ഇനി നിന്ന് മുഷിയണ്ട!!ദുബായ് വിമാനത്താവളത്തിൽ ഇനി നടപടികൾ സെക്കൻഡുകൾക്കുള്ളിൽ കാര്യം നടക്കും; നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

AIRPORT 2

DXB Upgrades Redefines Travel; ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ യാത്രക്കാർക്കായി അത്യന്താധുനിക സൗകര്യങ്ങൾ ഒരുക്കുന്നു. വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാനും യാത്രാ രേഖകൾ പരിശോധിക്കുന്ന സമയം ലാഭിക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ബയോമെട്രിക് സംവിധാനങ്ങളും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും വിമാനത്താവളത്തിൽ കൂടുതൽ വിപുലീകരിക്കും. പാസ്‌പോർട്ടോ ബോർഡിംഗ് പാസോ ഓരോ ഘട്ടത്തിലും പുറത്തെടുക്കാതെ തന്നെ മുഖം തിരിച്ചറിയുന്ന ക്യാമറകൾ വഴി യാത്രാ നടപടികൾ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.

APPLY NOW FOR THE LATEST VACANCIES

എമിറേറ്റ്സ് എയർലൈൻ ഏകദേശം 8.5 കോടി ദിർഹം ചിലവഴിച്ച് ടെർമിനൽ 3-ൽ 200 ബയോമെട്രിക് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ ‘റെഡ് കാർപെറ്റ്’ ഇമിഗ്രേഷൻ വഴി ഒരേസമയം 10 പേർക്ക് വരെ നിർത്താതെ നടന്നുപോയി ഇമിഗ്രേഷൻ പൂർത്തിയാക്കാം. വെറും ആറ് സെക്കൻഡിനുള്ളിൽ പാസ്‌പോർട്ട് പരിശോധന പൂർത്തിയാകുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.വിമാനത്താവളത്തിൽ ജീവനക്കാരുടെ സഹായമില്ലാതെ തന്നെ ചെക്ക്-ഇൻ ചെയ്യാനും ബാഗേജ് ടാഗുകൾ പ്രിന്റ് ചെയ്യാനും ലഗേജ് കൈമാറാനുമുള്ള സെൽഫ് സർവീസ് സംവിധാനങ്ങളും വർദ്ധിപ്പിക്കും. കൂടാതെ, ടെർമിനലുകളിൽ നിന്ന് ബസ്സിൽ വിമാനത്തിലേക്ക് പോകേണ്ടി വരുന്ന യാത്രക്കാർക്കായി ‘കൺസോളിഡേറ്റഡ് റിമോട്ട് ഡിപ്പാർച്ചർ’ എന്ന പുതിയ രീതിയും നടപ്പിലാക്കുന്നുണ്ട്. ഇത് യാത്രാ നടപടികൾ കൂടുതൽ ലളിതമാക്കും. ഈ വർഷം ആദ്യ പകുതിയിൽ 3.15 കോടി യാത്രക്കാരാണ് ദുബായ് വഴി യാത്ര ചെയ്തത്. ആദ്യ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും ജൂൺ മാസത്തോടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. നിലവിൽ 217 വിദേശ രാജ്യങ്ങളിലേക്ക് ദുബായിൽ നിന്ന് സർവീസുകളുണ്ട്. വരാനിരിക്കുന്ന വിന്റർ സീസണിലും പ്രധാന ബിസിനസ് മേളകൾക്കും കായിക പരിപാടികൾക്കുമായി ദുബായിലേക്ക് കൂടുതൽ സന്ദർശകർ എത്തുന്നതോടെ വിമാനത്താവളം പൂർണ്ണ സജ്ജമാകുമെന്നും അധികൃതർ അറിയിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിലെ പ്രധാന റോഡിൽ ഒക്ടോബർ അഞ്ചുവരെ ഗതാഗത നിയന്ത്രണം;ബദൽ മാർഗം ഉപയോഗിക്കാൻ മുന്നറിയിപ്പ്

UAE August 27, 2026

1000003268

ഷാർജ: ഇത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷാർജ യൂനിവേഴ്‌സിറ്റി ബ്രിഡ്ജ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നിർമാണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ വരുന്ന ഒക്ടോബർ അഞ്ചുവരെ ഈ നിയന്ത്രണങ്ങൾ തുടരും.
ഇതിന്‍റെ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയ 17ൽ നിന്ന് തുടങ്ങി യൂനിവേഴ്‌സിറ്റി ബ്രിഡ്ജ് വഴി യൂനിവേഴ്‌സിറ്റി സിറ്റി വരെയുള്ള റോഡിൽ ഇരുവശങ്ങളിലേക്കും രണ്ട് ലെയ്​ൻ വീതം ഗതാഗതത്തിനായി ഭാഗികമായി തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ, ആഗസ്റ്റ് 26 മുതൽ ഇൻഡസ്ട്രിയൽ ഏരിയ 17ൽനിന്ന് മലീഹ റോഡിലേക്ക് പോകുന്ന വഴിയിൽ ഭാഗികമായി റോഡ് അടച്ചിടും.

APPLY NOW FOR THE LATEST VACANCIES


ഷാർജ ഇംഗ്ലീഷ് സ്കൂൾ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹന ഉടമകൾ അതോറിറ്റി നിർദേശിച്ചിട്ടുള്ള ബദൽ വഴികൾ വേണം ഉപയോഗിക്കാൻ. യാത്രക്കാർ റോഡിലെ ദിശാസൂചകങ്ങളും സുരക്ഷാ ബോർഡുകളും കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *