
അബുദാബി: പസഫിക് സമുദ്രത്തിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ രൂപപ്പെടുന്ന ‘എൽ നിനോ’ പ്രതിഭാസം വരും മാസങ്ങളിൽ യുഎഇയിലെ കാലാവസ്ഥയെ സ്വാധീനിച്ചേക്കാമെന്ന് മുന്നറിയിപ്പ്. 2027 ഫെബ്രുവരി വരെ എൽ നിനോ തുടരാൻ സാദ്ധ്യതയുണ്ടെന്നും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പറയുന്നു. ശരത്കാലത്തും ശൈത്യകാലത്തും എൽ നിനോ കൂടുതൽ ശക്തമാകുമെന്നും അറിയിപ്പുണ്ട്.
APPLY NOW FOR THE LATEST VACANCIES
പസഫിക് മേഖലയിലെ സമുദ്രതാപനിലയിലും അന്തരീക്ഷ ചംക്രമണത്തിലുമുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പ്രകൃതിദത്ത കാലാവസ്ഥാ പ്രതിഭാസമാണ് ‘എൽ നിനോ’. ഭൂമദ്ധ്യരേഖയ്ക്ക് മദ്ധ്യ-കിഴക്ക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണിത്.
ഇതിനോടനുബന്ധിച്ച് കാറ്റിലും അന്തരീക്ഷ വായുസഞ്ചാരത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിലെ മഴയുടെയും താപനിലയുടെയും രീതികളിൽ വ്യത്യാസം വരുത്താൻ കാരണമായേക്കാം.
എൽ നിനോ സാധാരണയായി രണ്ടോ ഏഴോ വർഷത്തിലൊരിക്കലാണ് സംഭവിക്കുന്നത്. ഒമ്പത് മുതൽ 12 മാസം വരെ നീണ്ടുനിൽക്കാറുണ്ട്. സാധാരണയായി മാർച്ചിനും ജൂണിനും ഇടയിൽ രൂപംകൊള്ളുന്ന പ്രതിഭാസം നവംബറിനും ഫെബ്രുവരിക്കുമിടയിൽ അതിന്റെ തീവ്രതയുടെ ഉച്ചസ്ഥായിയിലെത്തുന്നു.
അതേസമയം, പസഫിക് സമുദ്രത്തിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്നതിനാൽ യുഎഇയിലെ ദൈനംദിന കാലാവസ്ഥയെ എൽ നിനോ നേരിട്ട് ബാധിക്കുകയില്ല. പകരം, അന്തരീക്ഷത്തിലെ മറ്റ് ഘടകങ്ങളിലൂടെയാണ് ഇതിന്റെ സ്വാധീനം മേഖലയിൽ എത്തുന്നത്. ശരത്കാലത്ത്, പ്രത്യേകിച്ച് ഒക്ടോബർ – നവംബർ മാസങ്ങളിൽ യുഎഇയിൽ എൽ നിനോയുടെ സ്വാധീനം കൂടുതൽ പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അബുദാബി കാണാൻ ഇനി ഒരു ഗൈഡും വേണ്ട! ഒറ്റ ക്ലിക്കിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ; പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം
UAE September 16, 2026

അബുദാബിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് അബുദാബി സാംസ്കാരിക-ടൂറിസം വകുപ്പ് (ഡിസിടി അബുദാബി). അബുദാബിയിലെ ദ്വീപുകൾ, സമുദ്ര മേഖലകൾ, ജലവിനോദ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന “അബുദാബി ഐസ് ലൻഡ്സ് ആൻഡ് വാട്ടർ സ്പോർട്സ് ഗൈഡ് (Abu Dhabi Islands and Water Sports Guide)” എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഡിസിടി അബുദാബി പുറത്തിറക്കിയത്.
APPLY NOW FOR THE LATEST VACANCIES
അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 നോടനുബന്ധിച്ചാണ് പുതിയ ഗൈഡ് അവതരിപ്പിച്ചത്. അബുദാബിയിലെ 200-ലേറെ വരുന്ന ദ്വീപുകൾ, സമുദ്ര പരിസ്ഥിതികൾ, ജലവിനോദ പ്രവർത്തനങ്ങൾ, ലൈസൻസുള്ള ഓപ്പറേറ്റർമാർ, സംരക്ഷിത സമുദ്ര മേഖലകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ററാക്ടീവ് മാപ്പ്, യാത്രാ നിർദേശങ്ങൾ, ജലവിനോദ പ്രവർത്തനങ്ങളുടെ വിവരങ്ങൾ, ലൈസൻസുള്ള സേവനദാതാക്കളുടെ പട്ടിക, സമുദ്ര സംരക്ഷിത മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ, തീരദേശ സുരക്ഷാ മാർഗനിർദേശങ്ങൾ എന്നിവയാണ് സഞ്ചാരികൾക്ക് ലഭ്യമാകുന്ന പ്രധാന സൗകര്യങ്ങൾ. ഏറ്റവും കൂടുതൽ സന്ദർശിക്കാൻ ശുപാർശ ചെയ്യുന്ന ദ്വീപുകൾ, എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ദ്വീപുകൾ, പ്രവേശന പരിമിതിയുള്ള ദ്വീപുകൾ, സമുദ്ര സംരക്ഷിത മേഖലകൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള ദ്വീപുകൾ, പൊതുജന പ്രവേശനമില്ലാത്ത ദ്വീപുകൾ എന്നിങ്ങനെയും കണ്ടൽക്കാടുകളിലൂടെയുള്ള കയാക്കിങ്, ഐസ്ലൻഡ് ഹോപ്പിങ് (Island-hopping), കപ്പൽ യാത്രകൾ (Sailing) തുടങ്ങി സഞ്ചാരികൾക്ക് കൂടുതൽ ഉത്തരവാദിത്തത്തോടെയും സുരക്ഷിതത്വത്തോടെയും സന്തോഷത്തോടെയും യാത്രകൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനും വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നതിനുമായി ദ്വീപുകൾ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നുമുണ്ട്.
2030ഓടെ വർഷംതോറും 3.93 കോടി സന്ദർശകരെ അബുദാബിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന അബുദാബി ടൂറിസം സ്ട്രാറ്റജി 2030 ന്റെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രകൃതി അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ അബുദാബിയെ വർഷം മുഴുവൻ സന്ദർശിക്കാവുന്ന പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.