‘ഭാഗ്യത്തിന്റെ സ്വന്തം താരം’ അമിത്”!! ഒന്നല്ല രണ്ടല്ല ഇത് ആറാം തവണയും ഭാഗ്യം;യുഎഇയിൽ പ്രവാസി മലയാളിക്ക് കോടികളുടെ ‘ലക്കി’ നേട്ടം!

Dubai Duty Free
Dubai Duty Free

Dubai duty free millennium millionaire draw ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് വൻ ഭാഗ്യം. മലയാളിയായ പി.എസ്. സുരേഷിനും കർണാടക സ്വദേശിയായ രോഹൻ പ്രകാശ് ഫെർണാണ്ടസിനും (38) 10 ലക്ഷം ഡോളർ വീതം സമ്മാനം ലഭിച്ചു. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 9.5 കോടിയിലേറെ രൂപ വരും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്സ് എയിൽ ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിങ് ഡയറക്ടർ രമേഷ് ചിദംബരവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ദുബായിൽ എച്ച്എസ്ഇ കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന പി.എസ്. സുരേഷ് ഈ മാസം 12ന് ഓൺലൈനായി വാങ്ങിയ 2122-ാം നമ്പർ ടിക്കറ്റിലൂടെയാണ് (സീരീസ് 555) 10 ലക്ഷം ഡോളർ സ്വന്തമാക്കിയത്. കഴിഞ്ഞ ഏഴ് വർഷമായി ദുബായിൽ താമസിക്കുന്ന സുരേഷ് ഒൻപത് മലയാളി സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റിന്റെ ചെലവ് പങ്കിട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇവർ ഒരുമിച്ച് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ വാങ്ങുന്നുണ്ട്.

APPLY NOW FOR THE LATEST VACANCIES

ഒരു കുട്ടിയുടെ പിതാവായ സുരേഷ് സമ്മാനത്തുക ഉപയോഗിച്ച് നാട്ടിൽ സ്വന്തമായി വീട് നിർമിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. ദുബായിൽ 15 വർഷമായി താമസിക്കുന്ന കർണാടക സ്വദേശി രോഹൻ പ്രകാശ് ഫെർണാണ്ടസ് കഴിഞ്ഞ 10 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റുകൾ വാങ്ങുന്നുണ്ട്. ജൂലൈ 31ന് ഓൺലൈനായി എടുത്ത 1710-ാം നമ്പർ ടിക്കറ്റ് (സീരീസ് 554) ആണ് രോഹന് ഭാഗ്യം കൊണ്ടുവന്നത്. യാത്രയ്ക്കിടെ കണ്ട ഒരു കാറിന്റെ നമ്പർ പ്ലേറ്റിലെ അക്കങ്ങൾ ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം 1710 എന്ന നമ്പർ തിരഞ്ഞെടുത്തത്. ദുബായിലെ മറൈൻ അധിഷ്ഠിത കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന രോഹനും ഒരു കുട്ടിയുടെ പിതാവാണ്. സമ്മാനത്തുക മകളുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷയ്ക്കുമായി മാറ്റിവയ്ക്കുമെന്നും ബാക്കി തുക നിക്ഷേപങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മില്ലേനിയം മില്യനയർ നറുക്കെടുപ്പിന് പിന്നാലെ നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലും ഇന്ത്യൻ പ്രവാസികൾക്ക് നേട്ടമുണ്ടായി. ദുബായിൽ താമസിക്കുന്ന 52കാരനായ അമിത് സറാഫിന് ബിഎംഡബ്ല്യു ഗ്രാൻ ലൂസോ ആഡംബര കാർ സമ്മാനമായി ലഭിച്ചു. ഈ മാസം 12ന് എടുത്ത 1914-ാം നമ്പർ ടിക്കറ്റ് (സീരീസ് 1959) ആണ് വിജയത്തിന് വഴിയൊരുക്കിയത്. ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെ അമിതിന് സമ്മാനം ലഭിക്കുന്നത് ഇത് ആറാം തവണയാണ്. ഇതിന് മുമ്പ് രണ്ട് തവണ 10 ലക്ഷം ഡോളർ ജാക്ക്പോട്ടുകളും രണ്ട് മെഴ്‌സിഡസ് ബെൻസ് കാറുകളും ഒരു സമ്മാന കാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഷാർജയിൽ താമസിക്കുന്ന കർണാടക സ്വദേശി കർണയ്യ മണ്ടോല്ല (48)യ്ക്ക് മെഴ്‌സിഡസ് ബെൻസ് G 500 കാറും സമ്മാനമായി ലഭിച്ചു. ഈ മാസം 16ന് എടുത്ത 1665-ാം നമ്പർ ടിക്കറ്റ് (സീരീസ് 1961) വഴിയാണ് വിജയം. 2023 ഒക്ടോബറിലും കർണയ്യ 10 ലക്ഷം ഡോളറിന്റെ മില്ലേനിയം മില്യനയർ ജാക്ക്പോട്ട് നേടിയിരുന്നു. അതേസമയം, ബൽജിയം സ്വദേശിയായ ഡേവിഡ് കിംഗൻ (55) മൂന്നാമത്തെ ആഡംബര ബൈക്ക് സമ്മാനമായി നേടി. 0071-ാം നമ്പർ ടിക്കറ്റ് (സീരീസ് 676) വഴി ഡുകാട്ടി പാനിഗാലെ V2S ബൈക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. 1999ൽ മില്ലേനിയം മില്യനയർ ആരംഭിച്ചതിന് ശേഷം ഇതുവരെ 282 ഇന്ത്യക്കാരാണ് 10 ലക്ഷം ഡോളർ ജാക്ക്പോട്ട് സ്വന്തമാക്കിയതെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ കണക്കുകൾ വ്യക്തമാക്കുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ടിക്കറ്റുകൾ വാങ്ങുന്നവരിലും ഇന്ത്യൻ പൗരന്മാർ തന്നെയാണ് എന്നും മുന്നിൽ.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ

UAE August 27, 2026

Stock Jaywan Card

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്‌മെന്റ് നെറ്റ്‌വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.

APPLY NOW FOR THE LATEST VACANCIES

നഗരത്തെ പൂർണ്ണമായും കാഷ്‌ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *