ഗൾഫിൽ വാഹനാപകടം: ആറുപേർ മരിച്ചു; 18 പേർക്ക് പരുക്ക്

1000006789

ദാഖിലിയ ഗവർണറേറ്റിലെ സമാഇൽ വിലായത്തിലുണ്ടായ വാഹനാപകടത്തിൽ 6 പേർ മരിക്കുകയും 18 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ ഒ പി) അറിയിച്ചു.

APPLY NOW FOR THE LATEST VACANCIES

സമാഇലിലെ അൽ-മഹൽ പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. പരുക്കേറ്റവരിൽ 8 പേരുടെ നില ഗുരുതരമാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ

UAE August 27, 2026

Stock Jaywan Card

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്‌മെന്റ് നെറ്റ്‌വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.

APPLY NOW FOR THE LATEST VACANCIES

നഗരത്തെ പൂർണ്ണമായും കാഷ്‌ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *