല. യുഎഇയിൽ തുടർച്ചയായി 90 ദിവസം വരെ താമസിക്കാനും, ആവശ്യമായ നിബന്ധനകൾക്ക് വിധേയമായി 90 ദിവസം കൂടി നീട്ടാനും സൗകര്യമുണ്ട്.

എന്നാൽ ഒരു വർഷത്തെ കാലയളവിൽ ആകെ താമസിക്കുന്നത് 180 ദിവസത്തിൽ കൂടരുത്. വിനോദസഞ്ചാരികൾക്കും ബിസിനസ്, കുടുംബ ആവശ്യങ്ങൾക്കായി യുഎഇയിലേക്ക് ഇടയ്ക്കിടെ വന്നുപോകുന്നവർക്കും ഈ വീസ പ്രയോജനപ്പെടും.

∙ ആവശ്യമായ രേഖകൾ

കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്
പുതിയ ഫോട്ടോ
യുഎഇയിൽ താമസിക്കുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇൻഷുറൻസ്
മടക്കയാത്ര ഉൾപ്പെടെയുള്ള ടിക്കറ്റ്
കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്
അപേക്ഷകന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 4,000 യുഎസ് ഡോളർ (ഏകദേശം 14,690 ദിർഹം) ബാലൻസ് ഉണ്ടെന്ന് തെളിയിക്കുന്ന രേഖ

അപേക്ഷകന് അധിക രേഖകൾ ആവശ്യമായി വന്നാൽ അതിനായി അധിക ഫീസ് നൽകേണ്ടിവരാം. യുഎഇയിൽ തന്നെയിരുന്നുകൊണ്ടാണ് അപേക്ഷിക്കുന്നതെങ്കിൽ വീസ സ്റ്റാറ്റസ് മാറ്റുന്നതിനുള്ള അധിക ഫീസും നൽകണം. രണ്ട് മാസത്തിനകം യുഎഇയിലെത്തണം. വീസ ഇഷ്യൂ ചെയ്ത ദിവസം മുതൽ രണ്ട് മാസത്തിനുള്ളിൽ യുഎഇയിൽ പ്രവേശിക്കണം. ആവശ്യമെങ്കിൽ ഈ കാലയളവ് രണ്ട് മാസത്തേക്ക് കൂടി നീട്ടാനാകും. വീസ ഉടമ ആദ്യമായി യുഎഇയിൽ പ്രവേശിക്കുന്ന തീയതി മുതലാണ് ഒരു വർഷത്തെ കാലയളവ് കണക്കാക്കുന്നത്. സന്ദർശകർക്ക് ഒരു വർഷത്തിനുള്ളിൽ തുടർച്ചയായോ ഇടവിട്ടോ 90 ദിവസം വരെ യുഎഇയിൽ തങ്ങാം.

90 ദിവസത്തെ താമസകാലയളവ് ആവശ്യമായ നിബന്ധനകൾക്ക് വിധേയമായി 90 ദിവസം കൂടി നീട്ടാനാകും. എന്നാൽ നീട്ടിയ കാലയളവ് ഉൾപ്പെടെ ഒരു വർഷത്തെ ആകെ താമസകാലയളവ് 180 ദിവസത്തിൽ കൂടരുത്. ഒരു സന്ദർശനത്തിൽ അനുവദിച്ച 90 ദിവസത്തിൽ മുഴുവൻ ഉപയോഗിക്കാതെ മടങ്ങിയാൽ ബാക്കിയുള്ള ദിവസങ്ങൾ അടുത്ത വർഷത്തെ താമസപരിധിയിലേക്ക് മാറ്റിവെക്കാനാകില്ല.

എങ്ങനെ അപേക്ഷിക്കാം?

ജിഡിആർഎഫ്എയുടെ വെബ്സൈറ്റിലൂടെയും ഉപഭോക്തൃകേന്ദ്രങ്ങളിലൂടെയും ആമർ സർവീസ് സെന്‍ററുകളിലൂടെയും വീസയ്ക്ക് അപേക്ഷിക്കാം. ജിഡിആർഎഫ് എ വെബ്സൈറ്റിൽ യുഎഇ പാസ് ഉപയോഗിച്ചോ വ്യക്തികൾക്കായുള്ള അക്കൗണ്ട് ഉണ്ടാക്കിയോ ലോഗിൻ ചെയ്ത് അഞ്ച് വർഷത്തെ ടൂറിസ്റ്റ് എൻട്രി പെർമിറ്റ് തിരഞ്ഞെടുക്കാം. തുടർന്ന് വ്യക്തിഗത വിവരങ്ങളും പാസ്‌പോർട്ട് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും രേഖപ്പെടുത്തി ആവശ്യമായ രേഖകൾ സമർപ്പിച്ച് ഫീസ് അടച്ച് അപേക്ഷ നൽകാം.

പാസ്‌പോർട്ട്, ഫോട്ടോ, ആരോഗ്യ ഇൻഷുറൻസിന്‍റെ തെളിവ്, വരാനും പോകാനുമുള്ള ടിക്കറ്റ്, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് എന്നിവ സമർപ്പിക്കാം. ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം നടപടിക്രമം പൂർത്തിയാകും. വീസ അനുവദിച്ചാൽ എസ്‌എംഎസ് വഴി അറിയിപ്പ് ലഭിക്കും. വീസയുടെ ഡിജിറ്റൽ കോപ്പി ഇമെയിൽ വിലാസത്തിലേക്കും അയക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വീഡിയോ കണ്ടിട്ട് വിശ്വസിക്കല്ലേ… എഐ പറയും ഇത് ശരിയാണോ പണിയാണോ!”; വ്യാജ വീഡിയോകൾക്ക് പണി കൊടുക്കാൻ ദുബൈയിൽ ആദ്യ എഐ മോഡൽ

UAE nazia — September 16, 2026 · 0 Comment

1000044782

ദുബൈ: വ്യാജ ഡീപ്ഫേക്ക് വീഡിയോകൾ തിരിച്ചറിയാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുമായി ദുബൈ. ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) വികസിപ്പിച്ച ‘SARAAB’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ, മേഖലയിലെ ഒരു സർക്കാർ സ്ഥാപനം വികസിപ്പിക്കുന്ന ആദ്യത്തെ എഐ മോഡലാണ്. 91 ശതമാനം കൃത്യത അവകാശപ്പെടുന്ന ഈ സംവിധാനം ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും

വീഡിയോകളിലെ കൃത്രിമത്വം വളരെ എളുപ്പത്തിൽ കണ്ടെത്താൻ ഹീറ്റ് മാപ്പ് (Heat Map) സാങ്കേതികവിദ്യയാണ് SARAAB ഉപയോഗിക്കുന്നത്. വീഡിയോകൾ പൂർണ്ണമായി സ്കാൻ ചെയ്ത്, വ്യാജമായി മാറ്റിയ മുഖഭാഗങ്ങൾ ഇത് വേർതിരിച്ചു കാണിക്കും. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിലെ അവസാന 30 സെക്കൻഡ് മാത്രമാണ് വ്യാജമെങ്കിൽ പോലും, അത് വിശകലനം ചെയ്ത് കൃത്യമായി കണ്ടെത്താൻ ഈ എഐ മോഡലിന് സാധിക്കുമെന്ന് DESC വ്യക്തമാക്കുന്നു.

എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ‘ഗിസെക് ഗ്ലോബൽ’ (GISEC Global) സൈബർ സുരക്ഷാ പ്രദർശനത്തിന്റെ ആദ്യ ദിനത്തിലാണ് ഡിഇഎസ്സി ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കൃത്യത നിരക്കുള്ള ഡീപ്ഫേക്ക് ഡിറ്റക്ഷൻ മോഡലുകളിൽ ഒന്നാണ് ഇതെന്നും ഡിഇഎസ്സി സീനിയർ എഐ എക്സിക്യൂട്ടീവ് ഹസ്സൻ മജീദ് അൽഖസ്രാജി പറഞ്ഞു.

പ്രമുഖ ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ‘ഹഗ്ഗിംഗ് ഫേസ്’ (Hugging Face) വഴിയായിരിക്കും SARAAB ലഭ്യമാക്കുക. ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം ആയതിനാൽ തന്നെ ഉപയോക്താക്കൾക്കും സാങ്കേതിക വിദഗ്ദ്ധർക്കും ഇതിന്റെ സോഴ്‌സ് കോഡ് പരിശോധിച്ച് ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുമെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഡിജിറ്റൽ ലോകത്ത് അതിവേഗം വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടാൻ ഈ പുതിയ പരീക്ഷണത്തിലൂടെ ദുബൈയ്ക്ക് സാധിക്കും. അറബ് മേഖലയിലെ സാങ്കേതിക പുരോഗതിയിലും സൈബർ സുരക്ഷയിലും സുപ്രധാന നാഴികക്കല്ലായാണ് വിദഗ്ദ്ധർ ഈ ചുവടുവെപ്പിനെ കാണുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy